മാർപ്പാപ്പ രാഷ്ട്രീയക്കാരനാകരുത് ; വിമർശിച്ച് ഡൊണാൾഡ് ട്രംപ്

വാഷിംഗ്‌ടൺ : ഇറാൻ – യുഎസ് യുദ്ധത്തിൽ അഭിപ്രായം പറഞ്ഞ ലിയോ പതിനാലാമൻ മാർപ്പാപ്പയെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് . കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ മാർപ്പാപ്പയുടെ നിലപാട് വളരെ ദുർബലമാണെന്നും വിദേശനയങ്ങൾ വളരെ മോശമാണെന്നും ട്രംപ് പരിഹസിച്ചു. ഒപ്പം ഇറാന്റെ ആണവായുധ മോഹങ്ങൾ അദ്ദേഹം അവഗണിക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി . വെനസ്വെലയിൽനിന്നും മയക്കുമരുന്ന് കടത്തും കുറ്റവാളികളുടെ കടന്നുകയറ്റവും തടയാൻ താൻ ശ്രമിക്കുമ്പോൾ അതിനെ വിമർശിക്കുന്നത് ശരിയല്ലെന്നും ട്രാപ് കുറ്റപ്പെടുത്തി .

കൂടാതെ തന്നെ നേരിടാൻ വേണ്ടിയാണു ഒരു അമേരിക്കക്കാരനെ മാർപ്പാപ്പ ആയി നിയമിച്ചതെന്നും അദ്ദേഹം ആരോപിച്ചു . മാർപ്പാപ്പ ഒരു രാഷ്ട്രീയക്കാരനാവാൻ നോക്കാതെ സഭയുട കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു . ശുശ്രൂഷകൾ നടത്തിയതിന് പുരോഹിതരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിക്കാതിരുന്ന ആളാണ്, മാർപ്പാപ്പയുടെ സഹോദരൻ തന്നെ പിന്തുണക്കുന്ന ആളാണെന്നും ലിയോ മാർപ്പാപ്പയ്ക്ക് അതിന് സാധിക്കുന്നില്ലെന്നും ട്രംപ് പരിഹസിച്ചു .

സെന്റ് പീറ്റെഴ്സ് ബസിലിക്കയിൽ ശനിയാഴ്‌ച്ച നടന്ന വൈകുന്നേര പ്രാർത്ഥന ശുശ്രൂഷയ്ക്കിടയിലാണ് അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ മാർപ്പാപ്പ ആഹ്വാനം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *