യു.ഡി.എഫ് അവമതിപ്പുണ്ടാക്കിയെന്ന് ലീഗ് നേതൃയോഗം

കോഴിക്കോട്: യുഡിഫിലെ മുഖ്യമന്ത്രി ചർച്ചകൾ മുന്നണിയിലെ പുതുതലമുറയ്ക്ക് ഉൾപ്പെടെ അവമതിപ്പുണ്ടാക്കിയെന്ന് മുസ്ലിം ലീഗ്. കോൺഗ്രസ് നേതൃത്വം ഇക്കാര്യം ഗൗരവമായി എടുക്കണമെന്നാണ് യോഗത്തിലുയർന്ന പൊതുവികാരം. എന്നാൽ, ഫലം വരാതെ തത്കാലം നമ്മൾ ഇടപെടേണ്ടതില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും മറുപടിനൽകി. ഫലം വന്നാൽ ലീഗ് പറയുമെന്നും ഇരുനേതാക്കളും യോഗത്തിൽ പറഞ്ഞു. അതേസമയം ഇപ്പോൾ നടക്കുന്ന മുഖ്യമന്ത്രിചർച്ചയിൽ ലീഗിന് അങ്കലാപ്പില്ലെന്ന് കുഞ്ഞാലിക്കുട്ടി പത്രസമ്മേളനത്തിൽ വിശധികരിക്കുകയും ചെയിതു. ”കേരളത്തിൽ അത്തരം ചർച്ചകൾ ഉണ്ടാവും. അത് നടക്കട്ടെ. ഞങ്ങൾ അതിൽ പങ്കെടുക്കേണ്ടതില്ല. ഫലംവരട്ടെ, യു.ഡി.എഫിന്റെ കീഴ്വഴക്കത്തിനനുസരിച്ച് ഘടകകക്ഷികളുമായി ആലോചിച്ചാണ് തീരുമാനിക്കുക. ജനവികാരം പരിഗണിച്ചുതന്നെയാണ് കോൺഗ്രസ് തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *