Category: kerala

ഗുരുവായൂർ ദേവസ്വം സാമ്പത്തിക ഇടപാടുകൾ; ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും

കൊച്ചി: ഗുരുവായൂർ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ പരാതികളിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് കോടതി പരിഗണിക്കും. വരവ്-ചെലവ് കണക്കുകളുടെ ഓഡിറ്റ് റിപ്പോർട്ട് കോടതി ഇന്ന് വിശദമായി പരിശോധിക്കും. ക്ഷേത്രത്തിലേക്ക് വഴിപാടായി ലഭിച്ച സ്വർണ്ണം, വെള്ളി, കുങ്കുമപ്പൂവ് തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾ രജിസ്റ്ററിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും, കഴിഞ്ഞ 43 വർഷമായി ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വാർഷിക പരിശോധന നടത്തിയിട്ടില്ലെന്നും ഓഡിറ്റ് വിഭാഗം നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ വിഷയത്തിൽ നിലവിലുള്ള സാഹചര്യം നേരിട്ട് ഹാജരായി […]
Read more

മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിക്കെതിരെ കേസ്; മഹിളമോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസിൻ്റെ പരാതിയിൽ നടപടി

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചെന്ന പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിക്കെതിരെ കേസെടുത്തു. കോഴിക്കോട് സൈബർ പൊലീസാണ് കേസെടുത്തത്. മഹിളമോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസിൻ്റെ പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്. താൻ നടത്തിയ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് ജാൻമണിദാസ് രംഗത്തെത്തിയിരുന്നു. ‘’ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ല പറഞ്ഞതെന്നും പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ജാൻമണി ദാസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. പ്രധാനമന്ത്രിയുടെ അമ്മയെക്കുറിച്ചല്ല പറ‍ഞ്ഞത്. കണ്ടൻ്റുമായി ബന്ധപ്പെട്ട് ഒരു ചോദ്യം ചോദിക്കുക മാത്രമാണ് ചെയ്തത്, അല്ലാതെ മോദിജിയെക്കുറിച്ചല്ല. […]
Read more

അരിയും ഗോതമ്പും എടിഎമ്മിലൂടെ ലഭ്യമാക്കുന്ന പദ്ധതി വരുന്നു

തിരുവനന്തപുരം: അരിയും ഗോതമ്പും ഉൾപ്പെടെയുള്ള ധാന്യങ്ങൾ എടിഎമ്മിലൂടെ ലഭ്യമാക്കുന്ന പദ്ധതി ആരംഭിക്കാനൊരുങ്ങി ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ്. പദ്ധതിയുടെ പ്രാരംഭ നടപടികൾ സിവിൽ സപ്ലൈസ് വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഒഡീഷയിൽ പരീക്ഷിച്ച് വിജയിച്ച മാതൃകയാണ് സംസ്ഥാനത്തും നടപ്പാക്കാൻ ആലോചിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ധാന്യവിതരണ യന്ത്രമാണ് ഒഡീഷയിലെ ഭുവനേശ്വറിലുള്ളത്. ഉപഭോക്താക്കൾ ധാന്യവിതരണ യന്ത്രത്തിൽ ആധാർ, റേഷൻ കാർഡ് എന്നിവയുടെ വിവരങ്ങൾ നൽകണം. തുടർന്ന് ബയോമെട്രിക് സിസ്റ്റത്തിലൂടെ വിരലടയാളം സ്കാൻ ചെയ്യണം. ഇതോടെ മെഷീനിൽ നിന്ന് ധാന്യങ്ങൾ ശേഖരിക്കാം. അഞ്ചുമിനിറ്റിനുള്ളിൽ ഉപഭോക്താക്കൾക്ക് […]
Read more

പിണറായി വിജയനെ താനടക്കം വിമർശിക്കാറുണ്ടെന്ന് ഇ.പി ജയരാജൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വിമര്‍ശിക്കാന്‍ എന്തിന് പേടിക്കണമെന്ന് സിപിഐഎം മുതിര്‍ന്ന നേതാവ് ഇ.പി ജയരാജന്‍. പാര്‍ട്ടി കമ്മിറ്റികളില്‍ താനടക്കം അദ്ദേഹത്തെ വിമര്‍ശിക്കാറുണ്ടെന്നും ഇ. പി ജയരാജന്‍ പറഞ്ഞു. എന്നാല്‍ അക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് പറയാറില്ലെന്നും അത് പാര്‍ട്ടി സംഘടനാ കാര്യമാണെന്നും പറയേണ്ടത് പാര്‍ട്ടിയില്‍ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവരെയും പാര്‍ട്ടിയില്‍ വിമര്‍ശിക്കും, സ്വയം വിമര്‍ശനവും തെറ്റ് തിരുത്തലുമുണ്ട്. അതുപോലെ സ്വയം തിരുത്തലുമുണ്ട്. ഇതെല്ലാം നടത്തി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും ഇ പി […]
Read more

പേളി ആക്രമിക്കപ്പെടുന്നതിനോട് വിയോജിപ്പ്’; അഭിപ്രായം വ്യക്തമാക്കി നാദിറ

കൊച്ചി : നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തര്‍ മന്തറിൽ നടക്കുന്ന സമരത്തെക്കുറിച്ച് അവതാരകയും നടിയും ഇൻഫ്ലുവൻസറുമായ പേളി മാണി പങ്കുവെച്ച കുറിപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ട്രാൻസ്‌വുമണും ആക്ടിവിസ്റ്റും ബിഗ്ബോസ് മൽസരാർത്ഥിയുമായ നാദിറ മെഹ്റിൻ. അഭിപ്രായം പറഞ്ഞതിനെത്തുടർന്ന് ആക്രമിക്കപ്പെടുന്നതിനോട് തനിക്ക് വിയോജിപ്പുണ്ടെന്നും ബിജെപി അനുഭാവമുള്ള മനുഷ്യരും മനുഷ്യരാണ് എന്നും നാദിറ പറയുന്നു. ”അഭിപ്രായം പറയാനുള്ള അവകാശം പേളിക്കിവിടെ […]
Read more

പാർട്ടിക്ക് സർക്കാരിൽ നിയന്ത്രണം ഇല്ലാതിരുന്നത് തോൽവിക്ക് കാരണം; CPIM കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്

തിരുവനന്തപുരം: പാര്‍ട്ടിക്ക് സര്‍ക്കാരില്‍ നിയന്ത്രണം ഉണ്ടാകാതിരുന്നത് തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. നേതാക്കള്‍ക്ക് പൊതുവേദികളില്‍ ജാഗ്രത കുറവ് ഉണ്ടായെന്നും വിമര്‍ശനം ഉണ്ട്. സിപിഐഎം കേന്ദ്രകമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് പാര്‍ട്ടി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. പാര്‍ട്ടി-സര്‍ക്കാര്‍ ഏകോപനം ഇല്ലാത്തതാണ് തോല്‍വിക്ക് കാരണം. നേതാക്കള്‍ക്ക് അഹങ്കാരം ആണെന്നും അഴിമതി നടത്തിയെന്നും വിമര്‍ശനം ഉയര്‍ന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഉചിതമായി തള്ളിപ്പറഞ്ഞില്ല. പിഎം ശ്രീയില്‍ എല്ലാ ഘടകക്ഷികളേയും വിശ്വാസത്തിലെടുക്കണമായിരുന്നു. ഭരണ വിരുദ്ധ […]
Read more

ആലുവയില്‍ 12 വയസുകാരിയെ കാണാതായിട്ട് നാല് ദിവസം; അന്വേഷണത്തിൽ അതൃപ്തി അറിയിച്ച് കുടുംബം

എറണാകുളം: ആലുവയില്‍ 12 വയസുകാരിയെ കാണാതായി നാല് ദിവസം. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും കാര്യമായ പുരോഗതിയുണ്ടായില്ല. കാണാതാകുമ്പോള്‍ കുട്ടിയുടെ പക്കലുണ്ടായിരുന്ന അമ്മയുടെ ഫോണ്‍ ഇടയ്ക്ക് ഓണായിരുന്നു. ആദ്യം കാസര്‍കോട്, പിന്നീട് മംഗലാപുരം, മുംബൈ എന്നിവിടങ്ങളിലാണ് ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തിയത്. എന്നാല്‍ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നാണ് കുടുംബം പ്രതികരിച്ചത്. പൊലീസ് വിവരങ്ങള്‍ പങ്കുവയ്ക്കുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ ശനിയാഴ്ച മുതലാണ് കുട്ടിയെ കാണാതായത്. വിശദമായ പരിശോധന നടത്തുകയാണെന്നാണ് ആലുവ വെസ്റ്റ് പൊലീസ് അറിയിക്കുന്നത്. നിലവില്‍ കേരളത്തിന് […]
Read more

മുഖ്യമന്ത്രി വി ഡി സതീശന്റെ പേരിൽ സൈബർ തട്ടിപ്പ്; പ്രചാരണം ഇൻസ്റ്റഗ്രാം വഴി

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്റെ പേരിൽ സൈബർ തട്ടിപ്പ് നടത്തിയെന്ന് പരാതി. ഇന്‍ഷുറന്‍സ് ക്ലെയിമെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയത്. വടക്കേക്കര സ്വദേശി ഡെയിൻ ഫ്രാൻസിന് 2499 രൂപയാണ് നഷ്ടമായത്. ധൻ ധൻ യോജന പദ്ധതി എന്ന പേരിൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കുമെന്ന വ്യാജേനെയാണ് പണം തട്ടിയത്. സംഭവത്തിൽ ആലുവ സൈബർ പൊലീസ് കേസെടുത്തു. കുടുംബത്തിലെ ഓരോ അംഗത്തിനും 5000 രൂപ വീതം ലഭിക്കും എന്നായിരുന്നു വാഗ്ദാനം. ഇൻസ്റ്റഗ്രാം വഴിയാണ് പ്രചാരണം നടത്തിയത്. സൈബർ പൊലീസ് അന്വേഷണം […]
Read more

‘വാർഡ് കമ്മിറ്റിയുടെ ചുമതല പോലും അഖിൽ മാരാർക്ക് നൽകിയിട്ടില്ല’; പ്രതികരണവുമായി സാബു ജേക്കബ്

കൊച്ചി: അഖിൽ മാരാർക്ക് പാർട്ടിയിൽ ഔദ്യോഗിക ഭാരവാഹിത്വമോ അംഗത്വമോ ഉണ്ടായിരുന്നില്ലെന്നും ഒരു തിരഞ്ഞെടുപ്പ് സ്ഥാനാർഥി എന്നതിൽ ഉപരിയായി വാർഡ് കമ്മിറ്റിയുടെ പോലും ഔദ്യോഗിക ചുമതല അഖിൽ മാരാർക്ക് നൽകിയിട്ടില്ലെന്നും ട്വന്റി 20 പാർട്ടി അധ്യക്ഷൻ സാബു ജേക്കബ്. കൊല്ലം ജില്ലയുടെ ചുമതല പോലുള്ള അഖിൽ മാരാരുടെ ആവശ്യങ്ങൾ പാർട്ടിക്ക് അംഗീകരിക്കാൻ സാധിക്കുന്നതല്ലെന്നും സാബു ജേക്കബ് പറഞ്ഞു. സംവിധായകനും നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയുമായിരുന്ന അഖിൽ മാരാർ പാർട്ടി അധ്യക്ഷനായ സാബു ജേക്കബിനെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ട്വന്റി […]
Read more

‘ബാറുകളില്‍ ചെന്ന് കെയ്‌സ് കണക്കിന് മദ്യം ആവശ്യപ്പെടുന്നു’;എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രി എം ലിജു

തിരുവനന്തപുരം: എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിമർശനവുമായി മന്ത്രി എം ലിജു. എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബാറുകളില്‍ ചെന്ന് കെയ്‌സ് കണക്കിന് മദ്യം ആവശ്യപ്പെടുന്നു. ബാര്‍ ഉടമകള്‍ തന്നോട് പരാതിയായി ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ബാറുകളില്‍ ബട്ടന്‍ ക്യാമറ വെച്ച് ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്‌തോളാന്‍ താന്‍ ബാറുടമകളോട് പറഞ്ഞിട്ടുണ്ടെന്ന് എക്‌സൈസ് മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് എക്‌സൈസ് കമ്മീഷണറേറ്റില്‍ നടന്ന പരിപാടിക്കിടെയായിരുന്നു ഉദ്ഘാടന പ്രസംഗത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനം നടത്തിയത്. ”ബാറുകളിൽ ചെന്ന് കെയ്‌സ് കണക്കിന് മദ്യം ആവശ്യപ്പെടുന്നു എന്ന് പരാതിയുണ്ട്. ആദ്യം ഉയര്‍ന്ന […]
Read more

Recent News