Category: kerala

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” ട്രെയ്‌ലർ ദുൽഖർ സൽമാന്റെ ജന്മദിനം പ്രമാണിച്ച് കഴിഞ്ഞ ദിവസം പുറത്ത് വരും എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, സാങ്കേതികപരമായ ചില കാരണങ്ങൾ മൂലം ട്രെയ്‌ലർ റിലീസ് ചെയ്യാൻ സാധിച്ചിരുന്നില്ല. മാത്രമല്ല, ട്രെയ്‌ലർ ഏറ്റവും മികച്ച രീതിയിൽ മറ്റൊരു ദിവസം റിലീസ് ചെയ്യുമെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി. ഇപ്പോഴിതാ, തനിക്ക് ജന്മദിന ആശംസകൾ നൽകിയ, ചിത്രത്തിൻ്റെ സഹനിർമ്മാതാവ് ജോം വർഗീസിനോട് ട്രെയ്‌ലർ എവിടെ എന്ന സരസമായ ചോദ്യവുമായി എത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. തൻ്റെ […]
Read more

ശബരിമലയില്‍ മില്‍മയുടെ വ്യാജ നെയ്യ് വില്‍പന; അന്വേഷണം ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരിലേക്കും

തിരുവനന്തപുരം: ശബരിമലയിലെ മില്‍മയുടെ വ്യാജ നെയ്യ് വില്‍പനയില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും. മില്‍മ ജീവനക്കാരെ ഉദ്യോഗസ്ഥര്‍ സഹായിച്ചുവെന്നാണ് പ്രാഥമിക നിഗമനം. പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് നെയ്യ് പരിശോധനയില്ലാതെ കടത്തിവിട്ടെന്നും വിമര്‍ശനമുണ്ട്. അന്വേഷണത്തിനായി ദേവസ്വം മന്ത്രിക്ക് കത്ത് നല്‍കുമെന്ന് ക്ഷീരവകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. ഉദ്യോഗസ്ഥരുടെ ഇടപെടല്‍ അന്വേഷിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറും വ്യക്തമാക്കി. ശബരിമലയിലേയ്ക്കുള്ള മിൽമയുടെ നെയ്യ് വിതരണത്തിൽ ഗുരുതര ക്രമക്കേട് നടന്നതായി ക്ഷീരവികസന വകുപ്പ് അന്വേഷണ റിപ്പോർട്ടിൽ […]
Read more

ഒരുവിധ പദവികളിലേക്കും ഇല്ല, വ്യാജ പ്രചാരണങ്ങൾ ഒഴിവാക്കണം; വി.എം സുധീരൻ

തിരുവനന്തപുരം: താൻ ഒരുവിധ പദവികളിലേക്കും ഇല്ലെന്ന് വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് വി. എം സുധീരൻ. സംസ്ഥാന സർക്കാരിലെ വിവിധ പദവികളിലേക്ക് തന്‍റെ പേര് ബന്ധപ്പെടുത്തിക്കൊണ്ട് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ പദവികളോ മറ്റ് ഔദ്യോഗിക സ്ഥാനങ്ങളോ ഏറ്റെടുക്കാൻ താൻ തയ്യാറല്ലെന്ന് മുൻപ് തന്നെ പരസ്യമായി വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഇത്തരം വ്യാജ പ്രചാരണങ്ങളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വി.എം സുധീരൻ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. താൻ […]
Read more

നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച: 13 പ്രതികൾ, സിബിഐ കുറ്റപത്രം സമർപ്പിച്ചു

ഡൽഹി : നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. സിബിഐ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഡൽഹി റൗസ് അവന്യൂ കോടതിയിലാണ് ആദ്യ കുറ്റപത്രം സമർപ്പിച്ചത്. പരീക്ഷയ്ക്ക് മുൻപ് പ്രതികൾ ചോർത്തിയ 42 ചോദ്യങ്ങൾ യഥാർത്ഥ പരീക്ഷാ പേപ്പറുമായി പൂർണ്ണമായും ഒത്തുപോകുന്നതാണെന്നും ചോദ്യപ്പേപ്പർ ലക്ഷങ്ങൾക്ക് മറിച്ചുവിറ്റതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അഴിമതി നിരോധന നിയമം, പൊതുപരീക്ഷാ നിയമം എന്നിവ പ്രകാരം രജിസ്റ്റർ ചെയ്ത കേസ് നാളെ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി പരിഗണിക്കും. ഡോ. […]
Read more

ട്വന്റി -20-യില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ അഖിൽ മാരാരെ കുറിച്ചുള്ള പിഷാരടിയുടെ പഴയ പ്രസ്താവന വീണ്ടും വൈറലാകുന്നു

തിരുവനന്തപുരം: ട്വന്‍റി 20-യില്‍ നിന്നും അഖില്‍ മാരാർ രാജിവെച്ചതിന് പിന്നാലെ പലാക്കാട് എംല്‍എ രമേശ് പിഷാരടിയുടെ പഴയ പ്രസ്താവന വീണ്ടും ചർച്ചയാകുന്നു. തെരഞ്ഞെടുപ്പ് നടക്കുമ്പോൾ അഖില്‍ മാരാർ നടത്തിയ വിമർശനത്തിന് പിഷാരടിയുടെ പ്രതികരണമാണ് വീണ്ടും വൈറല്‍ ആകുനനത്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അഖില്‍ എന്നെ ശ്രദ്ധിക്കുന്നത് പോലൊന്നും തിരിച്ച് ഞാൻ അദ്ദേഹത്തെ ശ്രദ്ധിക്കുന്നില്ലെന്നും എനിക്ക് സമയമില്ല. മാധ്യമങ്ങൾ ചോദിക്കുമ്പോഴാണ് അഖില്‍ എന്തെങ്കിലും പറഞ്ഞത് ഞാൻ അറിയുന്നത് തന്നെ. മാത്രമല്ല അതിന് എന്തെങ്കിലും അഭിപ്രായം പറയാനും പറ്റില്ല. അഖില്‍ പറഞ്ഞത് […]
Read more

വയനാട്ടിൽ മഴ ശക്തം, മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി

മാനന്തവാടി: വയനാട്ടിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് കളക്ടർ. മേപ്പാടി പഞ്ചായത്തിലെ 8,9,10,11,12 വാർ‌ഡുകളിലെ സ്കൂളുകൾക്കാണ് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Read more

അഴിമതിക്കെതിരെ വിജിലൻസ് വിസിൽ പദ്ധതി; ആദ്യ കമാൻഡോ നിവിൻ പോളി

തിരുവനന്തപുരം:ഓപ്പറേഷൻ തൂഫാന് പിന്നാലെ അഴിമതിക്കെതിരെ വിജിലൻസ് വിസിൽ പദ്ധതിയുമായി ആഭ്യന്തരവകുപ്പ്. അഴിമതി കണ്ടാൽ ആർക്കും 1064 ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ച് അറിയിക്കാം. ആദ്യ വിസിൽ കമാൻഡോയായി ചലച്ചിത്ര താരം നിവിൻ പോളി ഇന്ന് അണിചേരും. കോഴിക്കോട് എംഎഡിഎംഎ കേസിൽ അധ്യാപികമാർ അറസ്റ്റിലായത് ഞെട്ടിച്ചു എന്ന് ആഭ്യന്തര മന്ത്രി പറയുന്നു. കഴിഞ്ഞ 10 വർഷം ആഭ്യന്തരവകുപ്പ് നാഥനും നമ്പിയുമില്ലാതെ കിടക്കുകയായിരുന്നു. പിണറായി വിജയനെന്ന ഒരു സീനിയർ നേതാവിൽ നിന്നും ഇതല്ല പ്രതീക്ഷിച്ചതെന്നാണ് രമേശ് ചെന്നിത്തല വിശദമാക്കുന്നത്. ഏതോ […]
Read more

എസ് ശ്രീജിത്തിനെ ഡിജിപിയാക്കാൻ ശുപാർശ നൽകി ചീഫ് സെക്രട്ടറി

തിരുവനന്തപുരം: എസ് ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന് ശുപാർശ നൽകി ചീഫ് സെക്രട്ടറി. ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. എംആർ അജിത് കുമാർ സസ്പെൻഷനിലായതിനാൽ അടുത്ത ഉദ്യോഗസ്ഥനെ പരിഗണിക്കേണ്ടതുണ്ട്. 1996 ബാച്ചുകാരായ ശ്രീജിത്തിനെയും വിജയ് സാക്കറെയും ഡിസംബറിൽ ചേർന്ന സ്‌ക്രീനിംഗ് കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. ഈ മാസം 30 ന് ഫയർഫോഴ്‌സ് മേധാവി നിധിൻ അഗർവാൾ വിരമിക്കുമ്പോഴുള്ള ഒഴിവിലാണ് നിയമനം നൽകേണ്ടത്.
Read more

കുറ്റിപ്പുറം അപകടം; ബസ് സഞ്ചരിച്ചത് ഇരട്ടിവേഗത്തിലെന്ന് കണ്ടെത്തൽ

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ഒരാളുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ ബസ് സഞ്ചരിച്ചത് ഇരട്ടിവേഗത്തിലെന്ന് കണ്ടെത്തൽ. 100 കിലോ മീറ്റര്‍ വേഗത്തിലാണ് ബസ് സഞ്ചരിച്ചത്. പരമാവധി 50 കിലോ മീറ്റര്‍ വേഗ പരിധിയുള്ള പ്രദേശമാണിത്. വേഗത്തിൽ സഞ്ചരിച്ച ബസ് വളവ് തിരിയാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം വിട്ടു. അക്വാപ്ലെയിനിങും അപകടത്തിൻ്റെ ആഘാതം കൂട്ടിയെന്നുമാണ് കണ്ടെത്തല്‍. റോഡിൻ്റെ നിർമാണം സംബന്ധിച്ച് വിശദമായ പഠനം നടത്തി രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. എംവിഡി, പൊലീസ്, നാറ്റ്പാക്, ദേശീയപാത അതോറിറ്റി എന്നിവരുടെ സംയുക്ത പരിശോധന […]
Read more

കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയെന്ന് കെ.മുരളീധരൻ

തിരുവനന്തപുരം: ഡൽഹിയിൽ കേന്ദ്ര ആരോഗ്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ ഈ വർഷം തന്നെ കേരളത്തിന് എയിംസ് അനുവദിക്കുമെന്ന ഉറപ്പ് ലഭിച്ചതായി മന്ത്രി കെ. മുരളീധരൻ അറിയിച്ചു. എയിംസ് കേരളത്തിൽ എവിടെയായാലും പ്രശ്നമില്ലെന്നും, ആവശ്യമായ ഭൂമി ഏറ്റെടുത്ത് നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നിലവാരം ഉയർത്തുന്നതിനാവശ്യമായ കേന്ദ്രസഹായം നൽകുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പുനൽകിയതായി കെ.മുരളീധരൻ അറിയിച്ചു. തിരുവനന്തപുരത്തെ കെ. കരുണാകരൻ സ്മാരക ഗവൺമെന്റ് മെഡിക്കൽ കോളേജിന് അടുത്ത […]
Read more

Recent News