Category: kerala

കേരളത്തിന് ഇനി മൂന്നും നാലും റെയിൽവേ പാതകൾ മാത്രം; റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: തിരുവനന്തപുരം-കാസർകോട് അതിവേഗ റെയിലിന് പകരം മംഗളൂരു-ഷൊർണൂർ, ഷൊർണൂർ-എറണാകുളം, എറണാകുളം-കായംകുളം, കായംകുളം-തിരുവനന്തപുരം തുടങ്ങിയ ഭാഗങ്ങളിൽ മൂന്നും നാലും പാതകൾക്കായുള്ള സർവേകളും വിശദ പദ്ധതിരേഖ (ഡി.പി.ആർ.) തയ്യാറാക്കലുമാണ് നടക്കുന്നതെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ പറഞ്ഞു. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ സ്റ്റാൻഡേർഡ് ഗേജിൽ അതിവേഗ റെയിൽ ഇടനാഴി നിർദേശിച്ച് ഇ. ശ്രീധരൻ ഇടക്കാല റിപ്പോർട്ടും കത്തും സമർപ്പിച്ചിരുന്നു. എന്നാൽ, കേരളസർക്കാർ നിയോഗിച്ച വിദഗ്ധസമിതി ഈ റിപ്പോർട്ട് പരിശോധിച്ചശേഷം, നിലവിലെ രൂപത്തിൽ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്ന നിഗമനത്തിലെത്തിയതോടെ സിൽവർലൈനും […]
Read more

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം ആരംഭിച്ചു

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴിയുള്ള ദർശനം തുടങ്ങി. രാവിലെ 7 മുതൽ 8 വരെയുള്ള ആദ്യ സ്ലോട്ടിൽ 148 പേർ ദർശനം നടത്തി. 300 പേർക്കു വരെ ദർശനം നടത്താമെന്നിരിക്കേ, പകുതിയോളം പേരെ ആദ്യ സ്ലോട്ടിൽ എത്തിയുള്ളൂ. പത്തു മിനിറ്റിനകം അവർക്ക് ദർശനം പൂർത്തിയാക്കാനായി. രണ്ടാമത്തെ സ്ലോട്ട് 8 മുതൽ 9 വരെയായിരുന്നു. ആ സമയത്തേക്ക് ബുക്ക് ചെയ്തിരുന്നവരിൽ ആദ്യമെത്തിയവരെ ഏഴരയ്ക്ക് ക്യൂ പന്തലിൽ പ്രവേശിപ്പിച്ചു. സുഖമായ ദർശനം ലഭിച്ചുവെന്ന് ഭക്തർ പറഞ്ഞു. വെർച്വൽ […]
Read more

സ്കൂളുകൾക്ക് സമീപത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റണം; നിർദേശം നൽകി മന്ത്രി എൻ ഷംസുദ്ദീൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിനും, ഇലക്ട്രിക് പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനുമായി പൊതു വിദ്യാഭ്യാസ സ്പെഷ്യൽ സെക്രട്ടറിക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ നിർദേശം നൽകി. കനത്ത മഴയെ തുടർന്ന് വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിലും, മതിലുകൾ ഇടിയുന്ന സാഹചര്യത്തിലുമാണ് സ്കൂളുകൾക്ക് ഇത്തരത്തിൽ അപകടാവസ്ഥയ്ക്ക് സാധ്യതയുണ്ടോ എന്ന് അടിയന്തിരമായി പരിശോധിക്കാൻ മന്ത്രി നിർദേശം നൽകിയത്. അതേസമയം, ഇന്ന് 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, […]
Read more

മലപ്പുറം എടായിപ്പാലത്തെ മണ്ണിടിച്ചിൽ; വിശദമായ പരിശോധന ഇന്ന്

മലപ്പുറം: പാണക്കാട് എടായിപ്പാലത്ത് സംസ്ഥാന പാതയിലുണ്ടായ മണ്ണിടിച്ചിലിൽ വിശദമായ പരിശോധനകൾ ഇന്ന് നടക്കും. മണ്ണ് ഇനിയും ഇടിയാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ കുന്ന് സുരക്ഷിതമാണോ എന്നും പരിശോധിക്കും. ഇടയ്ക്കിടെ മണ്ണ് ഇടിയുന്നതിനാൽ ഗതാഗതം പുനസ്ഥാപിച്ചിട്ടില്ല. സമീപ പ്രദേശങ്ങളിലെ ആളുകളെ പാണക്കാട് ഹൈസ്‌കൂളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. തുടർച്ചയായി മഴ പെയ്യാതിരുന്നാൽ മാത്രമേ മണ്ണ് നീക്കം സാധ്യമാകു എന്നാണ് ജില്ല ഭരണകൂടം അറിയിക്കുന്നത്. റോഡിലെ മണ്ണ് ഉടൻ നീക്കം ചെയ്യുമെന്ന് മലപ്പുറം നഗരസഭാ ചെയർപേഴ്സൺ റിനിഷ റഫീഖ് വ്യക്തമാക്കി. […]
Read more

ആരോഗ്യ വകുപ്പ് മരുന്ന് എത്തിക്കാത്തത് കൊണ്ട് ആർക്കും എലിപ്പനി വരില്ല : കെ മുരളീധരൻ

തിരുവനന്തപുരം: മഴ ശക്തമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി നടപടികൾ സ്വീകരിക്കുന്നതായി ആരോഗ്യമന്ത്രി കെ മുരളീധരൻ. ആരോഗ്യ വകുപ്പ് മരുന്ന് എത്തിക്കാത്തത് കൊണ്ട് ആർക്കും എലിപ്പനി വരില്ല. ദുരിതാശ്വാസ ക്യാമ്പിൽ ആവശ്യത്തിനുള്ള മരുന്നുകൾ എത്തിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരിടത്ത് നിന്നും മരുന്നിന്റെ ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് മന്ത്രിയുടെ അവകാശവാദം. മഴ ശക്തമായ സാഹചര്യത്തിൽ പകർച്ചവ്യാധി ഭീഷണി ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. സംസ്ഥാനം കടുത്ത പ്രളയക്കെടുതി നേരിടുന്നതിനിടെ കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ […]
Read more

ഗുസ്തി താരങ്ങളുടെ പീഡന പരാതി: ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കി ഡല്‍ഹി കോടതി

ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളുടെ പീഡന പരാതിയില്‍ ബിജെപി നേതാവും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കി ഡല്‍ഹി കോടതി. റോസ് അവന്യൂ കോടതിയിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അശ്വിനി പന്‍വാറാണ് വിധി പ്രസ്താവിച്ചത്. കേസിലെ കൂട്ടുപ്രതിയായ വിനോദ് ടോമറിനെയും കോടതി വെറുതെ വിട്ടു. പ്രോസിക്യൂഷന്‍, പരാതിക്കാര്‍, പ്രതികള്‍ എന്നിവരുടെ വാദം കേട്ടതിന് ശേഷമാണ് ഇന്ന് വിധി പറഞ്ഞിരിക്കുന്നത്. വനിതാ ഗുസ്തി താരങ്ങള്‍ക്കായി മുതിര്‍ന്ന അഭിഭാഷക റെബേക്ക ജോണാണ് ഹാജരായത്. അഭിഭാഷകനായ രാജീവ് […]
Read more

കാലാവസ്ഥ പ്രവചനം മാത്രം നോക്കി അവധി പ്രഖ്യാപിക്കാൻ കഴിയില്ല : കോഴിക്കോട് ജില്ലാ കലക്ടർ

കോഴിക്കോട്: ഒരു കലക്ടറുടെ ജോലിക്കാലയളവിലെ ഏറ്റവും സമ്മർദ്ദം നിറഞ്ഞ തീരുമാനങ്ങളിലൊന്നാണ് വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്നത് സംബന്ധിച്ചെന്ന് കോഴിക്കോട് ജില്ലാ കലക്ടർ എം എസ് മാധവിക്കുട്ടി. രാത്രി മുഴുവൻ കാലാവസ്ഥാ വിവരങ്ങൾ പരിശോധിച്ച് ഉദ്യോഗസ്ഥർക്ക് ഉറക്കം നഷ്ടപ്പെടാറുണ്ട്. കാരണം, ആവശ്യമില്ലാതെ അവധി നൽകുന്നതും അവധി നൽകേണ്ട സമയത്ത് നൽകാതിരിക്കുന്നതും ഒരേപോലെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവയാണ്. ഒരു തെറ്റായ തീരുമാനം കുട്ടികളുടെ ജീവന് തന്നെ ഭീഷണിയായേക്കാം. പൂർണ്ണമായും കാര്യങ്ങളെ ഗൗരവത്തോടെ കണ്ട്, കൃത്യമായ തീരുമാനത്തിലെത്താനുള്ള ആശങ്കയും ജാഗ്രതയും നിലനിൽക്കുന്ന സ്ഥാനത്താണ്, ഉദ്യോഗസ്ഥരുടെ […]
Read more

ശബരിമല നെയ്യ് ക്രമക്കേട്; യാതൊരു കൃത്രിമവും നടന്നിട്ടില്ലെന്ന് മിൽമ ചെയർമാൻ

തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് മിൽമയ്‌ക്കെതിരെ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മിൽമയുടെ ഉൽപ്പന്നങ്ങളിൽ യാതൊരു കൃത്രിമവും നടന്നിട്ടില്ലെന്നും ചെയർമാൻ കെ.എസ്. മണി വ്യക്തമാക്കി. മിൽമയുടെ നെയ്യ് വേണ്ടെന്ന് ദേവസ്വം ബോർഡ് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും, മറിച്ച് പുറമെ നിന്ന് നെയ്യ് വാങ്ങേണ്ടതില്ലെന്നാണ് അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് ലാബിൽ പരിശോധിച്ച ശേഷം ഉയർന്ന ഗുണനിലവാരം ഉറപ്പാക്കിയാണ് ശബരിമലയിലേക്ക് നെയ്യ് അയച്ചതെന്നും, ഗുണനിലവാരത്തിൽ വീഴ്ചയുണ്ടായതായി ദേവസ്വം ബോർഡ് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ അതിൽ മിൽമയ്ക്ക് […]
Read more

എസ്. ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകിയ നടപടിയെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: എഡിജിപി എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകാനുള്ള സംസ്ഥാന സര്‍ക്കാർ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ആരോപണം നേരിടുന്നയാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ എന്താണ് തിടുക്കമെന്ന് ഹൈക്കോടതി ചോദിച്ചു. എഡിജിപി എസ് ശ്രീജിത്തിനെ ഡിജിപിയായി നിയമിക്കുമ്പോള്‍ വിജിലന്‍സ് ക്ലിയറന്‍സ് വേണമെന്നും എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.എസ് ശ്രീജിത്തിനെതിരായ രണ്ട് ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സര്‍ക്കാര്‍ തിടുക്കത്തില്‍ തീരുമാനമെടുത്തതെന്നും കോടതി ചൂണ്ടിക്കാട്ടി. അനുമതിയില്ലാതെയുള്ള വിദേശയാത്രാ കേസിലും ബോഡി ബില്‍ഡര്‍മാരുടെ നിയമന കേസിലും എസ് ശ്രീജിത്തിന് വിജിലന്‍സ് […]
Read more

കൊച്ചിയില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം

കൊച്ചി: വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ സൗത്ത് സ്റ്റാര്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഇന്ന് പുലര്‍ച്ചെ 4.15നായിരുന്നു സംഭവം. അഞ്ച് പെണ്‍കുട്ടികള്‍ താമസിക്കുന്ന ഫ്‌ളാറ്റിനുള്ളില്‍ അതിക്രമിച്ച് കടന്നാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ കടവന്ത്ര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

Recent News