Category: national

രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ചരിത്രനേട്ടവുമായി സിപിഐഎം

ജയ്പൂര്‍: രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ചരിത്ര നേട്ടവുമായി സിപിഐഎം. നോഖ നഗരസഭാ ഭരണം സിപിഐഎം പിടിച്ചെടുത്തു. ചരിത്രത്തിലാദ്യമായാണ് സിപിഐഎം കേവല ഭൂരിപക്ഷം നേടി തദ്ദേശഭരണം നേടുന്നത്. ആകെയുള്ള 45 വാര്‍ഡുകളില്‍ 29 ഇടങ്ങളിലും സിപിഐഎം സഖ്യസ്ഥാനാര്‍ത്ഥികള്‍ ജയിച്ചുകയറി. ബിജെപിക്ക് 13 സീറ്റും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് മൂന്ന് സീറ്റുകളും മാത്രമാണ് നേടാനായത്.309 നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ പത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും 47 മുനിസിപ്പല്‍ കൗണ്‍സിലുകളും 252 നഗരസഭകളും ഉള്‍പ്പെടും. അല്‍വാര്‍, ജയ്പൂര്‍, ഉദയ്പൂര്‍, കോട്ട, […]
Read more

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ വീടുകളിൽ ദീപം തെളിയിക്കണമെന്ന ആഹ്വാനവുമായി ബിജെപി

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ വീടുകളിൽ ദീപം തെളിയിക്കണമെന്ന ആഹ്വാനവുമായി ബിജെപി. ഈ മാസം 17-ന് വൈകുന്നേരം ആറിനും ഏഴിനും ഇടയിൽ വീടുകളിൽ ‘അനുഗ്രഹ ദീപം’ തെളിയിക്കണമെന്ന് ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ആവശ്യപ്പെട്ടു. ദീപം തെളിയിച്ച് മോദിയുടെ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ഥിക്കണമെന്നാണ് ആഹ്വാനം. മോദിയുടെ 25 വർഷത്തെ പൊതുജീവിതം മുൻനിർത്തി സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ ഒരു മാസം നീണ്ടുനിൽക്കുന്ന ‘സേവാ സങ്കൽപ്പ് അഭിയാൻ’ ബിജെപി ആചരിക്കുന്നുണ്ട്. ജനപങ്കാളിത്തം, ക്ഷേമപ്രവർത്തനങ്ങൾ, […]
Read more

അമിത് ഷായുടെ ഏകീകൃത സിവില്‍ കോഡ് പ്രഖ്യാപനം തള്ളി ജെഡിയു

ന്യൂഡല്‍ഹി: രാജ്യത്ത് എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയെ തള്ളി ജെഡിയു. ബിഹാറില്‍ നടപ്പാക്കില്ലെന്ന് ജെഡിയു ദേശീയ നേതൃത്വം വ്യക്തമാക്കി. നിതീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. നിലപാടില്‍ മാറ്റമില്ലെന്നും ജെഡിയു ദേശീയ നേതൃത്വം കൂട്ടിച്ചേര്‍ത്തു. 2029 ന് മുന്‍പ് എന്‍ഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് ഇന്നലെ അമിത് ഷാ പറഞ്ഞിരുന്നു. ‘എന്‍ഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളില്‍ 2029ന് മുമ്പ് ഏകീകൃത സിവില്‍ കോഡ് അവതരിപ്പിക്കുമെന്ന് […]
Read more

ബ്രിക്സ് ഉച്ചകോടി വൻ വിജയമെന്ന് കേന്ദ്രസർക്കാർ; ചൈനയോട് അടിയറവ് പറയുന്ന നിലപാടെന്ന് കോൺ​ഗ്രസ്

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടി വലിയ വിജയമെന്ന് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. 25 രാജ്യങ്ങളും 7 അന്താരാഷ്ട്ര സംഘടനകളും പങ്കെടുത്ത ബ്രിക്സ് പ്ലസ് വിശാല യോഗത്തോടെ ഡൽഹിയിൽ കഴിഞ്ഞ ദിവസം സമാപിച്ചിരുന്നു. ഉച്ചകോടി വൻ വിജയമെന്ന് സർക്കാരും ബിജെപിയും ഒരുമിച്ച് പറയുന്നു. ഗ്ലോബൽ സൗത്തിൻ്റെയും വികസ്വര രാജ്യങ്ങളുടെയും ശബ്‌ദമാകാൻ കഴിഞ്ഞെന്നാണ് വിലയിരുത്തൽ. പ്രസ്താവന അംഗീകരിച്ചത് വിദേശനയത്തിനുള്ള അംഗീകാരമായും ബിജെപിയും സർക്കാറും കാണുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും ബ്രിക്‌സ് ആയുധമാക്കാൻ ബിജെപി. എന്നാൽ, ബ്രിക്സിൽ ചൈനയോടും പാകിസ്ഥാനോടുമുള്ള രാജ്യത്തിന്റെ […]
Read more

ഡല്‍ഹിയിൽ നടുറോഡില്‍ ബൈക്കിൽ സഞ്ചരിച്ച യുവതിയെ കാർ കൊണ്ട് ഇടിച്ചുവീഴ്ത്തി

ന്യൂഡല്‍ഹി: ഡല്‍ഹി ഗുരുഗ്രാമില്‍ നടുറോഡില്‍ ബൈക്കിൽ സഞ്ചരിച്ച യുവതിയെ കാർ കൊണ്ട് ഇടിച്ചുവീഴ്ത്തി. ബൈക്കില്‍ ഇടിച്ച കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. ശക്തമായ ഇടിയില്‍ യുവതി റോഡിലേക്ക് തെറിച്ചുവീണു. അകലം പാലിച്ച് വാഹനം ഓടിക്കണമെന്ന് യുവതി മുന്നറിയിപ്പ് നല്‍കിയിട്ടും പിന്തുടര്‍ന്ന് ഇടിക്കുകയായിരുന്നുവെന്നാണ് പരാതി. ബൈക്ക് കാറിനൊപ്പം വലിച്ചിഴച്ചതായും യുവതി ആരോപിച്ചു. റൈഡിങില്‍ സ്‌പെഷ്യലിസ്റ്റായ യുവതി ആര്‍എസ് 457 ബൈക്കാണ് ഓടിച്ചിരുന്നത്. ഡ്രൈവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവതി പരാതി നല്‍കിയിട്ടുണ്ട്.സിസിടിവി ക്യാമറയില്‍ പതിഞ്ഞത് ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ്. യുവതിക്കൊപ്പം സഞ്ചരിച്ചിരുന്ന മറ്റ് […]
Read more

സൊമാറ്റോയിലെ ഫുഡിന് ചിലവേറും; ക്യാഷ് ഓണ്‍ ഡെലിവറിയില്‍ അധിക ചാര്‍ജ്

പ്രമുഖ ഫുഡ് ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനമായ സൊമാറ്റോയില്‍ ക്യാഷ് ഓണ്‍ ഡെലിവറി പേയ്‌മെന്റിനൊപ്പം അധികനിരക്ക് ഏര്‍പ്പെടുത്തി കമ്പനി. ഓര്‍ഡര്‍ ബില്ലിന് പുറമെ ‘പേ ഓണ്‍ ഡെലിവറി ഫീ’ എന്ന പേരിലാണ് പുതിയ ചാര്‍ജ് ഈടാക്കിയിരിക്കുന്നത്. ക്യാഷ് ഓണ്‍ ഡെലിവറി പേയ്‌മെന്റ് നിരക്ക് തെരഞ്ഞെടുക്കുന്നവരിൽ നിന്ന് മാത്രമായിരിക്കും ഈ അധികനിരക്ക് ഈടാക്കുക. ഏകദേശം അഞ്ച് രൂപയാണ് ഈയിനത്തില്‍ ഈടാക്കുകയെന്നാണ് വിവരം.‌അതേസമയം, ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ വലിപ്പമനുസിച്ച് ഈ ചാര്‍ജില്‍ മാറ്റമുണ്ടായേക്കും. ഭക്ഷണസാധനങ്ങളുടെ വില, എത്തിക്കേണ്ട സ്ഥലം തുടങ്ങിയ ഘടകങ്ങൾ […]
Read more

മണിപ്പൂരില്‍ ആക്രമണം; നാല് പേര്‍ കൊല്ലപ്പെട്ടു

ഗുവാഹത്തി: മണിപ്പൂരിൽ ഞായറാഴ്ചയുണ്ടായ വ്യത്യസ്ത ആക്രമണങ്ങളിൽ കുക്കി – സോ വിഭാഗത്തിൽപ്പെട്ട നാല് സാധാരണക്കാർ കൊല്ലപ്പെട്ടു. തമെങ്‌ലോങ് ജില്ലയിലെ ടോള്ളൻ ഗ്രാമത്തിലാണ് ആദ്യ ആക്രമണം നടന്നത്. പുലർച്ചെയുണ്ടായ ആക്രമണത്തിൽ സെയ്‌നെഹ് സിംഗ്സിറ്റ്, ഭാര്യ ലിങ്സംഗായ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ആറുവയസ്സുകാരനായ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കുട്ടിയുടെ ശരീരത്തിൽ വെടിയുണ്ട തറച്ചിരിപ്പുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവസ്ഥലത്തുവെച്ചുതന്നെ സ്ത്രീ മരിച്ചു. സെയ്‌നെഹ് സിംഗ്സിറ്റ് ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്. ഈ ആക്രമണം നടന്നത് സുരക്ഷാ സേന നിലയുറപ്പിച്ച […]
Read more

വിഷമദ്യം കഴിച്ച് 9 മരണം; നാഗാലാന്‍റില്‍ 7 ജില്ലകളില്‍ റെഡ് അലേർട്ട്

‍ഡൽഹി : നാഗാലാൻഡിലെ ടുഎൻസാങ് ജില്ലയിൽ വിഷമദ്യം കഴിച്ചതിനെ തുടർന്ന് 9 പേർ മരിച്ച സംഭവത്തിൽ സംസ്ഥാനത്തുടനീളം റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ടുഎൻസാങ്ങിലെ സിവിൽ ആശുപത്രിയിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് നാഗാലാൻഡ് ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) രൂപൻ ശർമ്മയാണ് ഞായറാഴ്ച റെഡ് അലേർട്ട് പുറപ്പെടുവിച്ചത്. ദുരന്തത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നു വരികയാണ്. മോൺ, മൊകോക്ചുങ്, ടുഎൻസാങ്, ലോങ്ലെങ്, കിഫൈർ, ഷമാതോർ, നോക്ലാക് എന്നീ ജില്ലകളിലുള്ളവർ മദ്യം കഴിക്കരുതെന്ന് ഡിജിപി കർശന […]
Read more

ബ്രിക്സ് ഉച്ചകോടിക്ക് സമാപനം, നന്ദി അറിയിച്ച് മോദി

ഡൽഹി: 18-ാമത് ബ്രിക്സ് ഉച്ചകോടി ഡൽഹിൽ സമാപിച്ചു. രാഷ്ട്രത്തലവന്മാർക്ക് നന്ദി അറിയിച്ച് അധ്യക്ഷത വഹിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ബ്രിക്സ് കേവലം രാജ്യങ്ങളുടെ കൂട്ടായ്മയല്ലെന്നും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന സംവിധാനം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി സമ്മേളനം ബ്രിക്സ് കൂടുതൽ ശക്തിയേകിയെന്നും എല്ലാവരും ഒരുമിച്ച് തീരുമാനങ്ങളിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്രിക്സ് മൂന്നാം ദശാബ്ദത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ ശക്തമായ മുന്നേറ്റം ലോകം ബ്രിക്സിൽ നിന്ന് പ്രതീക്ഷിക്കുന്നു. കൂട്ടായ ശ്രമത്തിലൂടെ അതിന് സാധിക്കും. ഡൽഹി ഉച്ചകോടി വിജയമാക്കിയതിന് […]
Read more

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കം; വിവിധ നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ചകൾ

ഡൽഹി: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കം. ഉച്ചയ്ക്കാണ് ഉച്ചകോടി തുടങ്ങുക. രാവിലെ വിവിധ നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ചകൾ നടക്കും. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. നാളെയും ഉച്ചകോടി തുടരും. ഇന്ത്യയും ചൈനയും നല്ല അയൽക്കാരും സുഹൃത്തുക്കളും ആവണമെന്നാണ് ആഗ്രഹമെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡർ
Read more

Recent News