Category: politics

വോട്ടെടുപ്പിന് മുന്‍പ് അപേക്ഷയുമായി മോദി

ഡൽഹി: വനിത സംവരണ ബില്ലിൽ ഇന്ന് വൈകിട്ട് നാലിന് വോട്ടെടുപ്പ് നടക്കാനിരിക്കെ അപേക്ഷയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിത സംവരണത്തിന് വോട്ടു ചെയ്യാൻ പാര്‍ലമെന്‍റ് അംഗങ്ങളോട് അപേക്ഷിക്കുകയാണെന്ന് മോദി പ്രസ്താവനയിൽ വ്യക്തമാക്കി. എല്ലാ സംശയങ്ങൾക്കും മറുപടി നൽകിയെന്നും സ്ത്രീശക്തിയുടെ വികാരം വ്രണപ്പെടുത്തരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.എല്ലാ അംഗങ്ങളും ശരിയായ തീരുമാനം എടുക്കാൻ പ്രാർത്ഥിക്കുന്ന.രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകൾ പാർലമെൻറിനെ ഉറ്റു നോക്കുകയാണ്.സ്ത്രീ സംവരണത്തിൽ ഇനിയും രാഷ്ട്രീയം കളിക്കരുത്. മനസാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യണം.അമ്മമാരെയും സഹോദരിമാരെയും പെൺമക്കളെയും ഭാര്യമാരെയും ഓർത്ത് തീരുമാനം […]
Read more

സഭയിൽ ആഞ്ഞടിച്ച് രാഹുൽഗാന്ധി

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിലെ ഭേദഗതികളുമായി ബന്ധപ്പെട്ട് പാർലമെന്റിൽ നടന്ന ചർച്ചയിൽ കേന്ദ്ര സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സ്ത്രീശക്തി നമ്മുടെ ദേശീയ ഭാവനയുടെയും കാഴ്ചപ്പാടിന്റെയും പ്രേരകശക്തിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ വികസന കാഴ്ചപ്പാടുകളിൽ സ്ത്രീശക്തി ഒരു കേന്ദ്രബിന്ദുവാണ്. എന്നാൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന വനിതാ സംവരണ ഭേദഗതി ബില്ലിനെ സ്ത്രീകളുടെ ബിൽ എന്ന് വിളിക്കാനാവില്ലെന്നും രാഹുൽ ലോക്‌സഭയിൽ പറഞ്ഞു. ഈ ബില്ലിനെ സ്ത്രീകളുടെ ബിൽ എന്ന് വിളിക്കാനാവില്ലെന്നും, സ്ത്രീ ശാക്തീകരണവുമായി ഇതിന് ബന്ധമില്ലെന്നുമാണ് […]
Read more

‘മുഖ്യമന്ത്രി ചർച്ചകളിൽ തെറ്റില്ല, ഇത് തന്നെയാണ് കോൺഗ്രസിന്റെ രീതി’; കെ. സുധാകരൻ

ന്യൂഡൽഹി: കോൺഗ്രസിൽ നടക്കുന്ന മുഖ്യമന്ത്രി ചർച്ചകളെ ന്യായീകരിച്ച് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. തെരഞ്ഞെടുപ്പ് ഫലം വരും മുമ്പുള്ള മുഖ്യമന്ത്രി ചർച്ചകളിൽ തെറ്റില്ല. കേരളത്തിൽ ഇതിന് മുൻപും തെരഞ്ഞെടുപ്പ് ഫലത്തിന് മുൻപ് ചർച്ചകൾ നടന്നിട്ടുണ്ട്. ചർച്ചകൾ നടന്നാലെ തീരുമാനം ഉണ്ടാകൂ. തീരുമാനമെടുക്കുന്നത് വരെ മുഖ്യമന്ത്രി ചർച്ചയാകാം. അത് സ്വാഭാവികമാണ്. രാഷ്ട്രീയത്തിൽ അത് പതിവാണെന്നും ഇത് തന്നെയാണ് കോൺഗ്രസിന്റെ രീതിയെന്നും കെ.സുധാകരൻ പറഞ്ഞു. ഫലം വരും മുൻപുള്ള ചർച്ചകൾ പാർട്ടിക്ക് ക്ഷീണം ആവില്ല വ്യക്തികളല്ല, പാർട്ടിയാണ് തീരുമാനം […]
Read more

മരണംവരെ കോൺഗ്രസ് അല്ലാത്ത മറ്റൊരു രാഷ്ട്രീയമില്ല

കോഴിക്കോട്: രാജിവെച്ചെന്ന വാർത്തകൾ നിഷേധിച്ച് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്. വെള്ളിയാഴ്ചയാണ് നിജേഷ് അരവിന്ദ് രാജിക്കത്ത് കെപിസിസിക്ക് കൈമാറിയെന്ന വാർത്തകൾ പുറത്തുവന്നത്. ഇതിനുപിന്നാലെയാണ് രാജിവാർത്തകൾ തള്ളി അദ്ദേഹം രംഗത്തെത്തിയത്. മാറ്റമില്ലാത്ത കോൺഗ്രസുകാരനായി നാളെയും ഇവിടെത്തന്നെ കാണുമെന്നും മരണംവരെ കോൺഗ്രസ് അല്ലാത്ത മറ്റൊരു രാഷ്ട്രീയവുമില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടി പരിഗണിച്ചില്ലെന്ന് ആരോപിച്ചാണ് നിജേഷ് രാജിക്കത്ത് നൽകിയതെന്നായിരുന്നു റിപ്പോർട്ടുകൾ. എലത്തൂർ സീറ്റിലേക്ക് ആദ്യം പരിഗണിച്ചെങ്കിലും അന്തിമ പട്ടികയിൽ സീറ്റ് ലഭിക്കാത്തതും പിന്നീട് ബാലുശ്ശേരിയിൽ […]
Read more

തൊഴിലാളി സമരം;നോയിഡയിലെത്തിയ എം എ ബേബിയെയും സംഘത്തെയും യു പി പൊലീസ് തടഞ്ഞു

നോയിഡ : സമരം നടത്തുന്ന തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ സിപിഐഎം സംഘത്തെ ഉത്തർ പ്രദേശ് പൊലീസ് തടഞ്ഞു. നോയിഡ ഗൗതം ബുദ്ധ നഗർ ജില്ലാ മജിസ്ട്രേറ്റിനെ കാണാനുള്ള യാത്രയിൽ ഡൽഹി ഉത്തർപ്രദേശ് അതിർത്തിയിൽ വെച്ചാണ് പൊലീസ് സംഘത്തെ തടഞ്ഞത്. സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി രാജ്യസഭാ എംപിമാരായ വി ശിവദാസൻ, എ എ റഹീം എന്നിവർ ഉൾപ്പെടെയാണ് സംഘത്തിലുള്ളത്. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതിന് പിന്നാലെ സംഘത്തെ പൊലീസ് സന്നാഹത്തിനൊപ്പം കടത്തിവിട്ടു. ഏറെനേരം ഗൗതം ബുദ്ധനഗർ […]
Read more

വനിതാ സംവരണബില്ലിൽ പ്രതിപക്ഷ ബഹളം

ഡൽഹി : വനിതാ സംവരണബില്ലിൽ ഇന്ന് വൈകീട്ട് നാലിന് വോട്ടെടുപ്പ് നടക്കാനിരിക്കെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. 2023 ലെ ബില്ല് തിടുക്കത്തിൽ വിജ്ഞാപനം ചെയ്തതിലാണ് പ്രതിപക്ഷം ലോക്സഭയില്‍ പ്രതിഷേധിച്ചത്. പുതിയ ബില്ലിന്‍റെ ചര്‍ച്ച നടക്കുന്നതിനിടെ ആദ്യ വനിതാ സംവരണ നിയമം ഏപ്രില്‍ 16 മുതല്‍ പ്രാബല്യത്തിലായെന്ന് വിജ്ഞാപനം ഇറക്കിയതിനെയാണ് പ്രതിപക്ഷം ചോദ്യം ചെയ്തത്. കെ സി വേണുഗോപാലാണ് ഇക്കാര്യം സഭയില്‍ ആദ്യം ഉന്നയിച്ചത്. ഡിഎംകെ എംപി കനിമൊഴിയും മറ്റു പ്രതിപക്ഷ അംഗങ്ങളും ഇത് ആവര്‍ത്തിച്ചതോടെ സഭാ നടപടികള്‍ […]
Read more

യുഡിഎഫിനെതിരെ പരിഹാസവുമായി വി. ശിവൻകുട്ടി

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിൽ വരുമെന്ന തരത്തിലുള്ള പ്രചാരണത്തെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തും യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നുവെന്നും, വകുപ്പുകൾ വരെ മുൻകൂട്ടി തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ എത്ര മുഖ്യമന്ത്രിയുണ്ട്. മൂന്നോ അഞ്ചോ? ഇനിയും കൂടും. കഴിഞ്ഞ തവണ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് കരുതി വകുപ്പുകൾ വരെ തീരുമാനിച്ചിരുന്നു. കാറിന്റെ കാര്യത്തിൽ മാത്രമായിരുന്നു അന്ന് ഒരു സംശയം ഉണ്ടായിരുന്നത്. അവർക്ക് ജ്യോത്സ്യരെ ചെന്ന് കണ്ടിട്ടൊക്കെയെ കാറിന്റെ നമ്പർ നിശ്ചയിക്കാൻ […]
Read more

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഞാനല്ല; കെ സുധാകരൻ

ന്യൂഡൽഹി: കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന രീതിയിലുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് വലിയ ചർച്ചയായതിന് പിന്നാലെ വിശദീകരണവുമായി കെ. സുധാകരൻ എം.പി. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് താനല്ലെന്നും ഹൈക്കമാൻഡാണ് തീരുമാനമെടുക്കേണ്ടതെന്നും കെ. സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടാകും. അത് മാധ്യമങ്ങളോട് പറയേണ്ടതില്ല. അത് സ്വകാര്യം പറയേണ്ട കാര്യമാണ്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് ചർച്ച നടത്തിയിട്ട് കാര്യമില്ലല്ലോ. ഫലം വന്നിട്ട് ചർച്ച നടത്തിയിട്ടല്ലേ ഗുണമുണ്ടാവുകയുള്ളൂവെന്നും സുധാകരൻ പറഞ്ഞു. കഴിഞ്ഞദിവസമാണ് കെ.സി. വേണുഗോപാലിനെ പുകഴ്ത്തി കെ. സുധാകരൻ […]
Read more

വനിതാ സംവരണ ബില്ലിനെ എതിർത്തവരോട് സ്ത്രീകൾ ക്ഷമിക്കില്ലെന്ന് പ്രധാനമന്ത്രി

ഡൽഹി: പ്രതിപക്ഷത്തിന്റെ എതിർപ്പുകൾക്കിടെ വനിതാ സംവരണ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ച് കേന്ദ്രം. ബിൽ അവതരണത്തെ ചരിത്രനിമിഷമെന്ന് വിശേഷിപ്പിച്ച മോദി, ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വ്യക്തമാക്കി. രാഷ്ട്രീയവും ദിശയും മാറ്റിമറിക്കുന്ന ബില്ലാണിത്. സ്ത്രീകൾക്ക് ഭരണത്തിന്റെ ഭാഗമാകാനുള്ള വലിയ അവസരമാണെന്നും അദ്ദേഹം വ്യക്തമാക്കി. 25-30 വർഷങ്ങൾക്ക് മുൻപ് ഈ ആശയം ആദ്യമായി വിഭാവനം ചെയ്തപ്പോൾതന്നെ നടപ്പിലാക്കേണ്ടതായിരുന്നു. ഇന്നത് പക്വമായ ഘട്ടത്തിലെത്തിനിൽക്കുകയാണ്. കാലം ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ മാറ്റങ്ങൾ വരുത്താറുണ്ട്. അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. നമ്മുടെ വികസനയാത്രയിലേക്ക് പുതിയൊരു മാനംകൂടി ചേർക്കാനുള്ള […]
Read more

ലോക്‌സഭയുടെ അംഗബലം 815 ആകും

ന്യൂഡൽഹി: ലോക്‌സഭാ അംഗബലം 815 ആയി ഉയരുമെന്നും അതിൽ 272 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുമെന്നും കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ. ഈ ക്വാട്ട നടപ്പാക്കുന്നതിലൂടെ പുരുഷന്മാർക്കോ ഏതെങ്കിലും സംസ്ഥാനത്തിനോ നഷ്ടം സംഭവിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളുടെ സംവരണനിയമം ഭേദഗതി ചെയ്യുന്നതിനും സീറ്റ് പുനർനിർണയ കമ്മിഷൻ രൂപവത്കരിക്കുന്നതിനുമായി അവതരിപ്പിച്ച മൂന്ന് ബില്ലുകളിൽ ലോക്‌സഭയിൽ നടത്തിയ പ്രാരംഭ പ്രസംഗത്തിലാണ് 815 ൽ 272 സീറ്റുകൾ സ്ത്രീകൾക്കായി 33 ശതമാനം സംവരണം ചെയ്യുന്ന ഫോർമുല കേന്ദ്രം വ്യക്തമാക്കിയത്. നിർദ്ദിഷ്ട […]
Read more

Recent News