Category: kerala

പിണറായിയുടെ കത്ത് പരിശോധിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ നടന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ നടന്ന പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നൽകിയ കത്ത് പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആഭ്യന്തര വകുപ്പിന് നിർദ്ദേശം നൽകി. നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്ദറിൽ നടന്ന വിദ്യാർത്ഥി സമരത്തിന് പിന്തുണയർപ്പിച്ച് കേരളത്തിൽ നടന്ന […]
Read more

കണ്ഠര് ബ്രഹ്മദത്തനെ ശബരിമല തന്ത്രിയായി നിയമിക്കാനുള്ള തീരുമാനം അംഗീകരിച്ച് ഹൈക്കോടതി

തിരുവനന്തപുരം: ശബരിമല തന്ത്രിയായി കണ്ഠര് ബ്രഹ്മദത്തനെ നിയമിക്കാനുള്ള ദേവസ്വം ബോർഡ് തീരുമാനം അംഗീകരിച്ച് ഹൈക്കോടതി. ബ്രഹ്മദത്തൻ യോഗ്യനാണെന്ന സമിതിയുടെ തീരുമാനം ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. ചിങ്ങം ഒന്നിന് തന്നെ ബ്രഹ്മദത്തൻ തന്ത്രിയായി ചുമതലയേൽക്കും.കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്മദത്തനെ നിയോഗിക്കുന്നതിൽ അപാകതയില്ലെന്ന് ദേവസ്വം ബോർഡ് രൂപീകരിച്ച മുതിർന്ന തന്ത്രിമാരുടെ സമിതി വ്യക്തമാക്കിയിരുന്നു. അക്കീരമൺ കാളിദാസ ഭട്ടതിരി, തറയിൽ കുഴിക്കാട്ട് അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരി, കടിയക്കോൽ സുബ്രഹ്മണ്യൻ നമ്പൂതിരി എന്നവരാണ് സമിതിയിലുണ്ടായിരുന്നത് .ബ്രഹ്മദത്തന് താന്ത്രിക വിദ്യയിൽ പ്രാഗല്ഭ്യമുണ്ടെന്ന് സമിതി […]
Read more

സസ്പെൻഷന് സ്റ്റേ ഇല്ല; എം.ആർ അജിത്കുമാറിന് വീണ്ടും തിരിച്ചടി

കൊച്ചി: രക്ഷാപ്രവർത്തന അട്ടിമറി കേസിൽ സസ്പെൻഷനിലായ എഡിജിപി എം.ആർ അജിത്കുമാറിന് വീണ്ടും തിരിച്ചടി. സസ്പെൻഷന് സ്റ്റേ ഇല്ല. ഇടക്കാല ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തള്ളി. സർക്കാരിൻ്റെ വാദം പരിഗണിച്ചാണ് ഇടക്കാല ഉത്തരവ്. അജിത് കുമാർ ഡിജിപി ആകാൻ യോഗ്യനല്ല എന്നും ഇരകൾക്ക് നീതി നിഷേധിക്കാൻ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥനാണ് എന്നുമായിരുന്നു സർക്കാർ വാദം. ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ കഴിഞ്ഞ ആഴ്ചയാണ് എഡിജിപി എംആർ അജിത്കുമാറിനെ സസ്പെൻഡ് ചെയ്തത്. ആഭ്യന്തര മന്ത്രിയാണ് സസ്പെൻഷൻ ശുപാർശ ചെയ്തത്. […]
Read more

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങൾക്ക് വില കൂടുന്നു

തിരുവനന്തപുരം: ഓണക്കാലമെത്താൻ ഒരു മാസം പോലുമില്ല. സമൃദ്ധിയുടെ കാലമെന്ന് പറയുമ്പോഴും അരിയും പച്ചക്കറിയും അടക്കം പല നിത്യോപയോഗ സാധനങ്ങൾക്കും വില കുത്തനെ കൂടുകയാണ്. സംസ്ഥാനത്ത് അരിവില 8 രൂപയടക്കം കൂടിയതോടെ ഓണക്കാലത്ത് വില ഇനിയും കൂടുമോ എന്ന ആശങ്കയും ഉണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങൾ വിളവിനെ ബാധിച്ചതാണ് പച്ചക്കറികളുടെ വില വർധനക്ക് കാരണം. പശ്ചിമേഷ്യൻ യുദ്ധവും പൊതു വിപണിയെ പ്രതികൂലമായി ബാധിച്ചു. അരിക്കും പച്ചക്കറികൾക്കും വെളിച്ചെണ്ണയ്ക്കും അടക്കം ഓണക്കാലമാകുമ്പോഴേക്ക് വലിയ വിലക്കയറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഇപ്പോഴത്തെ വിലനിലവാരം സൂചിപ്പിക്കുക. ഇതിലോരോന്നിന്‍റെയും […]
Read more

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഒന്നാം പ്രതി നിധിൻ രാജിന് ജാമ്യമില്ല

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി നിധിൻ രാജിന് ജാമ്യമില്ല. തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതിയാണ് നിധിൻ രാജിന്‍റെ ജാമ്യാപേക്ഷ തള്ളിയത്. കേസില്‍ അറസ്റ്റിലായ പ്രതികളിൽ ഒരാൾക്ക് ഒഴികെ ജാമ്യം ലഭിച്ചിട്ടില്ല. ഒൻപതാം പ്രതി ഹരീഷ് കുമാറിന് മാത്രമാണ് ഇതുവരെ ജാമ്യം ലഭിച്ചത്. പബ്ലിക് പ്രോസിക്യൂൂട്ടർ ഗീനാകുമാരി പൊലീസ് റിപ്പോർട്ടിന് വിരുദ്ധമായി വാദിച്ചതിനാലാണ് ഈ പ്രതിക്ക് ജാമ്യം ലഭിച്ചതെന്നാണ് പ്രോസിക്യൂഷൻ നിലപാട്. മറ്റുള്ളവരെല്ലാം […]
Read more

വടകരയിലെ ലഹരി ഇടപാട് കേസ്; ഒരു അധ്യാപിക കൂടി അറസ്റ്റില്‍

കോഴിക്കോട്: വടകര ലഹരി ഇടപാട് കേസില്‍ പേരാമ്പ്ര ബിആര്‍എസിലെ ഒരു അധ്യാപിക കൂടി അറസ്റ്റില്‍. പേരാമ്പ്ര സ്വദേശി നീഷ്മയാണ് അറസ്റ്റിലായത്. നീഷ്മയും ലഹരി സംഘത്തിന്റെ സാമ്പത്തിക ഇടപാടിന് സഹായിച്ചുവെന്നാണ് കണ്ടെത്തല്‍. ഇതോടെ കേസില്‍ അറസ്റ്റിലായ അധ്യാപികമാരുടെ എണ്ണം മൂന്നായി. പിടിയിലായ മൂന്ന് അധ്യാപികമാരും ലഹരി ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് പറയുന്നു. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പിടിയിലായ അധ്യാപകര്‍ നെറ്റ് വര്‍ക്കിന്റെ ഭാഗമാണെന്നും പൊലീസ് പറഞ്ഞു. നീഷ്മയുടെ അക്കൗണ്ടിലേക്കും ലഹരി ഇടപാടുമായി ബന്ധപ്പെട്ട പണം വന്നിട്ടുണ്ട്. വടകരയിലെ ലഹരി […]
Read more

വടകര എംഡിഎംഎ കേസ്; കോഴിക്കോട് ഒരു അധ്യാപിക കൂടി അറസ്റ്റില്‍

വടകര: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ ഒരു അധ്യാപികകൂടി അറസ്റ്റിൽ. പേരമ്പ്ര ബിആർസിയിലെ തന്നെ അധ്യാപികയായ കുട്ടോത്ത് സ്വദേശിയായ വലിയ പറമ്പിൽ വി.പി. നീഷ്മ (30) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റുചെയ്ത അധ്യാപികമാരായ കീർത്തന, കാവ്യ എന്നിവരിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് എസ്‌ഐടി സംഘം പ്രതിയെ പിടികൂടിയത്. വിഷയത്തിൽ കൂടുതൽപേർ കണ്ണികളായിട്ടുണ്ട് എന്ന വിവരത്തെ തുടർന്നായിരുന്നു വടകര റൂറൽ എസ്പി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഇവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ […]
Read more

‘നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി നിയന്ത്രണം പുനപരിശോധിക്കണം’; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി സതീശൻ

തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് കത്തയച്ചു. നിയന്ത്രണം സംസ്ഥാനത്തെ ദേശീയാ പാതാ നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചെന്ന് കത്തിൽ സതീശൻ ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖത്തിന്‍റെ കണക്ടീവിറ്റിയെ അടക്കം ബാധിച്ച പ്രശ്നത്തിൽ പുനപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം മാറ്റിയാൽ ദക്ഷിണേന്ത്യക്കാകെ ഗുണകരമാകുമെന്നും കത്തിലൂടെ കേരള മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Read more

ആലുവയില്‍ നിന്ന് കാണാതായ 12 കാരിയെ കണ്ടെത്തി

കൊച്ചി: ആലുവയില്‍ നിന്ന് കാണാതായ പന്ത്രണ്ട് വയസ്സുകാരിയെ കണ്ടെത്തി. ആലുവ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പൂനെ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് കുട്ടിയെ കാണാതായത്. കൂട്ടുകാരിയുടെ കൈയില്‍ നിന്ന് പുസ്തകം വാങ്ങാന്‍ എന്ന് പറഞ്ഞായിരുന്നു പെൺകുട്ടി ഇറങ്ങിയത്. നാല് ദിവസത്തിന് ശേഷമാണ് കുട്ടിയെ കിട്ടിയത്. സുഹൃത്തിനൊപ്പമാണ് കുട്ടി പോയത്. ഇൻസ്റ്റഗ്രാം വഴി സുഹൃത്തിന്റെ ഫോൺ ട്രേസ് ചെയ്താണ് കണ്ടെത്തിയത്. നിസാമുദ്ദീൻ എക്സ്പ്രസിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ആലുവ പൊലീസ് കുട്ടിയുമായി നാട്ടിലേക്ക് […]
Read more

പിങ്ക് ബസിൽ ഇനി പുരുഷന്മാർക്കും യാത്ര ചെയ്യാം; പുലർച്ചെയുള്ള ട്രിപ്പിൽ പ്രത്യേക ഇളവ്

തിരുവനന്തപുരം: സ്ത്രീകൾക്കായി കെഎസ്ആർടിസി ആരംഭിച്ച ‘പിങ്ക് ബസ്’ സർവീസിൽ പ്രത്യേക യാത്രാ ഇളവ്. രാവിലെ 4.30-ന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് പോകുന്ന സർവീസിലാണ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമാകുന്ന പുതിയ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ ട്രിപ്പിൽ മെഡിക്കൽ കോളെജിലേക്ക് ചികിത്സയ്ക്കായി പോകുന്ന സ്ത്രീ രോഗികൾക്കൊപ്പമുള്ള പുരുഷ കൂട്ടിരിപ്പുകാർക്കും, സ്ത്രീ കൂട്ടിരിപ്പുകാർക്കൊപ്പമുള്ള പുരുഷ രോഗികൾക്കും യാത്ര ചെയ്യാൻ അനുമതിയുണ്ടായിരിക്കും. പുലർച്ചെയെത്തുന്ന രോഗികളും അവരുടെ സഹായികളും അനുഭവിക്കുന്ന യാത്രാ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് കെഎസ്ആർടിസിയുടെ തീരുമാനം. അതേസമയം, പ്രത്യേക […]
Read more

Recent News