Category: national

ബം​ഗാളിലെ ഫാല്‍ത മണ്ഡലത്തില്‍ റീപോളിങ്

കൊൽക്കത്ത: ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഫാല്‍ത മണ്ഡലത്തില്‍ ഇന്ന് റീപോളിങ് നടക്കും. മണ്ഡലത്തിലെ 285 പോളിങ് സ്റ്റേഷനുകളിലാണ് റീപോളിങ് നടക്കുന്നത്. മെയ് 24ന് വോട്ടെണ്ണും. ഏപ്രില്‍ 29ന് നടന്ന വോട്ടെടുപ്പില്‍ കള്ളവോട്ടും ബൂത്ത് പിടിത്തവും ഉള്‍പ്പെടെ വ്യാപക അട്ടിമറി നടന്നെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. വോട്ടെടുപ്പ് തട്ടിപ്പും ക്രമക്കേടുകളും സംബന്ധിച്ച പരാതികളെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെയാണ് എല്ലാ ബൂത്തുകളിലും വീണ്ടും വോട്ടെടുപ്പ് നടത്താൻ ഉത്തരവിട്ടത്. കർശന സുരക്ഷാ സന്നാഹങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഓരോ […]
Read more

കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് വൈകിട്ട് 4 മണിക്ക് ഡൽഹിയിലെ ‘സേവാ തീർത്ഥ്’ ഹാളിൽ വെച്ചാണ് യോഗം. നിലവിലെ രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്ത് എല്ലാ കേന്ദ്ര കാബിനറ്റ് മന്ത്രിമാരോടും, സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരോടും, സംസ്ഥാന ചുമതലയുള്ള മന്ത്രിമാരോടും തലസ്ഥാന നഗരിയിൽ തന്നെ തുടരാൻ കർശന നിർദ്ദേശം നൽകിയുട്ടുണ്ട് .യുഎസും ഇറാനും തമ്മിൽ നിലനിൽക്കുന്ന പശ്ചിമേഷ്യൻ യുദ്ധവും അത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാക്കാവുന്ന ആഘാതങ്ങളുമാണ് യോഗത്തിലെ പ്രധാന അജണ്ടയെന്നാണ് ഔദ്യോഗിക […]
Read more

ഉമര്‍ ഖാലിദിന് ജാമ്യമില്ല;വിചാരണക്കോടതി അപേക്ഷ തള്ളി

ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ ഉമർ ഖാലിദിന് ജാമ്യം അനുവദിക്കാതെ ഡൽഹി കോടതി. പ്രായമായ അസുഖബാധിതയായ അമ്മയെ പരിപാലിക്കാൻ ജാമ്യം അനുവദിക്കണമെന്നതായിരുന്നു ഉമറിന്റെ ആവശ്യം. എന്നാൽ ഉമറിന്റെ ജാമ്യാപേക്ഷയിലുള്ളത് മതിയായ കാരണമല്ലെന്നാണ് ജാമ്യം നിഷേധിച്ച് കൊണ്ട് അഡിഷ്ണൽ സെഷൻസ് ജഡ്ജി സമീർ ബാജ്‌പേയ് ചൂണ്ടിക്കാട്ടിയത്. 15 ദിവസം ജാമ്യംതേടിയുള്ള ഹർജി ഡൽഹിയിലെ കർക്കർദൂമ കോടതിയാണ് തള്ളിയത്. മാതാവിന്റെ ശസ്ത്രക്രിയയ്ക്കും അമ്മാവന്റെ മരണാനന്തര ചടങ്ങിലും പങ്കെടുക്കാനായാണ് പ്രധാനമായും ജാമ്യം തേടിയത്. ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ അഞ്ച് വർഷത്തിലേറെയായി ജയിലിലണ് ഉമർ […]
Read more

വന്ധ്യംകരണം നടത്തിയ ശേഷം നായകളെ ഭക്ഷണം ലഭിക്കാത്ത ഇടങ്ങളിൽ ഉപേക്ഷിക്കുന്നു ; മനേക ഗാന്ധി

ഡൽഹി: തെരുവ് നായ കേസിലെ സുപ്രീംകോടതി വിധിയിൽ പ്രതികരിച്ച് മനേക ഗാന്ധി. നിലവിലുള്ള എബിസി കേന്ദ്രങ്ങൾ നിലവാരമില്ലാത്തതാണെന്നും പലരും മൃഗങ്ങളെ ശരിയായ പരിചരണത്തോടെ കൈകാര്യം ചെയ്യുന്നില്ലെന്നും മനേക ഗാന്ധി പറഞ്ഞു. വന്ധ്യംകരണം നടത്തിയ ശേഷം ഭക്ഷണം ലഭിക്കാത്ത ഇടങ്ങളിൽ ഉപേക്ഷിക്കുന്നു. വന്ധ്യംകരണത്തിന് വിധേയനായ ഒരു നായ ആരെയും കടിക്കില്ല. എബിസി സെന്ററുകൾ നല്ല രീതിയിൽ പ്രവർത്തിച്ചെങ്കിൽ എല്ലാം സുഗമമായി നടക്കുമായിരുന്നുവെന്നും മനേക ഗാന്ധി വ്യക്തമാക്കി. തെരുവുനായ ആക്രമണത്തില്‍ സുപ്രധാന വിധിയുമായി സുപ്രീംകോടതി രംഗത്തെത്തിയിരുന്നു. അപകടകാരികളായ നായ്ക്കളെ കൊല്ലാമെന്നാണ് […]
Read more

ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ബിസി ഖണ്ഡൂരി അന്തരിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ മേജർ ജനറൽ ഭുവൻ ചന്ദ്ര ഖണ്ഡൂരി അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ രോഗങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. മകളും ഉത്തരാഖണ്ഡ് നിയമസഭാ സ്പീക്കറുമായ ഋതു ഖണ്ഡൂരി ഭൂഷൺ ആണ് മരണവിവരം അറിയിച്ചത്. ഇന്ത്യൻ ആർമിയിൽ നിന്ന് മേജർ ജനറൽ ആയി വിരമിച്ച ശേഷമാണ് ബി സി ഖണ്ഡൂരി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. ‘ജനറൽ സാഹിബ്’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. രണ്ട് തവണ […]
Read more

കാണാതായ പഞ്ചാബി ​ഗായികയുടെ മ‍ൃതദേഹം കനാലിൽ

ലുധിയാന: പഞ്ചാബി ഗായികയും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ഇന്ദര്‍ കൗറിനെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലുധിയാനയിലെ കനാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. യഷീന്ദര്‍ കൗര്‍ എന്ന പേരിലും അറിയപ്പെട്ടിരുന്ന 29 കാരി ലുധിയാനയിലെ ജമാല്‍പൂര്‍ സ്വദേശിയാണ്. മെയ് 13മുതല്‍ യുവതിയെ കാണാതായിരുന്നു. വീട്ടില്‍ നിന്നും കാറില്‍ പുറത്തേക്ക് പോയ കൗറിനെ സുഖ്‌വീന്ദര്‍ സിങ്ങെന്നയാള്‍ തട്ടിക്കൊണ്ടുപോയതാണെന്നാണ് സഹോദരന്‍ ആരോപിക്കുന്നത്. കൗര്‍ സുഖ്‌വീന്ദറിന്റെ വിവാഹവാഗ്ദാനം നിരാകരിച്ചിരുന്നു. ഇയാളാണ് കൊലയ്ക്ക് പിന്നിലെന്നാണ് കുടുബം ആരോപിക്കുന്നത്. അതേസമയം കൊലപാതകം ആസൂത്രണം ചെയ്ത ശേഷം […]
Read more

പുടിൻ ഇന്ത്യയിലേക്ക്; സെപ്റ്റംബറിൽ ഇന്ത്യയിൽ എത്തും

മോസ്കോ: റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ ഇന്ത്യയിലെത്തും. സെപ്റ്റംബറിൽ ദില്ലിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പുടിൻ ഇന്ത്യയിലേക്ക് എത്തുന്നത്. ദക്ഷിണാഫ്രിക്കയിലെ റഷ്യൻ എംബസി ആണ് പുടിൻ്റെ ഇന്ത്യ സന്ദർശനം സംബന്ധിച്ച് സ്ഥിരീകരണം നൽകിയത്. ഒരുവർഷത്തിനിടെ ഇത് രണ്ടാം തവണയാണ് പുടിൻ ഇന്ത്യ സന്ദർശിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ ദില്ലിയിൽ നടന്ന ഇന്ത്യ – റഷ്യ വാർഷിക ഉച്ചകോടിയിലും പുടിൻ പങ്കെടുത്തിരുന്നു. സെപ്റ്റംബർ 12, 13 തീയതികളിലാണ് ബ്രിക്സ് ഉച്ചകോടി ഇന്ത്യയിൽ നടക്കുന്നത്. ദില്ലിയിൽ നടക്കുന്ന ഉച്ചകോടിയിൽ […]
Read more

ഇന്ധന വിലവർധനവ്; വ്യാഴാഴ്ച മുതൽ ഡൽഹിയിൽ ഓട്ടോ ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്

ഡൽഹി: ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഓട്ടോ ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്. വ്യാഴാഴ്ച മുതൽ മൂന്നു ദിവസത്തേക്കാണ് പണിമുടക്ക് നടത്തുക. ഓട്ടോ ടാക്സി നിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവശ്യം. അഖിലേന്ത്യാ മോട്ടോർ ട്രാൻസ്‌പോർട്ട് കോൺഗ്രസിൻ്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുക. മേയ്‌ 21 മുതൽ 23 വരെയാണ് പണിമുടക്ക്. ആപ്പ് അധിഷ്ഠിത ക്യാബ് അഗ്രഗേറ്ററുകൾ തങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതായും യൂണിയനുകൾ ആരോപിച്ചു. ഇന്ധനവിലയിൽ വൻ വർധനവുണ്ടായിട്ടും ഡൽഹി-എൻ.സി.ആർ മേഖലയിലെ ടാക്സി നിരക്കുകളിൽ കഴിഞ്ഞ 15 വർഷമായി മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് […]
Read more

10 വർഷത്തിനുശേഷം സെക്രട്ടറിയേറ്റിന്റെ ‘സമര കവാടം’ തുറന്നു

തിരുവനന്തപുരം: 10 വർഷത്തിനുശേഷം സെക്രട്ടറിയേറ്റിന്റെ സമര കവാടം തുറന്നു. സെക്രട്ടറിയേറ്റിന്റെ പ്രധാനപ്പെട്ട കവാടമായ നോർത്ത് ​ഗേറ്റ് ആണ് തുറന്നത്. കോൺഗ്രസ് അനുകൂല സംഘടനകളുടെ നേതൃത്വത്തിലാണ് ഗേറ്റ് തുറന്നത്. സമര കവാടമെന്നാണ് ഈ കവാടം അറിയപ്പെടുന്നത്. പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേടുകൾ ഒരു വശത്തേക്ക് നീക്കുകയായിരുന്നു. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഈ ​ഗേറ്റ് കുറച്ചുനാൾ തുറന്ന് കിടന്നെങ്കിലും സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടി ​ഗേറ്റ് അടക്കുകയായിരുന്നു. ഇന്നലെ സെക്രട്ടേറിയറ്റിലെ കോൺ​ഗ്രസ് അനുകൂല സംഘടനകളാണ് ​ഗേറ്റ് ആവേശപൂർവ്വം തുറന്നത്.
Read more

തെരുവുനായ കേസ്; മൃഗസ്നേഹികളുടെ അപേക്ഷ തള്ളി സുപ്രീംകോടതി

ഡൽഹി: തെരുവുനായ കേസിൽ മൃഗസ്നേഹികളുടെ അപേക്ഷ തള്ളി സുപ്രീംകോടതി. പൊതുയിടങ്ങളിൽ നിന്ന് തെരുവു നായ്ക്കളെ നീക്കണമെന്ന ഉത്തരവിനെതിരെയായ മൃഗ സ്നേഹികളുടെ അപേക്ഷയാണ് സുപ്രീംകോടതി തള്ളിയത്. മുൻ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു. കേസിൽ ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്. മൂന്ന് ഭാ​ഗങ്ങളായാണ് കോടതി വിധി പുറപ്പെടുവിച്ചത്. തെരുവ്നായ ശല്യം ഭീകരമായ അവസ്ഥയിലെത്തിയതിന്റെ ഉത്തരവാദികൾ സംസ്ഥാന സർക്കാരുകൾ ആണെന്നും കോടതി ചൂണ്ടിക്കാട്ടി.തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ നടപടി വേണമെന്നും എയർപോർട്ടുകളിൽ നിന്നടക്കം നായ്ക്കളെ മാറ്റണമെന്നും […]
Read more

Recent News