Category: kerala

ഭാര്യയ്ക്ക് ജീവനാംശം നൽകാതിരിക്കുന്നതും ​ഗാർഹിക പീഡനമെന്ന് ഹൈക്കോടതി

കൊച്ചി: ഭാര്യയ്ക്കും മകൾക്കും ജീവനാംശം നൽകാതിരിക്കുന്നത് സാമ്പത്തിക ദുരുപയോഗവും ഗാർഹിക പീഡനവുമാണെന്ന് ഹൈക്കോടതി. ഭർതൃവീട്ടിലെ ഗാർഹിക പീഡനത്തിന്, ഭാര്യയ്ക്ക് ജീവനാംശം നിഷേധിച്ചതിനെക്കാൾ കൂടുതൽ തെളിവ് ആവശ്യമില്ലെന്നും ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ നിരീക്ഷിച്ചു. ഭാര്യയ്ക്കും മകൾക്കും പ്രതിമാസം 10,000 രൂപ വീതം ജീവനാംശം നൽകണമെന്ന ഉത്തരവിനെതിരെ ഭർത്താവ് നൽകിയ പുനഃപരിശോധനാ ഹർജി കോടതി തള്ളി. ചിറ്റൂർ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് നേരത്തേ പാലക്കാട് സെഷൻസ് കോടതി ശരി വെച്ചിരുന്നു. ഭാര്യ സ്വകാര്യ കോളേജിൽ അധ്യാപികയാണെന്നത് കണക്കിലെടുക്കാതെയാണ് ഉയർന്ന തുക […]
Read more

ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ സിപിഎം പ്രത്യേക കമ്മിറ്റിയെന്ന വാർത്ത തള്ളി പി ജയരാജൻ

കണ്ണൂർ: ക്ഷേത്രങ്ങളിൽ പിടിമുറുക്കുന്നതിനായി സിപിഎം പ്രത്യേക കമ്മിറ്റി രൂപീകരിച്ചുവെന്നും ഇതിന്‍റെ സംസ്ഥാനതല ചുമതല തനിക്കാണെന്നുമുള്ള മാധ്യമ വാർത്തകൾ തള്ളി സിപിഎം നേതാവ് പി ജയരാജൻ. പ്രചരിക്കുന്ന വാർത്തകൾ തീർത്തും വസ്തുതാവിരുദ്ധവും നുണ നിർമ്മിതികളുടെ പാരമ്പര്യം തുടരുന്നതിന്‍റെ ഭാഗവുമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. നാട്ടിലെ എല്ലാ മേഖലകളിലും ശരിയായ രീതിയിൽ ഇടപെടാനും പ്രതികരിക്കാനും ധാരണയുള്ള പ്രസ്ഥാനമാണ് സിപിഎം. വിശ്വാസികൾ അണിനിരക്കേണ്ട ഇടമാണ് ആരാധനാലയങ്ങൾ. അത്തരം ഇടങ്ങളിൽ പിടിമുറുക്കാൻ വർഗീയശക്തികൾ ആസൂത്രിത നീക്കം നടത്തുന്നതിനെതിരെ നിരന്തരം ശബ്‍ദമുയർത്തുന്ന പാർട്ടി […]
Read more

വടകരയിലെ അധ്യാപികമാരുടെ അറസ്റ്റ്: മറ്റൊരു യുവതിയും നിരീക്ഷണത്തില്‍, മുഖ്യകണ്ണി വയനാട് സ്വദേശിയെന്ന് സൂചന

കല്‍പ്പറ്റ: വടകര ലഹരി കേസില്‍ വയനാട് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച് അന്വേഷണ സംഘം. കേസിലെ മുഖ്യകണ്ണി വയനാട് സ്വദേശിയാണെന്നാണ് സൂചന. ഇയാളെ ഉടന്‍ തന്നെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാനാണ് നീക്കം. ഇന്നലെ അറസ്റ്റിലായ ജിജില്‍ കുര്യാക്കോസില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. ഒരു കോടിയോളം രൂപയുടെ ഇടപാടാണ് ഇയാളുടെ അക്കൗണ്ടിലൂടെ നടന്നിരിക്കുന്നത്. പ്രതികളുടെ ബാങ്ക് വിവരങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസില്‍ മറ്റൊരു യുവതി കൂടി നിരീക്ഷണത്തിലുണ്ടെന്നും വിവരമുണ്ട്. അറസ്റ്റിലായ അധ്യാപികമാരുടെ […]
Read more

കാണാതായ മലയാളി യൂട്യൂബർ ദിൽഷാദിനെ മേഘാലയയിൽ കണ്ടെത്തി

മലപ്പുറം: ചേലേമ്പ്രയിൽ നിന്നും കാണാതായ യൂട്യൂബർ പുല്ലിപ്പറമ്പ് പാറയിൽ സ്വദേശി ദിൽഷാദിനെ മേഘാലയയിൽ കണ്ടെത്തി. വിവിധ രാജ്യങ്ങളിൽ യാത്രകൾ നടത്തുന്ന ദിൽഷാദിനെക്കുറിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവരമൊന്നുമില്ലായിരുന്നു. നിലവിൽ മേഘാലയയിലെ ഒരു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ദിൽഷാദ് സുരക്ഷിതനാണെന്ന് പോലീസ് അറിയിച്ചു കഴിഞ്ഞ ആറാം തീയതിയാണ് ദിൽഷാദ് വീട്ടിൽ നിന്നും യാത്ര തിരിച്ചത്. യാത്രയ്ക്ക് പിന്നാലെ ‘I quit’ എന്ന് ദിൽഷാദ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ഇട്ടിരുന്നു. ഇത് ദിൽഷാദിന്റെ കുടുംബാംഗങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുകയും […]
Read more

വിദ്യാർഥി സമരം: ജോൺ ബ്രിട്ടാസിനെ അധിക്ഷേപിച്ച് വിനായകൻ

കൊച്ചി: രാജ്യസഭാ എം.പി. ജോൺ ബ്രിട്ടാസിനെ രൂക്ഷഭാഷയിൽ അധിക്ഷേപിച്ച് നടൻ വിനായകൻ. ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അധിക്ഷേപ പരാമർശം. ഡൽഹിയിൽ നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ നേതൃത്വത്തിൽ നടന്ന സമരത്തിലെ പങ്കാളിത്തം ചൂണ്ടിക്കാട്ടിയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. സമരം ഹൈജാക്ക് ചെയ്യാൻ ജോൺ ബ്രിട്ടാസ് ശ്രമിക്കുന്നുവെന്നാണ് വിനായകന്റെ ആരോപണം. അങ്ങേയറ്റം അധിക്ഷേപം നിറഞ്ഞ പരാമർശത്തോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. ‘യുവതീയുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ’, എന്നും കുറിപ്പിലുണ്ട്. കുറിപ്പിൽ […]
Read more

നിവിൻ പോളിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ ആഭ്യന്തര മന്ത്രിക്ക് നാക്കുപിഴ

തിരുവനന്തപുരം: നടൻ നിവിൻ പോളിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നാക്ക് പിഴച്ചു. നിവിൻ പോളി എന്ന പേര് പറയുന്നതിന് പകരം ‘ആക്ഷൻ ഹീറോ നവീൻ പോളി’ എന്നാണ് മന്ത്രി വേദിയിൽ പറഞ്ഞത്. പിന്നീട് വേദിയിലാകെ ചിരി പടർന്നു. ഇതിന് പിന്നാലെ താൻ പറഞ്ഞത് തെറ്റിപ്പോയെന്നും, നിങ്ങൾക്ക് തന്നെ ആക്ഷൻ ഹീറോ ആരാണെന്ന് പറയാമെന്നും മന്ത്രി പറയുകയായിരുന്നു. ആക്ഷൻ ഹീറോ ബിജു അടക്കമുള്ള സിനിമകളിൽ നിവിൻ പോളിയുടെ കഥാപാത്രങ്ങൾ അനീതിക്കും അഴിമതിക്കും എതിരായിട്ടുള്ള പോരാട്ടമാണ് നടത്തുന്നതെന്നും […]
Read more

ക്രിക്കറ്റിലെ ഭാവി പ്രതിഭകളെ കണ്ടെത്താൻ വൈബ് – ഭവ് ഹണ്ട് – ക്രിക്കറ്റ് ട്രയൽസുമായി ഇന്റിവുഡും ഏരീസ് കൊല്ലം സെയിലേഴ്‌സും

തിരുവനന്തപുരം : ഇൻ്റിവുഡ് ക്രിക്കറ്റ്, കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച KCL-ന്റെ ആദ്യ സീസണിലെ വിജയികളും രണ്ടാം സീസണിലെ റണ്ണേഴ്‌സ് അപ്പുമായ ഏരീസ് കൊല്ലം സെയിലേഴ്‌സുമായി സഹകരിച്ച് , കുട്ടികൾക്കായി “വൈബ് – ഭവ് ഹണ്ട്” എന്ന പേരിൽ ട്രയൽസ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 2-ന് തിരുവനന്തപുരം തുമ്പയിലെ സെന്റ് സേവ്യേഴ്‌സ് കോളേജ് കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ചാണ് മത്സരം നടക്കുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ വിഭാഗങ്ങൾ ഉണ്ടായിരിക്കും.ഓരോ മത്സരാർത്ഥിക്കും ബൗളിംഗ് മെഷീൻ ഉപയോഗിച്ച് സിന്തറ്റിക് ക്രിക്കറ്റ് ബോളുകളിൽ […]
Read more

മുസ്ലിം ലീഗിൽ നിന്ന് മുസ്ലീം എന്നത് മാറ്റുന്നതാണ് നല്ലത്’; വിമര്‍ശനവുമായി പി. രാജീവ്

കൊച്ചി: വഖഫിൽ മുഖ്യമന്ത്രി നിലപാട് പറയുന്നില്ലെന്ന് സിപിഎം നേതാവ് പി. രാജീവ്. മുഖ്യമന്ത്രിയുടെ ധാരണ സുപ്രീംകോടതിയിൽ കേസ് തള്ളിപ്പോയെന്നാണെന്നും പറഞ്ഞതിനോട് വാക്ക് പാലിക്കുന്ന മുഖ്യമന്ത്രിയെങ്കിൽ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടേണ്ടിയിരുന്നത് സുപ്രീംകോടതിയിലെ കേസാണെന്നും രാജീവ് പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാജീവ്. വഖഫിൽ മുഖ്യമന്ത്രി വീണ്ടും നടത്തുന്നത് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം വ്യക്തമാക്കി. വഖഫിൽ നിയമനാധികാരം സർക്കാരിനാണെന്നും ബോർഡിനല്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗിൽ നിന്ന് മുസ്ലീം എന്നത് മാറ്റുന്നതാണ് നല്ലത്. അതൊരു ലിമിറ്റഡ് കമ്പനി മാത്രം. തങ്ങൾക്ക് താല്‍പര്യം […]
Read more

‘പ്രൊജക്റ്റ് സീറോ’; അഴിമതിക്കെതിരെ പുതിയ പദ്ധതിയുമായി ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതിക്കെതിരെ പുതിയ പദ്ധതിയുമായി ആഭ്യന്തര, വിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. അഴിമതിയെ തുരത്താന്‍ യുവജനതയെ സജ്ജരാക്കിക്കൊണ്ട് വിജിലന്‍സ് വകുപ്പും വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയും ചേര്‍ന്ന് നടപ്പിലാക്കുന്ന ‘പ്രൊജക്റ്റ് സീറോ’ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരം ലയോള സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ആദ്യ വിജിലന്‍സ് കമാന്‍ഡോയായി നടന്‍ നിവിന്‍ പോളി വിജിലന്‍സ് വിസില്‍ മുഴക്കി. പ്രൊജക്റ്റ് സീറോ വലിയ തുടക്കമാണെന്ന് നിവിന്‍ പോളി പ്രതികരിച്ചു. നിയമത്തിന്റെ വിശ്വാസത്തിലാണ് ഒരു സമൂഹത്തിന്റെ നിലനില്‍പ്പ്. […]
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യം ലഭിക്കാത്തതിനെതിരെ പ്രതികൾ ഹൈക്കോടതിയിലേക്ക്

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്താനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 60 ദിവസം ജയിലിൽ കിടന്നിട്ടും ജാമ്യം ലഭിക്കാത്തതിന് പിന്നാലെ സിപിഎം പ്രവർത്തകരായ പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്. ഏഴ് പ്രതികളാണ് ജാമ്യം തേടി ഹ‍ർജി നൽകിയത്. ഹൈക്കോടതിയിലെ മുതിർന്ന ക്രിമിനൽ അഭിഭാഷകരുടെ നിരയെയാണ് വാദത്തിനായി പാർട്ടി ഇറക്കുന്നത്. എന്നാൽ അസിസ്റ്റന്‍റ് സോളിസിറ്റർ ജനറലിനെയക്കം എത്തിച്ച് ജാമ്യ ഹർജിയെ ശക്തമായി എതിർക്കാനാണ് ഇഡിയുടെ നീക്കം. ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെ വധിക്കാൻ […]
Read more

Recent News