Category: kerala

തലശ്ശേരിയിൽ ഐസ്ക്രീം ബോംബ് ശേഖരം കണ്ടെത്തി

കണ്ണൂർ: ജില്ലയിലെ വിവിധയിടങ്ങളിൽ നിന്ന് ബോംബ് ശേഖരം കണ്ടെത്തി. തലശ്ശേരി കൊളവല്ലൂർ മേപ്പാട് ഭാഗത്തുനിന്ന് അഞ്ച് ഐസ്ക്രീം ബോംബുകളും ഒരു നാടൻ ബോംബും പൊലീസ് പിടിച്ചെടുത്തു. കൊളവല്ലൂർ മേപ്പാട്ടെ ഒരു തെങ്ങിൻ തോട്ടത്തിൽ ബക്കറ്റിൽ പൂഴി നിറച്ച നിലയിലാണ് ബോംബുകൾ ഒളിപ്പിച്ചിരുന്നത്. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇവ കണ്ടെത്തിയത്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ഇവ നിർവീര്യമാക്കി. രണ്ട് ദിവസം മുമ്പ് പാനൂർ പന്ന്യന്നൂർ ചിത്രവയലിൽ നിന്നും സ്ഫോടകവസ്തുക്കൾ കണ്ടെത്തിയിരുന്നു. രണ്ട് സ്റ്റീൽ ബോംബുകളും ഒരു നാടൻ […]
Read more

മണിക്കൂറുകള്‍ നീണ്ട തെരച്ചിൽ, മലയിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി

കോഴിക്കോട്: തൊട്ടില്‍പ്പാലം കരിങ്ങാട് കൊരണപ്പാറ മലയിൽ കുടുങ്ങിയ രണ്ട് യുവാക്കളെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് സുരക്ഷിതമായി തിരികെയെത്തിച്ചു. ഇന്നലെ വൈകിട്ടാണ് വളയം കൊയ്തേരി സ്വദേശികളായ യുവാക്കൾ കുത്തനെയുള്ള മല കയറിപ്പോയത്. രാത്രിയായതോടെ ഇവര്‍ക്ക് വഴി തെറ്റുകയായിരുന്നു. ഇടയ്ക്ക് മൊബൈലിൽ റെയ്ഞ്ച് കിട്ടിയപ്പോൾ യുവാക്കൾ ഫോണില്‍ നാദാപുരം ഫയർഫോഴ്സിനെ വിളിച്ച് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. എന്നാല്‍, ഫോണ്‍ പിന്നീട് സ്വിച്ച് ഓഫായത് രക്ഷാപ്രവർത്തകർക്ക് ആശങ്കയുണ്ടാക്കി. രാത്രിയിലെ കൊടും ഇരുട്ടും അടിക്കാടുകളും തെരച്ചിലിന് തടസങ്ങള്‍ സൃഷ്ടിച്ചു. നാട്ടുകാരും, ഫയർഫോഴ്സും പൊലീസും ചേർന്ന് […]
Read more

വെടിക്കെട്ട് പാറ്റേൺ മാറ്റിയാൽ ദുരന്തം കുറഞ്ഞേക്കുമെന്ന് മുണ്ടത്തിക്കോട് ദുരന്ത അന്വേഷണ കമ്മീഷൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ

കൊച്ചി: വെടിക്കെട്ട് പാറ്റേൺ മാറ്റിയാൽ അപകടം കുറഞ്ഞേക്കുമെന്ന് മുണ്ടത്തിക്കോട് വെടിക്കെട്ട്ദുരന്ത അന്വേഷണ കമ്മീഷൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ പറഞ്ഞു. വെടിക്കെട്ട് അപകടരഹിതമായി ഉപയോഗിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അതിന് മുൻഗണന കൊടുത്തായിരിക്കും കമ്മീഷന്റെ അന്വേഷണമെന്നും ജസ്റ്റിസ് സി എൻ രാമചന്ദ്രൻ പറഞ്ഞു. മറ്റന്നാൾ തൃശ്ശൂരിലെത്തി ആദ്യം പരിക്കേറ്റവരെ കാണുമെന്നും അതിനുശേഷം അപകട സ്ഥലത്തേക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. വെടിക്കെട്ട് നിരോധിക്കാൻ സർക്കാരിന് ഒരു കമ്മീഷന്റെയും ആവശ്യമില്ല. അങ്ങനെ സർക്കാർ ഉദ്ദേശിച്ചിട്ടുണ്ടോയെന്ന് അറിയില്ലെന്നും വെടിക്കെട്ടിന്റെ പാറ്റേൺ മാറ്റിയാൽ അപകടം […]
Read more

പാലക്കാട് രണ്ട് പേർക്ക് സൂര്യതാപമേറ്റു

പാലക്കാട്: സംസ്ഥാനത്ത് ഉഷ്ണതരം​ഗ മുന്നറിയിപ്പ് നിലനിൽക്കുന്നതിനിടെ പാലക്കാട് രണ്ട് പേർക്ക് സൂര്യതാപമേറ്റു. ലക്കിടി കൂട്ടുപാതയിൽ ഓട്ടോറിക്ഷ ഡ്രൈവർ ജയൻ, ഒറ്റപ്പാലം സ്വദേശി ജയശ്രീ എന്നിവർക്കാണ് സൂര്യതാപമേറ്റത്. ജയന് കഴുത്തിൽ ഉൾപ്പെടെ ശരീരത്തിന്റെ മൂന്ന് ഭാഗങ്ങളിലാണ് പൊള്ളലേറ്റത്. ജയശ്രീ വാണിയംകുളത്ത് നിന്ന് തോട്ടക്കരയിലേക്ക് പോകുന്നതിനിടെയാണ് സൂര്യതാപമേറ്റത്. ഇടുക്കി കട്ടപ്പനയിലും ഒരാൾക്ക് സൂര്യതാപമേറ്റു. 20 ഏക്കർ സ്വദേശി താഴത്തുവീട്ടിൽ അജീഷിനാണ് പൊള്ളലേറ്റത്. തടിപ്പണി ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ഉടൻ അജീഷ് ആശുപത്രിയിൽ ചികിത്സ തേടി. സംസ്ഥാനമാകെ അതീവ ജാഗ്രത തുടരണമെന്നും പകല്‍ […]
Read more

നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. നെയ്യാറ്റിൻകര വ്ലാത്താങ്കരയിൽ അൽമ ( 32 ) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നി​ഗമനം.സംഭവത്തിന് പിന്നാലെ ഭർത്താവ് വിഷ്ണുനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന് അകത്തുള്ള മുറിയിൽ വെച്ചാണ് അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ ശേഷം ഭർത്താവ് തൊട്ടടുത്തുള്ള വീട്ടിൽ പോയി കൊലപാതക വിവരം അറിയിക്കുകയായിരുന്നു. ഒമ്പത് വർഷം മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹം […]
Read more

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആണ്. പത്തനംതിട്ട കോന്നിയിലാണ് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത്. ഇവിടെ യു വി ഇന്‍ഡെക്‌സ് ഒമ്പത് രേഖപ്പെടുത്തിയപ്പോള്‍ കൊട്ടാരക്കര, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി, മൂന്നാര്‍ എന്നിവിടങ്ങളില്‍ എട്ട് രേഖപ്പെടുത്തി. പാലക്കാട് തൃത്താലയില്‍ യുവി ഇന്‍ഡെക്‌സ് ഏഴും എറണാകുളം കളമശ്ശേരി, മലപ്പുറം പൊന്നാനി, വയനാട് മാനന്തവാടി എന്നിവിടങ്ങളില്‍ […]
Read more

വൈദ്യുതി മുടങ്ങരുതെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ കടുത്ത വേനൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ, വൈദ്യുതി മുടങ്ങാതിരിക്കാൻ മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് .വൈദ്യുതി ആവശ്യകത കൂടുകയും ലഭ്യത കുറയുകയും ചെയ്യുന്നതിനാൽ രാത്രിയിൽ വൈദ്യുതിവിതരണം മുടങ്ങുന്ന സാഹചര്യത്തിലാണിത്. വരുംവർഷങ്ങളിലും ചൂട് കൂടുമെന്ന് മുന്നറിയിപ്പുണ്ട്. കേരളത്തിൽ എയർകണ്ടീഷണറുകളുടെ ഉപയോഗം വലിയതോതിൽ ഇനിയും കൂടും. ഇക്കാര്യങ്ങൾ മുന്നിൽക്കണ്ട് വൈദ്യുതിമേഖലയിൽ ആസൂത്രണം നടത്തണമെന്ന് യോഗം നിർദേശിച്ചു. സംസ്ഥാനത്തെ ഉഷ്ണതരംഗ സമാനമായ സാഹചര്യം നേരിടുന്നതിനെക്കുറിച്ച് ചർച്ചചെയ്യാനാണ് യോഗം ചേർന്നത്. ഇഴജന്തുക്കളുടെ ശല്യം വർധിക്കുന്നതിനാൽ കൂടുതൽ ആരോഗ്യകേന്ദ്രങ്ങളിൽ ആന്റിവെനം ലഭ്യമാക്കാനും തിരഞ്ഞെടുത്ത ആശുപത്രികളിൽ സ്ഥിരം […]
Read more

യു.ഡി.എഫ് അവമതിപ്പുണ്ടാക്കിയെന്ന് ലീഗ് നേതൃയോഗം

കോഴിക്കോട്: യുഡിഫിലെ മുഖ്യമന്ത്രി ചർച്ചകൾ മുന്നണിയിലെ പുതുതലമുറയ്ക്ക് ഉൾപ്പെടെ അവമതിപ്പുണ്ടാക്കിയെന്ന് മുസ്ലിം ലീഗ്. കോൺഗ്രസ് നേതൃത്വം ഇക്കാര്യം ഗൗരവമായി എടുക്കണമെന്നാണ് യോഗത്തിലുയർന്ന പൊതുവികാരം. എന്നാൽ, ഫലം വരാതെ തത്കാലം നമ്മൾ ഇടപെടേണ്ടതില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും മറുപടിനൽകി. ഫലം വന്നാൽ ലീഗ് പറയുമെന്നും ഇരുനേതാക്കളും യോഗത്തിൽ പറഞ്ഞു. അതേസമയം ഇപ്പോൾ നടക്കുന്ന മുഖ്യമന്ത്രിചർച്ചയിൽ ലീഗിന് അങ്കലാപ്പില്ലെന്ന് കുഞ്ഞാലിക്കുട്ടി പത്രസമ്മേളനത്തിൽ വിശധികരിക്കുകയും ചെയിതു. ”കേരളത്തിൽ അത്തരം […]
Read more

രോഗിയായ യാത്രക്കാരന് സീറ്റ് നൽകിയില്ല, KSRTC-ക്ക് 30,000 രൂപ പിഴ

മലപ്പുറം: രോഗിയായ യാത്രക്കാരന് സീറ്റ് നൽകാത്തതിനും സ്റ്റോപ്പിലിറക്കാത്തതിനും കെ.എസ്.ആർ.ടി.സി.ക്ക് 30,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മിഷൻ. തോട്ടശ്ശേരിയറ സ്വദേശി മുഹമ്മദ് സൈനുദ്ദീൻ കോർമത്തിന്റെ പരാതിയിലാണ് നടപടി. കെ.എസ്.ആർ.ടി.സി. എം.ഡി.യാണ് പിഴ അടയ്‌ക്കേണ്ടത്. മുഹമ്മദ് സൈനുദ്ദീൻ തൃശ്ശൂർ ആമ്പല്ലൂരിൽനിന്ന് മലപ്പുറം കൊളപ്പുറത്തേക്കാണ് ബസ്സിൽക്കയറിയത്. ഇരിക്കാൻ സീറ്റൊഴിവില്ലെന്ന് മനസ്സിലായി. രോഗിയായതിനാൽ മൂന്നു മണിക്കൂർ നിന്നുകൊണ്ടുള്ള യാത്ര ബുദ്ധിമുട്ടാണെന്ന് അറിയിച്ചപ്പോൾ കണ്ടക്ടർ തൃശ്ശൂരിൽനിന്ന് സീറ്റു കിട്ടുമെന്നറിയിച്ചു. തൃശ്ശൂരിലെത്തിയപ്പോൾ ഒഴിഞ്ഞ സീറ്റുകളിലൊന്നിൽ സൈനുദ്ദീൻ ഇരുന്നു. ബസ് പുറപ്പെട്ടപ്പോൾ ഒരു യാത്രക്കാരനെത്തി സീറ്റ് […]
Read more

നാളെ മുതൽ വേനൽ മഴ ശക്തമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്. വയനാടും ഇടുക്കിയും ഒഴികെ ഇല്ലായിടത്തും മുന്നറിയിപ്പ് തുടരുന്നു. കൊടും വേനലിന് ആശ്വാസമായി നാളെ മുതൽ സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. വേനൽ മഴയെത്തി താപനില കുറയുന്നത് വരെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം. ബുധനാഴ്ച നാല് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് […]
Read more

Recent News