Category: kerala

പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീ പേവിഷ ബാധയേറ്റ് മരിച്ചു

കൊല്ലം: കൊല്ലം ആര്യങ്കാവ് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മ പേവിഷ ബാധയേറ്റ് മരിച്ചു. ആര്യങ്കാവ് കരയാളർമെത്ത് ഗിരിജൻ നഗറിൽ കുഞ്ഞമ്മ (54) ആണ് മരിച്ചത്. രണ്ട് മാസം മുൻപാണ് കുഞ്ഞമ്മയ്ക്ക് പുലിയുടെ ആക്രമണമേറ്റത്. രാത്രി ഉറങ്ങുന്നതിനിടയിലായിരുന്നു സംഭവം. വളർത്തു നായയെ പിടിക്കാൻ പുലി പിന്തുടർന്നപ്പോൾ രക്ഷയ്ക്കായി നായ വീട്ടമ്മയുടെ അരികിലേക്ക് ഓടിയെത്തി. നായയെ പിടിക്കാനുള്ള ശ്രമത്തിനിടെ പുലിയുടെ നഖങ്ങൾ കൊണ്ട് കുഞ്ഞമ്മക്ക് നിസ്സാരമായി പരിക്കേറ്റിരുന്നു. വീട്ടമ്മയ്ക്ക് പേവിഷബാധയേറ്റത് പുലിയുടെ ആക്രമണത്തിൽ നിന്നാണോ വളർത്തുനായയിൽ നിന്നാണോ എന്ന കാര്യം […]
Read more

‘മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നു’; വീണാ ജോര്‍ജ്

പത്തനംതിട്ട: ആറന്മുളയിലെ തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നു എന്നും തന്നെ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു എന്നുമാണ് വീണാ ജോര്‍ജ് പറഞ്ഞത്. സ്ഥാനാര്‍ത്ഥി മോശമായിരുന്നു എന്നതുള്‍പ്പെടെയുളള വ്യക്തിപരമായ വിമര്‍ശനങ്ങളോടായിരുന്നു അവരുടെ പ്രതികരണം. ഒഴിവാക്കണമെന്ന ആവശ്യം ജില്ലാ നേതൃത്വം അംഗീകരിച്ചില്ലെന്നും സ്ഥാനാര്‍ത്ഥിയാകാന്‍ മറ്റാരും ഇല്ല എന്നാണ് ജില്ലാ നേതൃത്വം അറിയിച്ചതെന്നും വീണാ ജോര്‍ജ് പറഞ്ഞു. 2016-ല്‍ എ പത്മകുമാര്‍ […]
Read more

വൈറ്റില ജങ്ഷനിലെ ഗതാഗതക്കുരുക്ക് 60 ശതമാനത്തോളം കുറയും

കൊച്ചി: സംസ്ഥാനത്തെ തന്നെ ഏറ്റവും തിരക്കേറിയ ജങ്ഷനുകളിൽ ഒന്നായ വൈറ്റില ജങ്ഷനിലെ കടുത്ത ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ വമ്പൻ പദ്ധതി വരുന്നൂ. വൈറ്റില ജങ്ഷനിലെ കുരുക്കഴിക്കാൻ ഒന്നരക്കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കും. ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് റോഡ് സേഫ്റ്റി അതോറിറ്റി പിഡബ്ല്യുഡിക്ക് അനുവദിച്ച തുക ഉപയോഗിച്ചുള്ള റോഡ് വികസന പ്രവൃത്തികൾ വേഗത്തിൽ നടപ്പിലാക്കാൻ നിർദേശം നൽകിയത്. അനുവദിച്ച തുക ഉപയോഗിച്ചുള്ള റോഡ് വികസന പ്രവൃത്തികൾ അടുത്ത ആഴ്ച തന്നെ ആരംഭിക്കണമെന്നും […]
Read more

ഇന്നും ഇടിമിന്നലോടെ ശക്തമായ മഴയും കാറ്റും; അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും, തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം […]
Read more

ലീ​ഗിനെതിരായ വിമർശനം; വെള്ളാപ്പള്ളി നടേശനെതിരെ ജി. സുധാകരന്‍

ആലപ്പുഴ: മുസ്ലിം ലീ​ഗിനെ വിമർശിച്ചതിന് പിന്നാലെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അമ്പലപ്പുഴ നിയുക്ത എംഎൽഎ ജി. സുധാകരന്‍ രം​ഗത്ത്. വെള്ളാപ്പള്ളി നേരത്തെ മുതല്‍ തന്നെ മുസ്‌ലിം വിരുദ്ധത പറയുന്നുവെന്നും എന്നാൽ ലീഗ് ഒരു മതേതര പാര്‍ട്ടിയാണെന്നും ജി. സുധാകരന്‍ വ്യകതമാക്കി. ഇന്നലെ വരെ എല്‍ഡിഎഫ് അധികാരത്തിൽ വരുമെന്ന് പറഞ്ഞയാളാണ് വെള്ളാപ്പള്ളിയെന്നും നാളെ അദ്ദേഹം എന്തുപറയും എന്ന് ആര്‍ക്കറിയാമെന്നും ജി. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ‘വെള്ളാപ്പള്ളിയെ വീട്ടില്‍ പോയി കണ്ടത് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി എന്ന […]
Read more

‘ടേം വ്യവസ്ഥ അംഗീകരിക്കില്ല, അഞ്ച് വര്‍ഷം തന്നെ മന്ത്രി സ്ഥാനം വേണം’; മാണി സി കാപ്പൻ

കൊച്ചി: യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭയിൽ ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം നൽകിയതിൽ നിലപാട് കടുപ്പിച്ച് പാലാ നിയുക്ത എംഎൽഎ മാണി സി കാപ്പന്‍. അഞ്ച് വര്‍ഷം തന്നെ മന്ത്രി സ്ഥാനം വേണമെന്നതില്‍ ഉറച്ച് നില്‍ക്കുകയാണ് മാണി സി കാപ്പന്‍. ‘വി ഡി സതീശന്‍ ഇക്കാര്യം പാലായില്‍ എത്തി പ്രസംഗിച്ചിരുന്നു. അങ്ങോട്ടുപോകുന്ന കാറില്‍ ആയിരിക്കില്ല കാപ്പന്‍ തിരികെ വരിക. കൊടിവെച്ച കാറിലായിരിക്കും മടങ്ങുകയെന്നാണ് പറഞ്ഞത്. രമേശ് ചെന്നിത്തലയും സമാനമായി കണ്‍വെന്‍ഷനില്‍ പ്രസംഗിച്ചിരുന്നു. പറഞ്ഞ വാക്ക് പാലിക്കണം’, എന്നും മാണി സി […]
Read more

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

‘96’, ‘മെയ്യഴഗൻ’ എന്നീ ഹൃദയസ്പർശിയായ ചിത്രങ്ങൾക്കു ശേഷം സംവിധായകൻ സി. പ്രേം കുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിൽ ഫഹദ് ഫാസിലും ശിവദയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. താൽക്കാലികമായി ‘പ്രൊഡക്ഷൻ നമ്പർ 32’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്നു. ത്രില്ലർ ജോണറിലാണ് ഒരുങ്ങുന്നത് എന്ന് സംവിധായകൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സി. പ്രേം കുമാറിന്റെ സ്ഥിരം സഹപ്രവർത്തകനായ ഹിറ്റ് മേക്കർ ഗോവിന്ദ് വസന്ത വീണ്ടും സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം ഇഷാരി […]
Read more

യുഡിഎഫ് മന്ത്രിമാർക്കും പുതിയ വാഹനങ്ങളുണ്ടാകില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് മാത്രമല്ല, പുതിയതായി അധികാരമേൽക്കുന്ന യുഡിഎഫ് മന്ത്രിമാർക്ക് ആദ്യഘട്ടത്തിൽ പുതിയ വാഹനങ്ങളുണ്ടാകില്ല. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഉപയോഗിച്ച 25 ഇന്നോവ കാറുകളാണ് പുതിയ മന്ത്രിമാർക്ക് ടൂറിസം വകുപ്പ് നൽകുക. സർക്കാരിന്റെ വിവിഐപി ഗസ്റ്റുകൾക്കുള്ള 21 വാഹനങ്ങളും സത്യപ്രതിജ്ഞക്ക് മുമ്പ് തയ്യാറായിട്ടുണ്ട്. കഴിഞ്ഞ സർക്കാരിലെ മന്ത്രിമാരുപയോഗിച്ച 25 കാറുകൾക്ക് പുറമെ ഹൈക്കോടതി ജഡ്ജിമാർ അടക്കം ഉപയോഗിച്ചിരുന്ന 21 വാഹനങ്ങളും ടൂറിസം വകുപ്പ് ഇതിനോടകം അറ്റകുറ്റപ്പണികൾ നടത്തി തയ്യാറാക്കി വെച്ചിട്ടുണ്ട്. സത്യപ്രതിജ്ഞ ചടങ്ങിനെത്തുന്ന സർക്കാരിന്റെ വിവിഐപി അതിഥികൾക്കടക്കം […]
Read more

പിണറായിയെ മാത്രം ഉയർത്തിക്കാട്ടിയത് വലിയ പിഴവായി; പാലക്കാട് ജില്ലാ കമ്മിറ്റിയിലും പിണറായിക്ക് വിമർശനം

പാലക്കാട്: പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമർശനം. പാർട്ടിയിൽ പിണറായി വിജയൻ മാത്രം എന്ന രീതിയാണ് നിലവിലുള്ളതെന്നും ഈ ഏകാധിപത്യ പ്രവണതയാണ് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായതെന്നും നേതാക്കൾ കുറ്റപ്പെടുത്തി. സിപിഎമ്മിലെയും എൽഡിഎഫിലെയും ജനകീയ നേതാക്കളെ പൂർണ്ണമായി അവഗണിച്ചു. പിണറായി വിജയനെ മാത്രം ഉയർത്തിക്കാട്ടിയത് വലിയ പിഴവായെന്നും യോഗം വിലയിരുത്തി. മുതിർന്ന നേതാവ് എ കെ ബാലന്റെ സമീപകാല പ്രസ്താവനകൾക്കെതിരെയും യോഗത്തിൽ അമർഷമുയർന്നു. എ കെ ബാലനും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി […]
Read more

ഭാവിയിൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കും; നിയുക്ത എംഎൽഎ ജി സുധാകരൻ

ആലപ്പുഴ: ഭാവിയിൽ ബിജെപി കേരളത്തിൽ അധികാരത്തിൽ എത്തിയേക്കുമെന്ന് അമ്പലപ്പുഴ നിയുക്ത എംഎൽഎ ജി സുധാകരൻ. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റായി ബിജെപി ഉയർത്തിയത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മുസ്ലിം ലീഗിനെ വിമർശിച്ച എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. വെള്ളാപ്പള്ളി നടേശൻ ആദ്യം മുതലേ മുസ്ലിം വിരുദ്ധത പറയുന്ന ആളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്നലെ വരെ കേരളത്തിൽ എൽഡിഎഫ് അധികാരത്തിൽ വരുമെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. അദ്ദേഹം നാളെ എന്ത്‌പറയും […]
Read more

Recent News