സ്ട്രോങ്ങ് റൂം തുറന്ന സംഭവം; അട്ടിമറി സംശയിക്കുന്നുവെന്ന് യുഡിഎഫ്
കോഴിക്കോട്: കോഴിക്കോട് വെള്ളിമാട്കുന്ന് ജെഡിടിയിലെ വോട്ടിംങ് മെഷീൻ സൂക്ഷിച്ച അതീവസുരക്ഷയുള്ള റൂം രഹസ്യമായി തുറന്ന സംഭവത്തിൽ അട്ടിമറി സംശയിക്കുന്നതായി ആവർത്തിച്ച് യുഡിഎഫ്. തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ശ്രമം നടന്നതായും സംഭവത്തിൽ ദുരൂഹത സംശയിക്കുന്നുവെന്നും കോൺഗ്രസ് നേതാക്കളായ എംകെ രാഘവൻ, ഡിസിസി അധ്യക്ഷൻ പ്രവീൺകുമാർ തുടങ്ങിയ നേതാക്കൾ പറഞ്ഞു. സ്ട്രോങ്ങ് റൂമിന് സമീപം ഒരു സ്പെയർ റൂമുണ്ട്. ഇത് അടയ്ക്കണമെന്നും സുരക്ഷ പൂർണമായും ബിഎസ്എഫിനെ ഏൽപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം തുറന്നത് സ്ട്രോങ്ങ് റൂം അല്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. […]
Read more

