സംസ്ഥാനത്ത് ലേബർ കോ‍ഡ് നടപ്പിലാക്കാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ലേബർ കോ‍ഡ് നടപ്പിലാക്കാനൊരുങ്ങി സർക്കാർ. ലേബർ കോഡ് നടപ്പിലാക്കില്ല എന്ന് പറയാൻ എളുപ്പമാണെന്നും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കിയെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. നടപ്പിലാക്കിയില്ലെങ്കിൽ ഒരു തൊഴിൽ നിയമവും ഇല്ലാതെ വരുമെന്നും അദ്ദേഹം പറഞ്ഞു. ചില നിർദേശങ്ങളിൽ മാത്രമാണ് എതിർപ്പെന്നും അത് ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രിയുടെ വാദം. ലേബർ കോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ തൊഴിലാളി സംഘടനകളുമായും സംസാരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ വാദം. മക്കൾക്ക് ഭക്ഷണ രുചി പകർന്ന് നൽകിയില്ല എന്നാണ് പറഞ്ഞതെന്നും മക​ന്റെ ഭാര്യക്കെന്ന് പറഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കുണ്ടറയിൽ പൊലീസ് മർദനത്തിന് പിന്നാലെ ചികിത്സയിലിരിക്കെ സിയാദ് മരിച്ച സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. സിയാദിൻ്റെ മരണം ഹെപ്പറ്റൈറ്റിസ് മൂലമെന്നാണ് മെഡിക്കൽ റിപ്പോർട്ടെന്ന് മുഖ്യമന്ത്രി. ക്രൈംബ്രാഞ്ച് ഈ കേസ് അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, പദ്ധതികൾ വൈകുന്നത് ഖജനാവിന് വലിയ നഷ്ടമുള്ളതുകൊണ്ടാണെന്നും മുഖ്യമന്ത്രിയുടെ വാദം. പൊതുഭരണ വകുപ്പ് 5 പരിഷ്കാരങ്ങൾ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *