Category: kerala

അടുത്ത3 മണിക്കൂറിൽ മഴ കനക്കും

തിരുവനന്തപുരം :സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അടുത്ത മൂന്ന്‌ മണിക്കൂർ നേരത്തേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ അടുത്ത മൂന്നു മണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം […]
Read more

പി.ജെ. ജോസഫിന്റെ ക്യാബിനറ്റ് പദവി വൈകും; മഴക്കെടുതിയിൽ ഉഭയകക്ഷി ചർച്ച മാറ്റി

തിരുവനന്തപുരം: കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫിന് ക്യാബിനറ്റ് പദവി നൽകുന്ന തീരുമാനം വൈകും. സംസ്ഥാനത്തെ മഴക്കെടുതിയെ തുടർന്ന് യുഡിഎഫും കേരള കോൺഗ്രസും തമ്മിൽ നടത്താനിരുന്ന ഉഭയകക്ഷി ചർച്ചകൾ മാറ്റിവെച്ചതോടെയാണ് തീരുമാനം നീളുന്നത്. കഴിഞ്ഞ യുഡിഎഫ് മുന്നണി യോഗത്തിൽ പി.ജെ. ജോസഫിന് ക്യാബിനറ്റ് പദവി നൽകുമെന്ന ആവശ്യം നേതൃത്വം അംഗീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് ആദ്യവാരം ചർച്ചകൾ നടത്താനായിരുന്നു തീരുമാനം. എന്നാൽ കനത്ത മഴയും ദുരന്തസാഹചര്യവും കാരണം നേതാക്കൾ വിവിധ മേഖലകളിൽ തിരക്കിലായതോടെ ചർച്ചകൾ മാറ്റിവെക്കുകയായിരുന്നു. മുന്നോക്ക […]
Read more

മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവം: കടുത്ത വിമര്‍ശനവുമായി ഫാ. യൂജിന്‍ പെരേര

തിരുവനന്തപുരം: വിഴിഞ്ഞത്തും മുതലപ്പൊഴിയിലും മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തില്‍ വിമര്‍ശനവുമായി ലത്തീന്‍ സഭ വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര. സംഭവം ആവര്‍ത്തിക്കുന്നത് ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത മൂലമാണെന്ന് യൂജിന്‍ പെരേര പറഞ്ഞു. മത്സ്യത്തൊഴിലാളികളോട് പുറംതിരിഞ്ഞു നില്‍ക്കുന്ന സമീപനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. 2018ല്‍ ഓഖിയുണ്ടായപ്പോള്‍ ഭരണകൂടം പരാജയപ്പെട്ടു. അവിടെ നിന്ന് ഒരിഞ്ച് പോലും മുന്നോട്ട് പോയിട്ടില്ല. കാലാവസ്ഥാ മുന്നറിയിപ്പിനുള്ള ഫലപ്രദമുള്ള സംവിധാനം ഏര്‍പ്പെടുത്തണം. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഏജന്‍സി ഉറക്കത്തിലാണ്. ജൂണ്‍ മാസത്തില്‍ ഫിഷറീസ് മന്ത്രിയെ നേരിട്ട് കണ്ട് മുതലപ്പൊഴിയില്‍ സുരക്ഷ […]
Read more

സാഹചര്യങ്ങൾ കൃത്യമായി വിലയിരുത്തിയാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നത്; സാമൂഹികമാധ്യമ പോസ്റ്റുമായി കളക്ടർ

കൊല്ലം: സ്കൂളിന് അവധിതേടിയുള്ള കുട്ടികളുടെ സന്ദേശങ്ങളിലും ഫോൺവിളികളിലും പൊറുതിമുട്ടി സാമൂഹികമാധ്യമ പോസ്റ്റുമായി കളക്ടർ ആനി ജൂലാ തോമസ്. കാലാവസ്ഥാ മുന്നറിയിപ്പുകൾ, റെഡ് അലർട്ട്, മറ്റ് സുരക്ഷാ സാഹചര്യങ്ങൾ എന്നിവ കൃത്യമായി വിലയിരുത്തിയാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നത്. കുട്ടികളുടെ സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ തീരുമാനമെടുക്കാൻ ഒരിക്കലും മടിക്കില്ലെന്നും പോസ്റ്റിൽ വിശദമാക്കി. അവധിയുണ്ടോയെന്ന് അറിയാൻ കളക്ടറുടെ ഔദ്യോഗിക ഫോണിലേക്കും സാമൂഹികമാധ്യമ പേജുകളിലേക്കും ഇ-മെയിലുകളിലേക്കുമെത്തുന്ന ആയിരക്കണക്കിന് അന്വേഷണങ്ങളുടെ പശ്ചാത്തലത്തിലാണ് കളക്ടറുടെ പോസ്റ്റ്. ഇത്തരം ഫോൺവിളികൾ കാരണം പ്രകൃതിദുരന്തങ്ങൾ, മറ്റ് […]
Read more

കുതിരാൻ തുരങ്കമുഖത്തിന് മുകളിൽ മണ്ണിടിച്ചിൽ

തൃശ്ശൂർ: കുതിരാൻ തുരങ്കത്തിന് മുകൾ ഭാഗത്ത് മണ്ണിടിഞ്ഞു. ഇരട്ട തുരങ്കത്തിന്റെ പടിഞ്ഞാറേ തുരങ്കമുഖത്തിന് മുകളിലായി രണ്ടിടങ്ങളിലാണ് കുന്നിടിഞ്ഞ് മണ്ണും കല്ലും താഴേക്ക് പതിച്ചത്. നേരിയ തോതിൽ മാത്രമാണ് മണ്ണും പാറക്കഷ്ണങ്ങളും നിലവിൽ ഇടിഞ്ഞു വീണിട്ടുള്ളത്. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനിടെയുണ്ടായ മണ്ണിടിച്ചിൽ യാത്രക്കാരിലും പ്രദേശവാസികളിലും വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. സംഭവമറിഞ്ഞ് ഹൈവേ പട്രോളിങ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലാ കളക്ടർ സ്ഥലത്തെത്തി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ദേശീയപാതകളിലൊന്നായ തൃശ്ശൂർ-പാലക്കാട് […]
Read more

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

കൊച്ചി: ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ഒരുക്കിയ മലയാളം വാമ്പയർ ആക്ഷൻ ത്രില്ലർ ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ. സെപ്റ്റംബറിൽ ആണ് ചിത്രത്തിന്റെ പ്രീമിയർ അരങ്ങേറുന്നത്. ചിത്രം നോർത്ത് ഇന്ത്യയിൽ അവതരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും എക്സൽ എന്റർടൈൻമെന്റും AA ഫിലിംസും ചേർന്നാണ്. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ മിഡ്നൈറ്റ് മാഡ്‌നെസ്സ് എന്ന വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുക. രഞ്ജിത് സജീവ്, ഐശ്വര്യ രാജ്, അബ്ബാസ്, അമല പോൾ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം […]
Read more

സംസ്ഥാനത്ത് ‘എൻ്റെ പൊലീസ് സ്റ്റേഷൻ’ പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: ആഗസറ്റ് 15 മുതൽ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ സമഗ്രമാറ്റം. പൊലീസ് സ്റ്റേഷനുകൾ ജനസൗഹൃദമാക്കുന്നതിൻ്റെ ഭാഗമായി ‘എൻ്റെ പൊലീസ് സ്റ്റേഷൻ’ പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. എസ്എച്ച്ഒ സംവിധാനത്തിലും മാറ്റം കൊണ്ടുവരും. സ്റ്റേഷൻ ചുമതല എസ്ഐമാർക്ക് കൈമാറും. പ്രധാനപ്പെട്ട 63 സ്റ്റേഷനുകളുടെ ഭരണം മാത്രം ഇൻസ്പെക്ടർമാരായിരിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. അതേസമയം, എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകിയത് എല്ലാ മാനദണ്ഡങ്ങളും പരിശോധിച്ച ശേഷമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആരെയും പ്രത്യേകം സഹായിച്ചിട്ടില്ല. ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകൻ […]
Read more

ഡൊണൾഡ് ട്രംപ് ഭ്രാന്തിന്റെ ഏറ്റവും പുതിയ മറു പേരായി മാറിയെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: ഭ്രാന്തിന്റെ ഏറ്റവും പുതിയ മറു പേരായി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മാറിയിരിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എക്കാലത്തും ലോകസമാധാനത്തിന്റെ ഏറ്റവും വലിയ ശത്രു അമേരിക്കയായിരുന്നുവെന്നും ഇന്നും ആ സ്ഥിതി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി തിരുവനന്തപുരം ജില്ലാ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഹിരോഷിമ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനമാണ് ജീവിതമെന്ന് ചരിത്രം മാനവരാശിയെ പഠിപ്പിക്കുന്നുണ്ട്. പക്ഷേ യുദ്ധത്തിന്റെ നിഴലിൽ നിന്ന് […]
Read more

രാജേഷിൻ്റെ ഭൗതിക ശരീരത്തോട് അനാദരവ് എന്ന് പരാതി; മൃതദേഹം എത്തിച്ചത് ഫ്രീസര്‍ ഇല്ലാത്ത ആംബുലന്‍സിൽ

കണ്ണൂര്‍: രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആർ. രാജേഷിന്റെ ഭൗതിക ശരീരത്തോട് അനാദരവ് കാണിച്ചെന്ന് പരാതി. ഫ്രീസര്‍ ഇല്ലാത്ത ആംബുലന്‍സിലാണ് മൃതദേഹം ചാവക്കാട് വരെ എത്തിച്ചത് എന്നാണ് വിവരം. മൃതദേഹം എംബാം ചെയ്യാനും തയ്യാറായില്ലെന്നാണ് ഉയരുന്ന വിമര്‍ശനം. മൃതദേഹം ചാവക്കാട് വെച്ച് ഫ്രീസര്‍ സൗകര്യമുള്ള ആംബുലന്‍സിലേക്ക് മാറ്റി. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. പിന്നീട് ഈ ആംബുലന്‍സിലാണ് മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. മീന്തുള്ളി വാട്ടര്‍ ഫാള്‍സിലെ പരിശീലകനായ രാജേഷ് തുരുത്തില്‍ അകപ്പെട്ട ബെന്നിയെ രക്ഷപ്പെടുത്തി മടങ്ങുമ്പോഴാണ് അപകടത്തില്‍പെട്ടത്.സ്വയരക്ഷക്ക് ധരിച്ച ലൈഫ് […]
Read more

കുന്നംകുളത്തെ സ്വകാര്യ ബസ് അപകടം; മരണം രണ്ടായി

തൃശൂര്‍: തൃശൂർ കുന്നംകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി. 18 വയസുകാരി റിയാ ഫാത്തിമയും റോയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 50 വയസുള്ള സ്ത്രീയുമാണ് മരിച്ചത്. ബൈക്ക് യാത്രികന്‍ ജോബിക്ക് ഗുരുതര പരിക്കേറ്റു. ജോബിയുടെ തലക്കും ശ്വാസകോശത്തിനും പരിക്കുണ്ട്. ഇയാളെ തൃശൂര്‍ അമല ആശുപത്രിയിലേക്ക് മാറ്റി. ബസ് അമിത വേഗത്തില്‍ ആയിരുന്നു എന്ന് അപകടത്തില്‍പ്പെട്ട ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. തന്റെ വാഹനം കുന്നംകുളത്ത് നിന്ന് കുറ്റിപ്പുറം റൂട്ടില്‍ പോവുകയായിരുന്നു. അതിനിടയിലാണ് നിയന്ത്രണംവിട്ട […]
Read more

Recent News