Category: NEWS

പിണറായിയെ നിയന്ത്രിക്കുന്നത് മോദി

ഇടുക്കി: തെരഞ്ഞെടുപ്പിൽ എൽഡിഎഫ്, ആർഎസ്എസിന്റെയും ബിജെപിയുടെയും പിന്തുണയോടെയാണ് പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കട്ടപ്പനയിലെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാവരുടെയും പേര് ആവർത്തിക്കേണ്ട. കേരളത്തിൽ എൽഡിഎഫ് ഇടതുപക്ഷം അല്ലാതായി. ബിജെപിയെ പോലെ കോർപറേറ്റ് പാർട്ടിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി എല്ലാ ദിവസവും ക്ഷേത്രങ്ങളെക്കുറിച്ച് പറയും. എങ്ങനെയാണ് അമ്പലങ്ങളെ അപമാനിച്ചതെന്നും പറയും. എന്നാൽ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട അയ്യപ്പ ക്ഷേത്രത്തിലെ സ്വർണ കവർച്ചയെക്കുറിച്ച് പറയുന്നില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കേരളത്തിൽവന്ന പ്രധാനമന്ത്രി […]
Read more

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുന്നു; ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊച്ചി: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ വേനൽ മഴയ്ക്ക് സാധ്യത. മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ വേനൽ മഴ ലഭിച്ചേക്കും. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ്. മലയോര മേഖലകളിൽ മഴ ശക്തമായേക്കും. മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യത. പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പ് പാലിക്കണമെന്ന് ദുരന്ത നിവാണ അതോറിറ്റി അറിയിച്ചു.മഴയ്ക്കൊപ്പം തന്നെ ശക്തമായ ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 […]
Read more

നഴ്സറി സ്കൂളിൽ വടിവാളുമായി യുവാവിന്റെ ക്രൂരത

കാംപാല: രക്ഷകർത്താവെന്ന രീതിയിൽ നഴ്സറി സ്കൂളിലേക്ക് കയറി വടിവാളിന് കുട്ടികളെ ആക്രമിച്ച് യുവാവ്. ഉഗാണ്ടയിൽ നാല് കുട്ടികൾക്ക് ദാരുണാന്ത്യം. ഉഗാണ്ടയുടെ തലസ്ഥാനമായ കാംപാലയിലെ ഗാബ ഏർലി ചൈൽഡ്ഹുഡ് ഡെവലപ്‌മെന്റ് പ്രോഗ്രാം സ്കൂളിൽ വ്യാഴാഴ്ചയാണ് അതിക്രൂരമായ ആക്രമണമുണ്ടായത്. നഴ്സറി സ്കൂളിലുള്ള കുട്ടിയുടെ പിതാവെന്ന വ്യാജേനയാണ് ഇയാൾ നഴ്സറി കെട്ടിടത്തിൽ കയറിയത്. ചുമതലയിലുള്ള ജീവനക്കാരനുമായി സംസാരിച്ച ശേഷം പുറത്തിറങ്ങിയ മുപ്പത് വയസ് പ്രായം വരുന്ന പുരുഷൻ സ്കൂൾ ഗേറ്റ് ഉള്ളിൽ നിന്ന് പൂട്ടുകയും കയ്യിലുണ്ടായിരുന്ന വടിവാൾ ഉപയോഗിച്ച് കുട്ടികളെ ആക്രമിക്കുകയുമായിരുന്നു. […]
Read more

അഖിൽ മാരാരെ കുറിച്ച് മുൻ ബിഗ് ബോസ് താരം ഷിയാസ് കരീം

കൊച്ചി: സംവിധായകനായി എത്തി പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 5ൽ വിജയി‌യായി ശ്രദ്ധിക്കപ്പെട്ട ആളാണ് അഖില്‍ മാരാര്‍. ട്വൻ്റി ട്വന്റി സ്ഥാനാർത്ഥിയായി തൃക്കാക്കരയിൽ നിന്ന് ജനവിധി തേടുകയാണ് അഖിൽ മാരാർ ഇപ്പോൾ. ഇതിനിടെ അഖിൽ മാരാരെ കുറിച്ച് മുൻ ബിഗ് ബോസ് താരവും മോഡലും നടനുമായ ഷിയാസ് കരീം പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. കോടികൾ കൈപ്പറ്റിയാണ് അഖിൽ മാരാർ തിര‍ഞ്ഞെടുപ്പിൽ മൽസരിക്കുന്നത് എന്നാണ് ഷിയാസ് ആരോപിക്കുന്നത്. ‘ഞാനൊരു കാര്യം പറയട്ടെ, പൈസ എന്തായാലും കിട്ടിയിട്ടുണ്ട്. അത് […]
Read more

ബിഗ് ടിക്കറ്റ് ഗ്രാൻഡ് പ്രൈസ് മലയാളിക്ക്

തിരുവനന്തപുരം: ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ ഡ്രോയിൽ 20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് മലയാളിക്ക്. ബിസിനസ്സുകാരനായ ഷാമോൻ ഷാജിയാണ് വിജയി. നിലവിൽ ദുബായിലുള്ള രക്ഷിതാക്കളുടെ അടുത്താണ് ഷാമോൻ. തികച്ചും അപ്രതീക്ഷിതമാണ് ഈ വിജയമെന്ന് അദ്ദേഹത്തിന്റെ പങ്കാളി പറഞ്ഞു “ഞാൻ കേരളത്തിലാണ് താമസിക്കുന്നത്. ഇപ്പോൾ രക്ഷിതാക്കളെ കാണാൻ ദുബായിൽ എത്തിയതാണ്. ഭർത്താവിനൊപ്പം കുറച്ചു മാസങ്ങളായി ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി. ഫോണിലൂടെ ലൈവ് ഡ്രോ കാണുമ്പോഴാണ് ഗ്രാൻഡ് പ്രൈസ് നേടിയ കാര്യം അറിഞ്ഞതെന്ന് വിജയി പറയുന്നു. […]
Read more

അഫ്ഗാനിസ്ഥാനിൽ ഭൂചലനം

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഹിന്ദു കുഷ് മേഖലയിൽ വെള്ളിയാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ എട്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്ന് കാബൂളിൽ വീട് തകർന്ന് വീണാണ് മരണം സംഭവിച്ചതെന്ന് നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി വ്യക്തമാക്കി. അപകടത്തിൽ ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. ഭൂമിക്കടിയിൽ 177 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് വ്യക്തമാക്കി. ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. അഫ്ഗാൻ തലസ്ഥാനമായ കാബൂളിന് പുറമെ, പാകിസ്താൻ തലസ്ഥാനമായ […]
Read more

സംവിധായകൻ രഞ്ജിത്തിന് തിരിച്ചടി

കൊച്ചി: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച വരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. എറണാകുളം സിജെഎം കോടതിയാണ് രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. രഞ്ജിത്ത് നടത്തിയത് ഗുരുതര കുറ്റകൃത്യമെന്നായിരുന്നു പ്രോസിക്യൂട്ടറിൻ്റെ വാദം. രഞ്ജിത്തിൻ്റെ ആരോഗ്യ സ്ഥിതി പരിഗണിക്കണമെന്ന് അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. നട്ടെല്ലിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കരൾ മാറ്റിവെക്കലിന് വിധേയനായ ആളാണെന്നുമായിരുന്നു രഞ്ജിത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. രഞ്ജിത്തിനു വേണ്ടി മുതിർന്ന അഭിഭാഷകൻ അഡ്വ. എസ് രാജീവ് ആണ് ഹാജരായത്. വിവാദത്തെ തുടർന്ന് […]
Read more

പ്രശസ്ത നോവലിസ്റ്റ് ഡോ. ടി.ആർ ശങ്കുണ്ണി അന്തരിച്ചു

തൃശ്ശൂർ: പ്രശസ്ത നോവലിസ്റ്റും ബാലസാഹിത്യകാരനും ശാസ്ത്രസാഹിത്യകാരനുമായ ഡോ. ടി.ആർ ശങ്കുണ്ണി (91) അന്തരിച്ചു. കേരള കാർഷിക സർവ്വകലാശാല അക്കാദമിക് വിഭാഗം മുൻ സീനിയർ ഡെപ്യൂട്ടി രജിസ്ട്രാറുമായിരുന്നു. 1983 മുതൽ അഞ്ചു വർഷം കേന്ദ്ര സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗവുമായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ശാസ്ത്രഗോപുരത്തിന്റെ രാജശില്പികൾ എന്ന വളരെ ശ്രദ്ധേയമായ ഗ്രന്ഥമടക്കം ആറ് സയൻസ് ഗ്രന്ഥങ്ങൾ രചിച്ചു. മാത്രമല്ല സംസ്ഥാന ബാലസാഹിത്യ പുരസ്കാരം നേടിയ ഹിതോപദേശ കഥകൾ ,കേരള സാഹിത്യ അക്കാദമി അവാർഡും നാഷണൽ അവാർഡും […]
Read more

സോഷ്യൽ മീഡിയ താരം ‘ഗുണ്ട ബിനു’; എന്ന ശരത് ഉണ്ണിത്താൻ അന്തരിച്ചു

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതനായ ശരത് ഉണ്ണിത്താൻ അന്തരിച്ചു. അദ്ദേഹത്തിന്‍റെ സോഷ്യല്‍ മീഡിയയിലൂടെ സുഹൃത്തുക്കളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അമേരിക്കയിൽ വച്ചായിരുന്നു അന്ത്യം. കുഴഞ്ഞ് വീണാണ് മരണം സംഭവിച്ചത്. ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശിയാണ് ശരത്. റീലുകളിലൂടെ ശ്രദ്ധനേടിയ ശരത്ത് ​’ഗുണ്ട ബിനു’ എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ അറിയപ്പെട്ടിരുന്നത്.
Read more

ശശി തരൂരിന് നേരെ കയ്യേറ്റ ശ്രമം; വാഹനം തടഞ്ഞ് ​ഗൺമാനെ മർദിച്ചു

മലപ്പുറം: വണ്ടൂരിൽ ഡോ.ശശി തരൂർ എം.പിക്ക് നേരെ കയ്യേറ്റ ശ്രമം. ഗൺമാന് പരുക്കേറ്റു. ബൈക്കിലെത്തിയ സംഘം വാഹനം തടഞ്ഞാണ് മർദിച്ചത്. അഞ്ച് പേർക്കെതിരെ കേസ് എടുത്തു. വണ്ടൂർ ചെള്ളിതോട് വെച്ച് ഇന്നലെ വൈകിട്ട് 7മണിയോടെയാണ് സംഭവം. എ.പി അനിൽകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വണ്ടൂരിലേക്ക് വരികയായിരുന്നു ശശി തരൂരും സംഘവും. ബൈക്കിൽ എത്തിയ സംഘം വാഹനം തടഞ്ഞു അസഭ്യം പറയുകയും ഗൺമാനെ മർദിച്ചു എന്നാണ് പരാതി. ഗൺമാന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ശശി തരൂരിന്റെ കാറിനെ പിന്തുടര്‍ന്നെത്തിയാണ് […]
Read more

Recent News