Category: politics

ശോഭ സുരേന്ദ്രൻ ഭീഷണിപ്പെടുത്തി; പരാതി നൽകി ബിജെപി നേതാവ്

ആലപ്പുഴ: പാലക്കാട്ടെ വോട്ടിനു നോട്ട് വിവാദത്തിൽ ശോഭ സുരേന്ദ്രനെതിരെ വൻ വെളിപ്പെടുത്തിലുകളുമായി ആലപ്പുഴ ബിജെപി നേതാവ് ബിന്ദു. പാലക്കാട് പണം കൊടുത്തയച്ചത് ബിന്ദുവാണെന്ന ശോഭയുടെ ആരോപണം പച്ചക്കളമാണെന്ന് ബിന്ദു മാധ്യങ്ങളോട് വെളിപ്പെടുത്തി. ശോഭ തന്നെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌തെന്ന് ബിന്ദു വ്യക്തമാക്കി. ഇത് സംബന്ധിച്ച ഫോൺ ഓഡിയോ റെക്കോർഡിങ്ങും പുറത്തുവിട്ടു. പാലക്കാട് പണവുമായി എത്തിയെന്ന് പറയുന്ന സിന്ധു ഒരു സാധാരണ വീട്ടമ്മ അല്ലെന്നും പാലക്കാട് പ്രചാരണത്തിനെത്തിയ രമേശ് പിഷാരടിയെ ഇവരാണ് തടഞ്ഞതെന്നും ബിന്ദു […]
Read more

ഇന്ത്യയ്ക്ക് കൂടുതൽ എൽപിജി നൽകുമെന്ന് യുഎസ്

ഡൽഹി: ഇന്ത്യയ്ക്ക് കൂടുതൽ എൽപിജി നൽകുമെന്ന് യുഎസ്. അതോടൊപ്പം തന്നെ ആണവോർജ്ജ രംഗത്ത് സഹകരിക്കുമെന്നും യുഎസ് വ്യക്തമാക്കി. എന്നാൽ അമേരിക്കയും ഇറാനും വെടിനിർത്തൽ പ്രഖ്യാപിച്ചതിനാൽ ഹോർമുസ് കടലിടുക്ക് പൂർണമായും സ്വാതന്ത്രമാക്കണമെന്ന ആവശ്യത്തിൽ നിലയുറപ്പിച്ച് ഇന്ത്യ. കടൽപ്പാതയിലൂടെ സുരക്ഷിതമായ കപ്പൽ നീക്കം സാധ്യമാവണമെന്നും ഇന്ത്യൻ വിദേശ കാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. മാത്രമല്ല മിഡിൽ ഈസ്റ്റിലെ യുദ്ധം കാരണം വളരെ ദുരിതങ്ങൾ ഉണ്ടായെന്നും ആഗോള ഊർജ്ജ വിതരണം തടസ്സപ്പെട്ടെന്നും വിദേശ കാര്യ മന്ത്രാലയം പറഞ്ഞു. വെടിനിർത്തൽ കരാറിൽ […]
Read more

യുവാക്കൾ ബൈക്കുകളിൽ പിന്തുടരുന്നു,വിജയുടെ തെരഞ്ഞെടുപ്പ് റോഡ്ഷോ മാറ്റിവെച്ചു

ചെന്നൈ : തമിഴക വെട്രി കഴകം (TVK) കടലൂരിൽ നടത്താനിരുന്ന തെരഞ്ഞെടുപ്പ് റോഡ്ഷോ മാറ്റിവെച്ചു. വിജയുടെ ചെന്നൈയിൽ നിന്ന് കടലൂർ വരെ 175 കിലോമീറ്റർ ദൂരം റോഡ് മാർഗമുള്ള റോഡ്ഷോയാണ് മാറ്റിവെച്ചത്. . എന്നാൽ സുരക്ഷാ കാരണങ്ങളും മുൻനിശ്ചയിച്ച യാത്രയിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങളുമാണ് പിന്മാറ്റത്തിന് പിന്നിലെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. യുവജനങ്ങൾ വലിയ തോതിൽ ബൈക്കുകളിൽ താരത്തെ പിന്തുടരുന്നത് യാത്രയ്ക്ക് തടസ്സമാകുന്നു എന്നതാണ് പ്രധാന കാരണം. കഴിഞ്ഞ ദിവസം ശിവഗംഗയിൽ നടന്ന റോഡ്ഷോയ്ക്കിടെ സമാനമായ രീതിയിൽ പിന്തുടർന്ന […]
Read more

വനവാസത്തിനു പോകുന്ന വി.ഡി സതീശന് ആശംസകൾ; പരിഹസിച്ച് എ.കെ ശശീന്ദ്രൻ

കോഴിക്കോട്: യുഡിഎഫ് അധികാരത്തിൽ വന്നില്ലെങ്കിൽ വനവാസത്തിനു പോകുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വെല്ലുവിളിയെ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പരിഹസിച്ചു . ഇത് കോൺഗ്രസ്സുകാർ തമ്മിലുള്ള കളിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . മുഖ്യമന്ത്രി ആകണമെന്ന വി.ഡി സതീശന്റെ ആഗ്രഹം നടക്കില്ല. വനവാസത്തിനു പോവുന്ന സതീശന് എല്ലാ ആശംസകളും നേരുന്നുവെന്നും എ.കെ ശശീന്ദ്രൻ പരിഹസിച്ചു. വനം വകുപ്പ് മന്ത്രി എന്ന നിലയിൽ വനവാസത്തിനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല കേരളത്തിലെ ജനങ്ങൾ എൽഡിഎഫിനാണ് […]
Read more

ബംഗാൾ പിടിക്കാൻ വാഗ്ദാനങ്ങളുമായി ബിജെപി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയായ ‘സങ്കൽപ് പത്ര’ പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊൽക്കത്തയിൽ വെള്ളിയാഴ്ച നടന്ന പാർട്ടി റാലിയിലാണ് പ്രകടനപത്രിക പുറത്തിറക്കിയത്. അധികാരത്തിൽ വന്നാൽ ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നതാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. സ്ത്രീകൾക്കായി പ്രതിമാസം 3,000 രൂപ ധനസഹായം നൽകുന്ന പദ്ധതിയും പത്രികയിലുണ്ട്. ഇതുപ്രകാരം എല്ലാ മാസവും ഒന്നാം തീയതിക്കും അഞ്ചാം തീയതിക്കും ഇടയിൽ ഈ തുക ബാങ്ക് […]
Read more

കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്; കെസി വേണുഗോപാൽ

ഡൽഹി: യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആരാകുമെന്നതിലെ നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങളോട് പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് കെ സുധാകരന്‍റെ അഭിപ്രായത്തിൽ തെറ്റില്ലെന്നും കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണെന്നും അവിടെ ആര്‍ക്കും അഭിപ്രായം പറയാമെന്നും കെസി വേണുഗോപാൽ പറ‍ഞ്ഞു. സിപിഎമ്മിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറണമെന്ന് പറഞ്ഞാൽ പറഞ്ഞവന്‍റെ സ്ഥിതി എന്താകുമായിരുന്നുവെന്നും കെസി വേണുഗോപാൽ ചോദിച്ചു. വിഎസ് ഉണ്ടായിരുന്നെങ്കിൽ കോൺഗ്രസിന് വോട്ട് ചെയ്യുമായിരുന്നു എന്ന തന്‍റെ പ്രസ്താവനയിൽ ഉറച്ച് നിൽക്കുകയാണ്. […]
Read more

പാലക്കാട് 5 മണ്ഡലങ്ങളിൽ എട്ടിടത്ത് കള്ളവോട്ട്

പാലക്കാട്: പാലക്കാട് ജില്ലയിലെ മലമ്പുഴ, ഷൊർണൂർ, തരൂർ, ഒറ്റപ്പാലം മണ്ഡലങ്ങളിലായി എട്ടിടങ്ങളിൽ കള്ളവോട്ട് ചെയ്തതായി പരാതി. വോട്ടർമാർ ബൂത്തിലെത്തിയപ്പോഴാണ് നേരത്തേ മറ്റാരോ വോട്ടുചെയ്തതായി തിരിച്ചറിഞ്ഞത്. പരാതികളുയർന്നതോടെ ഉദ്യോഗസ്ഥരിടപെട്ട് ഇവർക്ക് ടെൻഡർ വോട്ട് അനുവദിച്ചു. മലമ്പുഴ മണ്ഡലത്തിലെ പുതുപ്പരിയാരം 60-ാം നമ്പർ ബൂത്തിലായിരുന്നു ആദ്യപരാതി. വ്യാഴാഴ്ച രാവിലെ 11-ഓടെ പുതുപ്പരിയാരം എം.എം.യു.പി. സ്കൂളിൽ 915-ാം ക്രമനമ്പറിലുള്ള താഴെമുരളി ‘സൗപർണിക’യിൽ വിജയൻ (69) വോട്ടുചെയ്യാനെത്തിയപ്പോൾ ഇദ്ദേഹത്തിന്റെ വോട്ട് മറ്റാരോ ചെയ്തതായി കണ്ടെത്തി. ബൂത്തിലെ ബി.ജെ.പി. ഏജന്റ് വിവരമറിയിച്ചതോടെ കൂടുതൽ പ്രവർത്തകർ […]
Read more

ഇനി ‘അഖിൽ മാരാർ 2.0 ‘; പുതിയ ഫേസ്ബുക്ക് പേജുമായി അഖിൽ മാരാർ

തൃക്കാക്കര: ഫേസ്ബുക്ക് പേജിനു പൂട്ടുവീണതിനു പിന്നാലെ ‘അഖിൽ മാരാർ 2.0 ‘ എന്ന പേരിൽ പുതിയ ഫേസ്ബുക്ക് പേജുമായി തൃക്കാക്കര എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാർ. ആറ് ലക്ഷം ഫോളോവെർസ് ഉണ്ടായിരുന്ന തന്റെ ഫേസ്ബുക്ക് പേജ് കേരള പോലീസ് പൂട്ടിച്ചെന്ന് അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു. തുടർന്ന് അഖിൽ മാരാർ 2.0 എന്ന പേരിലാണ് പുതിയ പേജ് തുടങ്ങിയത്. 1500 ൽ അധികം ഫോളോവെർസ് ആണ് ഇതിനകം പേജിൽ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.തന്റെ ശബ്‍ദം പലരെയും ഭയപ്പെടുത്തുന്നു, വാ […]
Read more

ട്വന്റി 20 ഇറങ്ങിയ മണ്ഡലങ്ങളിൽ പോളിങ് ഉയർന്നു

കൊച്ചി: ട്വന്റി 20 മത്സരത്തിനിറങ്ങിയ മണ്ഡലങ്ങളിൽ വാശിയേറിയതോടെ പോളിങ് ശതമാനം ഉയർന്നു. ട്വന്റി 20-യുടെ തട്ടകമായി പറയുന്ന കുന്നത്തുനാട്ടിൽ ത്രികോണ മത്സരമാണ് നടന്നത്. ട്വന്റി 20 വോട്ടുകളും ബി.ജെ.പി. വോട്ടുകളും ചേരുമ്പോൾ ഇക്കുറി മണ്ഡലം എൻ.ഡി.എ.യ്ക്ക് ഒപ്പം നിൽക്കുമെന്ന വ്യാപകമായ പ്രചാരണമാണ് കുന്നത്തുനാട് നടന്നത്. ട്വന്റി 20 നേതൃത്വം അഭിമാനപ്രശ്നമായിതന്നെ കുന്നത്തുനാടിനെ കണ്ടു. മൂന്നുമുന്നണികളും ഇളക്കിമറിച്ചതോടെ കുന്നത്തുനാടിലെ പോളിങ് 84.9 ശതമാനമായി ഉയർന്നു. ട്വന്റി 20 മത്സരിച്ച തൃപ്പൂണിത്തുറയിലും വൈപ്പിനിലും ത്രികോണ മത്സരത്തിൽ പോളിങ് ശതമാനം ഉയർന്നു. […]
Read more

സഭക്ക് വേണ്ടെങ്കിൽ സഭയേയും വേണ്ടെന്ന് വയ്‌ക്കേണ്ടി വരും :ആഞ്ഞടിച്ച് ഷോൺ ജോർജ്

കോട്ടയം: കത്തോലിക്ക സഭക്കും ദീപിക പത്രത്തിനുമെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷോൺ ജോർജ് രംഗത്ത്.സഭക്ക് ബിജെപി വിരുദ്ധ നിലപാടാണെങ്കിൽ,തിരിച്ചും നിലപാട് മറ്റേണ്ടി വരും.ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട്. ദീപിക പത്രവും ആ നിലപാടാണ് സ്വീകരിക്കുന്നത്.കെ സി വേണുഗോപാലിനെയും, ജോസ് കെ മാണിയേയും കൊണ്ട് സഭക്ക് എന്ത് പ്രയോജനം ഉണ്ടായി ?FCRA ബില്ല് മാറ്റിവച്ചത് ഞങ്ങളുടെ സമ്മർദപ്രകാരമാണ്.സഭക്ക് വേണ്ടെങ്കിൽ സഭയേയും വേണ്ടെന്ന് വയ്‌ക്കേണ്ടി വരുമെന്നും ഷോൺ ജോർജ് .പറഞ്ഞു
Read more

Recent News