ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴിയുള്ള ദർശനം തുടങ്ങി. രാവിലെ 7 മുതൽ 8 വരെയുള്ള ആദ്യ സ്ലോട്ടിൽ 148 പേർ ദർശനം നടത്തി. 300 പേർക്കു വരെ ദർശനം നടത്താമെന്നിരിക്കേ, പകുതിയോളം പേരെ ആദ്യ സ്ലോട്ടിൽ എത്തിയുള്ളൂ. പത്തു മിനിറ്റിനകം അവർക്ക് ദർശനം പൂർത്തിയാക്കാനായി. രണ്ടാമത്തെ സ്ലോട്ട് 8 മുതൽ 9 വരെയായിരുന്നു. ആ സമയത്തേക്ക് ബുക്ക് ചെയ്തിരുന്നവരിൽ ആദ്യമെത്തിയവരെ ഏഴരയ്ക്ക് ക്യൂ പന്തലിൽ പ്രവേശിപ്പിച്ചു. സുഖമായ ദർശനം ലഭിച്ചുവെന്ന് ഭക്തർ പറഞ്ഞു. വെർച്വൽ ദർശനത്തിൻ്റെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 6.45 ന് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥൻ നിർവ്വഹിച്ചു. മാനേജർമാരായ സി.വി . സന്തോഷ്, എ.വി.പ്രശാന്ത്, സുഭാഷ് എന്നിരും പങ്കെടുത്തു.
Related Posts
ധര്‍മേന്ദ്ര പ്രധാന് രാജിവെച്ചതില്‍ ആഹ്ലാദം പങ്കുവെച്ച് വേടന് അടക്കമുള്ളവരുടെ ആസാദി യാത്ര
കൊച്ചി: ഡല്‍ഹിയിലെ ജന്തർ മന്ദറിൽ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്നാലെ ധര്‍മേന്ദ്ര പ്രധാന് രാജിവെച്ചതില്‍ ആഹ്ലാദം പങ്കുവെച്ച് റാപ്പന്‍ വേടന്…
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ധനബില്ലില്‍; കരട് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി സര്‍ക്കാര്‍ മുന്നോട്ട്. ജൂലൈ ഒന്നിനു മുഖ്യമന്ത്രി വിഡി സതീശന് അവതരിപ്പിക്കാനിരിക്കുന്ന ധനബില്ലില്‍…
കോട്ടയം നഗരത്തിലെ കെ. സി വേണുഗോപാലിൻ്റെ ഫ്ലെക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ
കോട്ടയം: കോട്ടയം നഗരത്തിൽ സ്ഥാപിച്ചിരുന്ന കെ. സി വേണുഗോപാലിൻ്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ. വിജയശിൽപി കെ. സി വേണുഗോപാലെന്ന്…
