Category: NEWS

ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

വാഷിങ്ടൻ: 54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു. ചരിത്രം കുറയ്ക്കാനായി നാലംഗ സംഘമാണ് ഓറൈൺ പേടകത്തിലുള്ളത്. യാത്രയിൽ നാല് പേർക്കും കൂട്ടായി ഒരു അഞ്ചാമനും ഉണ്ട്. റൈസ് എന്ന ചെറു പാവ. അതിനകത്ത് നേരത്തെ രജിസ്റ്റർ ചെയ്ത 56 ലക്ഷം മനുഷ്യരുടെ പേരടങ്ങിയ മെമ്മറി കാർഡും ഉൾപ്പെടും. ഈ മാസം ആറിന് പേടകം ലക്ഷ്യസ്ഥാനത്തെത്തും. ദൗത്യം നീളുക പത്ത് ദിവസം. ഇന്ത്യൻ സമയം പുലർച്ചെ […]
Read more

“ഡർബി” വിജയകരമായ രണ്ടാം വാരത്തിലേക്ക് : ഇത് യുവ പ്രതിഭകളുടെ വൻ വിജയം

യുവ താര നിരയെ അണിനിരത്തി സജിൽ മമ്പാട്ട് സംവിധാനം ചെയ്ത ചിത്രം ഡർബി വിജയകരമായ രണ്ടാം വാരത്തിലേക്ക്. കേരളത്തിൽ ആദ്യ വാരം തിയേറ്ററിൽ മിന്നും പ്രകടനം കാഴ്ചവച്ച ചിത്രത്തിന് എല്ലാ ദിനവും ഹൗസ് ഫുൾ ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ ആയിരുന്നു. ചിത്രം ഇന്നു മുതൽ ഗൾഫ് രാജ്യങ്ങളായ യു എ ഇ, ഖത്തർ, ബഹ്‌റൈൻ, ഒമാനിലും, യു കെ യിലെ തിയേറ്ററുകളിലും പ്രദർശനം ആരംഭിക്കും. സോഷ്യൽ മീഡിയയിൽ കസറിയ താരങ്ങളും മലയാളത്തിലെ യുവ താരങ്ങളും ഒത്തുചേരുന്ന ഡർബി […]
Read more

പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാകാൻ പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ആവേശകരമായ അന്ത്യഘട്ടത്തിലേക്ക് കടക്കവെ, യുഡിഎഫ് സ്ഥാനാർഥികൾക്കായി വോട്ടഭ്യർത്ഥിക്കാൻ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലായി നടക്കുന്ന പൊതുസമ്മേളനങ്ങളിലും കോർണർ മീറ്റിംഗുകളിലും പ്രിയങ്കാ ഗാന്ധി പങ്കെടുക്കും. രാവിലെ 11 മണിക്ക് ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ പുത്തൻതോപ്പിൽ നടക്കുന്ന കോർണർ മീറ്റിംഗോടെയാണ് പ്രിയങ്കയുടെ പര്യടനം ആരംഭിക്കുന്നത്. തീരദേശ മേഖലയിലെ വോട്ടർമാരെ നേരിൽ കണ്ട് പ്രിയങ്ക സംസാരിക്കും. തുടർന്ന് കൊല്ലത്തേക്ക് പുറപ്പെടും ഉച്ചയ്ക്ക് 12.30 ന് കൊല്ലം […]
Read more

തിരു. മെഡിക്കൽ കോളജ് പാർക്കിങ് ഗ്രൗണ്ടിൽ നവജാത ശിശുവിന്റെ മൃതദേഹം

തിരുവനന്തപുരം: മെഡിക്കൽ കോളജ് പാർക്കിങ് ഗ്രൗണ്ടിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം പാർക്കിങ് ഗ്രൗണ്ടിൽ എത്തിയത് എങ്ങനെ എന്നതിൽ അവ്യക്തത. സുരക്ഷാ ഉദ്യോഗസ്ഥരാണ് ആശുപത്രിയിലെ സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്കിനടുത്തുള്ള പാർക്കിങ് ഗ്രൗണ്ടിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി ഉടൻ തന്നെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ബന്ധുക്കൾക്ക് കൈമാറിയ നവജാത ശിശുവിന്റെ മൃതദേഹം പാർക്കിങ് പരിസരത്ത് ഉപേക്ഷിതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം . ഇൻക്വസ്റ്റ് […]
Read more

എഫ്‌സിആര്‍എ ബില്‍: പ്രധാനമന്ത്രിക്ക് കത്തയച്ച് കെസിബിസി

കോട്ടയം: വിദേശ സംഭാവന നിയന്ത്രണ ഭേദഗതി (FCRA) ബില്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും നിഷേധിക്കുന്നതാണെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി (KCBC). എഫ്‌സിആര്‍എയിലെ അമിതമായ വ്യവസ്ഥകള്‍ മുന്‍കാല പ്രാബല്യത്തില്‍ റദ്ദാക്കണമെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ ആവശ്യപ്പെട്ടു. കത്തോലിക്കാ സഭയുടേത് ഉള്‍പ്പെടെ നിയമാനുസൃതമായി പ്രവര്‍ത്തിച്ചു വരുന്ന നിരവധി സന്നദ്ധ സംഘടനകളുടെ എഫ്‌സിആര്‍എ അക്കൗണ്ടുകള്‍ പുതുക്കി നല്‍കാത്ത സാഹചര്യം ഇപ്പോള്‍ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read more

പേര് മാറ്റണമെന്ന ട്വന്റി – 20 സ്ഥാനാർത്ഥി അഞ്ജലി നായരുടെ ആവശ്യം പരി​ഗണിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വോട്ടിങ് മെഷീനിലെ നിലവിലെ പേര് മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥി അഞ്ജലി നായർ നൽകിയ ഹർജിയിൽ അനുകൂല നിലപാടെടുത്ത് ഹൈക്കോടതി. കമ്മീഷൻ പ്രസിദ്ധീകരിച്ച മത്സരാർത്ഥികളുടെ പട്ടികയിലും ഇവിഎമ്മിലും ‘അഞ്ജലി പി.വി’ എന്ന പേരിന് പകരം അഞ്ജലി നായർ എന്ന പേര് നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. പൊതുജനങ്ങൾക്കും പോസ്റ്ററുകളിലും ‘അഞ്ജലി നായർ’ എന്ന പേരിലാണ് പരിചിതയെന്നും ഇവിഎമ്മിൽ മറ്റൊരു പേരെന്നത് വോട്ടർമാർക്ക് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. ‌ ന്നലെയാണ് ഹർജി നൽകിയത്. അതിൽ […]
Read more

ലൈംഗിക പീഡന പരാതി; ജാമ്യാപേക്ഷയുമായി കോൺഗ്രസ് കൗൺസിലർ പ്രശോഭ് കോടതിയിൽ

പാലക്കാട്: ലൈം​ഗിക പീഡന പരാതിയിൽ ജാമ്യം തേടി പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് കോടതിയിൽ. മണ്ണാർക്കാട് SC-ST പ്രത്യേക കോടതിയിൽ ജാമ്യഹർജി സമർപ്പിച്ചു. നിരപരാധിയാണെന്നും, അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. പാലക്കാട്ടെ അഭിഭാഷകൻ മുഖേനയാണ് മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചത്. ജാമ്യാപേക്ഷ ഈ മാസം നാലിന് മണ്ണാർക്കാട് SC-ST പ്രത്യേക കോടതി പരിഗണിച്ചേക്കും. പാലക്കാട്‌ നഗരസഭ 24 -ാം വാർഡ് കുന്നത്തൂർമേട് നോർത്തിലെ കൗൺസിലർ ആണ് പ്രശോഭ് സി. വത്സൻ. കഴിഞ്ഞ ദിവസമാണ് ദലിത് യുവതി […]
Read more

പ്രദീപ് രംഗനാഥൻ – വിഘ്നേഷ് ശിവൻ ചിത്രം ‘ലവ് ഇൻഷുറൻസ് കമ്പനി’ കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ്; ആഗോള റിലീസ് ഏപ്രിൽ 10 ന്

പ്രദീപ് രംഗനാഥൻ നായകനാകുന്ന സൈഫൈ റൊമാന്റിക് ചിത്രം ‘ലവ് ഇൻഷുറൻസ് കമ്പനി’ കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിൻ്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ. വിഘ്നേഷ് ശിവൻ ഒരുക്കുന്ന ചിത്രം ഏപ്രിൽ 10ന് തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. കൃതി ഷെട്ടിയാണ് ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. നയൻതാരയുടെ റൗഡി പിക്ചേഴ്സും സെവൻ സ്ക്രീൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രദീപ് രംഗനാഥൻ-വിഘ്നേഷ് ശിവൻ ചിത്രത്തിനായി ഏറെ […]
Read more

തൃശ്ശൂർ മുൻ മേയർ എം കെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്

തൃശ്ശൂർ: തൃശ്ശൂർ മുൻ മേയർ എം കെ വർഗീസ് കോൺഗ്രസിലേക്ക് മടങ്ങി പോകുന്നു. അഞ്ച് കൊല്ലം മുമ്പ് കൗൺസിലർ സ്ഥാനം നിഷേധിച്ചതോടെയാണ് എം കെ വർഗീസ് കോൺ​ഗ്രസ് വിട്ട് സ്വതന്ത്രനായത്. അഞ്ച് കൊല്ലം ഇടതുമുന്നണിയിൽ മേയറായിരുന്നു. തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ രാജൻ പല്ലന് പിന്തുണ നൽകുമെന്ന് എം കെ വർഗീസ് അറിയിച്ചു. താൻ കുടുംബത്തിലേക്ക് മടങ്ങിപ്പോകുകയാണെന്നായിരുന്നു എം കെ വർ​ഗീസിന്റെ പ്രതികരണം. . അന്നത്തെ സാഹചര്യത്തിൽ സ്വതന്ത്രനായി മത്സരിച്ചതാണ്. തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതല്ല. ഇന്ന് സാഹചര്യം […]
Read more

ലൈംഗിക അതിക്രമ പരാതി: ടിവികെ സ്ഥാനാർഥിക്കെതിരെ കേസ്

ചെന്നൈ: തമിഴക വെട്രി കഴകം പാർട്ടിയുടെ പൂനമല്ലി മണ്ഡലം സ്ഥാനാർത്ഥിക്കെതിരെ ലൈംഗികാരോപണം. സംഭവത്തിൽ ആർ. പ്രകാശിനെതിരെ പൊലീസ് കേസെടുത്തു. ടിവികെയിലെ ഒരു വനിതാ ഭാരവാഹിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിലാണ് ചൊവ്വാഴ്ച കേസെടുത്തത്. കഴിഞ്ഞ വർഷം ജൂൺ 8-ന് തിരുവള്ളൂരിൽ നടന്ന ഒരു വിവാഹ റിസപ്ഷനിടെയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. പാർട്ടി പ്രവർത്തകരും ഭാരവാഹികളും പങ്കെടുത്ത ചടങ്ങിൽ ഭർത്താവിനൊപ്പമാണ് വനിതാ ഭാരവാഹി എത്തിയത്. വിവാഹച്ചടങ്ങിനിടെ പ്രകാശം തന്നെ സമീപിച്ച് മോശമായി പെരുമാറുകയും ലൈംഗിക […]
Read more

Recent News