Category: national

ഇന്ധന പ്രതിസന്ധി; ‘ബദൽ മാർഗ്ഗങ്ങൾ തേടണം’, നിർദേശവുമായി പ്രധാനമന്ത്രി

ഡൽഹി: പശ്ചിമേഷ്യൻ സംഘർഷവും ഹോർമുസ് കടലിടുക്കിൽ ഉപരോധവും കണക്കിലെടുത്ത് പുതിയ നിർദേശവുമായി പ്രധാനമന്ത്രി നരേദ്ര മോദി. ബദൽ ഇന്ധന മാർഗ്ഗങ്ങൾ തേടാൻ പ്രധാനമന്ത്രി നിർദേശം നൽകി. സമ്പൂർണ മന്ത്രിസഭാ യോഗത്തിലാണ് നിർദേശം. എൽപിജിക്ക് പകരമായി ബയോഗ്യാസ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. പരിഷ്കരണ നടപടികളിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വിദേശരാജ്യ സന്ദർശനം പൂർത്തിയാക്കിയ ഉടനെയായിരുന്നു പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ മാരത്തോണ്‍ യോഗം ചേർന്നത്. ‘വികസിത് ഭാരത് 2047’ എന്നത് വെറുമൊരു വാഗ്ദാനമല്ല, മറിച്ച് രാജ്യത്തോടുള്ള പ്രതിബദ്ധതയാണെന്ന് […]
Read more

‘പുകയുന്ന ജനരോഷമാണ്’: കോക്രോച്ച് ജനതാ പാർട്ടിയെ പിന്തുണച്ച് ശശി തരൂർ

തിരുവനന്തപുരം: കോക്രോച്ച് ജനതാ പാർട്ടിയെ പിന്തുണച്ച് ഡോ ശശി തരൂർ എംപി. സിജെപി, വെറുമൊരു ഇൻറർനെറ്റ് പ്രതിഭാസമല്ല, പുകയുന്ന ജനരോഷമാണെന്ന് ശശി തരൂർ പറഞ്ഞു. മുഖ്യധാരാ രാഷ്ട്രീയത്തിന്റെ പരാജയങ്ങളെക്കുറിച്ചാണ് കോക്രോച്ച് പാർട്ടിയുടെ വളർച്ച വ്യക്തമാക്കുന്നത്. രാജ്യത്തെ യുവാക്കളുടെ മാനസികാവസ്ഥയെക്കുറിച്ചു മുന്നേറ്റം വ്യക്തമാക്കുന്നു. പ്രതിപക്ഷത്തിന് മുന്നിൽ വലിയ അവസരം എന്നും ശശി തരൂർ പറഞ്ഞു. ഭരണകൂടത്തോടുള്ള ജനങ്ങളുടെ അതൃപ്തിയും നിരാശയും പ്രകടിപ്പിക്കാനുള്ള ഒരു മാധ്യമമായി ഇത് മാറിയിരിക്കുകയാണ്. ഈ ജനരോഷത്തെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് നയിക്കാൻ പ്രതിപക്ഷത്തിന് മുന്നിൽ വലിയൊരു […]
Read more

രാജ്യത്ത് ഇന്ധനക്ഷാമം ഇല്ല; വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഡൽഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്നും ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, പെട്രോൾ, ഡീസൽ ശേഖരവും വിതരണവും തൃപ്‌തികരമാണെന്നും എൽപിജി ഉത്പാദനം കൂട്ടിയിട്ടുണ്ടെന്നും പെട്രോളിയം മന്ത്രാലയം, ജോയിൻ്റ് സെക്രട്ടറി സുജാത ശർമ്മ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൻതോതിലുള്ള ഡീസലിനുള്ള ആവശ്യം വർദ്ധിച്ചുവരുന്നുണ്ടെങ്കിലും രാജ്യത്ത് ആവശ്യമായ ഇന്ധനമുണ്ടെന്ന് സുജാത ശർമ്മ വ്യക്തമാക്കി. ആഗോള ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ഇറക്കുമതിയെ ബാധിച്ചിട്ടും ഇന്ത്യയിൽ നിലവിൽ ആവശ്യത്തിന് പെട്രോൾ, ഡീസൽ, എൽപിജി, പ്രകൃതിവാതകം എന്നിവയുണ്ടെന്നും പൗരന്മാരുടെ മേലുള്ള ഭാരം […]
Read more

എയർ ഇന്ത്യ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ വാൽഭാഗം നിലത്തിടിച്ചു

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം നിലത്തിടിച്ചു. എയർ ഇന്ത്യയുടെ AI 2651 വിമാനമാനത്തിന്റെ വാൽഭാഗമാണ് ലാൻഡിംഗിനിടെ റൺവേയിൽ തട്ടിയത്. അപകടമുണ്ടായെങ്കിലും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിഞ്ഞു. യാത്രക്കാരും ജീവനക്കാരുമടക്കം എല്ലാവരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. ഡൽഹിയിൽ നിന്നെത്തിയ വിമാനമാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. നിലവിൽ വിമാനം വിശദമായ പരിശോധനയ്ക്കായി മാറ്റിയിരിക്കുകയാണെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ പറഞ്ഞു. സംഭവത്തെത്തുടർന്ന് ഈ വിമാനത്തിന്റെ […]
Read more

ടെട്രാ പാക്കുകളിലെ മദ്യവില്‍പ്പനയ്ക്കെതിരെ സുപ്രീം കോടതി

ഡൽഹി: ഗ്ലാസ് ബോട്ടിലുകളുടെ ക്ഷാമം മറികടക്കാന്‍ മറ്റ് വഴികള്‍ തേടുന്ന മദ്യ കമ്പനികളുടെ ശ്രമങ്ങള്‍ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നൽകി സുപ്രീംകോടതി. ഇത്തരം പാക്കേജിംഗുകള്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുമെന്നും പ്രായപൂര്‍ത്തിയാകാത്തവരില്‍ മദ്യപാന ശീലം കൂട്ടാന്‍ കാരണമാകുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കാണുമ്പോള്‍ ഫ്രൂട്ട് ജ്യൂസ് പാക്കറ്റ് പോലെ തോന്നിപ്പിക്കുന്ന ‘ടെട്രാ പാക്കുകളിലും’ ചെറിയ സാഷെകളിലും മദ്യം വില്‍ക്കുന്നത് നിരോധിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ മറുപടി തേടിയിരിക്കുകയാണ് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ […]
Read more

മരിച്ചെന്ന് കരുതിയയാൾ ജീവനോടെ തിരിച്ചെത്തി; വിശ്വസിക്കാനാകാതെ കുടുംബം

റാഞ്ചി: ജാർഖണ്ഡിൽ മരിച്ചെന്ന് കരുതി ബന്ധുക്കൾ ചേർന്ന് അന്ത്യകർമ്മങ്ങൾ നടത്തി അടക്കം ചെയ്തയാൾ ദിവസങ്ങൾക്ക് ശേഷം ജീവനോടെ തിരിച്ചെത്തി. 45-കാരനായ വിശ്രാം മുണ്ടയാണ് തിരിച്ചെത്തിയത്. പൊലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം, മെയ് 10-ന് ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയ വിശ്രാം മുണ്ടയെ പിന്നീട് കാണാതാവുകയായിരുന്നു. കുടുംബാംഗങ്ങൾ വ്യാപകമായി തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തൊട്ടടുത്ത ദിവസം പൊലീസ് ഒരു ഓടയിൽ നിന്ന് തിരിച്ചറിയാൻ സാധിക്കാത്ത വിധം ഒരു മൃതദേഹം കണ്ടെടുത്തു. ഈ വിവരമറിഞ്ഞ് ആശുപത്രിയിൽ എത്തിയ ബന്ധുക്കൾ […]
Read more

പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ വെടിയേറ്റ് മരിച്ചു

ഇസ്ലാമാബാദ്: 2019-ലെ പുല്‍വാമ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളായ ഹംസ ബുര്‍ഹാന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. പാക് അധീന കശ്മീരിലെ മുസാഫറാബാദില്‍ വെച്ച് അജ്ഞാതരായ അക്രമികളാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. പുല്‍വാമ നിവാസിയായ ബുര്‍ഹാന്റെ യഥാര്‍ത്ഥ പേര് അര്‍ജുമന്ദ് ഗുല്‍സാര്‍ ദാര്‍ എന്നാണ്. ഡോക്ടര്‍ എന്നാണ് ഇയാള്‍ ഭീകരര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. 2022-ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബുര്‍ഹാനെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 2019-ലെ പുല്‍വാമ ആക്രമണത്തില്‍ 40 ലേറെ സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ജമ്മു കാശ്മീരില്‍ പുല്‍വാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി […]
Read more

ഉഷ്ണതരം​ഗത്തിന് ശമനം; ഉത്തരേന്ത്യയിൽ മഴയെത്തുന്നു

ഡൽഹി: ഉഷ്ണതരംഗത്തിൽ വെന്തുരുകുന്ന ഉത്തരേന്ത്യയിൽ ആശ്വാസമായി മഴയെത്തുന്നു. ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ ന്യൂനമർദ്ദം രൂപം കൊള്ളുന്നുവെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഏറ്റവും പുതിയ സാറ്റലൈറ്റ് ചിത്രങ്ങളും ഇത് വ്യക്തമാക്കുന്നുണ്ട്. ഇൻസാറ്റ് 3ഡിഎസ് കാലാവസ്ഥാ ഉപഗ്രഹം പകർത്തിയ തെർമൽ ഇൻഫ്രാറെഡ് ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, അതിനോട് ചേർന്നുള്ള വടക്കുപടിഞ്ഞാറൻ ഇന്ത്യ എന്നിവിടങ്ങൾക്ക് മുകളിലായി വലിയൊരു മേഘക്കൂട്ടവും ചുഴലിക്കാറ്റ് രൂപത്തിലുള്ള അന്തരീക്ഷ വ്യതിയാനവും രൂപം കൊണ്ടിട്ടുണ്ട്. ഈ കാലാവസ്ഥാ പ്രതിഭാസം കിഴക്കോട്ട് ഹിമാലയൻ മേഖലയിലേക്കും വടക്കൻ സമതലങ്ങളിലേക്കും അതിവേഗം […]
Read more

കോക്രോച്ച് ജനത പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്ക്

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതില്‍ പ്രതിഷേധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയായ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ ബ്ലോക്ക്. നടപടി പ്രതീക്ഷിച്ചിരുന്നതായി സ്ഥാപകന്‍ അഭിജിത് ദീപകെ പറഞ്ഞു. 165 K പേരാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയെ എക്‌സിലൂടെ ഫോളോ ചെയ്തത്. നിയമപരമായ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് വിലക്കെന്നാണ് വിവരം. എന്നാല്‍ 12.6 മില്ല്യണ്‍ ആളുകള്‍ ഫോളോ ചെയ്യുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇപ്പോഴും നിലവിലുണ്ട്. കഴിഞ്ഞയാഴ്ച്ച കോടതി നടപടികള്‍ക്കിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ […]
Read more

മദ്രസകളിലും ‘വന്ദേമാതരം’ നിർബന്ധമാക്കി സുവേന്ദു അധികാരി സർക്കാർ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സ്കൂളുകൾക്ക് പിന്നാലെ മദ്രസകളിലും ദേശീയഗീതമായ വന്ദേമാതരം നിർബന്ധമാക്കി ബിജെപി സർക്കാരിൻ്റെ ഉത്തരവ്. സംസ്ഥാനത്തെ മുഴുവൻ മദ്രസകളിലും രാവിലെ നടക്കുന്ന അസംബ്ലികളിൽ വന്ദേമാതരം ആലപിക്കണമെന്ന് സംസ്ഥാന സർക്കാരിന് കീഴിലുള്ള മദ്രസ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ന്യുനപക്ഷകാര്യ, മദ്രസ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന മുഴുവൻ എയ്ഡഡ്, അൺ എയ്ഡഡ് മദ്രസകൾക്കും ഉത്തരവ് ബാധകമാകും. പശ്ചിമ ബംഗാളിലെ എല്ലാ സ്‌കൂളുകളിലും വന്ദേമാതരം ആലപിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധമാക്കി ഒരാഴ്ച പിന്നിടുമ്പോഴാണ് പുതിയ നിര്‍ദ്ദേശം. സംസ്ഥാനത്തെ […]
Read more

Recent News