Category: national

ഭക്ഷണങ്ങളുടെ വില കൂടും; കടുത്ത തീരുമാനവുമായി റസ്റ്റോറന്‍റുകളും ഫുഡ് ഡെലിവറി ആപ്പുകളും

ഡൽഹി: രാജ്യത്ത് ഇന്ധനവില വർധിച്ച സാഹ​ചര്യത്തിൽ ഭക്ഷണങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി റസ്റ്റോറന്‍റുകളും ഫുഡ് ഡെലിവറി ആപ്പുകളും. 5 മുതൽ 10 ശതമാനം വരെ വില കൂട്ടാനാണ് തീരുമാനം. എൽപിജി ക്ഷാമം, വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധനവ്, ജീവനക്കാരുടെ അഭാവം തുടങ്ങിയ പ്രശ്നങ്ങൾ കാരണം പെട്രോൾ, ഡീസൽ എന്നിവയുടെ വില വർധിച്ചത് ഹോട്ടൽ വ്യവസായത്തെ സാരമായി ബാധിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും സെപ്തംബറിൽ റസ്റ്റോറന്‍റ് മേഖലയിൽ വില പരിഷ്കരിക്കാറുണ്ട്. എന്നാൽ ഈ വര്‍ഷം ജൂലൈ 1 മുതൽ വില വർധിപ്പിക്കുകയല്ലാതെ […]
Read more

സത്യപ്രതിജ്ഞ ചടങ്ങ്; സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

തിരുവനന്തപുരം: സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. സുരക്ഷ സംബന്ധിച്ച മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി ഡിജിപി ചന്ദ്രശേഖര്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും സത്യപ്രതിജ്ഞ ചടങ്ങ് കാണുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എല്‍ഇഡി സ്‌ക്രീന്‍ ഒരുക്കുമെന്ന് കെപിസിസി അറിയിച്ചു.ഘടകകക്ഷികളുമായുള്ള മന്ത്രിസ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുന്നതിനിടയിലും സത്യപ്രതിജ്ഞാ ചടങ്ങ് ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണി നേതൃത്വം. പന്തല്‍ നിര്‍മാണവും സ്റ്റേജ് ഒരുക്കങ്ങളും അവസാനഘട്ടത്തിലാണ്. തുടക്കത്തില്‍ 12,000 പേര്‍ക്ക് പ്രവേശനം നല്‍കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും തിരക്ക് വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് 50,000 പേരെ […]
Read more

പുതിയ ഗംഗാനദീജല കരാർ ഉടൻ വേണം; ബിഎൻപി

ധാക്ക: ബംഗ്ലാദേശിലെ ജനങ്ങളുടെ പ്രതീക്ഷകൾക്കും ആവശ്യങ്ങൾക്കും യോജിക്കുന്ന വിധത്തിലുള്ള പുതിയ ഗംഗാനദീജല കരാർ, ചർച്ചകളിലൂടെ അടിയന്തരമായി നിലവിൽ കൊണ്ടുവരണം, ബിഎൻപി (ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി) ജനറൽ സെക്രട്ടറി ജനറൽ മിർസ ഫഖ്‌റുൽ ഇസ്‌ലാം ആലംഗീർ പറഞ്ഞു. ഇന്ത്യയോടുള്ള ബംഗ്ലാദേശിന്റെ ബന്ധത്തിന്റെ ഭാവി പുതിയ ഗംഗാനദീജല കരാറിനെ ആശ്രയിച്ചിരിക്കുമെന്ന് ബംഗ്ലാദേശിലെ ഭരണകക്ഷിയായ ബിഎൻപി വ്യക്തമാക്കി. 1996-ലാണ് നിലവിലെ ഇൻഡോ-ബംഗ്ലാദേശ് ഗംഗാനദീജലം പങ്കുവെക്കൽ കരാർ പ്രാബല്യത്തിൽ വന്നത്. ഈ കരാറിന്റെ കാലാവധി 2026 ഡിസംബറിൽ അവസാനിക്കും. ഇരുരാജ്യങ്ങളും തമ്മിൽ നീതിപൂർവമായ […]
Read more

സിബിഎസ്ഇ ഓൺ സ്ക്രീൻ മാർക്കിംഗ് സംവിധാനം; പരാതികൾ തള്ളി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

ഡൽഹി: സിബിഎസ്ഇ ഓൺ സ്ക്രീൻ മാർക്കിംഗ് സംവിധാനത്തെ സംബന്ധിച്ച പരാതികൾ തള്ളി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാർഥികൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ അറിയിച്ചു. മാത്രമല്ല, ഒഎസ്എം പരിശോധന സുതാര്യവും കൃത്യവുമാണെന്നും ഇത് ആദ്യമായല്ല ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 12 -ാം ക്ലാസ് മാർക്ക് കുറയാൻ കാരണം ഓൺ സ്ക്രീൻ മാർക്കിംഗിലെ സാങ്കേതിക പിഴവുകളാണെന്ന ആരോപണം ഉയർന്നിരുന്നു. ഇതിൽ കുറ്റമറ്റ രീതിയിൽ പുനർമൂല്യനിർണയം പൂർത്തിയാക്കുമെന്ന് സഞ്ജയ് കുമാർ വ്യക്തമാക്കി. മുംബൈ അടക്കമുളള സർവകലാശാലകൾ […]
Read more

ഡൽഹിയിൽ സിഎൻജി വില വീണ്ടും കൂട്ടി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സാധാരണക്കാര്‍ക്ക് ഇരുട്ടടി നല്‍കിക്കൊണ്ട് സിഎന്‍ജി വില വീണ്ടും കൂട്ടി. കിലോയ്ക്ക് ഒരു രൂപയാണ് കൂട്ടിയത്. രണ്ടു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് സിഎന്‍ജി വില കൂട്ടുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ആഗോള ഊര്‍ജ്ജ വിപണിയെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് നടപടി. പുതുക്കിയ നിരക്കനുസരിച്ച് ഡല്‍ഹിയില്‍ ഒരു കിലോഗ്രാം സിഎന്‍ജിയുടെ വില 76.59 ആയി. നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ കിലോഗ്രാമിന് 82.20 രൂപയായും വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും സിഎന്‍ജിക്ക് കിലോഗ്രാമിന് ഒരു രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. […]
Read more

സിനിമ മേഖലയുടെ പുരോ​ഗതി; മുഖ്യമന്ത്രി വിജയിയുടെ ഇടപെടൽ തേടി കമൽഹാസൻ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയെ സന്ദര്‍ശിച്ച് കമൽഹാസൻ. വിജയിക്ക് ആശംസകൾ അറിയിച്ച താരം അദ്ദേഹത്തിന് ഒരു പുസ്തകവും സമ്മാനിച്ചു. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങളും കമൽഹാസൻ എക്സിൽ പങ്കുവച്ചു. “ബഹുമാനപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രിയും സഹോദരനുമായ വിജയിയെ ഇന്ന് നേരിൽ കണ്ട് ആശംസകൾ അറിയിച്ചു. തമിഴ്‌നാടിന്‍റെ വികസനത്തിനായുള്ള തന്‍റെ വലിയ സ്വപ്നങ്ങളെക്കുറിച്ച് അദ്ദേഹം വളരെ ആവേശത്തോടെ സംസാരിച്ചു. കൂടിക്കാഴ്ചയിലുടനീളം അദ്ദേഹം കാണിച്ച എളിമയും സ്നേഹവും എന്നെ ഏറെ അതിശയിപ്പിച്ചു.നിലവിൽ നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന തമിഴ് ചലച്ചിത്ര വ്യവസായത്തിന് തമിഴ്‌നാട് […]
Read more

രാജ്യം തന്നെ ഇല്ലാതാകും; പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേനാ മേധാവി

ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് തുടരുകയാണെങ്കിൽ പാകിസ്ഥാൻ എന്ന രാജ്യം തന്നെ ഇല്ലാതാകുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. കഴിഞ്ഞ വർഷം പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ എന്ന സൈനിക നടപടിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരർക്ക് അഭയം നൽകുന്നതും ഇന്ത്യക്കെതിരായ നീക്കങ്ങൾ നടത്തുന്നതും പാകിസ്ഥാൻ തുടർന്നാൽ, അവർ ‘ഭൂമിയുടെ ഭാഗമായി തുടരണോ അതോ ചരിത്രത്തിന്റെ ഭാഗമാകണോ’ എന്ന് സ്വയം തീരുമാനിക്കേണ്ടി വരുമെന്ന് കരസേനാ മേധാവി […]
Read more

38 അംഗ കമ്മിറ്റി; തമിഴ്നാട്ടിലെ തോൽവി പഠിക്കാൻ ഡിഎംകെ

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തോൽവിയുടെ കാരണങ്ങൾ പഠിക്കാനൊരുങ്ങി ഡിഎംകെ. ഇതിനായി 38 അംഗ കമ്മിറ്റിക്ക് ഡിഎംകെ രൂപം നൽകി. താഴേത്തട്ടിലുള്ള പ്രവർത്തകരുടെയും പാർട്ടി ഘടകങ്ങളുടെയും വികാരം മനസ്സിലാക്കാനായി 234 മണ്ഡലങ്ങളിലേക്കും കമ്മിറ്റി അംഗങ്ങളെ അയയ്ക്കുമെന്ന് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കെ സ്റ്റാലിൻ അറിയിച്ചു. പാർട്ടി പ്രവർത്തകരെ കേട്ട് അവരുടെ കാഴ്ചപ്പാടുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്ന് കമ്മിറ്റി അംഗങ്ങൾക്ക് സ്റ്റാലിൻ നിർദേശം നൽകിയിട്ടുണ്ട്. ജൂൺ അഞ്ചിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. റിപ്പോർട്ട് പഠിച്ച ശേഷം […]
Read more

പിഎം ശ്രീയിൽ ഒപ്പുവെച്ച് സുവേന്ദു അധികാരി

കൊൽക്കത്ത: പി എം ശ്രീയിൽ ഒപ്പുവെച്ച് പശ്ചിമ ബംഗാൾ സർക്കാർ. സുവേന്ദു അധികാരി അധികാരത്തിലെത്തി ദിവസങ്ങൾക്കുള്ളിലാണ് പദ്ധതിയിൽ ഒപ്പുവെച്ചിരിക്കുന്നത്. പിഎം ശ്രീ പദ്ധതിയുടെ ഭാ​ഗമാകില്ലെന്നായിരുന്നു മമത ബാനർജി സർക്കാരിൻ്റെ തീരുമാനം. ബം​ഗാളിന് പുറമേ കേരളവും തമിഴ്നാടും പദ്ധതി നടപ്പിലാക്കിയിരുന്നില്ല. കേരളത്തിലും തമിഴ്നാട്ടിലും പുതിയ സർക്കാരുകൾ അധികാരമേറ്റ സാഹചര്യത്തിൽ പിഎം ശ്രീ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ഊർജിത ശ്രമം തുടരുകയാണ്. പദ്ധതി അംഗീകരിക്കുന്നതിനായി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കത്തയച്ചിരുന്നു. പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ […]
Read more

സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ മേയ് 24ന്

ന്യൂഡല്‍ഹി: യുപിഎസ്സി സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ 2026 അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. യുപിഎസ് സിയുടെ വെബ്‌സൈറ്റില്‍ കയറി അഡ്മിററ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. മേയ് 24നാണ് പ്രിലിമിനറി പരീക്ഷ. അപേക്ഷാ നടപടികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം 933 ഒഴിവുകള്‍ നികത്തുന്നതിനാണ് പരീക്ഷ. ഉദ്യോഗാര്‍ഥികള്‍ക്ക് തങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി (Email ID) അല്ലെങ്കില്‍ യുആര്‍എന്‍ (URN) എന്നിവ […]
Read more

Recent News