കേരളത്തിന് അടിയന്തര കേന്ദ്രസഹായം അനുവദിക്കണം; ജോസ് കെ. മണി
തിരുവനന്തപുരം: അതിശക്തമായ മഴയും ഉരുള്‍പൊട്ടലും കാരണം ഗുരുതരമായ നാശനഷ്ടങ്ങളുണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്തിന് അടിയന്തര കേന്ദ്രസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മണി എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കത്ത് നല്‍കി. മഴക്കെടുതിയില്‍ നിരവധി ജീവനുകള്‍ നഷ്ടപ്പെടുകയും ആയിരക്കണക്കിന് കുടുംബങ്ങള്‍ ദുരിതത്തിലാവുകയും ചെയ്ത സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍, ദുരിതാശ്വാസം, പുനരധിവാസം എന്നിവയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വീടുകള്‍, റോഡുകള്‍, കൃഷി, വ്യാപാര മേഖല […]
Read more

