ശുചീകരണ സംവിധാനങ്ങളില്ലെന്ന് പരാതി; വെള്ളമിറങ്ങിയ റാന്നി ടൗണില്‍ വ്യാപാരികളുടെ പ്രതിഷേധം

പത്തനംതിട്ട : കനത്ത മഴയില്‍ വെള്ളക്കെട്ട് രൂപപ്പെട്ട റാന്നി ടൗണില്‍ മതിയായ ശുചീകരണ സംവിധാനങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി വ്യാപാരികളുടെ പ്രതിഷേധം. ശാശ്വത പരിഹാരം വേണമെന്നാണ് ഇവരുടെയും ആവശ്യം. റാന്നി ഇട്ടിയപ്പാറയിലാണ് മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുന്നത്. സ്ഥലം എംഎല്‍എ പഴകുളം മധു പ്രദേശത്ത് എത്തി വ്യാപാരികളുമായി സംവദിച്ചു.

പഴവങ്ങാടി പഞ്ചായത്ത് അധികൃതര്‍ പ്രദേശത്തെത്തി വ്യാപാരികളോട് മാലിന്യം നീക്കാന്‍ ആവശ്യപ്പെട്ടുവെന്നും എന്തെല്ലാം നഷ്ടങ്ങള്‍ വന്നെന്ന് തിട്ടപ്പെടുത്താതെ എങ്ങനെയാണ് ഇവ നീക്കം ചെയ്യുകയെന്നും വ്യാപാരികള്‍ ചോദിക്കുന്നു. മാത്രമല്ല പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തങ്ങളോട് അപമര്യാദയായി പെരുമാറിയെന്നും വ്യാപാരികള്‍ ആരോപിച്ചു. മാലിന്യങ്ങള്‍ കൊണ്ടുപോകാനുള്ള വാഹനം വരുമെന്നും എത്രയും വേഗം ഇവ മാറ്റിയിട്ടില്ലെങ്കില്‍ അവ നീക്കം ചെയ്യാന്‍ പിന്നീട് സഹായം ലഭിക്കില്ലെന്നും വൈകിയാല്‍ സ്വന്തം ചെലവില്‍ മാലിന്യം നീക്കേണ്ടി വരുമെന്നുമാണ് പഞ്ചായത്ത് സെക്രട്ടറി തങ്ങളോട് പറഞ്ഞതെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു. സ്വന്തം ചെലവില്‍ മാലിന്യം മാറ്റിയില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്ന ഭീഷണി ഉണ്ടായെന്നും വ്യാപാരികള്‍ പ്രതികരിച്ചു

Leave a Reply

Your email address will not be published. Required fields are marked *