Category: kerala

ഹെലികോപ്റ്റർ യാത്രയും പൊന്നാനിയിലെ വിരുന്നും; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ എം.ബി. രാജേഷിന്റെ വിമർശനം ശക്തം

കൊച്ചി: ഹെലികോപ്റ്റർ യാത്രയും പ്രളയദിവസം മലപ്പുറം പൊന്നാനിയിൽ വിരുന്നിൽ പങ്കെടുത്തതും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മുൻ തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ് രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഹെലികോപ്റ്റർ യാത്ര ഔദ്യോഗിക ആവശ്യത്തിനായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം അംഗീകരിക്കാമെങ്കിലും, ആരുമായാണ് ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയതെന്ന് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറാകാത്തത് സുതാര്യതയുടെ അഭാവമാണെന്ന് എം.ബി. രാജേഷ് ആരോപിച്ചു. മുഖ്യമന്ത്രി ഉച്ചഭക്ഷണം കഴിച്ചതല്ല ആരുടെയും വിമർശന വിഷയമെന്നും, പ്രളയദുരിതം രൂക്ഷമായ സാഹചര്യത്തിൽ വിരുന്നിലും സൽക്കാരത്തിലും പങ്കെടുത്തതാണ് പൊതുചർച്ചയായതെന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു […]
Read more

‘സ്ത്രീ സമൂഹത്തെ ആക്ഷേപിച്ച മറ്റൊരു സംഭവം ഉണ്ടായിട്ടില്ല’; പി.രാജീവ്

തിരുവനന്തപുരം: ഗതാഗത മന്ത്രി സി. പി ജോണിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരിച്ച് മുന്‍ മന്ത്രി പി. രാജീവ്. ഉറങ്ങിക്കിടക്കുന്ന ആളെ വിളിച്ചുണര്‍ത്തി മുഖത്ത് കാര്‍ക്കിച്ചു തുപ്പുന്നതാണ് മന്ത്രി സി.പി ജോണ്‍ കാണിച്ചതെന്ന് വിമര്‍ശിച്ച് കൊണ്ടാണ് പി രാജീവ് പ്രതികരിച്ചത്. കേരള സ്ത്രീ സമൂഹത്തെ ഇതുപോലെ ആക്ഷേപിച്ച മറ്റൊരു സംഭവം ഉണ്ടായിട്ടില്ലെന്നും പി രാജീവ് ചൂണ്ടിക്കാട്ടി. സ്ത്രീകളോട് അഭിമാനത്തോടെ യാത്ര ചെയ്യാന്‍ പറഞ്ഞിട്ട് ഇന്ന് സ്ത്രീകളെ അധിക്ഷേപിക്കുകയാണെന്നും പ്രിയദര്‍ശിനി പദ്ധതി അവസാനിപ്പിക്കാനുള്ള ആസൂത്രണ നീക്കത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. […]
Read more

മന്ത്രി സി.പി ജോണ്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആനി രാജ

തിരുവനന്തപുരം: പ്രിയദര്‍ശിനി സൗജന്യ യാത്ര വന്നതോടെ സ്ത്രീകള്‍ ബസുകളില്‍ തള്ളിക്കയറുകയാണെന്ന ഗതാഗത മന്ത്രി സി. പി ജോണിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരണവുമായി സിപിഐ നേതാവ് ആനി രാജ. സി പി ജോണ്‍ പ്രസ്താവന പിന്‍വലിച്ചു മാപ്പ് പറയണം എന്ന് ആനി രാജ ആവശ്യപ്പെട്ടു. കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് അത്തരത്തില്‍ പ്രവര്‍ത്തിക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്. സ്ത്രീകള്‍ കൂടുതലായി പദ്ധതി ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് മന്ത്രിയില്‍ നിന്ന് ഇത്തരം നിലപാടുകള്‍ ഉണ്ടാകുന്നത്. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര […]
Read more

ദുരിതാശ്വാസ ക്യാമ്പിലും ദുരിതം; പരാതിയുമായി ദുരിതബാധിതര്‍

കോഴിക്കോട്: കോഴിക്കോട് പ്രൊവിഡന്‍സ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പില്‍ ആവശ്യത്തിന് ഭക്ഷണവും വസ്ത്രവും ലഭിക്കുന്നില്ലെന്ന് ദുരിതബാധിതര്‍. ക്യാമ്പില്‍ വന്ന് നാല് ദിവസമായിട്ടും വസ്ത്രം മാറ്റുവാന്‍ സാധിച്ചിട്ടില്ലെന്ന് ദുരിതബാധിതര്‍ പറയുന്നു. ക്യാമ്പില്‍ വൈകിയെത്തുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലന്നും പരാതിയുണ്ട്. ചെറിയ കുട്ടികള്‍ക്ക് കഴിക്കാനായി ചെറുകടികള്‍ എത്തിക്കണമെന്നും ദുരിത ബാധിതര്‍ ആവശ്യപ്പെട്ടു. നിരവധി രോഗികള്‍ ഉള്ളതിനാല്‍ കൃത്യസമയത്ത് ഭക്ഷണം ലഭിക്കണമെന്നും അവര്‍ ആവശ്യം ഉന്നയിച്ചു. അതേസമയം ക്യാമ്പില്‍ വീഴ്ചയുണ്ടായെന്ന് കെ. ജയന്ത് എംഎല്‍എയും പ്രതികരിച്ചു. ഇന്നലെ കൂടുതല്‍ ആളുകള്‍ എത്തിയപ്പോള്‍ ചോറിന് നല്‍കിയ […]
Read more

ദുരന്തനിവാരണത്തില്‍ സര്‍ക്കാരിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി എ.പി അനില്‍ കുമാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയില്‍ പ്രതികരിച്ച് റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍ കുമാര്‍. ദുരന്തനിവാരണത്തില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും നിലവില്‍ തിരുവല്ലയില്‍ മാത്രമാണ് പ്രശ്‌നമുള്ളതെന്നും മന്ത്രി പറഞ്ഞു. ദുരന്ത മേഖലാ സന്ദർശിക്കാൻ മുഖ്യമന്ത്രിക്കൊപ്പം റവന്യു മന്ത്രി വേണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പ് വേണ്ടയിടങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ക്യാമ്പുകള്‍ ഒരുക്കിയിട്ടുണ്ടെന്നും വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ സര്‍ക്കാര്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്‌തെന്നും മന്ത്രി വ്യക്തമാക്കി.ആകെ ഒരു ക്യാമ്പില്‍ നിന്ന് മാത്രമാണ് പരാതി വന്നതെന്നും അത് ഉടന്‍ തന്നെ […]
Read more

പത്തനംതിട്ടയിലെ പ്രളയബാധിത മേഖല സന്ദർശിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയബാധിത മേഖല സന്ദർശിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. ക്യാമ്പുകളിലെത്തി ദുരിത ബാധിതരെ മുഖ്യമന്ത്രി സന്ദർശിച്ചു. നദികളിലെ മണ്ണ് നീക്കം ചെയ്യാൻ അടിയന്തര നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പത്തനംതിട്ട ജില്ലയ്ക്കാണ് മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. സ്ഥിരം ദുരന്തനിവാരണ സംവിധാനം ഉണ്ടാകും. ആദ്യ പ്രോജക്ട് പത്തനംതിട്ടയായിരിക്കും. മറ്റ് ഏജൻസികൾ ചേർത്തുള്ള മുന്നറിയിപ്പ് സംവിധാനം ഉണ്ടാവണം. അതിതീവ്ര മഴ ആയിരുന്നു. ആളുകളെ മാറ്റാൻ പോലും സമയം കിട്ടിയില്ല. കൂടുതൽ ഹെലികോപ്റ്റർ നൽകുമെന്നും അടുത്ത പ്രളയം വരെ കാത്തിരിക്കുന്നില്ലെന്നും […]
Read more

‘ആനുകൂല്യം കൊടുത്തിട്ട് അതിന്റെ പേരില്‍ ആക്ഷേപിക്കരുത്’; സി പി ജോണിനെതിരെ വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി സി പി ജോണിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രി വി ശിവന്‍കുട്ടി. സി പി ജോണിന്റെ അധിക്ഷേപ പരാമര്‍ശം അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും ജനങ്ങള്‍ക്കൊപ്പമാണ് നില്‍ക്കേണ്ടത്. ആനുകൂല്യം കൊടുത്തിട്ട് അതിന്റെ പേരില്‍ ആക്ഷേപിക്കരുത്. അവരെ അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്ന പ്രസ്താവനകള്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു പിഎം ശ്രീ വിവാദത്തില്‍ പ്രതികരിച്ച അദ്ദേഹം പദ്ധതിയുടെ പേരില്‍ യുഡിഎഫ് സര്‍ക്കാരും വിദ്യാഭ്യാസ മന്ത്രിയും ജനങ്ങളെയും സ്വന്തം […]
Read more

സുഗതന് അനുകൂലമായ കത്ത്: തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറി പി ചിത്രയ്ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ജയിലില്‍ കഴിയുന്ന തിരുവവനന്തപുരം കോര്‍പറേഷന്‍ വാഴോട്ടുകോണം ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ അവധിയില്‍ അനുകൂല റിപ്പോര്‍ട്ട് തയ്യാറാക്കിയ തദ്ദേശ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു. ഡോ. ചിത്ര പി അരുണിമയ്ക്ക് സസ്‌പെന്‍ഷന്‍. ഫയലില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉദ്യോഗസ്ഥയുടെത് ഗുരുതരമായ ചട്ടലംഘനമാണെന്നും മന്ത്രിയുടെ നിര്‍ദേശം മറികടന്നാണ് കത്ത് നല്‍കിയെതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. സുഗതന്റെ അപേക്ഷ നിരസിക്കണമെന്ന് തദ്ദേശമന്ത്രി കെഎം ഷാജി നിര്‍ദേശിച്ചെങ്കിലും അത് മറികടന്ന് അണ്ടര്‍ സെക്രട്ടറിയായ ചിത്ര സുഗതന് അനുകൂലമായ […]
Read more

നിറപുത്തരി ദിനത്തിൽ ക്ഷേത്രത്തിൽ മോഷണ ശ്രമം

തിരുവനന്തപുരം: പാറശാല – പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍ ചാടി കടെന്നെത്തിയ മോഷ്ടാവ് ഭണ്ഡാരം കുത്തിത്തുറന്ന് കാണിക്കളും വിളക്കുകളും ഉള്‍പ്പെടെ കവര്‍ന്ന് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പിടിയിലായി. നിറപുത്തരി ദിനമായതിനാല്‍ പതിവില്‍ നിന്നും നേരത്തെ ജീവനക്കാര്‍ ക്ഷേത്രത്തില്‍ എത്തുകയായിരുന്നു. ഇതോടെയാണ് മോഷണം ശ്രമം പാളിയത്. ക്ഷേത്രത്തിലെ ജീവനക്കാരാണ് വയോധികനായ കള്ളനെ കാണുന്നത്. ജീവനക്കാർ ചോദ്യം ചെയ്തതോടെ രക്ഷപെടാൻ ശ്രമിച്ച ഇയാളെ പരിസരവാസികളുടെയും നാട്ടുകാരുടെയും സഹായത്തോടെ കീഴ്‌പ്പെടുത്തിയ പാറശാല പൊലീസിന് കൈമാറി. കീഴ്‌പ്പെടുത്തുന്നതിനിടയില്‍ പൊലീസിന് നേരെയും പ്രതി […]
Read more

നടി തൃഷയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം; ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍

ചെന്നൈ: നടി തൃഷയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍. തഞ്ചാവൂര്‍ പൊലീസ് ചെന്നൈയിലെ വീട്ടിലെത്തിയാണ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്. ടിവികെ വനിതാ വിഭാഗം ഉദയനിധിയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഉദയനിധിയുടെ മൊഴിയെടുക്കുമെന്ന് വിവരമുണ്ടായിരുന്നു. പിന്നാലെ മുന്‍കൂര്‍ ജാമ്യം തേടി ഉദയനിധി സ്റ്റാലിന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. അറസ്റ്റിനെ ഒരു തമാശ പോലെയാണ് കാണുന്നതെന്ന് ഉദയനിധി സ്റ്റാലിന്‍ പ്രതികരിച്ചു. പറഞ്ഞത് തെറ്റായി തോന്നുന്നില്ലെന്നും വിഷയം […]
Read more

Recent News