തിരുവനന്തപുരം: താൻ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. പ്രസംഗം മുഴുവൻ കേൾക്കാത്തത് കൊണ്ടുണ്ടായ വിവാദമാണെന്നും സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. പെണ്മക്കള് എന്നല്ല മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമ്മ മരിച്ചിട്ട് 27 വർഷമായെന്നും ഇന്നും ആ രുചി നാവിലുണ്ടെന്നും അത്തരം രുചികൾ മക്കൾക്ക് പകർന്ന് കൊടുക്കണം എന്നാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
അതേസമയം, പദ്ധതികളുടെ കാലതാമസം ഒഴിവാക്കാനും ഖജനാവിലെ നഷ്ടം നികത്താനും പൊതുമരാമത്ത് വകുപ്പിന് കീഴിൽ അഞ്ച് സുപ്രധാന പരിഷ്കാരങ്ങൾ വരുത്താനാണ് സർക്കാർ തീരുമാനം. അസറ്റ് മാനേജ്മെന്റ് ഡിജിറ്റൽ പ്ലാറ്റ്ഫോം, പ്ലാൻ സ്പേസ് 2.0, സർക്കാർ സ്ഥാപനങ്ങളുടെ അസറ്റ് രജിസ്റ്റർ, 591 ഭരണനിർവഹണ സ്ഥാപനങ്ങളിൽ സമഗ്ര പരിശോധന, ഒരേസ്വഭാവമുള്ള ഭരണഘടനാ സ്ഥാപനങ്ങള ഏകീകരിക്കൽ, കാലഹരണപ്പെട്ട നിയമങ്ങളുടെ ഭേദഗതി തുടങ്ങിയ കാര്യങ്ങളിൽ പരിഷ്കാരം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാർ നടപടികൾ ലളിതവൽക്കരിക്കാനാണ് ശ്രമം. സെക്രട്ടറിമാരെ ഉൾപ്പെടുത്തി എംപവേർഡ് കമ്മിറ്റി രൂപികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
