Category: NEWS

ബംഗാൾ സർക്കാരിനെതിരെ സുപ്രീംകോടതി

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ മാൾഡയിൽ വോട്ടർ പട്ടിക പുതുക്കൽ നടപടികൾക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച സംഭവത്തിൽ സംസ്ഥാന സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. പശ്ചിമ ബംഗാൾ രാജ്യം കണ്ടതിൽ വച്ച് ഏറ്റവും കൂടുതൽ രാഷ്ട്രീയ ചേരിതിരിവ് നിലനിൽക്കുന്ന സംസ്ഥാനമാണെന്ന് കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കാൻ മുൻകൂട്ടി ആസൂത്രണം ചെയ്ത നീക്കമാണ് നടന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വിപിൻ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് […]
Read more

കരൂർ ദുരന്തത്തിന് പിന്നിലും ഗൂഢാലോചനയെന്ന് വിജയ്

തിരുച്ചിറപ്പള്ളി: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വ്യാഴാഴ്ച തിരുച്ചിറപ്പള്ളിയിൽ പത്രിക സമർപ്പിച്ച ശേഷം പതിനായിരക്കണക്കിന് വരുന്ന ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് വിജയ് തുറന്നടിച്ചു. തന്റെ അവസാന ചിത്രമായ ജനനായകൻ സിനിമയുടെ റിലീസ് തടഞ്ഞതിനും 40-ലധികം പേർ കൊല്ലപ്പെട്ട കരൂർ ദുരന്തത്തിന് പിന്നിലെ ഗൂഢാലോചനയ്ക്കും എതിരെ തനിക്ക് നീതി വേണമെന്ന് വിജയ് ആവശ്യപ്പെട്ടു. എല്ലാ പാർട്ടികളും ഒത്തുചേർന്ന് നിങ്ങളുടെ […]
Read more

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സും ഇന്ന് നേർക്കുനേർ !

കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ വൈകിട്ട് ഏഴരക്കാണ് കളി തുടങ്ങുന്നത്. സീസണിലെ ആദ്യത്തെ മത്സരങ്ങളിൽ നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സും 200 റൺസിലേറെ നേടിയിരുന്നു. എന്നിട്ടും ഇരു ടീമുകൾക്കും വിജയിക്കാനായില്ല. ഈ തോൽ‌വിയിൽ നിന്നും വിജയത്തിലേക്ക് തിരുച്ചുവരാനാണ് ഇരു ടീമുകളും കൊൽക്കത്തയിൽ നേരിടുന്നത്. ഗ്രൗണ്ടിൽ വലിയ കളി കാഴ്ചവെക്കുന്ന ബാറ്റർമാരുണ്ടെങ്കിലും ഒത്ത ബൗളർമാരില്ലാത്തതാണ് ഇരു ടീമുകളുടെയും പരാജയത്തിന് കാരണം. സ്പിന്നർമാരായ വരുൺ ചക്രവർത്തിയും സുനിൽ […]
Read more

പിഷാരടിയെ തടഞ്ഞതിൽ പ്രതികരിച്ച് മുഖ്യമന്ത്രി

കോഴിക്കോട്: പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു ഡി എഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ ഒരു സംഘം ബി ജെ പി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബി ജെ പി മറ്റു പലയിടത്തും കാണിച്ചതിന്‍റെ ഒരു സാമ്പിളാണ് പാലക്കാട് ഇന്നലെ കണ്ടതെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. ബി ജെ പിയുടെ അസഹിഷ്ണുതയാണ് ഇതിലൂടെ വെളിപ്പെട്ടത്. പിഷാരടിയെ തടയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമാണെന്നും പിണറായി പറഞ്ഞു. സംഭവത്തെ സി പി […]
Read more

ദേശീയപാതയിലെ യാത്രകൾ ഇനി ചിലവ് കൂട്ടും

ന്യൂഡൽഹി: ദേശീയപാതയിലൂടെയുള്ള യാത്രകൾക്ക് ഇനി ചിലവേറും. പുതിയ സാമ്പത്തിക വർഷം തുടങ്ങിയതോടെ ടോൾ നിരക്കുകൾ വർധിപ്പിച്ച് ദേശീയപാത അതോറിറ്റി. ഏപ്രിൽ 1 മുതൽ രാജ്യത്തെ പ്രധാന പാതകളിലെ ടോൾ നിരക്കുകളിലാണ് വലിയ രീതിയിലെ മാറ്റം വരുന്നത്. മൂന്ന് ശതമാനം മുതൽ 5 ശതമാനം വരെയാണ് ടോൾ നിരക്കുകളിൽ വർധന പ്രഖ്യാപിച്ചിട്ടുള്ളത്. ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ ദാബസ്പേട്ട്-ഹൊസക്കോട്ടെ സാറ്റലൈറ്റ് ടൗൺ റിങ് റോഡ്, ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ, കനകപുര റോഡ്, കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ബല്ലാരി റോഡ് തുടങ്ങിയ […]
Read more

പശ്ചിമേഷ്യൻ സംഘർഷം; പെട്രോ കെമിക്കല്‍ ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി

ന്യൂഡൽഹി: പെട്രോ കെമിക്കല്‍ ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്ര സർക്കാർ. ഉത്പന്നങ്ങളുടെ ലഭ്യത ആഭ്യന്തര വിപണയില്‍ ഉറപ്പാക്കാനും വിലക്കയറ്റം തടയാനുമാണ് സര്‍ക്കാരിന്റെ നീക്കം. യൂറിയയുടെയും ഡിഎപിയുടെയും വിതരണം തടസ്സമില്ലാതെ മുന്നോട്ടുപോകുമെന്ന് കേന്ദ്ര മന്ത്രി ജെ പി നദ്ദ സംസ്ഥാനങ്ങള്‍ ഉറപ്പുനല്‍കി. പ്ലാസ്റ്റിക്ക്, പാക്കിംഗ്, തുണിത്തരങ്ങള്‍ ഫാര്‍മസ്യൂട്ടിക്കല്‍, കെമിക്കല്‍, ഓട്ടോമോട്ടീവ് മേഖലകള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം കുറയ്ക്കാനാണ് കേന്ദ്രം പെട്രോക്കെമിക്കല്‍ ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കിയത്. ഈ വര്‍ഷം ജൂണ്‍ 30 വരെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. നീക്കം വിലക്കയറ്റം […]
Read more

വനിത ലീ​ഗ് ഭാരവാഹിത്വം ഒഴിഞ്ഞ് നൂർബീന റഷീദ്

കോഴിക്കോട്: വനിത ലീഗ് ഭാരവാഹിത്വത്തിൽ നിന്ന് രാജിവെച്ച് നൂർബീന റഷീദ്. വനിത ലീഗിന് പാർട്ടിയിൽ നിന്നും നേരിടേണ്ടി വന്നത് കടുത്ത അവഗണനയെന്ന് നൂര്‍ബീന ആരോപിച്ചു. വാര്‍ത്താസമ്മേളനത്തിലായിരുന്നു രാജി പ്രഖ്യാപനം. അതേ സമയം പാർട്ടി വിടില്ലെന്നും നൂർബീന അറിയിച്ചു. സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിട്ടില്ല. ചിലര്‍ പട്ടികയിൽ വരരുതെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. പാര്‍ട്ടിയെ ഭീഷണിപ്പെടുത്തിയവര്‍ക്ക് സീറ്റ് ലഭിച്ചെന്നും നൂര്‍ബീന വിമര്‍ശിച്ചു. മെമ്പര്‍ഷിപ്പ് ക്യാംപെയ്ൻ നടത്താൻ പോലും അവസരമില്ല. ഫാത്തിമ തെഹ്ലിയക്കെതിരെയും നൂര്‍ബീന രൂക്ഷവിമര്‍ശനമുന്നയിച്ചു. പാണക്കാട് തങ്ങള്‍ കുടുംബത്തെ […]
Read more

ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” വിഷു ചിത്രം ; ചിത്രത്തിൻ്റെ ആഗോള റിലീസ് ഏപ്രിൽ 17 ന്

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഫാമിലി റൊമാന്റിക് കോമഡി എന്റർടൈനറായ “മധുവിധു”വിന്റെ പുത്തൻ റിലീസ് തീയതി പുറത്ത്. ഏപ്രിൽ 17 ന് വിഷു റിലീസ് ആയാണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുക. നേരത്തെ ചിത്രം മെയ് ഒന്നിന് റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഷറഫുദീൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക കൃഷ്ണദാസ് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാണം. അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാം ചിത്രം […]
Read more

വിവാഹത്തിന് മദ്യം വിളമ്പിയില്ല: വധുവിനും വരനും ഉൾപ്പെടെ അയൽവാസികളുടെ മർദനം

ഗ്വാളിയാ‌ർ: മധ്യപ്രദേശിലെ ഗ്വാളിയാറിൽ വിവാഹത്തിന് മദ്യം വിളമ്പാത്തതിന്‍റെ പേരിൽ മർദനം. മദ്യം നൽകാത്തതിന്‍റെ പേരിൽ വധുവിനെയും വരനെയും കുടുംബാംഗങ്ങളെയും മർദിച്ച് അയൽവാസികൾ. വധു ചടങ്ങിലേക്കെത്തിയതിന് പിന്നാലെയായിരുന്നു സംഭവം. ഒരു സംഘം അയൽവാസികൾ സ്ഥലത്തെത്തി വരനോട് മദ്യം വാങ്ങാൻ പണം ആവശ്യപ്പെട്ടു. പണം നല്‍കാൻ വിസമ്മതിച്ചതോടെയായിരുന്നു മർദനം. വരനെ മ‍ദിക്കുന്നത് തടയാനെത്തിയ വധുവിനും മറ്റ് കുടുംബാംഗങ്ങൾക്കും മർദനമേറ്റിട്ടുണ്ട്. അക്രമണത്തിന് പിന്നാലെ അയൽവാസികൾ വീട്ടിലെ ലൈറ്റുകളും പണവും മോഷ്ടിച്ചതായും ആരോപണമുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
Read more

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന “കത്തനാർ” ടീസർ ട്രെയ്‌ലർ ആഗോള തലത്തിൽ വമ്പൻ ട്രെൻഡിങ് ; ജയസൂര്യ – റോജിൻ തോമസ് ചിത്രം റിലീസിനൊരുങ്ങുന്നു

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന “കത്തനാർ” എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ടീസർ ട്രെയ്‌ലർ മാർച്ച് 31 നാണ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത നിമിഷം മുതൽ സമൂഹ മാധ്യമങ്ങളിൽ വമ്പൻ ചർച്ചയായി മാറിയ ഈ ട്രെയ്‌ലർ, യൂട്യുബിലും ആഗോള തലത്തിലാണ് ട്രെൻഡ് ചെയ്യുന്നത്. 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് എത്തിയ ചിത്രം ആഗോള തലത്തിൽ ഒട്ടേറെ വിദേശ രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തും എത്തി ചരിത്രമാവുകയാണ്. കുവൈറ്റ്, […]
Read more

Recent News