ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയ്‌ക്കെതിരെ വിമർശനവുമായി ഡിഎംകെ. വിജയ് പള്ളിക്കുള്ളിൽ പ്രാർത്ഥിച്ചതിനെതിരെ പി വിൽസൻ എം പി ആണ് വിജയിയെ വിമർശിച്ചു . യൂദാസിന്റെ ചുംബനത്തിന് സമാനമാണ് വിജയുടെ പ്രാർത്ഥനയെന്നു അദ്ദേഹം പറഞ്ഞു. വിജയുടേതും വഞ്ചന ചുംബനമാണെന്ന് അദ്ദേഹം വിമർശിച്ചു. മാത്രമല്ല എഫ്സിആർഎ ചർച്ചയായപ്പോൾ വിജയ് എന്തുകൊണ്ട് പ്രതികരിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. പള്ളിക്കുള്ളിൽ ഫോട്ടോ എടുത്താൽ ക്രിസ്ത്യാനികൾ വീഴില്ലെന്നും കൂട്ടിച്ചേർത്തായിരുന്നു അദ്ദേഹം വിജയിയെ വിമർശിച്ചത്.
അതേസമയം തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കാനിരിക്കെ ദേശീയ നേതാക്കൾ ഇന്ന് തമിഴ്‌നാട്ടിൽ എത്തുമെന്നാണ് വിവരം. ഡിഎംകെ സഖ്യത്തിനായി രാഹുൽ ഗാന്ധിയും അരവിന്ദ് കെജ്രിവാളും ഇന്ന് പ്രചാരണത്തിനിറങ്ങും. രാഹുൽ ഗാന്ധി കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തുടങ്ങിയ ജില്ലകളിലും കെജ്രിവാൾ എം കെ സ്റ്റാലിനുവേണ്ടി വടക്കൻ തമിഴ്നാട്ടിലുമാണ് പ്രചാരണത്തിനിറങ്ങുക. ഒപ്പം ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു എൻഡ എ സ്ഥാനാർത്ഥികൾക്ക് വേണ്ടി കോയമ്പത്തൂർ , ചെന്നൈ എന്നിവിടങ്ങളിൽ പ്രചാരണം നടത്തും . വിജയ് ഇന്ന് രാവിലെ തിരുവള്ളൂരിലും വൈകിട്ട് ചെന്നൈയിലും തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമെന്ന് ടിവികെ അറിയിച്ചു.
യൂദാസിന്റെ ചുംബനത്തിനു സമാനമാണ് വിജയ്‌യുടെ പ്രാർത്ഥന; വിമർശനവുമായി ഡിഎംകെ
