Category: kerala

കൊളത്തൂരിൽ പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച് പ്ലസ് ടു വിദ്യാർഥികൾ

കോഴിക്കോട്: കോഴിക്കോട് പ്ലസ് വൺ വിദ്യാർഥിക്ക് പ്ലസ് ടു വിദ്യാർഥികളുടെ മർദനം. അത്തോളി കൊളത്തൂർ എസ്ജിഎം എച്ച്എസ്എസിലാണ് സംഭവം. സംഭവത്തിൽ ആറ് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തുവെന്നും വിഷയം പൊലീസിനെ അറിയിക്കുമെന്നും സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു.കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. യൂണിഫോം ഷർട്ടിന്റെ ബട്ടൻസ് ഇടാത്തത് എന്താണെന്ന് ചോദിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് മർദനത്തിലേക്ക് വഴിവെച്ചത്. റോഡിൽ വെച്ചായിരുന്നു മർദനം ഉണ്ടായത്. തർക്കത്തിന്റെ ദൃശ്യങ്ങൾ അടക്കം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. തന്നെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്യുകയായിരുന്നുവെന്നാണ് മർദനമേറ്റ പ്ലസ് […]
Read more

അവഹേളിച്ചവർ സന്തോഷിക്കട്ടെ, സൈബർ ആക്രമണത്തിൽ ബിന്ദു കൃഷ്ണ

തിരുവനന്തപുരം:ക്രൂരമായ സൈബർ ആക്രമണം നേരിടുന്നു എന്ന് മന്ത്രി ബിന്ദു കൃഷ്ണ. പിന്നിൽ ഇല്ലാ കഥകൾ പറഞ്ഞ് ആക്രമിച്ച് സന്തോഷം കണ്ടെത്തുന്നവരാണെന്നും മന്ത്രി. അമ്പലത്തിൽ പോയാലും പള്ളിയിൽ പോയാലും അവിടുത്തെ ആചാരമനുസരിച്ചാണ് പെരുമാറുന്നത്.ഏതു പള്ളിയിൽ പോയാലും തല മറച്ചാണ് നിൽക്കുന്നത്. ഉറക്കം ഒഴിഞ്ഞാണ് ഉമ്മൻചാണ്ടിയുടെ ഓർമ്മ ദിവസത്തിൽ പള്ളിയിൽ എത്തിയത്. അഭിനയ സാമ്രാട്ട് എന്ന് അവഹേളിച്ചവർക്ക് സന്തോഷം കിട്ടട്ടെ.സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ആക്രമിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വിശദമാക്കി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചരമവാർഷിക ദിനത്തിലെ ബിന്ദു കൃഷ്ണയുടെ […]
Read more

കണ്ണൂര്‍ സിപിഐഎമ്മില്‍ വീണ്ടും ഫണ്ട് തട്ടിപ്പ്; ലോക്കൽ സെക്രട്ടറിക്കെതിരെ നടപടി

കണ്ണൂര്‍: കണ്ണൂർ സിപിഐഎമ്മിൽ വീണ്ടും ഫണ്ട് തട്ടിപ്പ്. കണ്ണൂർ ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ടിൽ ക്രമക്കേടെന്ന കണ്ടെത്തലിനെ തുടർന്ന് ലോക്കൽ സെക്രട്ടറിക്കെതിരെ നടപടിയെടുത്തു. ഇ.രമേശനെ പുറത്താക്കാനുള്ള തീരുമാനത്തിന് എരിയാ കമ്മിറ്റി അംഗീകാരം നൽകി. ഉന്നത നേതാക്കളുടെ അറിവോടെയാണ് ക്രമക്കേട് നടത്തിയതെന്നും ആരോപണമുണ്ട്. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തിരിമറിയിൽ മുഖം നന്നാക്കി വരുന്നതിനിടെയാണ് കണ്ണൂർ സിപിഐഎമ്മിൽ വീണ്ടും പുതിയ ഫണ്ട് ക്രമക്കേട് വിവാദത്തിൽ നടപടിയെടുക്കുന്നത്. കണ്ണൂർ ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫീസിൻ്റെ നിർമ്മാണത്തിൽ […]
Read more

സംസ്ഥാനത്ത് ലേബർ കോ‍ഡ് നടപ്പിലാക്കാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ലേബർ കോ‍ഡ് നടപ്പിലാക്കാനൊരുങ്ങി സർക്കാർ. ലേബർ കോഡ് നടപ്പിലാക്കില്ല എന്ന് പറയാൻ എളുപ്പമാണെന്നും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കിയെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. നടപ്പിലാക്കിയില്ലെങ്കിൽ ഒരു തൊഴിൽ നിയമവും ഇല്ലാതെ വരുമെന്നും അദ്ദേഹം പറഞ്ഞു. ചില നിർദേശങ്ങളിൽ മാത്രമാണ് എതിർപ്പെന്നും അത് ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രിയുടെ വാദം. ലേബർ കോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ തൊഴിലാളി സംഘടനകളുമായും സംസാരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ വാദം. മക്കൾക്ക് […]
Read more

മക്കള്‍ക്ക് എന്നാണ് പറഞ്ഞത്; സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: താൻ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. പ്രസംഗം മുഴുവൻ കേൾക്കാത്തത് കൊണ്ടുണ്ടായ വിവാദമാണെന്നും സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. പെണ്‍മക്കള്‍ എന്നല്ല മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമ്മ മരിച്ചിട്ട് 27 വർഷമായെന്നും ഇന്നും ആ രുചി നാവിലുണ്ടെന്നും അത്തരം രുചികൾ മക്കൾക്ക് പകർന്ന് കൊടുക്കണം എന്നാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അതേസമയം, പദ്ധതികളുടെ കാലതാമസം ഒഴിവാക്കാനും ഖജനാവിലെ നഷ്ടം […]
Read more

ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ശക്തമാക്കും; മന്ത്രി എം ലിജു

തിരുവനന്തപുരം; ഓണാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മയക്കുമരുന്നിനും അനധികൃത മദ്യവ്യാപാരത്തിനുമെതിരായ ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് കൂടുതൽ ശക്തമാക്കുമെന്നും എക്‌സൈസ് സേനയെ ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തമാക്കുന്ന ഹ്രസ്വകാല, ദീർഘകാല പ്രവർത്തന പദ്ധതികൾ നടപ്പാക്കുമെന്നും എക്‌സൈസ്-സഹകരണ വകുപ്പ് മന്ത്രി എം ലിജു പറഞ്ഞു. എക്‌സൈസ് ആസ്ഥാനത്ത് നടന്ന ഉന്നതതല യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എൻഫോഴ്സ്മെന്റ് സംവിധാനം ആധുനികവത്കരിക്കുന്നതിനും സാങ്കേതികവിദ്യയുടെ സഹായത്തോടെ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ […]
Read more

കാഞ്ഞങ്ങാട് മഞ്ഞംപൊതിക്കുന്ന് ടൂറിസം പദ്ധതി നവംബറിൽ

തിരുവനന്തപുരം; മഞ്ഞംപൊതിക്കുന്ന് സന്ദർശിച്ച ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർക്ക് പദ്ധതി വേഗത്തിൽ പൂർത്തകരിക്കാനുള്ള നിർദ്ദേശങ്ങൾ നൽകി. പദ്ധതിയുടെ ഭാഗമായി റസ്റ്റോറൻറ് കഫെറ്റീരിയ, പാർക്കിംഗ് സംവിധാനം എന്നിവ ഉടൻ പൂർത്തിയാക്കും. പ്രധാന കെട്ടിടം, സ്റ്റെപ് ഡ് ഗാർഡൻ (പൂന്തോട്ടം), ,കല്ലുപാകിയ നടപാത (വാക് വേ) സെൽഫി പോയിൻ്റ് , സോളാർ പാനൽ, സൂചന ബോർഡുകൾ , വൈദ്യുതി വിളക്കുകൾ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. കാഞ്ഞങ്ങാട് നിന്ന് മാവുങ്കൽ ആനന്ദ ആശ്രമത്തിന് സമീപത്തുള്ള കുന്നിൻ […]
Read more

പുലർച്ചെ 2 മണിക്ക് വീട്ടിൽ കയറി യുവാക്കളുടെ അതിക്രമം; മൂന്ന് പേർ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ഈങ്ങാപ്പുഴയിൽ പുലർച്ചെ 2 മണിക്ക് വീട് കയറി യുവാക്കളുടെ ആക്രമണം. പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിന്‍റെ സുഹൃത്തുക്കളാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. അതിക്രമത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അടിവാരം വള്ളിയാട് സ്വദേശി 19 വയസുള്ള മിസ്ബാഹുൾ ഒന്നരവര്‍ഷമായി ഫോണിലൂടെയും ഇൻസ്റ്റഗ്രാം വഴിയും ബന്ധമുള്ള പെൺകുട്ടിയുടെ മുറിയിൽ കയറുകയായിരുന്നു. ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ യുവാവിനെ മുറിയിൽ പൂട്ടിയിട്ടു. തുടർന്ന് പ്രതി സുഹൃത്തുക്കളെ ഫോണിൽ വിളിച്ചുവരുത്തി. മൂന്ന് ബൈക്കുകളിലായെത്തിയ സംഘം പെൺകുട്ടിയുടെ […]
Read more

ഓണക്കാല വിപണിയിടപെടലിന് 20 കോടി; ഭരണാനുമതി നൽകി കൃഷിവകുപ്പ്

തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് കാർഷിക ഉൽപ്പന്നങ്ങളുടെ വിലസ്ഥിരത ഉറപ്പാക്കുന്നതിനും വിപണിയിടപെടൽ ശക്തിപ്പെടുത്തുന്നതിനും കർഷകർക്ക് ന്യായവില ലഭ്യമാക്കുന്നതിനുമായി 20 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി നൽകിയതായി കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് അറിയിച്ചു. വിപണിയിലെ വിലയിടിവ് മൂലം കർഷകർക്ക് ഉണ്ടാകുന്ന നഷ്ടം കുറയ്ക്കുകയും കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുകയും ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ന്യായമായ നിരക്കിൽ ലഭ്യമാക്കുകയും ചെയ്യുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കർഷകരിൽ നിന്ന് വിവിധ കാർഷിക ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതിനും ഓണക്കാലത്ത് സംസ്ഥാന വ്യാപകമായി വിപണിയിടപെടൽ നടത്തി വിലക്കയറ്റം […]
Read more

അതിശക്തമായ മഴ വരുന്നു, മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, വയനാട്, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ നാല് ദിവസം അതിശക്തമായ മഴയ്ക്കാണ് സാധ്യത. വെള്ളിയും ശനിയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ […]
Read more

Recent News