കോഴിക്കോട് നിർത്തിയിട്ട ബസിനുള്ളിൽ ഡ്രൈവറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ നിർത്തിയിട്ട ബസിനുള്ളിൽ ഡ്രൈവറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നൊച്ചാട് സ്വദേശി ഹരീഷ് (40) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ വീട്ടിൽ നിന്ന് പോയതാണ് ഹരീഷ്. കടയിൽ പോയി സാധനങ്ങള്‍ വാങ്ങി വരാമെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയത്. കാണാതായതിനെ തുടര്‍ന്ന് സഹോദരൻ തിരക്കിയിറങ്ങി. ഇന്ന് രാവിലെ ബസ് സ്റ്റാന്‍ഡിലെത്തി പരിശോധന നടത്തിയപ്പോഴാണ് ബസിൽ തൂങ്ങിയ നിലയിൽ ഹരീഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ ആറരയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് […]
Read more

