‘അഭിനവ സമുദായ പ്രേമികൾ നിത്യനിദ്രയിലാണ്ടോ’?; കുണ്ടറ കസ്റ്റഡി മരണത്തിൽ ലീഗിനെതിരെ കെ ടി ജലീൽ
മലപ്പുറം: കുണ്ടറയിൽ കസ്റ്റഡി മർദ്ദനത്തെ തുടർന്ന് സിയാദ് എന്ന യുവാവ് മരിച്ചെന്ന ആരോപണത്തിൽ മുസ്ലീം ലീഗിനെതിരെ മുൻ മന്ത്രി കെ ടി ജലീൽ. അഭിനവ സമുദായ പ്രേമികൾ നിത്യനിദ്രയിലാണ്ടോ? കുണ്ടറയിൽ ഒരു യുവാവിനെ കള്ളക്കേസിൽ പ്രതിയാക്കി പൊലീസ് തല്ലിക്കൊന്നു. ലീഗുകാരെ, ജമാഅത്തെ ഇസ്ലാമിക്കാരെ, “ഞമ്മന്‍റെ സർക്കാർ ഭരിക്കുമ്പോൾ ഞമ്മന്‍റെ” ആളെയാണ് നിഷ്കരുണം കൊന്നത്. ഇതെങ്ങാനും എൽഡിഎഫ് കാലത്താണ് നടന്നിരുന്നതെങ്കിൽ എന്തൊക്കെ ‘മാത്താംകൂത്തുകൾ’ നടന്നിട്ടുണ്ടാകും? പിണറായിയുടെ പൊലീസ് ഒരു “മുസ്ലിമി”നെ തല്ലിക്കൊന്നേന്നും പറഞ്ഞ് ലീഗും യൂത്ത് ലീഗും റോഡിൽ […]
Read more

