ശുചീകരണ സംവിധാനങ്ങളില്ലെന്ന് പരാതി; വെള്ളമിറങ്ങിയ റാന്നി ടൗണില്‍ വ്യാപാരികളുടെ പ്രതിഷേധം
പത്തനംതിട്ട : കനത്ത മഴയില്‍ വെള്ളക്കെട്ട് രൂപപ്പെട്ട റാന്നി ടൗണില്‍ മതിയായ ശുചീകരണ സംവിധാനങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി വ്യാപാരികളുടെ പ്രതിഷേധം. ശാശ്വത പരിഹാരം വേണമെന്നാണ് ഇവരുടെയും ആവശ്യം. റാന്നി ഇട്ടിയപ്പാറയിലാണ് മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുന്നത്. സ്ഥലം എംഎല്‍എ പഴകുളം മധു പ്രദേശത്ത് എത്തി വ്യാപാരികളുമായി സംവദിച്ചു. പഴവങ്ങാടി പഞ്ചായത്ത് അധികൃതര്‍ പ്രദേശത്തെത്തി വ്യാപാരികളോട് മാലിന്യം നീക്കാന്‍ ആവശ്യപ്പെട്ടുവെന്നും എന്തെല്ലാം നഷ്ടങ്ങള്‍ വന്നെന്ന് തിട്ടപ്പെടുത്താതെ എങ്ങനെയാണ് ഇവ നീക്കം ചെയ്യുകയെന്നും വ്യാപാരികള്‍ ചോദിക്കുന്നു. മാത്രമല്ല പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തങ്ങളോട് അപമര്യാദയായി പെരുമാറിയെന്നും […]
Read more

