Category: kerala

ഒമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 51-കാരന് വധശിക്ഷ

മുംബൈ: മഹാരാഷ്ട്രയിൽ 9 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 51കാരന് വധശിക്ഷ. 2021 ൽ പാൽഘറിലാണ് സംഭവം. അതിക്രൂരമായ കൊലപാതകമെന്ന് കോടതി നിരീക്ഷിച്ചു. ആക്രമണം തടയാനെത്തിയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയെ ശിക്ഷിച്ചു. അഞ്ചുവർഷം മുൻപ് പാൽഘറിലെ ദഹാനുവിലാണ് സംഭവം. സാധനങ്ങൾ വാങ്ങാൻ കടയിൽ പോവുകയായിരുന്ന ഒൻപതുകാരിയെ പ്രതി പ്രമോദ് രത്‌ന ഘോഷെ 10 രൂപകാട്ടി വിളിച്ചു. മിഠായി വാങ്ങിതരാമെന്ന് പറഞ്ഞ് വീട്ടിലെത്തിച്ച ശേഷം ക്രൂരമായി പീഡിപ്പിച്ചു. ഇടയ്ക്കെപ്പോഴോ രക്ഷപ്പെട്ടു. അച്ഛനോട് എല്ലാം പറയുമെന്ന് […]
Read more

വിസ്മയയ്ക്ക് ശബ്ദം നൽകിയത് ആദിത്യ ലക്ഷ്മി

തിയറ്ററിൽ വിജയകരമായി മുന്നേറുന്ന തുടക്കം സിനിമയുടെ റിലീസിന് മുൻപ് തന്നെ തനിക്ക് ശബ്ദം നൽകിയത് ആദിത്യ ലക്ഷ്മി ആണെന്ന് വിസ്മയ മോഹൻലാൽ പറഞ്ഞിരുന്നു. ചിത്രത്തിൽ ആദിത്യ ഒരു കഥാപാത്രവും ചെയ്തിട്ടുണ്ട്. ‘സൂര്യഗായത്രി’ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകനായി അഭിനയിച്ച അനു ആനന്ദിന്റെ മകൾ ആണ് ആദിത്യ. തുടക്കം തിയറ്ററിൽ മുന്നേറുന്നതിനിടെ അണിയറപ്രവർത്തകർക്ക് നന്ദി പറഞ്ഞും തന്റെ സന്തോഷം പങ്കിട്ടും എത്തിയിരിക്കുകയാണ് ആദിത്യ ഇപ്പോൾ. ക്യാമറയ്ക്ക് മുന്നിൽ നിൽക്കാനും അതേസമയം തന്നെ ശബ്ദത്തിന് പിന്നിൽ പ്രവർത്തിക്കാനും സാധിച്ചത് വലിയൊരു […]
Read more

എട്ടോളം ക്രിമിനൽ കേസ്; പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി

തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി തിരുവനന്തപുരം സിറ്റി അതിർത്തിയിൽ നിന്ന് നാടുകടത്തി. മണക്കാട് കൊഞ്ചിറവിള കാലടി സൗത്ത് മുദ്രനഗർ സ്വദേശി ഷിജു തമ്പി (33) യെയാണ് കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം നടപടിക്കിരയാക്കിയത്. ഫോർട്ട്, പേട്ട പൊലീസ് സ്റ്റേഷനുകളിലായി എട്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയും ഫോർട്ട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ് ഷിജു തമ്പി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അരുൾ ആർ. ബി. കൃഷ്ണ പുറപ്പെടുവിച്ച […]
Read more

വീട്ടുമുറ്റത്ത് ചെടി നടുന്നതിനായി കുഴിയെടുത്തു, കുഴിയിൽ കണ്ടത് ഒൻപത് ചെറിയ മുട്ടകൾ

കൊച്ചി: പെരുമ്പാവൂർ വെങ്ങോല പഞ്ചായത്തിൽ വീട്ടുമുറ്റത്ത് പെരുമ്പാമ്പിന്റേതെന്ന് സംശയിക്കുന്ന ഒൻപത് മുട്ടകൾ കണ്ടെത്തി. 22-ാം വാർഡിലെ മേപ്രത്തുപടി തൈക്കാവിന് എതിർവശത്ത് താമസിക്കുന്ന പുത്തുക്കാടൻ ഷെജീറിന്റെ വീട്ടുമുറ്റത്താണ് മുട്ടകൾ കണ്ടെത്തിയത്.ഷെജീറിന്റെ ഭാര്യ റെമീസ വീട്ടുമുറ്റത്ത് പൂച്ചെടി നടുന്നതിനായി കുഴിയെടുക്കുന്നതിനിടെയാണ് ഒൻപത് മുട്ടകൾ കണ്ടെത്തിയത്. തുടർന്ന് ഫോറസ്റ്റ് ഓഫീസിലും വെറ്ററിനറി ഡിപ്പാർട്ട്മെന്റിലും വിവരം അറിയിച്ചു. മുട്ടകൾ പെരുമ്പാമ്പിന്റേതാണെന്നാണ് സംശയിക്കുന്നതെന്ന് വനം വകുപ്പ് അറിയിച്ചു. പാടശേഖരത്തിന് സമീപത്താണ് വീട്.
Read more

രാഹുൽ ഗാന്ധിയെ നേരിൽ കാണാൻ ഒ.ജെ ജനീഷ്

ഡൽഹി : യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്ന ആവശ്യവുമായി മന്ത്രി ഒ.ജെ ജനീഷ് ഡൽഹിയിലേക്ക്. ഈ ആവശ്യം രാഹുൽ ഗാന്ധിയോട് നേരിട്ട് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ച് നാളെയോ മറ്റന്നാളോ രാഹുൽ ഗാന്ധിയുമായി ഒ.ജെ ജനീഷ് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. മന്ത്രിസ്ഥാനവും സംഘടനാ ചുമതലയും ഒരുമിച്ച് കൊണ്ടുപോകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് നീക്കം. മന്ത്രിയായതോടെ യൂത്ത് കോൺഗ്രസ് സംഘടനാ പ്രവർത്തനങ്ങളിൽ പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ലെന്ന സ്വയം വിമർശനവും വിലയിരുത്തലിലുമാണ് ഇത്തരമൊരു നീക്കം. […]
Read more

നാല് ജില്ലകളിൽ ഇന്നും മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്നും പരക്കെ മഴക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ആണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. മറ്റൊരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. നാളെ മുതൽ സാധാരണ കാലവർഷ മഴ മാത്രമേ ഉണ്ടാകൂ എന്നാണ് കാലാവസ്ഥാ അറിയിപ്പ്. കേരള, ലക്ഷദ്വീപ് തീരത്ത് അതിശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് ഇന്നും തുടരും.
Read more

അർജുൻ ആയങ്കി പിടിയിൽ

കണ്ണൂർ : നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ രണ്ട് ദിവസത്തിലേറെ നീണ്ട തിരച്ചിലിനൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ ഒളിത്താവളത്തിൽ നിന്നാണ് പിടിയിലായത് ഇയാളെ പൊലീസ് പിടികൂടിയതെന്നാണ് വിവരം. ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. കണ്ണൂർ നഗരത്തിലെ ഒരു അപാർട്മെൻ്റിലാണ് അർജുൻ ഒളിവിൽ കഴിഞ്ഞിരുന്നത്. സുഹൃത്തായ മറ്റൊരാളും ഇവിടെ ഉണ്ടായിരുന്നു. പൊലീസ് എത്തിയതോടെ അർജുൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കണ്ണൂരിലെ കേസിൽ അറസ്റ്റ് ചെയ്ത ശേഷം അർജുനെ എറണാകുളത്തേക്ക് […]
Read more

‘കേരളം ഗുണ്ടകളുടെ പറുദീസയല്ല’; ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇത് ഗുണ്ടകളുടെ നാട് അല്ല. സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളുടെ നാടാണ്. എല്ലാ സിസ്റ്റത്തെയും വെല്ലുവിളിക്കുന്ന ഗുണ്ടയ്ക്ക് ഇതാകും അനുഭവം. ജനങ്ങളെ വെല്ലുവിളിക്കുന്ന എല്ലാ ഗുണ്ടകളെയും നിലയ്ക്ക് നിർത്താൻ ഗവൺമെൻറ് പ്രതിജ്ഞബദ്ധമാണ്. ​ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും കഴിഞ്ഞ ദിവസം മുതൽ അതിനുള്ള നടപടികൾ ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. ഓണക്കാലം കൂടി മുൻ നിർത്തി നടപടികൾ ഊർജിതമാക്കും. […]
Read more

തമിഴ്‌നാട് വെള്ളം കൊണ്ടുപോകാൻ തുടങ്ങി; ഇത്തവണ പെരിയാറിലേക്ക് മുല്ലപ്പെരിയാർ തുറക്കേണ്ടി വരില്ല

ഇടുക്കി: തമിഴ്നാട് വെള്ളം കൊണ്ടുപോകാൻ ആരംഭിച്ചതോടെ ഇത്തവണ പെരിയാറിലേക്ക് മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കേണ്ടി വരില്ലെന്ന് സൂചന. റൂൾ കർവിലേക്ക് ജലനിരപ്പ് എത്തുന്നതോടെ ആഗസ്റ്റ് അവസാനത്തോടെ അണക്കെട്ട് തുറക്കുന്നതായിരുന്നു പതിവ്. എന്നാൽ, ജലക്ഷാമം മൂലം പരമാവധി വെള്ളം കൊണ്ടുപോകുവാനാണ് തമിഴ്നാടിന്റെ നീക്കം. തേനി ജില്ലയിലെ കമ്പം താഴ്‌വരയിലുള്ള 14,707 ഏക്കർ സ്ഥലത്തെ ഒന്നാംഘട്ട കൃഷിക്കായാണ് മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം കൊണ്ടുപോകുന്നത്. സെക്കൻഡിൽ 200 ഘനയടി വീതം 120 ദിവസത്തേക്ക് വെള്ളമെടുക്കും. മധുര കോർപ്പറേഷൻ പ്രദേശത്തെ കുടിവെള്ളത്തിനായി സെക്കൻഡിൽ 150 […]
Read more

സിജെപിയുമായുള്ള താരതമ്യം; ശശി തരൂരിനെ തള്ളിപറഞ്ഞ് കോൺഗ്രസ് നേതാക്കൾ

ഡൽഹി: സിജെപിയുമായുള്ള താരതമ്യത്തിൽ ശശി തരൂരിനെ തള്ളിപറഞ്ഞ് കോൺഗ്രസ് നേതാക്കൾ. പരാമർശത്തിൽ നേതൃത്വത്തിൽ കടുത്ത അതൃപ്‌തിയുണ്ടെന്നാണ് വിവരം. രാഹുൽഗാന്ധിയുടെ നീക്കങ്ങളെ റദ്ദാക്കുന്ന പ്രസ്താവനയാണെന്നും ബിജെപിക്ക് വടികൊടുത്തെന്നും നേതാക്കൾ പറയുന്നു. പിന്നാലെ, പരാമർശത്തിൽ വിശദീകരണവുമായി തരൂർ രം​ഗത്തെത്തി. വാക്കുകൾ വളച്ചൊടിച്ചുവെന്നും പാർട്ടിക്കും, നേതൃത്വത്തിനുമെതിരായ ആക്രമണമെന്ന് വ്യാഖ്യാനിച്ചെന്നും തരൂർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന സംവാദ പരിപാടിയിലാണ് തരൂരിൻ്റെ പരാമർശം ഉണ്ടായത്. ജെൻസികളെ കേൾക്കാൻ കോൺ​ഗ്രസിനായോ എന്ന് പരിശോധിക്കണമെന്നാരുന്നു ശശി തരൂരിൻ്റെ പരാമർശം. സിജെപിക്ക് ജെൻസികളുടെ ശബ്ദമാകാൻ കഴിഞ്ഞുവെന്നും ഇതേപോലെ […]
Read more

Recent News