Category: NEWS

വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി

കൊച്ചി: എല്‍പിജി ക്ഷാമത്തിന് പിന്നാലെ വിലവര്‍ധനവും. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഇപ്പോള്‍ 195.50 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അഞ്ച് കിലോ ഭാരം വരുന്ന ചെറിയ സിലിണ്ടറുകളുടേയും വില കൂട്ടിയിട്ടുണ്ട്. 51 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ എല്‍പിജി പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് വില കുത്തനെ കൂട്ടിയിരിക്കുന്നത്. സിലിണ്ടറുകളുടെ ലഭ്യതക്കുറവിനൊപ്പം വില വര്‍ധനവും കൂടിയുണ്ടായതോടെ ഹോട്ടല്‍ ഭക്ഷണത്തിന് ചിലവേറാനും സാധ്യതയുണ്ട്. ഇന്ന് രാവിലെ മുതല്‍ തന്നെ രാജ്യത്ത് പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു. കൊല്‍ക്കത്തയില്‍ വലിയ സിലിണ്ടറുകളുടെ വിലയില്‍ 218 രൂപയുടെ […]
Read more

FCRA നിയമഭേദഗതി ബില്ലിൽ ആശങ്ക അറിയിച്ച് സിബിസിഐ, അമിത് ഷായ്ക്ക് നിവേദനം നല്‍കി

ഡൽഹി: എഫ്സിആർഎ നിയമ ഭേദഗതി ബില്ലിൽ ന്യൂനപക്ഷ വിഭാ​ഗങ്ങൾക്ക് ആശങ്കയുണ്ടെന്നും പുനഃപരിശോധന വേണമെന്നും അറിയിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്ക് നിവേദനം നൽകി സിബിസിഐ. അമിത്ഷായ്ക്ക് പുറമെ മുഴുവന്‍ ലോക്‌സഭ, രാജ്യസഭ എംപിമാര്‍ക്കും നിവേദനം നല്‍കി. ബില്ല് രാജ്യത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും പൗരസമൂഹത്തിന്റെ സ്വാതന്ത്ര്യത്തെയും ബാധിക്കുമെന്നും സിബിസിഐ വ്യക്തമാക്കി. കൂടാതെ ബില്ല് പാർലമെന്ററി സ്റ്റാൻഡിങ്‌ കമ്മിറ്റിക്ക് വിടണം, ആസ്തി കണ്ടുകെട്ടുന്നത് പോലുള്ള കടുത്ത വ്യവസ്ഥകൾ ഒഴിവാക്കുക, ജീവകാരുണ്യ, വിദ്യാഭ്യാസ, മത സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം സംരക്ഷിക്കുക, പരാതികൾ പരിഹരിക്കുന്നതിനായി […]
Read more

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ജയസൂര്യ – റോജിൻ തോമസ് ചിത്രം “കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന “കത്തനാർ” എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ടീസർ ട്രെയ്‌ലർ പുറത്ത്. റോജിൻ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ആർ രാമാനന്ദ് , റോജിൻ തോമസ് എന്നിവർ ചേർന്നാണ്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ അവസാനഘട്ടത്തിലാണ്. ബൈജു ഗോപാലൻ, വി സി പ്രവീൺ എന്നിവരാണ് ചിത്രത്തിൻ്റെ കൊ-പ്രൊഡ്യൂസേർസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി. മലയാള സിനിമാ […]
Read more

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

കൊൽക്കത്ത: ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്. ഇന്ന് ഉച്ചയ്ക്ക് ബിജെപിയുടെ ആസ്ഥാനത്ത് വെച്ച് അംഗത്വം എടുക്കുമെന്നാണ് വിവരം. പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ പേസ് പ്രചരണ രംഗത്തുണ്ടാകും. പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നുകൊണ്ട് സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുമെന്നായിരുന്നു റിപ്പോർട്ട്. ബിജെപി ദേശീയ പ്രസിഡന്റ് നിതിൻ നബിനുമായി പെയ്‌സ് കഴിഞ്ഞയാഴ്ച്ച കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടി സംസ്ഥാന പ്രസിഡന്റ് സാമിക് ഭട്ടാചാര്യയും കൊൽക്കത്തയിൽ നടന്ന യോഗത്തിൽ പങ്കെടുത്തിരുന്നു. പാർട്ടിയുടെ തിരഞ്ഞെടുപ്പ് […]
Read more

സഹകരണ വകുപ്പ് സോഫ്റ്റ്‌വെയറിനുള്ള ടെൻഡർ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: വകുപ്പ് സോഫ്റ്റ്‌വെയറിനുള്ള ടെൻഡർ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. ഐടി കമ്പനികൾ നൽകിയ ഹർജിയിലാണ് സ്റ്റേ. കുറഞ്ഞ തുക ക്വോട്ട് ചെയ്ത കമ്പനിയുടെ മാനദണ്ഡത്തിൽ അപാകതയെന്ന് കോടതി നിരീക്ഷിച്ചു. സോഫ്റ്റ്‌വെയർ നിർമാണത്തിൽ രമേശ്‌ ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞദിവസമാണ് സോഫ്റ്റ്‌വെയർ നിർമാണത്തിൽ രമേശ് ചെന്നിത്തല ​ക്രമക്കേട് ആരോപണം ഉന്നയിച്ചിരുന്നത്. 700 കോടിയുടെ ക്രമക്കേടായിരുന്നു ആരോപിച്ചത്. ക്രമക്കേട് ആരോപണത്തിന് മുന്നേ ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച് ഹര്‍ജി നല്‍കിയിരുന്നു. മലബാര്‍ ഇന്‍ഫര്‍മേഷന്‍ കണ്‍സോര്‍ഷ്യമാണ് ഹര്‍ജി നല്‍കിയത്. 280 പ്രാഥമിക സഹകരണ […]
Read more

പെരുമാറ്റചട്ട ലംഘനം; ഡോ. പി സരിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തിരുവനന്തപുരം: മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് ഡോ. പി സരിനെതിരെ പരാതി. സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിന്‍ കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. നിലവില്‍ കെ-ഡിസ്‌ക് സ്ട്രാറ്റജിക് അഡൈ്വസര്‍ ആണ് പി സരിന്‍ പെരുമാറ്റ ചട്ടം ലംഘനം നടത്തിയെന്നും ഔദ്യോഗിക പദവിയില്‍ നിന്ന് ഉടന്‍ നീക്കണമെന്നുമാണ് ആവശ്യം. സരിന്റെ വിവാദ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അടക്കമാണ് പരാതി നല്‍കിയത്. ചീഫ് ഇലക്ടറല്‍ ഓഫിസര്‍ വഴിയാണ് പരാതി നല്‍കിയത്. ‘കെ-ഡിസ്‌ക് സ്ട്രാറ്റജിക് അഡൈ്വസര്‍ ഡോ. പി. സരിന്‍, […]
Read more

ആഗോള ഗ്രോസ് കളക്ഷൻ 50 കോടി പിന്നിട്ട് “യൂത്ത്”; ബ്ലോക്ക്ബസ്റ്റർ വിജയത്തിന്റെ രണ്ടാം വാരവും കടന്ന് കെൻ കരുണാസ് ചിത്രം

തമിഴ് യുവതാരം കെൻ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിച്ച “യൂത്ത്” ബ്ലോക്ക്ബസ്റ്റർ വിജയം നേടി രണ്ടാം വാരത്തിലും പ്രദർശനം തുടരുന്നു. 11 ദിവസം കൊണ്ട് ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ 50 കോടിക്കും മുകളിലാണ്. ചിത്രം ആദ്യ ദിനം നേടിയതിനേക്കാൾ കൂടുതൽ കളക്ഷൻ ആണ് പതിനൊന്നാം ദിവസം സ്വന്തമാക്കിയത് എന്നത് ചിത്രത്തിന് ലഭിക്കുന്ന അസാധാരണമായ പ്രേക്ഷക പിന്തുണയാണ് കാണിച്ചു തരുന്നത്. കെൻ കരുണാസ് തന്നെ നായകനായും വേഷമിട്ട ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിച്ചത് ദുൽഖർ സൽമാന്റെ […]
Read more

‘ധുരന്ധർ’ ആദ്യ ഭാഗത്തിന്റെ ആഗോള ഗ്രോസ് 11 ദിനം കൊണ്ട് മറികടന്ന് *’ധുരന്ധർ പ്രതികാരം

ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച, ആദിത്യ ധർ – രൺവീർ സിങ് ചിത്രം ‘ധുരന്ധർ പ്രതികാരം’ ആഗോള ഗ്രോസ് 1365 കോടി പിന്നിട്ടു. ചിത്രത്തിന്റെ ആദ്യ ഭാഗമായ ‘ധുരന്ധർ’ നേടിയ ഫൈനൽ ആഗോള ഗ്രോസ് ആണ് രണ്ടാം ഭാഗമായ ‘ധുരന്ധർ പ്രതികാരം’ വെറും 11 ദിനങ്ങൾ കൊണ്ടാണ് പിന്നിട്ടത്. റിലീസ് ചെയ്ത് തുടർച്ചയായ രണ്ടാം ആഴചയിലും റെക്കോർഡ് കളക്ഷൻ ആണ് ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം […]
Read more

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; തെളിവുകള്‍ പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണൻ

കണ്ണൂര്‍: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ തെളിവ് പുറത്തുവിട്ട് പയ്യന്നൂരിലെ മുൻ സിപിഎം നേതാവും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ വി കുഞ്ഞികൃഷ്ണൻ. രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട നിര്‍ണായക ബാങ്ക് രേഖകളാണ് വി കുഞ്ഞികൃഷ്ണൻ പുറത്തുവിട്ടത്. രക്തസാക്ഷി ഫണ്ടിൽ നിന്ന് അഞ്ചു ലക്ഷം രൂപ ഏരിയ സെക്രട്ടറി സ്വന്തം പേരിലാക്കിയെന്ന് ഇതുസംബന്ധിച്ച ബാങ്ക് വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ട് വി കുഞ്ഞികൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു. പണം ഭവന നിര്‍മ്മാണത്തിന് ചെലവഴിച്ചെന്ന് കള്ളരേഖയുണ്ടാക്കിയെന്നും കൂടുതൽ തെളിവുകള്‍ പുറത്തുവിടുമെന്നും വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. […]
Read more

ചെന്നിത്തല അപമാനിച്ചത് മത്സ്യത്തൊഴിലാളികളെ’: കെ വി തോമസ്

കൊച്ചി: തിരുത തോമ എന്ന് വിളിക്കുന്നതിൽ തനിക്ക് ഒരു കുറച്ചിലും ഇല്ലെന്ന് സംസ്ഥാന സർക്കാരിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്. ആ വിളി കേൾക്കുന്നതിൽ അഭിമാനം മാത്രമേ ഉള്ളൂ. താൻ മത്സ്യത്തൊഴിലാളി കുടുംബത്തിലാണ് ജനിച്ചത്. തന്നെ അല്ല മത്സ്യതൊഴിലാളികളെ ആണ് രമേശ്‌ ചെന്നിത്തല അപമാനിച്ചതെന്ന് കെ വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയാകാൻ തലപ്പാവ് കെട്ടി നടക്കുന്നയാളുടെ പുച്ഛത്തിന് മത്സ്യത്തൊഴിലാളികൾ തെരഞ്ഞെടുപ്പിൽ മറുപടി നൽകും. ഇന്നലെ എറണാകുളം ഫിഷ് മാർക്കറ്റിൽ യുഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണത്തിന് […]
Read more

Recent News