Category: latest

ചെന്നിത്തല അപമാനിച്ചത് മത്സ്യത്തൊഴിലാളികളെ’: കെ വി തോമസ്

കൊച്ചി: തിരുത തോമ എന്ന് വിളിക്കുന്നതിൽ തനിക്ക് ഒരു കുറച്ചിലും ഇല്ലെന്ന് സംസ്ഥാന സർക്കാരിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്. ആ വിളി കേൾക്കുന്നതിൽ അഭിമാനം മാത്രമേ ഉള്ളൂ. താൻ മത്സ്യത്തൊഴിലാളി കുടുംബത്തിലാണ് ജനിച്ചത്. തന്നെ അല്ല മത്സ്യതൊഴിലാളികളെ ആണ് രമേശ്‌ ചെന്നിത്തല അപമാനിച്ചതെന്ന് കെ വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയാകാൻ തലപ്പാവ് കെട്ടി നടക്കുന്നയാളുടെ പുച്ഛത്തിന് മത്സ്യത്തൊഴിലാളികൾ തെരഞ്ഞെടുപ്പിൽ മറുപടി നൽകും. ഇന്നലെ എറണാകുളം ഫിഷ് മാർക്കറ്റിൽ യുഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണത്തിന് […]
Read more

തമിഴ്‌നാട്ടില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് ആരംഭിക്കും

ചെന്നെെ: തമിഴ്‌നാട്ടില്‍ നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് ആരംഭിക്കും. തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് ഇന്ന് പെരമ്പൂര്‍ മണ്ഡലത്തില്‍ പത്രിക നല്‍കും. ഉച്ചയ്ക്ക് 12 മണിയോടെ പത്രിക നല്‍കുമെന്നാണ് സൂചന. തുടര്‍ന്ന് കൊളത്തൂര്‍, വില്ലിവാക്കം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പത്രികാ സമര്‍പ്പണത്തിലും വിജയ് പങ്കെടുക്കും. രണ്ട് മണിയ്ക്ക് പെരമ്പൂരില്‍ നടക്കുന്ന റാലിയിലും വിജയ് പങ്കെടുക്കും. ഏപ്രില്‍ ആറ് വരെയാണ് പത്രിക സമര്‍പ്പിയ്ക്കാനുള്ള സമയം. എന്നാല്‍, അതിനിടെ നാല് ദിവസങ്ങള്‍ സര്‍ക്കാര്‍ അവധി ദിവസങ്ങള്‍ വരുന്നതിനാല്‍ […]
Read more

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള അധിക്ഷേപ പോസ്റ്റ്; പ്രതി മുഹമ്മദ്‌ റോഷൻ അറസ്റ്റിൽ

മലപ്പുറം: പാണക്കാട് സാദിഖ് അലി തങ്ങൾക്കെതിരെ ഫെയ്സ്ബുക്കിൽ അധിക്ഷേപ പോസ്റ്റിട്ട പ്രതി പിടിയിൽ. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ്‌ റോഷൻ ആണ് അറസ്റ്റിലായത്. ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ അങ്ങാടിപ്പുറത്ത് വെച്ചാണ് പൊലീസ് പിടികൂടിയത്. അൽപസമയത്തിനകം പ്രതിയെ കോടതിയിൽ ഹാജരാക്കും. സാദിഖ് അലി തങ്ങളെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോട് കൂടി ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയെടുക്കാൻ പ്രതി ശ്രമം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ജനുവരി 31ന് പണക്കാടിന്റെ ബന്ധുവിനെ വിളിച്ച് വരുത്തുകയും തങ്ങളുടെ വ്യാജമായിട്ടുള്ള ചില ചിത്രങ്ങൾ കാണിച്ച് […]
Read more

കാഞ്ഞിരപ്പള്ളി സർക്കാർ ജനറൽ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ജീർണ്ണിച്ച നിലയിൽ

കോട്ടയം: കാഞ്ഞിരപ്പള്ളി സർക്കാർ ജനറൽ ആശുപത്രിയിൽ ഗുരുതര അനാസ്ഥ. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി. മണിമല സ്വദേശിയുടെ മൃതദേഹത്തോട് ആണ് അനാദരവ് കാണിച്ചത്. https://www.facebook.com/reel/4316936995289722 പ്രവർത്തിക്കാത്ത ഫ്രീസറിൽ മൃതദേഹം സൂക്ഷിക്കുകയായിരുന്നു. ബന്ധുക്കൾ എത്തിയപ്പോൾ ദുർഗന്ധം വമിക്കുന്ന മൃതദേഹമാണ് കണ്ടത്. https://www.youtube.com/watch?v=7exn1-eDGog തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിക്കുകയായിരുന്നു. അതേസമയം, സംഭവത്തിൽ ആശുപത്രി അധികൃതർ വീഴ്ച സമ്മതിച്ചു. അനാസ്ഥ കാട്ടിയ ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
Read more

പുതിയ മാലിന്യ സംസ്കരണ നിയമം: ഹരിതകർമ സേനയുടെ അടക്കം പ്രവർത്തനത്തിൽ മാറ്റം

ഡൽഹി: കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാലിന്യ സംസ്കരണ നിയമങ്ങൾ ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും. വീട്ടിലെ മാലിന്യം അടക്കം ഇനി മുതൽ നാലായി തരംതിരിച്ചു വേണം സംസ്കരിക്കാൻ. ഹരിതകർമ സേനയുടെ അടക്കം പ്രവർത്തനത്തിൽ ഇതനുസരിച്ചുള്ള മാറ്റങ്ങൾ ഉണ്ടാകും. മാലിന്യ ശേഖരണവും സംസ്കരണവും നിരീക്ഷിക്കാൻ കേന്ദ്രീകൃത ഓൺലൈൻ പോർട്ടലും ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരും. ഒന്നാമത്തേ ഇനം ജൈവ മാലിന്യം ആണ്. ഭക്ഷണ അവശിഷ്ടങ്ങൾ, പച്ചക്കറി,പഴം തുടങ്ങിയവയാണ് ഇതിൽ ഉൾപ്പെടുക. പ്ലാസ്റ്റിക്, മെറ്റൽ, ഗ്ലാസ്, […]
Read more

ലൈംഗിക പീഡന പരാതി: പ്രശോഭ് വത്സനെ കോൺ​ഗ്രസ്സിൽ നിന്ന് പുറത്താക്കി

പാലക്കാട്: ലെെംഗിക പീഡന പരാതിയെ തുടർന്ന് പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വത്സനെ പുറത്താക്കി കോൺഗ്രസ്‌. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമാണ് പ്രശോഭ് വത്സൻ. പ്രശോഭിനെതിരെ പൊലീസ് ഇന്ന് കേസെടുത്തേക്കും. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ആയിരിക്കും പോലീസ് കേസെടുക്കുക.സംഭവത്തിനുശേഷം പ്രശോഭ് ഒളിവിലാണ്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്തെത്തി ബലമായി പീഡിപ്പിച്ചെന്നാണ് പരാതി. പ്രശോഭിനെതിരെ കഴിഞ്ഞദിവസമാണ് ദളിത് യുവതി ജില്ലാ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിയ്ക്കും പരാതി നല്‍കിയത്. തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ നിന്ന് […]
Read more

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ജയസൂര്യ – റോജിൻ തോമസ് ചിത്രം “കത്തനാർ” ടീസർ ട്രെയ്‌ലർ മാർച്ച് 31 ന്

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന “കത്തനാർ” എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ടീസർ ട്രെയ്‌ലർ മാർച്ച് 31 ന് റിലീസ് ചെയ്യും. റോജിൻ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ആർ രാമാനന്ദ് , റോജിൻ തോമസ് എന്നിവർ ചേർന്നാണ്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ബൈജു ഗോപാലൻ, വി സി പ്രവീൺ എന്നിവരാണ് ചിത്രത്തിൻ്റെ കൊ-പ്രൊഡ്യൂസേർസ്. എക്സിക്യൂട്ടീവ് […]
Read more

ലോക്ഡൗണ്‍ നീക്കം’; തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍. പ്രചരിക്കുന്നത് അസത്യമായ കാര്യങ്ങളെന്നും ലോക്ഡൗണ്‍ ആലോചനയിലേ ഇല്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഈ സമയത്ത് ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. യുദ്ധ പശ്ചാത്തലത്തിന്റേയും ഇന്ധന പ്രതിസന്ധിയുടേയും സാഹചര്യത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് വാട്ട്‌സ്ആപ്പിലൂടെ പ്രചരണം നടന്നത്. യുദ്ധ പശ്ചാത്തലത്തില്‍ ഇന്ധനനീക്കവും എല്‍പിജി വിതരണവുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും കേന്ദ്രസര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. ഇന്ധനക്ഷാമം ജനങ്ങളെ ബാധിക്കാതിരിക്കാനുള്ള […]
Read more

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ പുത്തൻ ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ യിലെ പുതിയ ഗ്ലിമ്പ്സ് വീഡിയോ പുറത്ത്. ‘പെദ്ധി പെഹൽവാൻ’ എന്ന പേരിൽ മാസ്സ് അവതാരമായി രാം ചരൺ എത്തുന്ന വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. രാം ചരണിന്റെ ജന്മദിനം പ്രമാണിച്ചാണ് ഈ ഗ്ലിമ്പ്സ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. 2026 ഏപ്രിൽ 30 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുക. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം […]
Read more

വി.ശിവൻകുട്ടി മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചെന്ന പരാതിയുമായി ബിജെപി

തിരുവനന്തപുരം: നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടിക്ക് എതിരെ പെരുമാറ്റച്ചട്ട ലംഘന പരാതിയുമായി ബിജെപി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സർക്കാർ ചിഹ്നം ഉപയോഗിച്ചെന്നാണ് പരാതി. ഔദ്യോഗിക ലെറ്റർ പാഡിൽ പിന്തുണ തേടി വീടുകളിൽ വിതരണം ചെയ്ത കത്തുകളിൽ സർക്കാർ ചിഹ്നം ഉൾപ്പെട്ടിരുന്നെന്നും പരാതിയിൽ പറയുന്നു. നേമം നിയോജക മണ്ഡലത്തിലെ ബിജെപി ലീഗൽ ഇൻചാർജ് പ്രകാശ് ആർ.സിയാണ് പരാതി നൽകിയിരിക്കുന്നത്. മണ്ഡലം വരണാധികാരിക്കാണ് പരാതി നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനായി വി.ശിവൻകുട്ടി സംസ്ഥാന മന്ത്രിയെന്ന തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് […]
Read more

Recent News