ആക്രമണം തുടർന്ന് അമേരിക്ക; പന്ത്രണ്ടാം ദിവസവും ഇറാനെതിരെ ആക്രമണം
ടെഹ്‌റാൻ: ഇറാനെതിരെ വീണ്ടും അമേരിക്കൻ ആക്രമണം. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ് ആക്രമണം. ബുഷെഹർ ആണവനിലയത്തിനടുത്ത വൈദ്യുത സബ്‌സ്‌റ്റേഷനിലടക്കം ആക്രമണമെന്ന് റിപ്പോർട്ടുകൾ. ഹോർമുസ് കടലിടുക്കിൽ ഇറാൻ ഓരോ കപ്പലുകളെ ആക്രമിക്കുമ്പോഴും, ഇറാനിലെ ഒരു പാലമോ പവർ പ്ലാന്റോ അമേരിക്ക ബോംബിട്ട് തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. സൗദി അറേബ്യയിലെ അൽ ഷുഖൈഖിൽ നിന്ന് 70 നോട്ടിക്കൽ മൈൽ അകലെ എണ്ണക്കപ്പൽ ആക്രമിക്കപ്പെട്ടതായും കപ്പലിൽ തീപിടുത്തമെന്നും യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ്. അതേസമയം, മൂന്നാഴ്ചയ്ക്കിടെ […]
Read more

