Category: national

അമിത് ഷായുടെ സന്ദർശന വേളകളിൽ മുസ്‌ലിം ഉദ്യോ​ഗസ്ഥരെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയെന്ന് പരാതി

കൊൽക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പശ്ചിമ ബംഗാൾ സന്ദർശന വേളകളിലെ ഔദ്യോഗിക യോഗങ്ങളിൽ നിന്നും പ്രോട്ടോക്കോൾ ചുമതലകളിൽ നിന്നും മുതിർന്ന മുസ്‌ലിം ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ ഒഴിവാക്കിയെന്ന പരാതിയിൽ പശ്ചിമ ബംഗാൾ സർക്കാരിനോട് റിപ്പോർട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മീഷൻ. തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര നൽകിയ പരാതിയിലാണ് 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകിയത്. സെപ്റ്റംബർ 18ന് മഹുവ മൊയ്ത്ര സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ, സെപ്റ്റംബർ 21-നാണ് […]
Read more

2022 മുതൽ പാര്‍ട്ടി മാറിയത് 111 സാമാജികര്‍; എണ്ണത്തിൽ ബിജെപി രണ്ടാമത്

ന്യൂഡൽഹി: ഇക്കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പാര്‍ട്ടി മാറിയത് 111 സാമാജികര്‍. 2022 മുതലുള്ള കണക്കാണിത്. ലോക്‌സഭാംഗമായിരിക്കെ 22 പേരും രാജ്യസഭാംഗമായിരിക്കെ ഏഴ് പേരും എംഎല്‍എയായിരിക്കെ 78 പേരുമാണ് കൂറുമാറിയതെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2022നും 2026 നും ഇടയില്‍ നടന്നിട്ടുള്ള തെരഞ്ഞെടുപ്പുകളും ഉപതെരഞ്ഞെടുപ്പുകളും അടിസ്ഥാനമാക്കിയാണ് കണക്കുകള്‍. ഈ പട്ടികയിൽ കേരളത്തില്‍ നിന്ന് ആരുമില്ല. നാഗാലാന്റിലാണ് ഏറ്റവും കൂടുതല്‍ കൂടുമാറ്റം നടന്നിരിക്കുന്നത്. എംപിമാരോ എംഎല്‍എമാരോ ആയ 32 പേര്‍ പാര്‍ട്ടി മാറി. പശ്ചിമബംഗാള്‍ […]
Read more

ഉത്തർപ്രദേശിൽ 24കാരിയെ പീഡിപ്പിച്ചു; രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥരും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും അറസ്റ്റിൽ

ലഖ്നൗ: ഹരിയാന സ്വദേശിനിയായ 24 കാരിയെ ഫാം ഹൗസിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥരും അറസ്റ്റിൽ. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ ഹസൻപൂർ മേഖലയിൽ സെപ്റ്റംബർ 22-നാണ് ഈ ക്രൂരത അരങ്ങേറിയത്. യുപി പൊലീസിലെ ഒരു സബ് ഇൻസ്പെക്ടർ, ഒരു ഹെഡ് കോൺസ്റ്റബിൾ, സിആർപിഎഫ് സബ് ഇൻസ്പെക്ടർ, സിആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ എന്നിവരാണ് അറസ്റ്റിലായത്. ഹരിയാനയിലെ ഫത്തേഹാബാദ് സ്വദേശിനിയായ യുവതി സെപ്റ്റംബർ 20നാണ് സന്ദർശനത്തിന് സഹായം ചോദിച്ച് തന്റെ സുഹൃത്തിനെ […]
Read more

വാല്‍പ്പാറയില്‍ ഒന്നാം ക്ലാസുകാരനെ പുള്ളിപ്പുലി ആക്രമിച്ചു

കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ അമ്മയുടെ മടിയില്‍ ഇരിക്കുകയായിരുന്ന ഒന്നാം ക്ലാസുകാരനെ പുള്ളിപ്പുലി ആക്രമിച്ചു. സ്‌കൂള്‍ വിട്ടു വന്നതിനുശേഷം അമ്മയുടെ മടിയില്‍ ഇരിക്കുകയായിരുന്നു കുട്ടി. ട്ടടുത്ത പൊന്തക്കാടില്‍ നിന്ന് പുലി കുഞ്ഞിന് നേരെ ചാടി വീഴുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് കോയമ്പത്തൂരിലേക്കും മാറ്റി.
Read more

കുടുംബാംഗങ്ങളെ അധിക്ഷേപിക്കുന്നതും മോശം സന്ദേശങ്ങള്‍ അയക്കുന്നതും മാനസിക പീഡനം’; ഭാര്യക്ക് വിവാഹമോചനം നേടാന്‍ അര്‍ഹതയുണ്ട്

റായ്പൂര്‍: ഭാര്യയുടെ കുടുംബാംഗങ്ങളെ അധിക്ഷേപിക്കുന്നതും മോശം സന്ദേശങ്ങള്‍ അയക്കുന്നതും കടുത്ത മാനസിക വിഷമം ഉണ്ടാക്കുന്നതും മാനസിക പീഡനമായി കണക്കാക്കാവുന്നതുമാണെന്നും ഛത്തീസ്ഗഡ് ഹൈക്കോടതി. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭാര്യക്ക് വിവാഹമോചനം നേടാന്‍ അര്‍ഹതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ബലിയ സ്വദേശിയായ അര്‍ച്ചന സിങ് നല്‍കിയ അപ്പീല്‍ പരിഗണിച്ചുകൊണ്ടാണ്, ജസ്റ്റിസ് പാര്‍ത്ഥ് പ്രതീം സാഹു, ജസ്റ്റിസ് സുഷമ സാവന്ത് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. ഹര്‍ജി തള്ളിയ വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. 1955-ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 13(1)(i-a) […]
Read more

തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ന സ്ഥാപനം തന്നെ നശിച്ചു; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ നിര്‍ണ്ണായക വാര്‍ത്താസമ്മേളനം ന‌‌ടത്തി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അന്‍പത് വര്‍ഷം വരെ രാജ്യം ബിജെപി ഭരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പഴയ പ്രസംഗങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനം തുടങ്ങിയത്. താനൊരു രാഷ്ട്രീയ കുടുംബത്തില്‍ നിന്നാണ് വരുന്നതെന്നും ഒരു രാഷ്ട്രീയ നേതാവിനും മോദിയും ഷായും പറഞ്ഞ രീതിയില്‍ ഒരു പ്രതികരണം നടത്താന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി […]
Read more

അമേരിക്കയുടെ പരാമര്‍ശത്തെ പരിഹസിക്കാന്‍ തെലുങ്ക് സിനിമയിലെ രംഗം പങ്കുവച്ച് ഇറാന്‍

ന്യൂഡല്‍ഹി: ഇറാനെ നശിപ്പിക്കുമെന്ന അമേരിക്കയുടെ പരാമര്‍ശത്തെ പരിഹസിക്കാന്‍ തെലുങ്ക് സിനിമയിലെ ദൃശ്യങ്ങളുപയോഗിച്ച് സിംബാബ്‌വെയിലെ ഇറാന്‍ എംബസി. ഇറാന്‍ പ്രതിരോധശേഷിയില്ലാത്ത രാജ്യമല്ലെന്നുള്ള സൂചനയോടെയാണ് എംബസി സമൂഹമാധ്യമ പോസ്റ്റ്. അമേരിക്കയെയും ട്രംപിനെയും ലക്ഷ്യമിട്ടുള്ള മീമുകള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായി, ട്രംപ് ഭരണകൂടം ഹോളിവുഡ് സിനിമകള്‍ക്ക് പകരം ബോളിവുഡ് സിനിമകളാണ് കാണുന്നതെന്ന് എംബസി പരിഹസിച്ചു. 58 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ തെലുങ്ക് നടന്‍ നന്ദമൂരി ബാലകൃഷ്ണ അഭിനയിച്ച ഭഗവന്ത് കേസരി എന്ന സിനിമയിലെ തീവ്രമായ ഏറ്റുമുട്ടല്‍ രംഗമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. യുഎന്‍ പൊതുസഭയുടെ സമ്മേളനത്തില്‍ […]
Read more

തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്. എല്ലാ സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസുകളിലേക്ക് നാളെ കോൺഗ്രസ് പ്രതിഷേധ മാർച്ച്. ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച. ഓരോ ജില്ലകളിലും ഡിസിസികളുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തും. പത്ത് മാസത്തിനിടെ എടുത്ത സുപ്രധാന തീരുമാനങ്ങളിൽ 14 തവണയാണ് രണ്ട് കമ്മിഷണർമാർ വിയോജിപ്പ് രേഖപ്പെടുത്തിയത്. പുതിയ വോട്ടർമാരെ ചേർക്കുന്ന ഫോം 6ൽ വരുത്തിയ മാറ്റങ്ങളിൽ അടക്കമാണ് […]
Read more

ട്രക്കില്‍ കാറിടിച്ച് ജാര്‍ഖണ്ഡ് മന്ത്രിയുടെ മകൾ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം

റാഞ്ചി: ജാര്‍ഖണ്ഡ് ഗ്രാമവികസന മന്ത്രിയും കോൺഗ്രസ് നേതാവുമായ ദീപിക പാണ്ഡേ സിങ്ങിന്റെ മകള്‍ റോഡപകടത്തില്‍ മരിച്ചു. ജംഷഡ്പൂരില്‍ നടന്ന അപകടത്തിലാണ് മന്ത്രിയുടെ മകള്‍ തൃഷ സിങ് മരിച്ചത്. അപകടത്തിൽ തൃഷ ഉൾപ്പടെ നാല് പേരാണ് മരിച്ചത്. മറൈന്‍ ഡ്രൈവില്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ തൃഷ സഞ്ചരിച്ച കാര്‍ വന്നിടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. അപകട വിവരം അറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസ് നാലു പേരെയും സമീപത്തുള്ള എംജിഎം […]
Read more

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് സിജെപി

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാര്‍ട്ടി. ജനാധിപത്യം അട്ടിമറിക്കുന്നു എന്ന ആരോപിച്ച് കൊണ്ടാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവയ്ക്കണമെന്ന് സിജെപി ആവശ്യപ്പെട്ടത്. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സിജെപി പ്രവര്‍ത്തകരായ അഭിജിത് ദീപ്‌കെ, സൗരവ് ദാസ് എന്നിവര്‍ ആവശ്യം ഉന്നയിച്ചത്. ഗ്യാനേഷ് കുമാര്‍ ഏറ്റവും വലിയ ക്രിമിനലാണെന്നും 13 കോടി പേരുടെ വോട്ടുകള്‍ എസ്‌ഐആറിലൂടെ വെട്ടിമാറ്റിയെന്നും സിജെപി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പ്രതിപക്ഷ പാര്‍ട്ടികളെ അപ്രസക്തരാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും […]
Read more

Recent News