Category: NEWS

സിൽവർ ലൈൻ പദ്ധതി റദ്ദാക്കി ഉത്തരവിറക്കണം;മുഖ്യമന്ത്രിക്ക് നിവേദനം നൽകി സമരസമിതി

തിരുവനന്തപുരം: കേരളത്തിലെ സിൽവർ ലൈൻ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം നൽകി സിൽവർ ലൈൻ വിരുദ്ധ സമരസമിതി. മഞ്ഞക്കുറ്റികൾ മാറ്റണം, ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കണം, കേസുകൾ റദ്ദാക്കണം, അറസ്റ്റിലായവർക്ക് നഷ്‌ടപരിഹാരം നൽകണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സിൽവർ ലൈൻ വിരുദ്ധ സമരസമിതി മുഖ്യമന്ത്രി നിവേദനം നൽകിയത്. സിൽവർ ലൈൻ പദ്ധതിക്കായി അഞ്ച് വർഷം മുമ്പിട്ട മഞ്ഞക്കുറ്റി കാരണം ഒരു ലോണോ സ്ഥലം വില്പനയോ നടത്താൻ കഴിയാതെ വലയുകയാണ് പലരും. സിൽവർ […]
Read more

സ്ത്രീകൾക്ക് സൗജന്യ യാത്ര: പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ അടുത്ത മാസം 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ. പദ്ധതി നടപ്പിലാക്കുകയാണെങ്കിൽ സ്വകാര്യ ബസ് മേഖല തകരുമെന്നും തങ്ങളേയും സർക്കാർ കേൾക്കണം എന്നുമാണ് ബസ് ഉടമകളുടെ ആവശ്യം. നികുതി, പെർമിറ്റ് ഫീസുകളിൽ ഇളവ് തേടി മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്ന് ബസ് ഉടമകൾ വ്യക്തമാക്കി. ജൂൺ 15 മുതലാണ് കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്. സർക്കാർ കൂടിയാലോചന നടത്തിയില്ലെന്നും സ്വകാര്യ […]
Read more

ഉന്നത വിദ്യാഭ്യാസ വകുപ്പ് മുസ്‌ലിം ലീഗ് നിലനിർത്തണം; ആവശ്യവുമായി ലീഗ് അനുകൂല അധ്യാപകരും ഗവേഷകരും

കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ വകുപ്പ് മുസ്‌ലിം ലീഗ് നിലിനിർത്തണമെന്ന ആവശ്യവുമായി നേതൃത്വത്തെ സമീപിച്ച് ലീ​ഗ് അനുകൂല അധ്യാപകരും ​ഗവേഷകരും. ഈ ആവശ്യമുന്നയിച്ച് 79 പേർ ചേ‍ർന്ന് സംയുക്ത പ്രസ്തതാവനയും പുറത്തിറക്കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പ് വിട്ട് കൊടുത്ത് മുസ്‌ലിം ലീഗ് ഫിഷറീസ് വകുപ്പ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ലീഗ് അനുകൂല അധ്യാപകരും ​ഗവേഷകരും രംഗത്ത് വന്നിരിക്കുന്നത്. സംസ്ഥാന മന്ത്രിസഭയിൽ വിദ്യാഭ്യാസ വകുപ്പ് വിഭജിക്കുകയാണെങ്കിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ ചുമതല നിർബന്ധമായും മുസ്‌ലിം ലീ​ഗ് ഏറ്റെടുക്കണമെന്നാണ് […]
Read more

ഡിഎംകെയുടെ തോൽവി: എല്ലാം ഞങ്ങളുടെ പിഴവല്ല; ശബരീശന്റെ ‘പെൻ’ ഏജൻസി

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ നേരിട്ട തിരിച്ചടിക്ക് പിന്നാലെ, പാർട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ നിയന്ത്രിച്ച ‘പെൻ’ ഏജൻസിക്കെതിരെ രൂക്ഷവിമർശനവുമായി അണികളും നേതാക്കളും രംഗത്തുവന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മരുമകൻ ശബരീശന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഏജൻസി. വിമർശനങ്ങൾ ശക്തമായതോടെ വിശദീകരണവുമായി ശബരീശൻ തന്നെ നേരിട്ട് രംഗത്തെത്തി. തോൽവിക്ക് പിന്നിൽ ഒരു കാരണം മാത്രമല്ലെന്ന് ‘പെൻ’ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. ജനാധിപത്യത്തിൽ ജനവിധിയെ നിർണയിക്കുന്നത് രാഷ്ട്രീയവും സാമൂഹികവുമായ നിരവധി ഘടകങ്ങളാണ്. അതിനാൽ പരാജയത്തിന്റെ ഉത്തരവാദിത്തം ഏജൻസിയുടെ മേൽ മാത്രം […]
Read more

ജീവിതാനുഭവങ്ങൽ പഠിക്കാൻ ആഡംബരങ്ങൾ ഒഴിവാക്കി കമൽഹാസൻ

ചെന്നൈ: കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിച്ച് ഒരു ഇക്കണോമി ഫ്ലൈറ്റ് എടുത്ത് നേരെ ഷൂട്ട് സെറ്റുകളിലേക്ക് പോകാൻ തയ്യറെടുക്കുന്ന വാർത്തകളാണ് സിനിമ ലോകത്തെ ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്ന്. സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിച്ച്, സാധാരണ ഇക്കണോമി ക്ലാസ് വിമാനത്തിൽ യാത്ര ചെയ്യാൻ അദ്ദേഹം തീരുമാനിച്ചിരിക്കുകയാണ്. നേരെ ഷൂട്ടിംഗ് സെറ്റുകളിലേക്ക് എത്താൻ എളുപ്പവഴികൾ ഉണ്ടായിട്ടും, സാധാരണക്കാരുടെ ജീവിതാനുഭവം തിരഞ്ഞെടുക്കുന്നതാണ് അദ്ദേഹത്തിന്റെ പുതിയ നീക്കം. ഇത് വെറും യാത്രാശൈലിയുടെ മാറ്റമല്ല. സിനിമാ വ്യവസായം ഇന്ന് […]
Read more

വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

തൃശൂർ: 17 പേരുടെ മരണത്തിന് ഇടയാക്കിയ മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. കൊച്ചിൻ, തിരുവമ്പാടി ദേവസ്വം എന്നീ ബോർഡുകൾക്കും സർക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു. ജൂൺ 16 നകം വിശദീകരണം നൽകണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റേതാണ് നടപടി. തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനുവേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് പുരയിൽ ഏപ്രിൽ 21-ാം തീയതിയാണ് വൻ സ്ഫോടനമുണ്ടായത്. വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകൾക്കിപ്പുറവും കേട്ടു. വെടിക്കെട്ടുശാല […]
Read more

അമേരിക്കയിലെ സാന്‍ഡിയാഗോയില്‍ വെടിവയ്പ്പ്; അഞ്ച് പേര്‍ മരിച്ചു

വാഷിങ്ടൻ: അമേരിക്കയിലെ സാന്‍ഡിയാഗോയില്‍ വെടിവയ്പ്. രണ്ട് അക്രമികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. ഇസ്ലാമിക് സെന്റര്‍ ഓഫ് സാന്റിയാഗോ എന്ന പള്ളിയിലാണ് വെടിവയ്പ്പുണ്ടായത്. സാന്‍ഡിയാഗോയിലെ ഏറ്റവും വലിയ മസ്ജിദാണ് ഇസ്ലാമിക് സെന്റര്‍ ഓഫ് സാന്റിയാഗോ. അവിടെയാണ് ആക്രമണമുണ്ടായത്. രണ്ട് കൗമാരക്കാരായ ആളുകളാണ് പള്ളിക്ക് നേരെ വെടിയുതിര്‍ത്തത്. സംഭവസ്ഥലത്ത് വച്ചുതന്നെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ആക്രമണം നടന്ന് തൊട്ടുപിന്നാലെ, തൊട്ടടുത്തുള്ള ഒരു തെരുവില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ 17, 19 വയസ് പ്രായമുള്ള രണ്ട് കൗമാരക്കാരുടെ മൃതദേഹങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ […]
Read more

സത്യപ്രതിജ്ഞയ്ക്കെത്തിയ റിനി ആൻ ജോർജിനെ കൂകിവിളിച്ച് ആൾക്കൂട്ടം

തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്കെത്തിയ യുവനടി റിനി ആൻ ജോർജിനെ കൂകിവിളിച്ച് ആൾക്കൂട്ടം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെത്തിയ നടിക്കുനേരേയാണ് ആളുകൾ കൂകിവിളിച്ചത്. സ്ത്രീകൾ ഉൾപ്പെടെ നടന്നുപോവുന്ന റിനിക്കുനേരെ കൂകിവിളിച്ചു. കൂകിവിളിക്കുന്ന ആൾക്കൂട്ടത്തെ ചിരിച്ചുകൊണ്ട് നേരിടുന്ന റിനിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. മുഖ്യമന്ത്രി വി.ഡി. സതീശനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നടിയും മോഡലുമായ റിനി, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ അദ്ദേഹത്തെ പ്രശംസിച്ച് കുറിപ്പ് പങ്കുവെച്ചിരുന്നു. കുഴിച്ചുമൂടാൻ നോക്കിയിട്ടും ഉയർന്നുവന്നവന്റെ പട്ടാഭിഷേകമാണ് ഇനിയെന്നായിരുന്നു അന്ന് റിനി […]
Read more

പാകിസ്ഥാനിൽ വിഭജനത്തിന് മുൻപുണ്ടായിരുന്ന സ്ഥലപ്പേരുകൾ പുനഃസ്ഥാപിക്കുന്നു

ഇസ്ലാമാബാദ്: വിഭജനത്തിന് മുമ്പ് ഉണ്ടായിരുന്ന ഇന്ത്യൻ പേരുകൾ പ്രദേശങ്ങൾക്ക് പുനഃസ്ഥാപിക്കാനുള്ള പദ്ധതികളുമായി പാകിസ്ഥാനിലെ പഞ്ചാബ് സർക്കാർ. ലാഹോറിലെ വിവിധ തെരുവുകൾ, റോഡുകൾ എന്നിവയുടെ പേരുകളാണ് ഇന്ത്യ-പാക് വിഭജനത്തിന് മുമ്പ് ഉണ്ടായിരുന്ന പേരുകളിലേക്ക് തന്നെ പുനർനാമകരണം ചെയ്യുന്നത്. ലാഹോറിലെ ചരിത്രപ്രസിദ്ധമായ തെരുവുകൾ, ഇടനാഴികൾ, റോഡുകൾ തുടങ്ങിയവ ഇന്ത്യൻ സംസ്കാരവുമായും ബ്രിട്ടീഷ് കാലഘട്ടവുമായും ബന്ധപ്പെട്ട പേരുകളിലായിരുന്നു അറിയപ്പെട്ടിരുന്നത്. എന്നാൽ, പിന്നീട് ഇത് പുനർനാമകരണം ചെയ്ത് ഇസ്ലാമിക്, പാകിസ്താൻ പ്രാദേശിക വ്യക്തികളുമായി ബന്ധപ്പെട്ട പേരുകളിലേക്ക് മാറ്റി.‌ ‌‌ ഇത് പഴയപടിയാക്കാൻ പാകിസ്ഥാനിലെ […]
Read more

പഞ്ചായത്ത് ഓഫീസിൽ നിന്ന് ടി. കെ ഗോവിന്ദന്റെ ഭാര്യയുടെ ചിത്രം നീക്കി

കണ്ണൂര്‍: കണ്ണൂർ തളിപ്പറമ്പില്‍ സിപിഐഎമ്മിനെ അട്ടിമറിച്ച് വിജയം നേടിയ ടി. കെ ഗോവിന്ദന്റെ ഭാര്യ കെ. പി രമണിയുടെ ചിത്രം മലപ്പട്ടം പഞ്ചായത്ത് ഓഫീസിലെ ചുമരില്‍ നിന്ന് നീക്കി. 2021-24 കാലയളവിലെ ഭരണസമിതിയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷനുകളാണ് മാറ്റിയത്. 2020-2025 കാലഘട്ടത്തില്‍ കെ. പി രമണിയായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. ചുമരിലൊട്ടിച്ച നൂറോളം ചിത്രങ്ങളാണ് നീക്കിയത്. ടി കെ ഗോവിന്ദന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തെന്ന കാരണത്താല്‍ രമണിയെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ ചിത്രങ്ങൾ നീക്കം ചെയ്തിട്ടില്ലെന്നാണ് പഞ്ചായത്ത് […]
Read more

Recent News