Category: kerala

‘പിഎം ശ്രീയുമായി മുന്നോട്ടുപോയാൽ എൽഡിഎഫ് പ്രതിഷേധിക്കും, യുഡിഫ് കൺവീനർക്ക് വ്യക്തതയില്ല’- വി ശിവൻകുട്ടി

തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയിൽ എൽഡിഎഫ് സർക്കാർ സ്വീകരിച്ച നിലപാടിനെ കുറിച്ച് യുഡിഎഫ് കൺവീനർക്ക് വ്യക്തതയില്ലെന്ന് മുൻ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി. കാര്യങ്ങൾ മനസ്സിലാക്കാതെയാണ് യുഡിഎഫ് കൺവീനർ സംസാരിക്കുന്നത്. ലോക്‌സഭാംഗം കൂടിയായ അദ്ദേഹം ഇത്തരം പ്രതികരണം നടത്തുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് വി ശിവൻകുട്ടി പ്രതികരിച്ചു. കഴിഞ്ഞ വർഷം എൽഡിഎഫ് സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. എന്നാൽ താൽക്കാലികമായി പിൻവാങ്ങി. ഇത് കേന്ദ്രസർക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. പിഎം ശ്രീയുമായി നിസ്സഹകരിക്കുന്ന നിലപാടാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചിരുന്നത്. ഒരു രൂപ പോലും സർക്കാർ […]
Read more

കമ്പനി ചർച്ചയിൽ നിന്ന് പിന്മാറി; നാളെ മുതൽ യൂബർ സർവീസുകൾ ബഹിഷ്കരിക്കും

കൊച്ചി: ഓൺലൈൻ ടാക്സി സർവീസായ യൂബർ വീണ്ടും സമരത്തിലേക്ക്. ഇന്ന് നിശ്ചയിച്ച ചർച്ചയിൽ നിന്ന് കമ്പനി പിന്മാറിയതിനെ തുടർന്നാണ് ഡ്രൈവേഴ്സ് സമരം പുനഃരാരംഭിക്കുന്നത്. കൊച്ചിയിൽ നാളെ മുതൽ പീക്ക് സമയങ്ങളിൽ പകുതിയിൽ അധികം പേർ സർവീസ് നടത്തില്ല. കിലോ മീറ്ററിന് 12 രൂപയിൽ നിന്ന് 18 ആക്കണം, കമ്മീഷൻ അടക്കം വർധിപ്പിക്കണം എന്നതാണ് തൊഴിലാളികളുടെ ആവശ്യം. ഇത് പരിഹരിച്ചില്ലെങ്കിൽ കൂടുതൽ പ്രതിഷേധങ്ങളിലേക്ക് കടക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം കേരള സവാരിയും, റാപ്പിഡോയും സമരം അവസാനിപ്പിച്ചിരുന്നു. കമ്പനി അധികൃതർ […]
Read more

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ യുഡിഎഫ് തീരുമാനം : അടൂർ പ്രകാശ്

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ വികസന പദ്ധതിയുമായി മുന്നോട്ടുപോകാൻ യുഡിഎഫ് യോഗത്തിൽ തീരുമാനം. സംസ്ഥാനത്തിന് അർഹതപ്പെട്ട കേന്ദ്ര ഫണ്ടുകൾ നേടിയെടുക്കുക എന്നത് സർക്കാരിന്റെ ബാധ്യതയും ഉത്തരവാദിത്തവുമാണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര ഫണ്ട് എന്നത് ഔദാര്യമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ എൽഡിഎഫ് സർക്കാർ ഇതിനകം ഒപ്പിട്ട കരാറിൽ നിന്നും ഇപ്പോൾ പെട്ടെന്ന് പിന്നോട്ടു പോകുന്നത് സാധ്യമല്ലെന്നും മുന്നണി യോഗത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി. ഏതെല്ലാം പൊതുവിദ്യാലയങ്ങളെയാണ് പദ്ധതിയുടെ ഭാഗമായി […]
Read more

തിരുവനന്തപുരത്ത് വ്യാജമദ്യ നിര്‍മ്മാണകേന്ദ്രം കണ്ടെത്തി, യുവാവ് പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാജമദ്യ നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി. ഈഞ്ചക്കല്‍ സ്വദേശി ഹാഷിം സുല്‍ഫിക്കറാണ് പിടിയിലായത്. വില കുറഞ്ഞ ജവാന്‍ അടക്കമുള്ള മദ്യം വാങ്ങി സ്‌കോച്ച് ആക്കി വിറ്റുവരികയാണ് ഇയാള്‍ ചെയ്തിരുന്നത്. ഇയാളില്‍ നിന്ന് 14 ലിറ്റര്‍ വ്യാജ മദ്യവും ബെവ്‌കോയില്‍ നിന്ന് വാങ്ങിയ ആറര ലിറ്റര്‍ മദ്യവും കണ്ടെടുത്തു. ബെവ്കോയില്‍ നിന്ന് വാങ്ങുന്ന വിലകുറഞ്ഞ മദ്യം കലര്‍ത്തി സുള്‍ഫിക്കര്‍ വന്‍ ബ്രാന്‍ഡുകള്‍ നിര്‍മ്മിച്ചു വരികയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ബ്‌ളാക്ക് ലേബല്‍, ഷിവാസ് റീഗല്‍ തുടങ്ങിയ വലിയ ബ്രാന്‍ഡുകളായാണ് […]
Read more

പിഎംശ്രീ പദ്ധതിയിൽ നിന്ന് പിന്മാറില്ല; വീര്യം കുറ‍ഞ്ഞ മദ്യത്തിൽ നിർദേശത്തിന് ഉപസമിതി

തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയിൽ നിന്ന് ഇനി പിന്മാറില്ലെന്ന് യുഡിഎഫിൽ ധാരണ. വീര്യം കുറ‍ഞ്ഞ മദ്യം വിൽക്കണോയെന്നതിൽ നിര്‍ദ്ദേശം സമര്‍പ്പിക്കാൻ യുഡിഎഫ് ഉപസമിതിയുണ്ടാക്കും. രണ്ടാം ഭൂപരിഷ്കരണം, സ്വകാര്യ നിക്ഷേപം തുടങ്ങിയവയിൽ തീരുമാനമെടുക്കാൻ ഒരു ദിവസം നീളുന്ന യോഗം ചേരാനും യുഡിഎഫ് തീരുമാനിച്ചു. വീര്യം കുറ‍ഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി തീരുമാനിച്ചു. വിവാദം തണുപ്പിക്കാൻ നികുതി തീരുമാനിച്ചെങ്കിലും വീര്യം കുറഞ്ഞ മദ്യം വിൽക്കണോയെന്ന് യുഡിഎഫ് തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ചേര്‍ന്ന ആദ്യ മുന്നണി യോഗത്തിൽ യുഡിഎഫ് […]
Read more

അൻസിബ ഹസ്സന്റെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

കൊച്ചി: നടി ലക്ഷ്മി പ്രിയക്കും സ്വകാര്യ ചാനലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റ് രണ്ടുപേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകണമെന്ന ഹർജി നിരസിച്ച മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ നടി അൻസിബ ഹസ്സൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനാണ് ഹർജി പരിഗണിച്ചത്. തന്റെ വ്യക്തിത്വത്തെ അധിക്ഷേപിക്കുന്നതിനും പൊതുമധ്യത്തിൽ അപമാനിക്കുന്നതിനുമായി പ്രതികൾ ചേർന്ന് യൂട്യൂബിലും സാമൂഹിക മാധ്യമങ്ങളിലും വിഡിയോകൾ പ്രചരിപ്പിച്ചുവെന്നാണ് അൻസിബ ഹസ്സന്റെ പരാതി. ഹർജി പരിഗണനയ്ക്കെടുത്ത വേളയിൽ കേസിലെ […]
Read more

നോണ്‍-ക്രീമിലെയര്‍: സ്വകാര്യ മേഖലയിലെ ശമ്പളവും കണക്കാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സംവരണ ആനുകൂല്യങ്ങള്‍ക്കായുള്ള നോണ്‍-ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് യോഗ്യത നിര്‍ണയിക്കുമ്പോള്‍ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പള വരുമാനവും കണക്കിലെടുക്കണമെന്ന് ഹൈക്കോടതി. പ്രൊഫഷണല്‍ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി നോണ്‍-ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നല്‍കിയ രണ്ട് ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ നിര്‍ണായക ഉത്തരവ്. ഹര്‍ജിക്കാരുടെ മാതാപിതാക്കള്‍ സ്വകാര്യ മേഖലയില്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരാണെന്ന് കോടതി നിരീക്ഷിച്ചു. ശമ്പള വരുമാനവും കാര്‍ഷിക വരുമാനവും ഒന്നിച്ചുകൂട്ടരുതെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ അര്‍ഥം ശമ്പള വരുമാനം പൂര്‍ണമായും ഒഴിവാക്കണമെന്നല്ല. ഇരു വരുമാനങ്ങളും […]
Read more

പാകിസ്താൻ പൗരനുമായി ഫോൺവഴി ബന്ധപ്പെട്ടു; ബേപ്പൂരിൽ പശ്ചിമബംഗാൾ സ്വദേശി അറസ്റ്റിൽ

ബേപ്പൂർ: മൊബൈൽഫോണിലൂടെ പാകിസ്താൻ പൗരനുമായി സംസാരിച്ച പശ്ചിമബംഗാൾ സ്വദേശിയും യൂട്യൂബറുമായ മത്സ്യത്തൊഴിലാളി പിടിയിലായി. ഹിരൺദാസ് (44) എന്നയാളെയാണ് ബേപ്പൂർ ഫിഷറീസ് മറൈൻ എൻഫോഴ്‌സ്മെന്റ്റ് പോലീസും ബേപ്പൂർ കോസ്റ്റ്ഗാർഡും ചേർന്ന് പിടികൂടിയത്. രാജ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ബേപ്പൂർ മത്സ്യബന്ധന തുറമുഖം ആസ്ഥാനമായി കടലിൽ പോവുന്ന എല്ലാ അതിഥി തൊഴിലാളികളുടെയും മൊബൈൽഫോൺ അധികൃതർ പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. ഹിരൺദാസിന്റെ മൊബൈൽഫോൺ പരിശോധിച്ചപ്പോഴാണ് ഇയാളുടെ ഫോണിലേക്ക് പാകിസ്താനിൽനിന്ന് ഒരാൾ വിളിച്ചതായും വീഡിയോയിൽ സംവാദം നടത്തിയതായും പോലീസ് കണ്ടെത്തിയത്. ഓടക്കുഴൽ വായനയിൽ വിദഗ്ധനായ ഹിരൺദാസിന് […]
Read more

ക്യൂവിൽ നിൽക്കേണ്ട; അധിക ലഗേജുകൾ ഓൺലൈനായി ബുക്ക് ചെയ്യാം

തിരുവനന്തപുരം: ഇനി മുതൽ റെയിൽവേ സ്റ്റേഷനുകളിൽ ക്യൂവിൽ കാത്തുനിൽക്കാതെ യാത്രക്കാർക്ക് അധിക ലഗേജുകൾ ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യാം. ഇതിനായുള്ള പുതിയ ഓൺലൈൻ സംവിധാനത്തിന് ഇന്ത്യൻ റെയിൽവേ തുടക്കമിട്ടു. www.parcel.indianrail.gov.in എന്ന വെബ്‌സൈറ്റ് വഴി നാളെ മുതൽ അധിക ലഗേജ് ബുക്ക് ചെയ്യാം. യാത്രയുടെ വിവരങ്ങൾ നൽകി ലഗേജിന്റെ വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ പോർട്ടൽ വഴി ചരക്കുകൂലി അറിയാൻ സാധിക്കും. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് എടുത്ത ശേഷം, യാത്ര പുറപ്പെടുന്ന സ്റ്റേഷനിലെ പാർസൽ ഓഫീസിൽ ലഗേജ് എത്തിച്ച് ഭാരം […]
Read more

വി. കുഞ്ഞികൃഷ്ണനെതിരെ ടി. ഐ മധുസൂദനൻ ഹൈക്കോടതിയിൽ

കൊച്ചി: പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണനെതിരെ ടി.ഐ മധുസൂദനൻ ഹൈക്കോടതിയിൽ. പയ്യന്നൂരിലെ തെരഞ്ഞടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മധുസൂദനൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വ്യാജ പ്രചാരണം നടത്തിയാണ് തന്നെ തോൽപ്പിച്ചതെന്നും ടി.ഐ മധുസൂദനൻ ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന് വി കുഞ്ഞികൃഷ്ണന് ഹൈക്കോടതി നോട്ടീസ് നൽകി. വി. കുഞ്ഞികൃഷ്ണൻ രക്ഷസാക്ഷി ഫണ്ട് കള്ളൻ എന്ന തരത്തിൽ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്നാണ് ടി ഐ മധുസൂദനൻ ആരോപിക്കുന്നത്. എന്നാൽ, ആരോപണത്തിന് രേഖകളോ തെളിവോ ഇല്ലെന്നും മധുസൂദനൻ പറയുന്നു. പ്രചാരണത്തിലെ പ്രസംഗങ്ങളിൽ […]
Read more

Recent News