Category: kerala

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് പിടിയിൽ

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് പിടിയിൽ. മുംബൈയിൽ നിന്നാണ് ഇയാളെ പൊലീസ്പിടികൂടിയത്. സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് ഒ മോഹൻദാസ്,മെഡിക്കൽ കോളേജ് എസ്‌ഐ പവനൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്ത്‌ എന്നിവർ ചേർന്നാണ് പ്രതിയെ പിടി കൂടിയത്. പിടികൂടുമ്പോൾ ഇയാൾ ബോട്ടിൽ മീൻ പിടിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി പൊലീസിന്റെ മുൻപിൽ വലിയ വെല്ലുവിളിയായിരുന്നു വിനീഷിനെ കണ്ടെത്തൽ. കണ്ണൂർ സെൻട്രൽ ജയിലിലെ വിചാരണ തടവുകാരനായ വിനീഷ് മാനസിക പ്രശ്നങ്ങൾ […]
Read more

BDS വിദ്യാർഥിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ. അനാട്ടമി വിഭാഗം മേധാവി ഡോക്ടർ എം കെ റാം, അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ സംഗീത എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അധ്യാപകരുടെ ഭാഗത്ത് നിന്ന് നിതിൻ രാജ് അധിക്ഷേപം നേരിട്ടിരുന്നുവെന്നാണ് വിദ്യാർഥിയുടെ കുടുംബത്തിന്റെ ആരോപണം. ജാതി അധിക്ഷേപവും നിതിൻ നേരിട്ടിരുന്നു, ഇതിന്റെ ഭാഗമായാണ് അന്വേഷണ വിധേയമായി അധ്യാപകരെ സസ്‌പെൻഡ് ചെയ്യാൻ അധികൃതർ തീരുമാനിച്ചത്. കോളജിന്റെ ഒരു അന്വേഷണ സമിതിയെയും രൂപീകരിച്ചിട്ടുണ്ട്. […]
Read more

ആറ്റിങ്ങലിൽ അനധികൃതമായി സൂക്ഷിച്ച LPG സിലിണ്ടറുകൾ പിടിച്ചെടുത്തു

തിരുവനന്തപുരം: ആറ്റിങ്ങലിൽ അനധികൃതമായി സൂക്ഷിച്ച 500 ഓളം ഗ്യാസ് സിലിണ്ടറുകൾ പിടികൂടി. സിവിൽ സപ്ലൈസിന്റെ സ്പെഷ്യൽ സ്‌ക്വാഡ് ആണ് സിലിണ്ടറുകൾ പിടികൂടിയത്. ആറ്റിങ്ങലിലെ ആലംകോട് മണ്ണൂർ ഭാഗത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ഗ്യാസ് ഏജൻസിയിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്‌ക്വാഡ് ഇവിടെ പരിശോധന ആരംഭിച്ചത്. ഇതേതുടർന്നാണ് വിനോദ് ഗ്യാസ് ഏജൻസിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച സിലിണ്ടറുകൾ കണ്ടെത്തുന്നത്. 5 കിലോ സിലിണ്ടറുകളും വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വലിയ സിലിണ്ടറുകൾ ഉൾപ്പടെയാണ് പിടിച്ചെടുത്തത്. പശ്ചിമേഷ്യൻ […]
Read more

പോലീസുകാർ സഞ്ചരിച്ച ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്: കൊയിലാണ്ടിയിൽ പോലീസുകാർ സഞ്ചരിച്ച ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് അപകടം. ഇലെക്ഷൻ ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ പോലീസുകാർ ഉൾപ്പെടെ 28 പേർക്ക് അപകടത്തിൽ പരിക്കേറ്റു. വടകര മടപ്പള്ളിയിൽ നിന്നും ഇലെക്ഷൻ ഡ്യൂട്ടി കഴിഞ്ഞു മലപ്പുറത്തേക്ക് തിരിച്ച പോലീസ് സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 12.45-ഓടെയാണ് അപകടം നടന്നത്. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു. മാത്രമല്ല വാഹനങ്ങളുടെ ക്യാബിനുള്ളിൽ ഡ്രൈവർമാർ കുടുങ്ങിപ്പോയി. പിന്നീട് കൊയിലാണ്ടി […]
Read more

എച്ച്ആർഡിഎസ് സെക്രട്ടറിക്കെതിരായ പോക്‌സോ പരാതി; പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

ന്യൂഡൽഹി: എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനെതിരായ പോക്‌സോ പരാതിയിൽ പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. സാകേത് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. അജികൃഷ്ണൻ നിലവിൽ കസ്റ്റഡിയിൽ തുടരുകയാണ്. പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് എച്ച്ആർഡിഎസിലെ ജീവനക്കാരനാണ് പരാതി നൽകിയത്. പരാതി വ്യാജമാണെന്നും സ്ഥാപനത്തിനുള്ളിലെ തർക്കമാണ് പരാതിക്ക് പിന്നിലെന്നുമാണ് എച്ച്ആർഡിഎസിന്റെ വിശദീകരണം. പതിനൊന്ന് വയസ് മാത്രം പ്രായമുള്ള കുട്ടിക്ക് നേരെ 2024ൽ അതിക്രമം നടന്നെന്നാണ് പരാതിയിൽ പറയുന്നത്. കൂടുതൽ അന്വേഷണത്തിന് ശേഷമേ അറസ്റ്റ് രേഖപ്പെടുത്തു എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. പോക്‌സോ വകുപ്പും […]
Read more

ശോഭ സുരേന്ദ്രൻ ഭീഷണിപ്പെടുത്തി; പരാതി നൽകി ബിജെപി നേതാവ്

ആലപ്പുഴ: പാലക്കാട്ടെ വോട്ടിനു നോട്ട് വിവാദത്തിൽ ശോഭ സുരേന്ദ്രനെതിരെ വൻ വെളിപ്പെടുത്തിലുകളുമായി ആലപ്പുഴ ബിജെപി നേതാവ് ബിന്ദു. പാലക്കാട് പണം കൊടുത്തയച്ചത് ബിന്ദുവാണെന്ന ശോഭയുടെ ആരോപണം പച്ചക്കളമാണെന്ന് ബിന്ദു മാധ്യങ്ങളോട് വെളിപ്പെടുത്തി. ശോഭ തന്നെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌തെന്ന് ബിന്ദു വ്യക്തമാക്കി. ഇത് സംബന്ധിച്ച ഫോൺ ഓഡിയോ റെക്കോർഡിങ്ങും പുറത്തുവിട്ടു. പാലക്കാട് പണവുമായി എത്തിയെന്ന് പറയുന്ന സിന്ധു ഒരു സാധാരണ വീട്ടമ്മ അല്ലെന്നും പാലക്കാട് പ്രചാരണത്തിനെത്തിയ രമേശ് പിഷാരടിയെ ഇവരാണ് തടഞ്ഞതെന്നും ബിന്ദു […]
Read more

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. കോഴിക്കോട് മാങ്കാവ് കടുപ്പിനിയിലാണ് സംഭവം. പുക ഉയർന്നതോടെ യാത്രക്കാരെ പുറത്തിറക്കിയതിനാൽ അപകടം ഒഴിവായി. കോഴിക്കോട് -പെരുമണ്ണ റൂട്ടിൽ സർവീസ് നടത്തുന്ന ഗ്യാലക്സി ബസിനാണ് തീപിടിച്ചത്. സി എൻ ജി ഉപയോഗിച്ച് സർവീസ് നടത്തുന്ന ബസിലാണ് തീപിടുത്തമുണ്ടായത്.
Read more

ഒരു മാസത്തേയ്ക്ക് വെറും ഒരു രൂപ,; ബിഎസ്എന്‍എല്ലിന്റെ ഫ്രീഡം പ്ലാന്‍ തിരിച്ചെത്തി

കൊച്ചി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അവതരിപ്പിച്ച ഫ്രീഡം പ്ലാന്‍ തിരിച്ചു കൊണ്ടുവന്ന് ബിഎസ്എന്‍എല്‍. ഉപഭോക്താക്കളുടെ ആവശ്യപ്രകാരമാണ് പ്ലാൻ വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. വെറും ഒരു രൂപയ്ക്ക് 30 ദിവസത്തെ വാലിഡിറ്റിയോടു കൂടിയ പുതിയ സിം കാര്‍ഡും മറ്റ് സേവനങ്ങളും ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ ചിലവില്‍ ദിവസേനയുള്ള ആവശ്യങ്ങള്‍ക്കായി ഇത് വളരെ ഉപകാരപ്രദമാണ് ഈ ഒരു രൂപ പ്ലാനിലൂടെ പുതിയ സിം കാര്‍ഡ് എടുക്കുന്നവര്‍ക്ക് 30 ദിവസത്തേക്ക് തടസ്സമില്ലാത്ത സേവനങ്ങള്‍ ലഭിക്കും. ഇന്ത്യയിലെ ഏത് […]
Read more

ശ്രീനന്ദയുടെ മരണം; അപായപ്പെടുത്തിയെന്ന സാധ്യത തള്ളി കർണാടക പൊലീസ്

മൈസൂർ: കർണാടകത്തിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ കുടുംബത്തിന്‍റെ ആരോപണം തള്ളി കർണാടക പൊലീസ്. കുട്ടിയെ അപായപ്പെടുത്തിയതാകാനുള്ള സാധ്യതയാണ് പൊലീസ് തള്ളിയത്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികതയൊന്നും കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണസംഘം അറിയിച്ചു. ശ്രീനന്ദ കാലുതെന്നി വീണതോ അല്ലെങ്കിൽ സ്വമേധയാ ചാടിയതോ ആകാമെന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്തെ സാഹചര്യങ്ങളും പരിശോധനകളും ഇതിന് പിന്തുണയാകുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറിയിട്ടുണ്ട്. വിശദമായ പരിശോധനകളും തുടർ അന്വേഷണവും പുരോഗമിക്കുകയാണ് പൊലീസ്. അതേസമയം, ശ്രീനന്ദയുടെ മൃതദേഹം പാലക്കാടുള്ള […]
Read more

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” വിലെ ആദ്യ ഗാനം ഏപ്രിൽ 16 ന് റിലീസ് ചെയ്യും. രവി ബസ്‌റൂർ സംഗീതം നൽകിയ, “വാ വാ വീരവ” എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനം യോദ്ധാക്കളുടെ ആവേശവും വീര്യവും പ്രതിഫലിപ്പിക്കുന്ന ഒരു “വാരിയർ ആന്തം” ആയാണ് അവതരിപ്പിക്കുന്നത്. നിഖിൽ ഒരു ഇതിഹാസ യോദ്ധാവായി വേഷമിടുന്ന ഈ ചിത്രം പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് നിർമ്മിക്കുന്നത്. […]
Read more

Recent News