Category: kerala

മുസ്ലീംലീഗിന് അഞ്ച് മന്ത്രിമാര്‍ തന്നെ; പി കെ ബഷീര്‍ മന്ത്രിയാകും, പാറക്കല്‍ അബ്ദുള്ള പുറത്ത്

മലപ്പുറം: വി ഡി സതീശന്‍ മന്ത്രിസഭയില്‍ മുസ്ലീംലീഗിന് അഞ്ച് മന്ത്രിമാര്‍ തന്നെ. പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീര്‍, കെ എം ഷാജി, എന്‍ ഷംസുദ്ദീന്‍, വി ഇ അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ മന്ത്രിമാരാകും. പട്ടിക നിയുക്ത മുഖ്യമന്ത്രിക്ക് കൈമാറി. അന്തിമ പ്രഖ്യാപനം വൈകീട്ട് ഉണ്ടാകുമെന്ന് മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ പ്രതികരിച്ചു. കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള അവസാന നിമിഷം പട്ടികയില്‍ നിന്നും ഒഴിവായി. പകരം പി കെ ബഷീര്‍ ഇടംപിടിക്കുകയായിരുന്നു. അബ്ദുള്‍ […]
Read more

40 പേരുടെ അവയവം വിൽപ്പന നടത്തിയതായി കണ്ടെത്തൽ

കൊച്ചി: അവയവ വിൽപ്പന റാക്കറ്റിന്റെ വലയിൽ വീണവരുടെ എണ്ണം നാൾക്കുനാൾ കൂടുന്നു. മുഖ്യപ്രതി നജീബിനെ ചോദ്യം ചെയ്തതിൽനിന്ന് ഇതുവരെ 40-ഓളം പേരെ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതായി തെളിഞ്ഞു. റൂറൽ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ഇയാളെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. വ്യാജരേഖ ചമച്ച് അവയവവിൽപ്പന നടത്തിയ കേസിൽ പിടിയിലായ മുഖ്യപ്രതി മുഹമ്മദ് നജീബ് നേതൃത്വം നൽകിയ റാക്കറ്റ് കഴിഞ്ഞ അഞ്ചുവർഷമായി കേരളത്തിൽ പ്രവർത്തിച്ചിരുന്നതായാണ് കണ്ടെത്തൽ. കോവിഡ് വ്യാപന കാലത്തിനുശേഷം 2021-മുതലാണ് ഇവരുടെ പ്രവർത്തനം ആരംഭിച്ചത്. ഇയാളുടെ പ്രധാന ഇടനിലക്കാരെക്കുറിച്ചുള്ള വിവരങ്ങൾ […]
Read more

പ്ലസ് വൺ: ഇത്തവണ അടിസ്ഥാന സീറ്റുകൾ 3,61,044

ഹരിപ്പാട്: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനായി ഇത്തവണ 3,61,044 അടിസ്ഥാന സീറ്റുകൾ. സർക്കാർ സ്കൂളുകളിൽ 2,424 ബാച്ചുകളിലായി 1,41,200 സീറ്റുകളുണ്ട്. എയ്ഡഡ് മേഖലയിൽ 3,302 ബാച്ചുകളിലായി 1,65,150 സീറ്റുകളും. പട്ടികജാതി-പട്ടികവർഗ വികസനവകുപ്പിന്റെ മോഡൽ റെസിഡെൻഷ്യൽ സ്കൂളുകളിൽ (എം.ആർ.എസ്.) 31 ബാച്ചുകളിലായി 1,429 സീറ്റുകളുണ്ട്. അൺ എയ്ഡഡ് വിഭാഗത്തിലെ 1,070 ബാച്ചുകളിലായി 53,265 സീറ്റുകളുമുണ്ട്. മലപ്പുറം ജില്ലയാണ് സീറ്റെണ്ണത്തിൽ മുൻപിൽ. ഏറ്റവും പിന്നിൽ വയനാടും. മുൻവർഷങ്ങളിൽ പ്രവേശനത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റുകൾ വർധിപ്പിക്കാറുണ്ടായിരുന്നു. […]
Read more

സംസ്ഥാനത്തെ ഡോക്ടർമാരുടെ മിനിമം ശമ്പളം 80000 രൂപയാക്കണമെന്ന് ഐഎംഎ

കൊച്ചി: സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാരുടെ തൊഴിലില്ലായ്മയിലും കുറഞ്ഞ ശമ്പളത്തിലും ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കൊച്ചിയിൽ ചേർന്ന ഐ.എം.എ. സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഈ വിഷയത്തിൽ നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടു. എം.ബി.ബി.എസ്. ഡോക്ടർമാർക്ക് ആഴ്ചയിൽ 48 മണിക്കൂർ ജോലി ചെയ്യുന്നതിന് പ്രതിമാസം കുറഞ്ഞത് 80,000 രൂപയെങ്കിലും ശമ്പളം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഡോക്ടർമാരുടെ മിനിമം വേതനത്തെക്കുറിച്ച് പഠിക്കാൻ കഴിഞ്ഞ സംസ്ഥാന സമിതി നിശ്ചയിച്ച കമ്മിറ്റി തങ്ങളുടെ റിപ്പോർട്ട് യോഗത്തിൽ സമർപ്പിച്ചു. നാലായിരത്തോളം ഡോക്ടർമാർ […]
Read more

കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം; ‘കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ല

കോഴിക്കോട്: കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവത്തില്‍, തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് പ്രാഥമിക നിഗമനം. കാറിനുള്ളിലെ വയറിങ്ങിനും, ഇന്ധന ടാങ്കിനും പ്രശ്‌നങ്ങളില്ല. കൂടുതല്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ദാരുണ സംഭവം. ആശുപത്രിയില്‍ പോയി മടങ്ങുകയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറാണ് ചെറുവണ്ണൂര്‍ കക്കറ മുക്കിലെ റോഡില്‍ കത്തിയമര്‍ന്നത്. കാറില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാരാണ് തീ അണച്ച് ഇവരെ പുറത്തെടുത്തത്. എട്ട് മാസം ഗര്‍ഭിണിയായിരുന്ന സോന സംഭവസ്ഥലത്ത് […]
Read more

പ്രതിപക്ഷ നേതാവായി പിണറായി വിജയനെ നിശ്ചയിച്ചതിൽ വിയോജിപ്പ്

തിരുവനന്തപുരം: പിണറായി വിജയനെ പ്രതിപക്ഷ നേതാവായി നിശ്ചയിച്ചത് സിപിഎം പോളിറ്റ് ബ്യൂറോയില്‍ ഒരു വിഭാഗത്തിന്‍റെ ശക്തമായ എതിര്‍പ്പ് തള്ളി. സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതിപക്ഷ നേതാവായി നിര്‍ദ്ദേശിച്ച ശേഷം ചേര്‍ന്ന ഓണ്‍ലൈന്‍ പിബി യോഗത്തില്‍ അഞ്ചിലധികം അംഗങ്ങള്‍ പിണറായി വിജയൻ വരുന്നതിൽ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. ഇളവ് നല്‍കി കേന്ദ്ര കമ്മിറ്റിയില്‍ നിലനിര്‍ത്തുന്ന പിണറായിയെ പ്രതിപക്ഷ നേതാവായി കൊണ്ടുവരുന്നത് സംഘടന പരമായി ഉചിതമാകില്ലെന്ന അഭിപ്രായമാണ് ഒരു വിഭാഗം ശക്തമായി ഉയര്‍ത്തിയത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇതാദ്യമായാണ് ഇത്രയും വലിയ […]
Read more

പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി വേണം; സ്വാമി സച്ചിദാനന്ദ

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ഈഴവ സമുദായത്തില്‍ നിന്ന് ജയിച്ചുവന്ന ഒന്‍പത് പേരില്‍ ആറ് പേരെയെങ്കിലും മന്ത്രിമാരാക്കണമെന്ന് ശിവഗിരി മഠം. ശിവഗിരി മഠവുമായി ബന്ധപ്പെട്ട് ഒമ്പത് പേര്‍ ജയിച്ചിട്ടുണ്ടെന്നും ആറ് പേരെയെങ്കിലും മന്ത്രിമാരാക്കണമെന്നും നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെ ഈ ആവശ്യം അറിയിച്ചിട്ടുണ്ടെന്നും ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. കേരളത്തിലെ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തിന് വകുപ്പുള്ളതുപോലെ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രിയെയും ആവശ്യമുണ്ട്. കേരളത്തില്‍ 42 ഓളം പിന്നാക്ക സമുദായങ്ങളുണ്ട്. സമുദായങ്ങളുടെ വളര്‍ച്ചയ്ക്ക് വേണ്ടി […]
Read more

കാസർകോടിന് ഒരു മന്ത്രിയെ നൽകാൻ തയ്യാറാവണം; ആവശ്യവുമായി രാജ്മോഹൻ ഉണ്ണിത്താൻ

കോഴിക്കോട്: മന്ത്രിമാരെ തീരുമാനിക്കുന്നതിൽ ചർച്ചകൾ പുരോ​ഗമിക്കെ കാസർകോട് ജില്ലയിൽ നിന്ന് മന്ത്രി വേണമെന്ന ആവശ്യവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. എൽഡിഎഫ് 10 വർഷം കാസർകോട് ജില്ലയെ അവഗണിച്ചു. അതിന് പരിഹാരമെന്നോണം വികസന മുരടിപ്പിന് അന്ത്യം കുറിച്ച് നാടിന്റെ മുന്നോട്ടുപോക്കിന് കാസർകോടിന് ഒരു മന്ത്രിയെ നൽകാൻ തയ്യാറാവണം. അല്ലെങ്കിൽ അത് വോട്ടർമാരെ അവഹേളിക്കലായി കരുതുമെന്നും ഉണ്ണിത്താൻ പറഞ്ഞു. എ.കെ.എം അഷ്‌റഫ്, കല്ലട്ര മാഹീൻ ഹാജി (മുസ്‌ലിം ലീഗ്) സന്ദീപ് വാര്യർ, കെ.നീലകണ്ഠൻ (കോൺഗ്രസ്) എന്നിവരാണ് കാസർകോട് ജില്ലയിൽ നിന്നുള്ള […]
Read more

സമയമെടുത്ത് പാർട്ടി തീരുമാനിക്കും, അഭിപ്രായം പറയാനില്ല ; ചാണ്ടി ഉമ്മൻ

കോട്ടയം: മന്ത്രിസ്ഥാനം ലഭിക്കുമെന്നോ ഇല്ലെന്നോ പാർട്ടി പറഞ്ഞിട്ടില്ലെന്ന് നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ. ചർച്ചകൾ നടക്കുകയാണ്. അത് നടക്കട്ടെ തീരുമാനം പാർട്ടി പറയുമെന്നും, അതിന് മുൻപ് താൻ അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട അജണ്ട വികസനമാണ്. രണ്ടാമത്തേതാണ് ഞങ്ങൾ കൊടുത്ത ഗ്യാരണ്ടി. ഇത് നടപ്പിലാക്കാനായി നാളെ ഒരു മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യും, അതുകൊണ്ട് നാളെ വരെ കാത്തിരിക്കൂ. ഗവർണറെ കണ്ട് മുഖ്യമന്ത്രിയ്ക്ക് മന്ത്രിമാരുടെ ലിസ്റ്റ് കൈമാറേണ്ടതുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. […]
Read more

തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട രാജധാനി എക്‌സ്പ്രസിൽ തീപിടിത്തം

തിരുവനന്തപുരം:ഡൽഹി രാജധാനി എക്സ്പ്രസിൽ വെള്ളിയാഴ്ച പുലർച്ചെ വൻ തീപിടുത്തമുണ്ടായി. രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം വെച്ച് പുലർച്ചെ 5:15-ഓടെയാണ് സംഭവം. എഞ്ചിനിലും ബി1 എസി കോച്ചിലുമാണ് തീ പടർന്നത്. ട്രെയിനിൽ നിന്നും പുകയും തീയും ഉയരുന്നത് കണ്ട യാത്രക്കാർ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തീപിടുത്തം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ എഞ്ചിനിൽ നിന്നും ബോഗികൾ വേർപെടുത്തിയതിനാൽ വലിയൊരു അപകടം ഒഴിവാക്കാൻ സാധിച്ചു. റെയിൽവേ ഉദ്യോഗസ്ഥരും ഫയർഫോഴ്സും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പ്രാഥമിക വിവരങ്ങൾ പ്രകാരം ആർക്കും പരിക്കുകളോ […]
Read more

Recent News