കാണാതായ മലയാളി യൂട്യൂബർ ദിൽഷാദിനെ മേഘാലയയിൽ കണ്ടെത്തി

മലപ്പുറം: ചേലേമ്പ്രയിൽ നിന്നും കാണാതായ യൂട്യൂബർ പുല്ലിപ്പറമ്പ് പാറയിൽ സ്വദേശി ദിൽഷാദിനെ മേഘാലയയിൽ കണ്ടെത്തി. വിവിധ രാജ്യങ്ങളിൽ യാത്രകൾ നടത്തുന്ന ദിൽഷാദിനെക്കുറിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവരമൊന്നുമില്ലായിരുന്നു. നിലവിൽ മേഘാലയയിലെ ഒരു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ദിൽഷാദ് സുരക്ഷിതനാണെന്ന് പോലീസ് അറിയിച്ചു

കഴിഞ്ഞ ആറാം തീയതിയാണ് ദിൽഷാദ് വീട്ടിൽ നിന്നും യാത്ര തിരിച്ചത്. യാത്രയ്ക്ക് പിന്നാലെ ‘I quit’ എന്ന് ദിൽഷാദ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ഇട്ടിരുന്നു. ഇത് ദിൽഷാദിന്റെ കുടുംബാംഗങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുകയും തുടർന്ന് അവർ പോലീസിൽ പരാതി നൽകുകയുമായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തിൽ ദിൽഷാദ് അവസാനമായി ഒഡീഷയിലുണ്ടായിരുന്നതായി കണ്ടെത്തി. സഹപ്രവർത്തകരായ വ്‌ളോഗർമാരും മറ്റ് യൂട്യൂബർമാരും ചേർന്ന് ദിൽഷാദിനെ കണ്ടെത്താനായി സമൂഹമാധ്യമങ്ങൾ വഴി വലിയ രീതിയിലുള്ള ക്യാമ്പയിൻ നടത്തിയിരുന്നു. ഒടുവിൽ ബുധനാഴ്ച മേഘാലയയിലെ ഒരു ആശുപത്രിയിൽ നിന്ന് ദിൽഷാദിനെക്കുറിച്ചുള്ള വിവരം ചേലേമ്പ്ര പോലീസിന് ലഭിക്കുകയായിരുന്നു. അപകടത്തെ തുടർന്നാണ് ദിൽഷാദ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. ദിൽഷാദിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹത്തെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ഔദ്യോഗിക നടപടികൾ ആരംഭിച്ചതായും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *