Category: politics

ബിഷപ്പുമാരെ ഈ ആഴ്ച കാണും; ഷോൺ ജോർജ്

കോട്ടയം: ബിഷപ്പുമാരെ ഈ ആഴ്ച കാണുമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. പറയാനുള്ളത് താൻ പറയുമെന്നും അത് അനുനയ നീക്കമല്ലെന്നും ഷോൺ ജോർജ് പറഞ്ഞു. പി സി ജോർജ് എന്നും സഭയ്ക്ക് വേണ്ടി നിലകൊണ്ട ആളാണെന്നും ഷോൺ ജോർജ് പ്രതികരിച്ചു. എഫ്സിആർഎ എല്ലാമതവിഭാഗങ്ങൾക്കും ഒരുപോലെ ബാധകം ആയ നിയമമാണ്. കൊണ്ടുവന്നത് കോൺഗ്രസാണെന്ന് ഷോൺ ജോർജ് പറഞ്ഞു. പാലാ ബിഷപ്പിനെ താൻ പിതാവിനേക്കാൾ ബഹുമാനിക്കുന്നു. പരസ്യമായി നിലപാട് സ്വീകരിക്കണം. പരസ്യനിലപാട് സ്വീകരിക്കുമ്പോൾ കോൺഗ്രസ് സഭക്ക് എന്ത് ചെയ്തു എന്നതുകൂടി […]
Read more

യൂത്ത് കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റ് എൻ.എസ് നുസൂർ സിപിഐഎമ്മിൽ ചേർന്നു

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റ് എൻ.എസ് നുസൂർ സിപിഐഎമ്മിൽ അംഗത്വമെടുത്തു. എ.കെ.ജി സെന്ററിൽ വെച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആണ് അംഗത്വം നൽകിയത്. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനാണ് താൻ കോൺഗ്രസ് വിടുന്നതെന്ന് നുസൂർ പ്രതികരിച്ചു. മതേതര രാജ്യത്ത് ഒരു ആശയം മുൻനിർത്തി മുന്നോട്ട് പോവുന്ന പ്രസ്ഥാനത്തിന് അതിന്റെ അസ്ഥിത്വവും മതേതര മൂല്യങ്ങളും നഷ്ട്ടപ്പെട്ടു എന്ന് വ്യക്തിപരമായി ബോധ്യപ്പെട്ടതിനെ തുടർന്നാണ് കോൺഗ്രസുമായുള്ള എല്ലാ തരത്തിലുമുള്ള ബന്ധവും വാക്ക്കൊണ്ടും പ്രവർത്തികൊണ്ടും മനസ്സുകൊണ്ടും ഉപേക്ഷിക്കുന്നതെന്ന് അദ്ദേഹം […]
Read more

ഭീഷണി സഭയോട് വേണ്ട; പിസി ജോർജിനും ഷോൺ ജോർജിനും മുന്നറിയിപ്പുമായി പാലാ ബിഷപ്പ്

പാലാ: ബിജെപി നേതാവ് പി സി ജോർജിനും മകൻ പാലാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ഷോൺ ജോർജിനുമെതിരെ രൂക്ഷ വിമർശനവുമായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ വൈദികരെയും സഭാ നേതൃത്വത്തെയും അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിക്കുന്നത് അനുവദിക്കാനാവില്ലെന്നാണ് ബിഷപ്പ് വിമർശിച്ചു. ഇത്തരം കടന്നാക്രമണങ്ങൾ സഭ വെച്ചുപൊറുപ്പിക്കില്ലെന്നും ബിഷപ്പ് വ്യക്തമാക്കി. അതോടൊപ്പം ഇത്തരം ഭീഷണിയുടെ സ്വരം സഭയോട് വിലപ്പോകില്ലെന്നും എല്ലാ കാലത്തും വൈദികരും മെത്രാന്മാരും മിണ്ടാപ്രാണികളായിരിക്കുമെന്ന് ആരും വിചാരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. മെത്രാന്മാരും വൈദികരും എല്ലാ […]
Read more

ബംഗാളിൽ ബിജെപി അധികാരത്തിലെത്തുമെന്ന് ഷമിക് ഭട്ടാചാര്യ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രൂക്ഷമായ വാദപ്രതിവാദങ്ങൾ ശക്തമാകുന്നു. കഴിഞ്ഞ തവണ നന്ദിഗ്രാമിൽ തോറ്റ മുഖ്യമന്ത്രി മമത ബാനർജി വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും പരാജയപ്പെടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ഷമിക് ഭട്ടാചാര്യ. ബംഗാളിലെ ജനങ്ങളെ വഞ്ചിച്ച നേതാവാണ് മമതയെന്നും, ജനങ്ങൾ അവർക്കെതിരെ വിധിയെഴുതാൻ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്നും തീവ്രവാദ ശക്തികൾക്ക് പോലും ബംഗാൾ സുരക്ഷിത താവളമായി മാറിയിരിക്കുകയാണെന്നും ഷമിക് ഭട്ടാചാര്യ വിമർശിച്ചു. റോഹിങ്ക്യകൾക്ക് മാത്രമാണ് സംസ്ഥാനത്ത് മികച്ച പരിഗണന ലഭിക്കുന്നത്. […]
Read more

വനിതാ സംവരണ ബിൽ ഈ പാർലമെന്‍റ് സമ്മേളനത്തിൽ യാഥാർഥ്യമാക്കുമെന്ന് പ്രധാനമന്ത്രി

ഡൽഹി : വനിതാ സംവരണ ബിൽ ഈ വ്യാഴാഴ്ച തുടങ്ങുന്ന പാർലമെന്‍റ് സമ്മേളനത്തിൽ യാഥാർഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. വനിതാ സംവരണ ബിൽ യാഥാർഥ്യമാക്കുന്നതിലൂടെ രാജ്യം പുതിയൊരു ചരിത്രമെഴുതാൻ ഒരുങ്ങുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദില്ലിയിൽ നടന്ന നാരീശക്തി വന്ദൻ സമ്മേളനത്തിൽ സംസാരിക്കവെയാണ് മോദിയുടെ പ്രഖ്യാപനം. വനിതാ സംവരണ ബില്ല് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണെന്നും നാരി ശക്തിക്കായി ഈ ചരിത്രപരമായ നീക്കം സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾ ഭരണകൂടത്തിന്റെ അവിഭാജ്യ ഘടകമായി മാറണമെന്നും അവരുടെ […]
Read more

മാർപ്പാപ്പ രാഷ്ട്രീയക്കാരനാകരുത് ; വിമർശിച്ച് ഡൊണാൾഡ് ട്രംപ്

വാഷിംഗ്‌ടൺ : ഇറാൻ – യുഎസ് യുദ്ധത്തിൽ അഭിപ്രായം പറഞ്ഞ ലിയോ പതിനാലാമൻ മാർപ്പാപ്പയെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് . കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ മാർപ്പാപ്പയുടെ നിലപാട് വളരെ ദുർബലമാണെന്നും വിദേശനയങ്ങൾ വളരെ മോശമാണെന്നും ട്രംപ് പരിഹസിച്ചു. ഒപ്പം ഇറാന്റെ ആണവായുധ മോഹങ്ങൾ അദ്ദേഹം അവഗണിക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി . വെനസ്വെലയിൽനിന്നും മയക്കുമരുന്ന് കടത്തും കുറ്റവാളികളുടെ കടന്നുകയറ്റവും തടയാൻ താൻ ശ്രമിക്കുമ്പോൾ അതിനെ വിമർശിക്കുന്നത് ശരിയല്ലെന്നും ട്രാപ് കുറ്റപ്പെടുത്തി . കൂടാതെ തന്നെ നേരിടാൻ […]
Read more

വീരപ്പന്റെ ഭാര്യയും മകളും നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍

ചെന്നൈ: കൊല്ലപ്പെട്ട വനംകൊള്ളക്കാരന്‍ വീരപ്പന്റെ ഭാര്യയും മകളും നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍. കൃഷ്ണഗിരി നിയമസഭാ മണ്ഡലത്തില്‍ തമിഴക വാഴ്വരിമൈ കക്ഷി സ്ഥാനാര്‍ഥിയായി ഭാര്യ മുത്തുലക്ഷ്മിയും മേട്ടൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാം തമിഴര്‍ കക്ഷി സ്ഥാനാര്‍ത്ഥിയായി മകള്‍ വിദ്യാറാണിയുമാണ് മത്സരത്തിനിറങ്ങുന്നത്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിദ്യാറാണി നാം തമിഴകര്‍ കക്ഷി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ഒരു ലക്ഷത്തില്‍ പരം വോട്ടുകള്‍ ലഭിക്കുകയും ചെയ്തിരുന്നു. 2006 ല്‍ സ്വതന്ത്രയായി മത്സരിച്ച ശേഷം മുത്തുലക്ഷ്മി ഇപ്പോഴാണ് ജനവിധി തേടുന്നത്. നാം തമിഴര്‍ […]
Read more

കുട്ടനാട്ടിലെ നോട്ടിന് വോട്ട് ആരോപണം കള്ള പ്രചരണമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി റെജി ചെറിയാൻ

ആലപ്പുഴ: കുട്ടനാട്ടിലെ വോട്ടിന് നോട്ട് ആരോപണത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് കെ തോമസിനെതിരെ രൂക്ഷ വിമർശനവുമായി യുഡിഎഫ് സ്ഥാനാർത്ഥി റെജി ചെറിയാൻ രംഗത്ത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ തന്നെ തോമസ് കെ തോമസ് തനിക്കെതിരെ കള്ള പ്രചാരണങ്ങൾ നടത്തിവരികയാണെന്നും റെജി ചെറിയാൻ ആരോപിച്ചു. എൽഡിഎഫ് പരാതിക്കൊപ്പം നൽകിയ വീഡിയോ വർഷങ്ങൾ പഴക്കമുള്ളതാണെന്നും താൻ ഹാഫ് കൈ ഷർട്ട് ഉപേക്ഷിച്ചിട്ട് ഒരുപാട് കാലമായെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പേജിൽ നിന്നും എടുത്ത വീഡിയോ ഉപയോഗിച്ചാണ് ഇത്തരത്തിൽ വ്യാജ […]
Read more

വനിതാ സംവരണ ബിൽ:പ്രതിപക്ഷത്തിന്റെ പിന്തുണ തേടി പ്രധാനമന്ത്രിയുടെ കത്ത്

ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്ലില്‍ പ്രതിപക്ഷത്തിന്റെ പിന്തുണ തേടി കേന്ദ്രസര്‍ക്കാര്‍. ആവശ്യം ഉന്നയിച്ച് ഇരു സഭകളിലെയും എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തയച്ചു. വനിതാ സംവരണ ഭേദഗതി ബില്ല് നടപ്പാക്കാനുള്ള സമയം വന്നെത്തിയെന്ന് മോദി എംപിമാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. ‘2029 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലും വനിതാ സംവരണം നടപ്പാക്കണം. നമ്മുടെ രാജ്യത്തെ സ്ത്രീകളോടുള്ള ഒരു പ്രധാന ഉത്തരവാദിത്തത്തിന്റെ പൂര്‍ത്തീകരണമായിരിക്കും നിങ്ങളുടെ പിന്തുണയെന്നും,പ്രധാനമന്ത്രിയുടെ കത്തില്‍ പറയുന്നു. പാര്‍ട്ടിയെയോ വ്യക്തിയെയോ നോക്കാതെ പാര്‍ലമെന്റില്‍ വനിതാ […]
Read more

മുഖ്യമന്ത്രി ചർച്ചകൾ ഇപ്പോൾ വേണ്ട; കെ. മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി ആരാണെന്നുള്ള ചർച്ചകൾ ഇപ്പോൾ നടത്തേണ്ടെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ പറഞ്ഞു . ജയിപ്പിച്ചയുടനെ തർക്കം തുടങ്ങിയെന്ന് ജനങ്ങൾ പറയാനിടയാവരുതെന്നും അദ്ദേഹം പറഞ്ഞു . മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസിന് അതിന്റെതായ സംവിധാനം ഉണ്ട് . നിലവിൽ മുഖ്യമന്ത്രി ചർച്ചകളിലേക്ക് കടന്നിട്ടില്ലെന്നും ഫലം വന്നതിനു ശേഷം അക്കാര്യം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു .വോട്ടുകിട്ടാത്തതിന് സമുദായത്തെ കുറ്റം പറയരുതെന്നും ചിലസമയത് സമുദായ വോട്ട് കിട്ടാതിരിക്കും , അതിന് സമുദായത്തെ തള്ളിപ്പറയരുതെന്നും കെ മുരളീധരൻ പറഞ്ഞു . […]
Read more

Recent News