നിയമലംഘകർക്ക് യാത്രാ സൗകര്യമൊരുക്കിയ ജിസാനിൽ പ്രവാസി അറസ്റ്റിൽ
റിയാദ്: സൗദിയിലെ ജിസാനിൽ അതിർത്തി നിയമങ്ങൾ ലംഘിച്ചെത്തിയ വിദേശികൾക്ക് യാത്രാ സൗകര്യമൊരുക്കിയ യമൻ പൗരനായ പ്രവാസിയെ ജനറൽ ഡയറക്ടറേറ്റ് ഓഫ് മുജാഹിദീൻ പട്രോളിങ് സംഘം പിടികൂടി. അതിർത്തി സുരക്ഷാ നിയമം ലംഘിച്ച അഞ്ച് എത്യോപ്യൻ പൗരന്മാരെയാണ് ഇയാൾ സ്വന്തം വാഹനത്തിൽ കടത്താൻ ശ്രമിച്ചത്. ഇതിനിടെയാണ് പ്രതി സുരക്ഷാ ഉദ്യാഗസ്ഥരുടെ വലയിലാകുന്നത്. ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അധികൃതർ അറിയിച്ചു. പിടിയിലായ എത്യോപ്യൻ പൗരന്മാരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്കും കൈമാറിയിട്ടുണ്ട്. അതിർത്തി സുരക്ഷാ ലംഘകർക്ക് ഏതെങ്കിലും രീതിയിൽ […]
Read more

