Category: kerala

നിതിൻ രാജിന്റെ സംസ്കാരം പൂർത്തിയായി: വിട നൽകി നാട്

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ മരിച്ച വിദ്യാർത്ഥി നിതിൻ രാജിന്റെ സംസ്കാരം പൂര്‍ത്തിയായി.പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് രാവിലെയോടെയാണ് നിതിൻ രാജിന്റെ മൃതദേഹം തിരുവനന്തപുരം ഉഴമലയ്ക്കലിലെ വീട്ടിൽ എത്തിച്ചത്. വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിൽ ഒന്നാം വർഷ വിദ്യാർത്ഥി നിതിനെ കണ്ടത്. അത്യാഹിത വിഭാഗത്തിൽ ഉടൻ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളേജിലെ അധ്യാപകർ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നുമാണ് കുടുംബം പരാതി ഉന്നയിക്കുന്നത്. മകൻ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്. ആരോപണവിധേയരായ ഡെന്റൽ അനാട്ടമി […]
Read more

നിതിൻ രാജിന്റെ മരണം; യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. അധ്യാപകർ നിതിനെ അധിക്ഷേപിച്ചിരുന്നതിനെ കുറിച്ച് മാതാപിതാക്കൾ ഉന്നയിച്ച ആരോപണങ്ങൾ ഗുരുതരമാണെന്ന് കമ്മീഷൻ പ്രതികരിച്ചു. അടിയന്തരമായി വിഷയത്തിൽ ഇടപെടുമെന്നും യുവജന കമ്മീഷൻ വ്യക്തമാക്കി. ഈ മാസം 10നാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്. മരിച്ച ദിവസം രാവിലെ പതിനൊന്ന് മണിയ്ക്ക് ഭക്ഷണം കഴിക്കാൻ പൈസ വേണമെന്ന് […]
Read more

കുട്ടനാട്ടിലെ നോട്ടിന് വോട്ട് ആരോപണം കള്ള പ്രചരണമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി റെജി ചെറിയാൻ

ആലപ്പുഴ: കുട്ടനാട്ടിലെ വോട്ടിന് നോട്ട് ആരോപണത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് കെ തോമസിനെതിരെ രൂക്ഷ വിമർശനവുമായി യുഡിഎഫ് സ്ഥാനാർത്ഥി റെജി ചെറിയാൻ രംഗത്ത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ തന്നെ തോമസ് കെ തോമസ് തനിക്കെതിരെ കള്ള പ്രചാരണങ്ങൾ നടത്തിവരികയാണെന്നും റെജി ചെറിയാൻ ആരോപിച്ചു. എൽഡിഎഫ് പരാതിക്കൊപ്പം നൽകിയ വീഡിയോ വർഷങ്ങൾ പഴക്കമുള്ളതാണെന്നും താൻ ഹാഫ് കൈ ഷർട്ട് ഉപേക്ഷിച്ചിട്ട് ഒരുപാട് കാലമായെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പേജിൽ നിന്നും എടുത്ത വീഡിയോ ഉപയോഗിച്ചാണ് ഇത്തരത്തിൽ വ്യാജ […]
Read more

ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; ആളപായമില്ല

നീലേശ്വരം: നീലേശ്വരത്ത് ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. ഞായറാഴ്ച ഉച്ചയോടെ ആണ് സംഭവം നടന്നത്. പടന്നയിൽ നിന്നും കമ്പല്ലൂരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട ഉടനെ കാറിലുണ്ടായിരുന്ന മൂന്നുപേരും പുറത്തെക്കിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. പടന്ന സ്വദേശി നൗഫലും മറ്റു രണ്ടുപേരുമാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.
Read more

റിമോട്ട് ഗ്രാസ് കട്ടിങ് മെഷീൻ വികസിപ്പിച്ച് വിദ്യാർത്ഥികൾ

കൊച്ചി: സുരക്ഷിതമായി പുല്ലും കാടും വെട്ടാൻ റിമോട്ട് ഗ്രാസ് കട്ടിങ് മെഷീൻ വികസിപ്പിച്ച് എൻജിനീയറിങ് വിദ്യാർത്ഥികൾ. നെല്ലിമറ്റം എംബിറ്റ്‌സ് എൻജിനീയറിങ് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം വിദ്യാർത്ഥികൾ ആണ് റിമോട്ട് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്നറിമോട്ട് ഗ്രാസ് കട്ടിങ് മെഷീൻ വികസിപ്പിച്ചത്. പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് മെഷീൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡീസൽ, പെട്രോൾ ഉപയോഗിച്ചുകൊണ്ടുള്ള പരമ്പരാഗത ഗ്രാസ് കട്ടറുകൾ ഉണ്ടാക്കുന്ന കാർബൺ പുറന്തള്ളലും ,ശബ്ദ മണിലീകരണവും ഒഴിവാക്കി ബാറ്ററിയിൽ പ്രവർത്തിക്കുന്ന ശബ്ദരഹിത സംവിധാനമാണ് ഇത്. 12 വോൾട്ട് […]
Read more

കുംഭമേള വിവാഹം; പെൺകുട്ടി ഹാജരാക്കിയ ആധാർ കാർഡ് യഥാർത്ഥത്തിൽ ഉള്ളതെന്ന് പൊലീസ് റിപ്പോർട്ട്

തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തില്‍ ഒരു വീഴ്ചയും പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് പൊലീസ് റിപ്പോർട്ട്. പെൺകുട്ടി ഹാജരാക്കിയ ആധാർ കാർഡ് യഥാർത്ഥത്തിൽ ഉള്ളതാണ് എന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. യുഐഡിഎഐ സൈറ്റിൽ പരിശോധിച്ച് ഉറപ്പുവരുത്തിയെന്നും റിപ്പോർട്ടില്‍ പറയുന്നു. ഇതേ ആധാർ നമ്പറാണ് ജനന സർട്ടിഫിക്കറ്റിലും ഉള്ളത്. എന്നാൽ ജനന സർട്ടിഫിക്കട്ട് സ്ഥിരീകരിക്കാന്‍ സംവിധാനമില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു. റിപ്പോർട്ട്‌ ഡിജിപിക്ക്‌ കൈമാറിയിട്ടുണ്ട്. ഈ മാസം 22 ന് ദേശീയ പട്ടിക വർഗ കമ്മീഷന് മുമ്പിൽ ഡിജിപി ഹാജരാകണമെന്നാണ് […]
Read more

കൊച്ചിയിൽ പോലീസിനെ ആക്രമിച്ച കേസ്: സഹോദരങ്ങൾ പിടിയിൽ

കൊച്ചി: എറണാകുളത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ആക്രമിക്കുകയും ഔദ്യോഗിക വാഹനം തകർക്കുകയും ചെയ്ത കേസിൽരണ്ട് പേർ പിടിയിൽ. സഹോദരങ്ങളായ പാലക്കാട് മണ്ണാർക്കാട് സ്വദേശി ജിൻ്റോ, പ്രിൻസ് എന്നിവരെയാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ ജിൻ്റോ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും പോലീസ് റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയ ആളുമാണെന്ന് അധികൃതർ വ്യക്തമാക്കി. എറണാകുളം നോർത്ത് പാലത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പ്രതികളെ പോലീസ് ചോദ്യം ചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചത്. ചോദ്യം ചെയ്യലിൽ പ്രകോപിതരായ ഇരുവരും പോലീസുകാരെ […]
Read more

മിൽമയുമായുള്ള നിയമപോരാട്ടം: സംസ്ഥാന സർക്കാരിന് അനുകൂലമായി ഹൈക്കോടതി വിധി

കൊച്ചി: മൂന്നാറിലെ മിൽക്ക് ചില്ലിങ് പ്ലാന്റിനോടനുബന്ധിച്ച ഭൂമി തിരിച്ചെടുക്കാനുള്ള സർക്കാരിന്റെ നടപടി ഹൈക്കോടതി ശരിവെച്ചു. ഇത് ചോദ്യം ചെയ്ത് മിൽമ എറണാകുളം യൂണിയൻ നൽകിയ ഹർജി കോടതി തള്ളി. മൂന്നാർ ടൗണിലുള്ള രണ്ടേക്കർ ഭൂമി സർക്കാർ ആദ്യം കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിന് കൈമാറി. പിന്നീട് മിൽക്ക് ചില്ലിങ് പ്ലാന്റ് സ്ഥാപിക്കാൻ അത് മിൽമ എറണാകുളം യൂണിയന് കൈമാറുകയായിരുന്നു. ഈ ഭൂമിയിൽ നിന്നുള്ള 1.30 ഏക്കർ ഭാഗം ബോർഡിന് തിരിച്ചുനൽകാൻ സർക്കാർ ഉത്തരവിട്ടിരുന്നു. ഉത്തരവ് നിയമവിരുദ്ധമാണെന്നും ഭൂമിയിൽ […]
Read more

ഹണി എം വർഗീസ് അടക്കം അഞ്ച് പേരെ ഹൈക്കോടതി ജഡ്ജിമാരായി ഉയർത്താൻ കൊളീജിയം ശുപാർശ

കൊച്ചി: അഞ്ച് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരായി ഉയർത്താൻ കേരള ഹൈക്കോടതി കൊളീജിയം ശുപാർശ . ജില്ലാ ജഡ്ജിമാരുടെ സീനിയോരിറ്റി അനുസരിച്ചാണ് ശുപാർശകൾ നടത്തിയിരിക്കുന്നത്. ജഡ്ജി ഹണി എം വർഗീസും ഇതിലുൾപ്പെട്ടിട്ടുണ്ട്. ആലപ്പുഴ പ്രിൻസിപ്പൽ ജഡ്ജിയാണ് നിലവിൽ ഹണി എം വർഗീസ്. പി.എസ്. ശശികുമാർ (തൃശ്ശൂർ),കെ.കെ. ബാലകൃഷ്ണൻ (എറണാകുളം),എൻ. ഹരികുമാർ (പത്തനംതിട്ട),എസ്. നസീറ (തിരുവനന്തപുരം) എന്നിവരേയും ഹൈക്കോടതി ജഡ്ജിയാക്കാൻ കൊളീജിയം ശുപാർശ ചെയ്തിട്ടുണ്ട്. ശുപാർശ സുപ്രീംകോടതി കൊളീജിയമാണ് ഇനി പരിഗണനയ്ക്ക് എടുക്കുക. നടിയെ ആക്രമിച്ച കേസിൽ വിധി […]
Read more

വൈറല്‍ താരത്തിന്റെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും

തിരുവനന്തപുരം:കുംഭമേളയിലെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തില്‍, ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷണം നടത്തും. പ്രായപൂര്‍ത്തിയാകും മുന്‍പ് വിവാഹം നടത്തിയെന്ന പരാതിയില്‍ എഡിജിപി എച്ച് വെങ്കിടേഷിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് സംസ്ഥാന പൊലീസ് മേധാവി. തുടരന്വേഷണത്തിനായി മധ്യപ്രദേശ് പൊലീസ് ഇന്ന് കേരളത്തിലെത്തും.സംഭവത്തില്‍ ഉടന്‍ കേസെടുക്കേടുത്തേക്കില്ലെന്നാണ് വിവരം. നിയമനടപടി വിശദമായ പരിശോധനയ്ക്കുശേഷം മാത്രമായിരിക്കും.സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ പരാതികളിലും ഉടന്‍ കേസെടുത്തേക്കില്ല. കഴിഞ്ഞ മാര്‍ച്ച് 11നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തില്‍ ഫര്‍മാന്‍ ഖാന്റെയും പെണ്‍കുട്ടിയുടെയും […]
Read more

Recent News