Category: national

മക്കയ്ക്ക് സമീപമുണ്ടായ ഡ്രോണ്‍ ആക്രമണത്തിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

ഡല്‍ഹി: സൗദിയിലെ മക്കയ്ക്ക് സമീപമുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യന്‍ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍. സൗദി അറേബ്യയുടെ പരമാധികാര പ്രദേശത്തുണ്ടാകുന്ന ആക്രമണം അപലപനീയമെന്ന് ജയ്സ്വാള്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള മുസ്ലിംകള്‍ക്ക് പ്രത്യേക പ്രാധാന്യമുള്ള നഗരത്തിലെ സംഭവം ആശങ്കാജനമെന്നും മേഖലയില്‍ സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ജയ്സ്വാള്‍ പറഞ്ഞു. അതേസമയം, സൗദിയിലെ അമേരിക്കക്കാര്‍ക്ക് യുഎസ് എംബസി ജാഗ്രതാ നിര്‍ദേശം നല്‍കി. യമന്‍ അതിര്‍ത്തിയിലേക്ക് പോകരുതെന്നാണ് നിര്‍ദേശം. മക്ക ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ ആക്രമണ […]
Read more

ടിഎംസി വിമത എംഎല്‍എമാര്‍ക്ക് നോട്ടീസ് അയച്ച് പശ്ചിമ ബംഗാള്‍ നിയമസഭാ സെക്രട്ടറിയേറ്റ്

കൊൽക്കത്ത: ടിഎംസി വിമത എംഎല്‍എമാര്‍ നോട്ടീസ് അയച്ച് പശ്ചിമ ബംഗാള്‍ നിയമസാഭാ സെക്രട്ടറിയേറ്റ്. ഋതബ്രത ബാനര്‍ജി, അരുപ് റോയ്, ഫിര്‍ഹാദ് ഹക്കിം അടക്കമുള്ള 10 എംഎല്‍എമാര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വിമത എംഎല്‍എമാരെ അയോഗ്യരാക്കണം എന്ന മമത ബാനര്‍ജിയുടെ ആവശ്യത്തിലാണ് നോട്ടീസ്. ഏഴ് ദിവസത്തിനകം മറുപടി നല്‍കണം എന്നാണ് നിര്‍ദേശം. ഋതബ്രത ബാനര്‍ജി ഉള്‍പ്പെടെയുള്ള 10 എംഎല്‍എമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ട് മമത പക്ഷ നേതാവ് സോവന്ദേബ് ചട്ടോപാധ്യായ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് നടപടി. ബംഗാളില്‍ പ്രതിപക്ഷ നേതാവിന്റെ […]
Read more

കർണാടകയിൽ അച്ഛനെയും മകളെയും ബന്ധുക്കൾ വെട്ടിക്കൊലപ്പെടുത്തി

ബെംഗളൂരു: കർണാടകയിലെ ബെലഗാവിയിൽ അച്ഛനെയും മകളെയും ബന്ധുക്കൾ പഞ്ചായത്ത് ഓഫീസിനുള്ളിൽ വച്ച് വെട്ടിക്കൊലപ്പെടുത്തി. സ്വത്ത് തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. മുൻ സൈനികനായ രുദ്രപ്പയും മകൾ ശശികലയുമാണ് കൊല്ലപ്പെട്ടത്. രുദ്രപ്പയുടെ സഹോദരന്മാരും ഒരാളുടെ മകനും ചേർന്നാണ് കൊലപാതകങ്ങൾ നടത്തിയത്. വിരമിച്ച സൈനികനായ അറുപത്തിയേഴുകാരൻ രുദ്രപ്പ കുന്ദരഗിയും, ഇരുപത്തിയാറുകാരിയായ മകൾ ശശികലയുമാണ് സ്വന്തം ബന്ധുക്കളുടെ ക്രൂരതയ്ക്ക് ഇരയായി ദാരുണമായി കൊല്ലപ്പെട്ടത്. ബെലഗാവിയിലെ അവരാദി ഗ്രാമപഞ്ചായത്ത് ഓഫീസിനുള്ളിൽ വച്ചായിരുന്നു കൊലപാതകങ്ങൾ. സ്വത്ത് വിൽപനയുമായി ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കാൻ പഞ്ചായത്ത് ഓഫീസിൽ എത്തിയതായിരുന്നു […]
Read more

കർണാടകത്തിൽ എഞ്ചിനീയർമാരുടെ പേരിന് മുന്നിൽ ഇനി ‘Er’ എന്ന് ചേർക്കാം

ബെം​ഗളൂരു: കർണാടകത്തിൽ എഞ്ചിനീയർമാർക്ക് ആദരം. സംസ്ഥാനത്ത് ഇനി എഞ്ചിനീയർമാരുടെ പേരിന് മുന്നിൽ ‘Er’ എന്ന് ചേർക്കാം. കർണാടക സർക്കാരാണ് ചരിത്രപരമായ നടപടി കൈക്കൊണ്ടത്. എഞ്ചിനീയറിങ് രംഗത്തെ അസാധാരണ പ്രതിഭയായിരുന്ന എം. വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15 എല്ലാ വർഷവും ‘എഞ്ചിനീഴേസ് ദിനം’ ആയി ഒദ്യോഗികമായി ആചരിക്കാനും സർക്കാർ തീരുമാനിച്ചു. എം വിശ്വേശ്വരയ്യയുടെ ജന്മവാർഷികത്തോട് അനുബന്ധിച്ച് കർണാടക ചാപ്റ്റർ ഓഫ് ദ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീഴേസ് (ഇന്ത്യ) സംഘടിപ്പിച്ച 59-ാമത് എഞ്ചിനീഴേസ് ദിനാഘോഷത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി ഡി. കെ […]
Read more

വിജയ്‌യുടെ വിവിധ സ്റ്റൈലിലുള്ള ഗണേശ വിഗ്രഹങ്ങള്‍; ഉടനടി നീക്കം ചെയ്യണമെന്ന് ബിജെപി

ചെന്നൈ: ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ വിവിധ സ്റ്റൈലിലുള്ള വിഗ്രഹങ്ങള്‍ നിര്‍മിച്ച് പ്രദര്‍ശിപ്പിച്ചതിനെതിരെ വിമര്‍ശനം. വിജയ്‌യുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഗില്ലിയിലെ ഉള്‍പ്പെടെയുള്ള സ്റ്റൈലുകള്‍ അനുകരിച്ചുള്ള വിഗ്രഹങ്ങള്‍ ആര്‍ കെ നഗറിലാണ് സ്ഥാപിച്ചത്. വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇവ ഉടന്‍ നീക്കം ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നയനാര്‍ നാഗേന്ദ്രന്‍ ആവശ്യപ്പെട്ടു.ജനങ്ങളുടെ വികാരത്തെ ഇകഴ്ത്തുന്ന നടപടിയാണിതെന്ന് നാഗേന്ദ്രന്‍ അഭിപ്രായപ്പെട്ടു. അതേസമയം അത്തരം വിഗ്രഹങ്ങളെല്ലാം നീക്കം ചെയ്ത് കഴിഞ്ഞുവെന്നും പ്രാദേശികരായ വിജയ് ആരാധകര്‍ […]
Read more

ഉമർ ഖാലിദ് ഒരു ദേശസ്നേഹിയാണ്; എബിവിപി പ്രതിഷേധം തള്ളി കർണാടക കോൺഗ്രസ് അധ്യക്ഷൻ

ബെംഗളൂരു: ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് ഉമർ ഖാലിദിനെക്കുറിച്ചുള്ള ഡോക്യുമെൻ്ററിക്കെതിരായ എബിവിപി പ്രതിഷേധം തള്ളി കർണാടക കോൺഗ്രസ് അധ്യക്ഷൻ ബി. കെ ഹരിപ്രസാദ്. ഉമർ ഖാലിദ് ദേശസ്നേഹി ആണെന്ന് പറഞ്ഞ ബി കെ ഹരിപ്രസാദ്, അദ്ദേഹത്തെക്കുറിച്ച് സംസാരിക്കാൻ എബിവിപിക്ക് യാതൊരു അവകാശവുമില്ലെന്നും വ്യക്തമാക്കി. ബെംഗളൂരുവിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽ ഉമർ ഖാലിദിനെക്കുറിച്ചുള്ള ഡോക്യുമെൻ്ററി പ്രദർശിപ്പിക്കുന്നതിൽ എബിവിപി എതിർപ്പ് ഉയർത്തിയതിനിടെയാണ് ബി കെ ഹരിപ്രസാദിൻ്റെ പ്രതികരണം. എബിവിപിക്ക് ഉമർ ഖാലിദിനെക്കുറിച്ച് സംസാരിക്കാൻ യാതൊരു ധാർമ്മിക അവകാശവുമില്ലെന്ന് […]
Read more

ഡൽഹിയിലെ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി; വിദ്യാലയങ്ങൾ അടച്ചു

ഡൽഹി: രാജ്യതലസ്ഥാനമായ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ഇ മെയിൽ വഴിയാണ് സന്ദേശമെത്തിയത്. അഞ്ച് സ്കൂളുകൾക്ക് സന്ദേശം എത്തി. ഭീഷണിയെ തുടർന്ന് സ്കൂളുകൾ അടച്ചു. സ്ഥലത്ത് പോലീസ്, ബോംബ് സ്‌ക്വാഡ് എന്നിവർ പരിശോധന നടത്തിയെങ്കിലും അസാധാരണമായി ഒന്നും കണ്ടെത്താനായില്ല. പരീക്ഷകൾ നടക്കുന്നതിനിടെയാണ് സ്കൂളുകളിലേക്ക് ഭീഷണി സന്ദേശം എത്തിയത്. ഇ മെയിലുകളുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടങ്ങി.
Read more

എം.കെ സ്റ്റാലിന് വൈറൽ പനി; ഡിഎംകെയുടെ വാർഷിക സമ്മേളനം മാറ്റിവെച്ചു

ചെന്നൈ: ഡിഎംകെ അധ്യക്ഷൻ എം. കെ സ്റ്റാലിന് അനാരോഗ്യം. വൈറൽ പനിയും ശാരീരികാസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് സ്റ്റാലിൻ പൊതുപരിപാടികളിൽനിന്ന് വിട്ടുനിൽക്കുന്നു. ഡിഎംകെ സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ സി എൻ അണ്ണാദുരൈയുടെ 118-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന പുഷ്പാർച്ചന ചടങ്ങിൽ സ്റ്റാലിന് പങ്കെടുക്കാൻ സാധിച്ചില്ല. ഇന്ന് വൈകുന്നേരം നടക്കാനിരുന്ന ഡിഎംകെയുടെ വാർഷിക സമ്മേളനമായ ‘മൂപ്പെരും വിഴ’ മാറ്റിവെച്ചതായി ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈമുരുഗൻ അറിയിച്ചു. സ്റ്റാലിന് ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതിനാലാണ് പരിപാടി മാറ്റിവെക്കാൻ തീരുമാനിച്ചതെന്ന് ദുരൈമുരുഗൻ പറഞ്ഞു. മാറ്റിവെച്ച ‘മൂപ്പെരും വിഴ’ […]
Read more

സോനിപത്തിൽ വ്യാജ നാണയ നിർമാണ കേന്ദ്രമെന്ന് യുപി പൊലീസ്

ലഖ്നൗ: വ്യാജ നാണയ നിർമാണ സംഘവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഉത്തർപ്രദേശ്, ഹരിയാന പൊലീസ് സേനകൾക്കിടയിൽ കടുത്ത ആശയക്കുഴപ്പവും ഭിന്നതയും. സംഘത്തിന് ഹരിയാനയിലെ സോനിപത്തിൽ നിർമാണ കേന്ദ്രമുണ്ടെന്നും അവിടെ റെയ്ഡ് നടന്നുവെന്നും യുപി പോലീസ് അവകാശപ്പെടുമ്പോൾ, അങ്ങനെയൊരു വിവരമേ തങ്ങൾക്കില്ലെന്ന നിലപാടിലാണ് സോനിപത് പൊലീസ്. ഇതോടെ രാജ്യവ്യാപകമായി വേരുകളുള്ള കള്ളനോട്ട് സംഘത്തെക്കുറിച്ചുള്ള അന്വേഷണം പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. യുപിയിലെ സഹാരൻപൂരിൽ വെച്ചാണ് വ്യാജ നാണയ നിർമാണ സംഘത്തിലെ പ്രതികളെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ, തങ്ങൾ […]
Read more

ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെയും പരമാധികാരത്തെയും പ്രശംസിച്ച് ചൈന

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും നടത്തിയ ഉഭയകക്ഷി ചർച്ചയ്ക്ക് പിന്നാലെ, ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെയും തന്ത്രപരമായ പരമാധികാരത്തെയും പ്രശംസിച്ച് ചൈന രംഗത്തെത്തി. ഇന്ത്യയുടേത് സ്വതന്ത്രമായ വിദേശനയമാണെന്നും ചൈനയുമായുള്ള ബന്ധം വികസിപ്പിക്കുന്നത് മൂന്നാമതൊരു രാജ്യത്തിന്റെയും സ്വാധീനത്തിലല്ലെന്നുമുള്ള പ്രധാനമന്ത്രി മോദിയുടെ നിലപാടിനെ ചൈന ഏറെ വിലമതിക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇരുനേതാക്കളും തമ്മിൽ നടന്ന ചർച്ചയിലെ ഏറ്റവും പ്രധാനപ്പെട്ട ധാരണ ഇന്ത്യയും ചൈനയും എതിരാളികളല്ല, മറിച്ച് […]
Read more

Recent News