Category: kerala

നവജാത ശിശുവിനെ ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ ഉപേക്ഷിച്ചു

മലപ്പുറം: മലപ്പുറം സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി സ്ഥലംവിട്ടു. നിലമ്പൂര്‍-അകമ്പാടത്തെ സ്വകാര്യ ആശുപത്രിയില്‍ ആണ് സംഭവം. കുഞ്ഞ് മരിച്ചു. ചാലിയാര്‍ സ്വദേശിയായ യുവതിയാണ് കുട്ടിയെ ഉപേക്ഷിച്ചുപോയത്. വയറുവേദനയെ തുടര്‍ന്ന് ഇന്നലെ രാത്രി 12 മണിയോടെയാണ് യുവതി ആശുപത്രിയില്‍ എത്തിയത്. ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാല്‍ മറ്റൊരു ആശുപത്രിയിലേക്ക് റെഫര്‍ ചെയ്തു. അതിനിടയില്‍ ശുചിമുറിയില്‍ പ്രസവിച്ച യുവതി കുട്ടിയെ ബക്കറ്റില്‍ ഉപേക്ഷിച്ചു പോവുകയായിരുന്നു. രാവിലെ ശുചിമുറി വൃത്തിയാക്കാന്‍ എത്തിയ സ്റ്റാഫ് ആണ് ബക്കറ്റില്‍ നവജാത ശിശുവിനെ […]
Read more

ശബരിമല സ്വര്‍ണ്ണക്കൊള്ള; പ്രശാന്തിനെയും അജികുമാറിനെയും കസ്റ്റഡിയില്‍ വിട്ടു

കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ് പ്രശാന്തിനേയും ബോര്‍ഡ് അംഗമായിരുന്ന അജികുമാറിനേയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു. ഒരു ദിവസത്തേക്ക് ആണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. ഇരുവരെയും കൊല്ലം പൊലീസ് ക്ലബ്ബില്‍ വച്ച് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ എസ്‌ഐടി നേരത്തെ നല്‍കിയിരുന്നു. 2024-25 ല്‍ ഇവരുടെ ഭരണ കാലഘട്ടത്തില്‍ വലിയ തോതില്‍ സ്വര്‍ണക്കൊള്ള നടന്നു എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. 2025ലെ ഇടപാടുകളുമായി ബന്ധപ്പെട്ട നിരവധി […]
Read more

കോട്ടയത്ത് നവജാതശിശുക്കളെ വിൽക്കുന്ന മാഫിയ; രണ്ട് പേർ അറസ്റ്റിൽ

കോട്ടയം: കോട്ടയത്ത് നവജാതശിശുക്കളെ വിൽക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി യുവതിയുടെ പരാതി. അസം സ്വദേശിനിയായ 22കാരി നല്‍കിയ പരാതിയില്‍ ഈരാറ്റുപേട്ട പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. തിരുനെല്‍വേലി സ്വദേശി രാജന്‍, വാഗമണ്‍ സ്വദേശി അര്‍ജുന്‍ എന്നിവരാണ് ഗര്‍ഭിണിയായ പെൺകുട്ടിയുടെ പരാതിയില്‍ പിടിയിലായത്. സംഭവത്തില്‍ പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം നടത്തും. അര്‍ജുന്റെ സഹോദരീ ഭര്‍ത്താവാണ് കൂട്ടുപ്രതിയായ രാജന്‍. ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവുമായി പിരിഞ്ഞ യുവതി സമൂഹമാധ്യമത്തിലൂടെ പ്രസവത്തിന് സഹായം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികൾ […]
Read more

ദേശീയപാതയില്‍ 24 മണിക്കൂറും വാഹന പരിശോധന, കേരളത്തെ ആറ് എന്‍ഫോഴ്‌സ്‌മെന്റ് മേഖലകളായി വിഭജിക്കും; മന്ത്രി സി പി ജോണ്‍

തിരുവനന്തപുരം: അമിതവേഗവും അപകടങ്ങളും നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ദേശീയപാതകളില്‍ 24 മണിക്കൂറും വാഹന പരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍. ഇതിനായി കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയെ ഏകദേശം നൂറ് കിലോമീറ്റര്‍ വീതമുള്ള ആറ് എന്‍ഫോഴ്‌സ്‌മെന്റ് മേഖലകളായി വിഭജിച്ച് ഓരോ മേഖലയിലും പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് സംഘങ്ങളെ വിന്യസിക്കും. അമിതവേഗം തടയല്‍, അപകടങ്ങള്‍ കുറയ്ക്കല്‍, ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തല്‍, ദേശീയപാതകളിലെ ദൃശ്യ സാന്നിധ്യം വര്‍ധിപ്പിക്കല്‍ എന്നിവയാണ് നടപടിയുടെ പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. റോഡപകടങ്ങളില്‍ പ്രധാന കാരണം അമിതവേഗമാണെന്ന […]
Read more

സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട പോസ്റ്റ്; വിശദീകരണവുമായി പേളി മാണി

കൊച്ചി: ഡൽഹി ജന്തര്‍ മന്തറിലെ സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട അഭിപ്രായം വിവാദമായതോടെ വിശദീകരണവുമായി അവതാരക പേളി മാണി. വിഷയത്തിലെ തന്റെ വാക്കുകള്‍ നിങ്ങളെ വേദനിപ്പിച്ചു. അത് പാടില്ലെന്നതിനാലാണ് വിശദീകരിക്കുന്നതെന്ന് പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഷയത്തില്‍ അഭിപ്രായം പറയാന്‍ തനിക്ക് സമ്മര്‍ദ്ദം ഉണ്ടായിരുന്നു. നിങ്ങള്‍ എല്ലാവരും വീട്ടില്‍ പോ എന്നല്ല താന്‍ പറഞ്ഞത്. അത് പറയാന്‍ താന്‍ ആരുമല്ലെന്നും പേളി മാണി പറയുന്നു. പങ്കുവെച്ച പോസ്റ്റിലെ ഓരോ വാക്കുകളും വിശദീകരിച്ചുകൊണ്ടാണ് പേളി മാണിയുടെ വീഡിയോ. ‘പോസ്റ്റിട്ട് […]
Read more

കണ്ണൂരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര റാഗിങ്

കണ്ണൂർ: ജില്ലയിലെ കൊളവല്ലൂർ പിആർഎം ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിനിടെ അതിക്രൂര മർദനം. ഉച്ചയ്ക്ക് സ്‌കൂൾ കാന്റീനിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടയിലാണ് നാൽപ്പതോളം വിദ്യാർത്ഥികൾ സംഘടിതരായി എത്തിയത്. ഇവരിൽ ആറുപേർ ചേർന്ന് കുട്ടിയെ വലിച്ചിട്ട് മർദ്ദിക്കുകയും കല്ലുകൊണ്ട് തലയ്ക്ക് കുത്തി പരുക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണത്തിൽ കുട്ടിയുടെ തലയ്ക്ക് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. സ്‌കൂളിൽ മികച്ച രീതിയിൽ യൂണിഫോം ധരിച്ച് എത്തുന്നതും, ജിമ്മിൽ പോയി ശരീരസൗന്ദര്യമുണ്ടാക്കി വന്നതും ചോദ്യം ചെയ്താണ് സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തത്. ഈ […]
Read more

വാഗമണ്ണിലെ മൊട്ടക്കുന്നിൽ വ്യാജ പട്ടയത്തിന്റെ മറവിൽ വൻ കയ്യേറ്റം; റവന്യൂ സംഘം പരിശോധന നടത്തി

ഇടുക്കി: വാഗമണ്ണിലെ അപൂർവ ജൈവവൈവിധ്യമുള്ള മൊട്ടക്കുന്നിൽ വ്യാജ പട്ടയത്തിന്റെ മറവിൽ വൻതോതിൽ ഭൂമി കയ്യേറ്റം നടന്നെന്ന പരാതിയിൽ റവന്യൂ സംഘം സ്ഥലത്തെത്തി മിന്നൽ പരിശോധന നടത്തി. പീരുമേട് ഭൂരേഖ തഹസിൽദാരുടെ നേതൃത്വത്തിൽ സർവേ ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘമാണ് പരിശോധനയ്ക്കായി എത്തിയത്. പരിസ്ഥിതി പ്രാധാന്യമുള്ള ഈ പ്രദേശത്തെ 11 ഏക്കറോളം വരുന്ന ഭൂമിയിലാണ് അനധികൃതമായി റോഡിനായി സ്ഥലം വെട്ടി നിരപ്പാക്കിയിരിക്കുന്നത്. കൂടാതെ സ്ഥലത്ത് വലിയ കുളം കുഴിക്കുകയും വൻതോതിൽ പാറ പൊട്ടിച്ചു നീക്കുകയും ചെയ്തിട്ടുണ്ട്. ഒരു കാരണവശാലും പട്ടയം […]
Read more

പുറത്ത് നിന്ന് വൈദ്യുതി കിട്ടില്ലെങ്കിൽ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: പുറത്ത് നിന്ന് വൈദ്യുതി കിട്ടില്ലെങ്കിൽ ഇന്ന് വൈകീട്ട് നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി മുന്നറിയിപ്പ്. 500 മെഗാവാട്ട് വരെ ഉപയോഗം കൂടാമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. പുറത്തുനിന്ന് വൈദ്യുതി കിട്ടിയില്ലെങ്കിൽ നിയന്ത്രണമുണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്. അതേസമയം, 2028 ഏപ്രിൽ മുതൽ 200 മെഗാവാട്ട് സോളാര്‍ വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. പവര്‍ എക്സേഞ്ചിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി കിട്ടിയില്ലെങ്കിൽ പീക്ക് സമയത്ത് നിയന്ത്രണത്തിന് സാധ്യതയെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്. ഇന്നലെ 89 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗം. പുറത്ത് […]
Read more

തിരു. കോര്‍പ്പറേഷന്‍ കൗണ്‍സില്‍ വെള്ളിയാഴ്ച; അവധി അപേക്ഷ നല്‍കി സുഗതന്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെള്ളിയാഴ്ചത്തെ കൗണ്‍സില്‍ യോഗം ബിജെപിക്ക് നിര്‍ണായകമാകും. അയോഗ്യത മറികടക്കാന്‍ അഭിഭാഷകര്‍ മുഖേന കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍ സുഗതന്‍ മേയര്‍ക്ക് അവധി അപേക്ഷ നല്‍കി. ഇത് മേയര്‍ കൗണ്‍സിലില്‍ അംഗീകാരത്തിന് സമര്‍പ്പിക്കേണ്ടതുണ്ട്. കഴിഞ്ഞ രണ്ട് കൗണ്‍സില്‍ യോഗത്തിലും സുഗതന്‍ പങ്കെടുത്തിരുന്നില്ല. മൂന്ന് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ സുഗതന്‍ അയോഗ്യനാകും. ഈ നീക്കത്തെ നിയമപരമായി നേരിടാനാണ് ബിജെപി ശ്രമം. ജൂണ്‍ 29നാണ് കഴിഞ്ഞ കൗണ്‍സില്‍ യോഗം ചേര്‍ന്നത്. മാസത്തില്‍ ഒരു […]
Read more

മുഖ്യമന്ത്രിയെ ബഹുമാനിച്ചില്ലെന്ന് ആരോപണം; മഹേഷ് കുഞ്ഞുമോനെതിരെ സൈബര്‍ ആക്രമണം

കൊച്ചി: സ്റ്റേജ് പരിപാടിക്കിടെ മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പരാമര്‍ശിച്ചപ്പോള്‍ ബഹുമാനിച്ചില്ലെന്നാരോപിച്ച് മിമിക്രി താരവും ഡബ്ബിംഗ് ആർടിസ്റ്റുമായ മഹേഷ് കുഞ്ഞുമോനെതിരെ സൈബര്‍ ആക്രമണം. അയര്‍ലണ്ടിലെ സ്റ്റേജ് പരിപാടിക്കിടെ വി ഡി സതീശന്റെ ശബ്ദം അനുകരിച്ചുള്ള പെര്‍ഫോര്‍മന്‍സിനിടെ എല്‍ഇഡി വാളില്‍ പ്രദര്‍ശിപ്പിക്കേണ്ട ചിത്രത്തിന്റെ ഫയലിന്റെ പേര് അറിയിക്കാന്‍ മൈക്കിലൂടെ ‘ വി ഡി സതീശന്‍’ എന്ന് പറഞ്ഞിരുന്നു. അതിനിടെ ‘സര്‍’ എന്നോ ‘മുഖ്യമന്ത്രി’ എന്നോ ചേര്‍ത്തിരുന്നില്ലെന്ന് പറഞ്ഞാണ് തനിക്കെതിരെ അസഭ്യവും അധിക്ഷേപവും ഉയരുന്നതെന്ന് മഹേഷ് കുഞ്ഞുമോൻ പറയുന്നു. […]
Read more

Recent News