Category: politics

വോട്ട് ചെയ്ത് ഇറങ്ങിയപ്പോൾ ദേഹാസ്വാസ്ഥ്യം; തൃശ്ശൂർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

തൃശ്ശൂർ: തൃശ്ശൂരിലെ വാണിയംപാറയിൽ വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണ് മരിച്ചു. കൊമ്പഴ രാമൻചിറ സ്വദേശി വിനോദ് (63) ആണ് കുഴഞ്ഞുവീണ് മരിച്ചത്. വാണിയംപാറ ഇകെഎംയുപി സ്കൂളിലെ നമ്പർ 37 ബൂത്തിലാണ് സംഭവം നടന്നത്. വോട്ട് ചെയ്ത് പുറത്തിറങ്ങിയ വിനോദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പോളിംഗ് ഓഫീസറുടെ നേതൃത്വത്തിൽ വീൽച്ചെയറിൽ ഇരുത്തുന്ന സമയം കുഴഞ്ഞു വീഴുകയായിരുന്നു. വേഗം തന്നെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

വോട്ടിനു പണം: പാലക്കാട്ടെ NDA പ്രതിനിധികൾക്കെതിരെ കേസ്

പാലക്കാട്: വോട്ടിനു പണം നൽകിയ സംഭവത്തിൽ പാലക്കാട്ടെ എൻഡിഎ പ്രതിനിധികൾക്കെതിരെ കേസെടുത്തു. പാലക്കാട്‌ ടൗൺ സൗത്ത് പോലീസാണ് കേസെടുത്തത്. പാലക്കാട്‌ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേട്ട കോടതി കേസെടുക്കാൻ നിർദേശം നൽകുകയായിരുന്നു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. കണ്ടാലറിയാവുന്ന എൻഡിഎ പ്രതിനിധികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എൻ‌ഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന് ഒപ്പമെത്തിയ ആൾ വയോധികയായ വോട്ടറുടെ കൈമടക്കിൽ പണം വച്ചുനൽകുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടിരുന്നു. തന്നെ വേട്ടയാടാനാണ് ശ്രമമെന്നും എല്ലാം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയെന്നും ശോഭാ […]
Read more

ക്യാമറയുള്ള കണ്ണട ധരിച്ച് പോളിംഗ് ബൂത്തിലെത്തി: യുഡിഎഫ് ഇലെക്ഷൻ ഏജന്റിന്റെ കണ്ണട പിടിച്ചെടുത്തു

കാസർകോട്: ഉദുമയിൽ ക്യാമറയുള്ള കണ്ണട ധരിച്ച് പോളിംഗ് ബൂത്തിലെത്തിയ യുഡിഎഫ് ചീഫ് ഇലെക്ഷൻ ഏജന്റിന്റെ കണ്ണട പിടിച്ചെടുത്തു.കാസർകോട് ഉദുമ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ കെ. നീലകണ്ഠന്റെ ചീഫ് ഇലെക്ഷൻ ഏജന്റ് ബി.എം ജമാലാണ് ക്യാമറയുള്ള കണ്ണടയുമായി ബൂത്തിൽ എത്തിയത്. ബേക്കൽ ഇസ്ലാമിയ എഎൽപി സ്കൂളിലെ ബൂത്ത് നമ്പർ 165ൽ ആണ് സംഭവം നടന്നത്. ജമാലിന്റെ കണ്ണടയിൽ ക്യാമറ ഉണ്ടെന്ന് മനസ്സിലാക്കിയ എൽഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ താൻ സ്ഥിരമായി ഉപയോഗിക്കുന്ന കണ്ണടയാണ് ഇതെന്നും ക്യാമറ തന്റെ […]
Read more

നൂറിലധികം സീറ്റ് നേടി UDF അധികാരത്തിലെത്തും; വി ഡി സതീശൻ

പറവൂർ: ഇത്തവണ നൂറിലേറെ സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിലെ ജനം പ്രബുദ്ധരാണെന്നും എല്ലാം കൃത്യമായി നിരീക്ഷിക്കുന്നവരാണെന്നും വി.ഡി. സതീശൻ പറഞ്ഞു. കേസരി ബാലകൃഷ്ണ മെമ്മോറിയൽ ഗവൺമെന്റ് കോളേജിലെ 135-ാം ബൂത്തിൽ കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് മാധ്യമങ്ങളോട് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ പറഞ്ഞതുപോലെ നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിൽ വരും. യുഡിഎഫിന് കഷ്ടിച്ച് ഭൂരിപക്ഷം തന്നവരൊക്കെ അഭിപ്രായം മാറ്റി. ഭയങ്കര പ്രയാസപ്പെട്ടായിരുന്നു ഞങ്ങൾക്ക് ഭൂരിപക്ഷം തരാൻ. അതിന്റെ റേറ്റ് […]
Read more

വോട്ട് രേഖപ്പെടുത്തി മോഹൻലാൽ

തിരുവനന്തപുരം: നടൻ മോഹൻലാലും വോട്ട് രേഖപ്പെടുത്തി . നേമം മണ്ഡലത്തിലെ മുടവൻമുകൾ സ്കൂൾ ബൂത്ത് 36ൽ ആണ് മോഹൻലാൽ വോട്ട് രേഖപ്പെടുത്തിയത്. മഷി പുരട്ടിയ ചൂണ്ട് വിരൽ ഉയത്തികാണിച്ചുകൊണ്ട് ‘ദിസ് ഈസ് മൈ മെസ്സേജ്’ എന്നാണ് നടൻ പ്രതികരിച്ചത്. മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വോട്ട് ചെയ്ത ചിത്രം പങ്കുവെച്ചു. വോട്ടെടുപ്പ് തുടങ്ങുന്നതിനു മുൻപുതന്നെ നടൻ പോളിംഗ് ബൂത്തിൽ എത്തുകയും ക്യുവിൽ നിന്ന് തന്നെ വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. മോഹൻലാലിനെ കൂടാതെ മലയാള സിനിമാ താരങ്ങളായ […]
Read more

കേരളം വിധിയെഴുതുന്നു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൻറെ വോട്ടെടുപ്പ് ആരംഭിച്ചു. കേരളം ആര് ഭരിക്കണമെന്ന് 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 883 സ്ഥാനാർത്ഥികൾ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്. രാവിലെ എഴുമണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. 2500 പ്രശ്ന ബാധിത ബൂത്തുകളിൽ പ്രത്യേക ജാഗ്രത നിർദേശം ഉണ്ട്. മൂന്ന് മുന്നണികൾക്കും അതി നിർണായകമാണ് മത്സരം. ഇടതുപക്ഷം ഭരിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനത്ത് […]
Read more

സമയം കഴിഞ്ഞിട്ടും പരസ്യപ്രചാരണം വ്യാപകം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സമയം കഴിഞ്ഞിട്ടും നവമാധ്യമങ്ങളിലൂടെയുള്ള പരസ്യപ്രചരണം വ്യാപകം എന്ന് പരാതി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി രമേശ് ചെന്നിത്തല. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കാത്തതിനെ തുടർന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതെന്നാണ് ചെന്നിത്തല പറയുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നും ഉണ്ടായത് ഗുരുതര വീഴ്ചയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. നിശബ്ദ പ്രചാരണ ദിവസവും വിട്ടൊഴിയാതെ പലയിടത്തും പരാതികളും വിവാദങ്ങളും തുടരുകയാണ്. വോട്ടിന് പണം നൽകിയെന്നും അപകീർത്തികരമായ പ്രചാരണം നടത്തുന്നെന്നുമാണ് വിവിധയിടങ്ങളിൽ നിന്ന് ഉയർന്ന പരാതികൾ. നിശബ്ദപ്രചാരണ […]
Read more

ശോഭാ സുരേന്ദ്രനെ അയോഗ്യയാക്കണം; ഷാഫി പറമ്പിൽ

കോഴിക്കോട്: പണം കൊടുത്ത് പാലക്കാടിനെ വാങ്ങാൻ കഴിയില്ലെന്ന് വടകര എം.പി ഷാഫി പറമ്പിൽ. പാലക്കാട്ടെ ജനങ്ങൾ ബിജെപിയെയും അവരുടെ പൈസയെയും തള്ളിക്കളയും. ബിജെപി പരാജയം സമ്മതിച്ചുവെന്നും ഷാഫി കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി. പാലക്കാട് ശോഭാ സുരേന്ദ്രൻ വോട്ടർക്ക് പണം നൽകിയെന്ന ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു ഷാഫി. മാറാത്തത് ഇനി മാറും എന്ന് പറഞ്ഞത് ഇതാണ്. രേഖാമൂലം പരാതി നൽകും. ശോഭ സുരേന്ദ്രനെ അയോഗ്യയാക്കണമെന്നും ഷാഫി പറഞ്ഞു. പ്രധാനമന്ത്രി വന്ന് പ്രചാരണം നടത്തിയിടത്തും ബിജെപിക്ക് പണം നൽകേണ്ടി വരുന്നു. […]
Read more

യുഡിഎഫ് അധികാരത്തിലെത്തിയാൽ അനുമതി നൽകും- വി.ഡി. സതീശൻ

തിരുവനന്തപുരം: വാഹനങ്ങൾ മോഡിഫൈ ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങളുള്ള സംസ്ഥാനമാണ് കേരളം. എന്നാൽ അതേസമയം വാഹനങ്ങൾ മോഡിഫൈ ചെയ്ത് ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം ആളുകൾ ഇവിടെയുണ്ട്. അതിൽ ഭൂരിഭാഗവും യുവജനങ്ങളാണ്. ഇപ്പോഴിതാ, ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒറ്റ റീലുകൊണ്ട് വാഹനങ്ങൾ മോഡിഫിക്കേഷൻ ചെയ്യാൻ ആഗ്രഹിച്ചിട്ടും നിയമം കാരണം അത് ചെയ്യാൻ പറ്റാതെ വിഷമിച്ചിരിക്കുന്ന മുഴുവൻ പേരേയും കൈയിലെടുത്തിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പിള്ളേര് മോഡിഫൈ ചെയ്യട്ടെ’ എന്ന് തമ്പ്‌നൈലിലും ക്യാപ്ഷനിലും എഴുതിക്കൊണ്ടാണ് പ്രതിപക്ഷ നേതാവ് റീൽ […]
Read more

മത്സരിക്കാനുള്ള കാരണം വെളിപ്പെടുത്തി അഖിൽ മാരാർ

തൃക്കാക്കര: നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനുള്ള കാരണം വെളിപ്പെടുത്തി തൃക്കാക്കര മണ്ഡലം എൻഡിഎ സ്ഥാനാർഥി അഖിൽ മാരാർ. മലയാളത്തിന്റെ സൂപ്പർ സ്റ്റാറുകളായ മമ്മൂട്ടിക്കും മോഹൻലാലിനും തന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് അയച്ച സന്ദേശങ്ങൾക്ക് അവർ നൽകിയ മറുപടികൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചുകൊണ്ടാണ് അഖിൽ മാരാർ കാരണം വെളിപ്പെടുത്തിയത്. തൃക്കാക്കര മണ്ഡലത്തിലെ വോട്ടർ കൂടിയായ മമ്മൂട്ടിക്ക് അയച്ച മെസ്സേജിൽ ലഭിച്ച മറുപടി അഖിൽ മാരാർ പങ്കുവെച്ച സ്ക്രീൻഷോട്ടിൽ കാണാം. ‘നാടിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം. നിശ്ശബ്ദരാക്കപ്പെട്ട ജനങ്ങളുടെ നാവായി മാറണം. […]
Read more

Recent News