Category: politics

‘അദാനിയുമായി അഭിപ്രായ വ്യത്യാസം ഉള്ള ഉദ്യോഗസ്ഥയെ മാറ്റുമ്പോൾ ചോദ്യങ്ങൾ ഉയരും’; ദിവ്യ എസ് അയ്യരെ മാറ്റിയതിൽ തോമസ് ഐസക്

ഡൽഹി: വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിൽ, ഇപി ജയരാജനെ തള്ളി തോമസ് ഐസക്. വിവാദം ആക്കേണ്ടതില്ല എന്ന് പറയുന്നതിൽ കാര്യമില്ലെന്നും പാർട്ടിയിൽ ഒരു അഭിപ്രായ വ്യത്യാസവും ഇല്ലെന്നും തോമസ് ഐസക് വ്യക്തമാക്കി. തൂത്തുക്കുടി തുറമുഖത്ത് എംഎസ്‍സി കമ്പനിക്ക് സ്വന്തമായി ടെർമിനൽ ഉള്ളത് കരാർ ലംഘനം ആണോ എന്നത് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ദിവ്യ എസ് അയ്യരെ മാറ്റിയതിൽ, സർക്കാരിന് മാറ്റാൻ അധികാരമുണ്ടെന്നും തോമസ് ഐസക് പ്രതികരിച്ചു. എന്നാൽ നേരത്തെ അദാനിയുമായി അഭിപ്രായ വ്യത്യാസം ഉള്ള […]
Read more

വിഴിഞ്ഞം ഓഹരി കൈമാറ്റം; സിപിഎമ്മിൽ ഭിന്നതയില്ലെന്ന് ടിപി രാമകൃഷ്ണൻ

തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തിൽ സിപിഎമ്മിൽ ഭിന്നതയില്ലെന്ന് ടിപി രാമകൃഷ്ണൻ. എംഎസ്‍സിക്ക് കരാർ നൽകുന്നതിലല്ല പ്രശ്‌നമെന്നും സർക്കാരിൻ്റെ അറിവും അനുമതിയും വേണമായിരുന്നുവെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. സിപിഎം നിലപാടാണ് താൻ പറയുന്നത്. വിഴിഞ്ഞത്തിനെതിരല്ല. വ്യവസ്ഥകളാണ് പ്രശ്‌നം. യോഗത്തിൽ എല്ലാവരും ചേർന്നെടുത്ത തീരുമാനമാണ് യാഥാർത്ഥ്യം ജനങ്ങളെ അറിയിക്കുക എന്നതെന്നും ടിപി രാമകൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ വിഴിഞ്ഞം ഓഹരി കൈമാറ്റത്തെ അനുകൂലിച്ച് സംസാരിച്ച ഇപിയുടെ പ്രതികരണം താൻ കണ്ടിട്ടില്ലെന്നായിരുന്നു ടിപി രാമകൃഷ്ണൻ്റെ മറുപടി. അതേസമയം, വിഴിഞ്ഞം ഓഹരി […]
Read more

അയോധ്യ സംഭാവനാ തട്ടിപ്പ്: ‘ പ്രധാനമന്ത്രിക്ക് മൗനം’; കെ സി വേണുഗോപാല്‍

തൃശൂര്‍: അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സാധാരണക്കാരായ ജനങ്ങള്‍ നല്‍കിയ സ്വര്‍ണവും പണവുമാണ് കൊള്ളയടിക്കപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതെല്ലാം നടന്നത് ട്രസ്റ്റ് ഭാരവാഹിളുടെ അറിവോടെയാണെന്നും അദ്ദേഹം ആരോപിച്ചു. സിസിടിവി ദൃശ്യങ്ങള്‍ നീക്കം ചെയ്യപ്പെട്ടു. സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ തന്നെ സുരക്ഷയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നിട്ടും അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പ്രധാനമന്ത്രി നേരിട്ട് നിയമിച്ച ട്രസ്റ്റാണ് അവിടെ ഉള്ളത്. എന്നാല്‍ ഇത്രയും വലിയ കൊള്ള നടന്നിട്ടും പ്രധാനമന്ത്രി […]
Read more

‘മൂന്ന് നേതാക്കളും യോജിച്ച് പോകണം’; പാർട്ടിയിലെ വിഭാഗീയതയില്‍ ഇടപെട്ട് സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: സിപിഐഎമ്മിൽ തിരുവനന്തപുരം ജില്ലയിലെ വിഭാഗീയത അവസാനിപ്പിക്കാന്‍ ഇടപെട്ട് സംസ്ഥാന നേതൃത്വം. വി ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍, വി ജോയി എന്നിവരോട് യോജിച്ച് പോകാൻ നേതൃത്വം നിര്‍ദേശിച്ചു. ജില്ലാ നേതൃത്വവുമായി സഹകരിക്കാന്‍ ശിവന്‍കുട്ടിയോട് നേതൃത്വം ആവശ്യപ്പെട്ടു. ശിവന്‍കുട്ടി, കടകംപള്ളി എന്നിവരെ പരിപാടികളില്‍ സഹകരിപ്പിക്കണമെന്ന് വി ജോയിക്കും നിര്‍ദേശം നല്‍കിഎന്നും വിവരമുണ്ട്. മൂന്ന് നേതാക്കളും ഒന്നിച്ച് വാര്‍ത്താസമ്മേളനം നടത്തിയത് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിന് പിന്നാലെയാണെന്നാണ് വിവരം. സിപിഐഎം ജില്ലാ സെക്രട്ടറിയായിരുന്ന വി ജോയ് വര്‍ക്കലയില്‍ മത്സരിക്കാന്‍ പോയതോടെയാണ് ജില്ലാ […]
Read more

അംഗങ്ങളുടെ ഓരോ നീക്കവും ‘സരൾ ആപ്പിൽ രേഖപ്പെടുത്തണം; മാറ്റങ്ങളുമായി ബിജെപി

കാഞ്ഞങ്ങാട്: ബി.ജെ.പി.യുടെ മൊബൈൽ ആപ്ലിക്കേഷനായ ‘സരൾ’ ആപ്പ് കൂടുതൽ മാറ്റത്തോടെ അംഗങ്ങളിലേക്കെത്തി. ആരെയൊക്കെ കണ്ടു, എന്തായിരുന്നു ലക്ഷ്യം, ഗൃഹസന്ദർശനം നടത്തിയോ, നടത്തിയെങ്കിൽ എത്ര വീടുകളിൽ കയറി, ലഭിക്കുന്ന പ്രതികരണം എന്താണ് തുടങ്ങി എല്ലാകാര്യങ്ങളും നൂലിഴതെറ്റാതെ ഓരോ പാർട്ടി അംഗവും എഴുതണം. ബൂത്തുതലത്തിലെയും മണ്ഡലംതലത്തിലെയും ജില്ലാതലത്തിലെയും പ്രവർത്തനങ്ങൾ അതത് ഭാരവാഹികൾ വിശദീകരിച്ച് പോസ്റ്റ് ചെയ്യണം. ബൂത്ത് കമ്മിറ്റിയിലായാലും മേൽകമ്മിറ്റികളിലായാലും പങ്കെടുത്തവർ ഒപ്പിട്ട മിനിറ്റ്‌സ് ബുക്കിന്റെ പേജ് ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യണമെന്നത് നേരത്തേയുള്ള നിർദേശമാണ്. യോഗത്തിലെത്താത്ത നേതാക്കൾ പിന്നീട് […]
Read more

സിപിഐഎമ്മില്‍ നേതൃമാറ്റം ഉണ്ടാകില്ല; ദിവ്യ എസ് അയ്യരെ മാറ്റിയ സംഭവം വിവാദ വിഷയമാക്കേണ്ട കാര്യമില്ല: കെ കെ ശൈലജ

ന്യൂഡല്‍ഹി: സിപിഐഎമ്മില്‍ നേതൃമാറ്റം ഉണ്ടാകില്ലെന്ന് കെ കെ ശൈലജ. പരാജയമുണ്ടായാല്‍ നേതൃത്വത്തെ മാറ്റുന്ന രീതി സിപിഐഎമ്മിലില്ലെന്ന് അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് പോലെയുള്ള പാര്‍ട്ടി അല്ലല്ലോ സിപിഐഎമ്മെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു. തെറ്റ് തിരുത്തിയാല്‍ ആര്‍ക്കും പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്റെ നിലപാടിലും അവര്‍ പ്രതികരിച്ചു. ഇക്കാര്യത്തില്‍ പാര്‍ട്ടി സെക്രട്ടറി നിലപാട് വ്യക്തമാക്കിയതാണെന്നും കാത്തിരുന്ന് കാണാമെന്നുമായിരുന്നു അവരുടെ പ്രതികരണം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ക്ഷീണിക്കാതിരിക്കാനുള്ള ഇടപെടല്‍ എന്താണെങ്കിലും അത് ചെയ്തിരിക്കുമെന്നും അവർ […]
Read more

കേരള ബിജെപിയിൽ തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം: വ്യാപക ക്രമക്കേടെന്ന് കണ്ടെത്തൽ

കോഴിക്കോട്: കേരള ബിജെപിയിൽ തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം. നിയമസഭാ തെരഞ്ഞെടുപ്പിനായി കേന്ദ്ര നേതൃത്വം നൽകിയ തെരഞ്ഞെടുപ്പ് ഫണ്ടിൽ വ്യാപക ക്രമക്കേട് നടന്നെന്നാണ് കണ്ടെത്തൽ. സെൻട്രൽ ഓഡിറ്റിങ് വിഭാഗമാണ് ക്രമക്കേട് കണ്ടെത്തിയത്. കോടികളുടെ വെട്ടിപ്പ് നടന്നുവെന്നാണ് സംശയം. നേതാക്കളുടെ ഹെലികോപ്റ്റർ യാത്രയ്ക്ക് തുക കൂട്ടിയെഴുതിയും കൊടിയുടെ പേരിലും വിഐപി താമസം, ഭക്ഷണം, യാത്ര നിരക്ക് എന്നിവയിൽ ക്രമക്കേട് കാണിച്ചും കോടികൾ തട്ടിയതായാണ് കണ്ടെത്തൽ. പല തുകകകളും എഴുതിവാങ്ങിയതും അനധികൃതമായിട്ടാണെന്നും അതിന് കൃത്യമായ രേഖകളില്ലാതെയാണെന്നുമാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്. എന്നാൽ […]
Read more

താങ്കളുടെ വാക്കുകളും ശരീരഭാഷയും മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല’; വിഡി സതീശനോട് കെ കെ രാഗേഷ്

കണ്ണൂര്‍: വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. തുറമുഖത്തിന്റെ ഓഹരി വില്‍പ്പനയില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്ക് മാത്രമല്ല, ഓരോ മലയാളിക്കും താല്‍പര്യമുണ്ട്. കേരളത്തിന്റെ പൊതുമുതല്‍ കൈമോശം വരാതിരിക്കാനുള്ള ജാഗ്രതയുടെ താല്‍പര്യമാണതെന്നും രാഗേഷ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ജനാധിപത്യബോധത്തിന്റെ താല്‍പര്യമാണത്. ഇത്രമാത്രം അസഹിഷ്ണുത കാണിക്കുന്ന താങ്കളോട് ഒരു ചോദ്യം ആവര്‍ത്തിക്കട്ടെ, എന്താണ് വിഴിഞ്ഞത്തോടുള്ള ‘അമിത താല്‍പര്യം’?. രാഗേഷ് ചോദിച്ചു. […]
Read more

ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ കെ സുധാകരന്റെ കോടതിയലക്ഷ്യ നടപടി അവസാനിപ്പിച്ചു

കൊച്ചി: കോടതിയലക്ഷ്യ കേസിൽ മുൻ കെപിസിസി പ്രസിഡൻ്റ് കെ സുധാകരന് ആശ്വാസം. മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ സിബിഐ അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെ വിമർശിച്ചതുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ നടപടികളാണ് കേരള ഹൈക്കോടതി അവസാനിപ്പിച്ചത്. ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായി സുധാകരൻ സമർപ്പിച്ച മാപ്പപേക്ഷ സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ നടപടി. ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം റദ്ദാക്കിക്കൊണ്ടുള്ള ഡിവിഷൻ ബെഞ്ചിൻ്റെ വിധി പ്രസ്താവനയെ കെ. സുധാകരൻ പരസ്യമായി വിമർശിച്ചിരുന്നു. ഇത് കോടതിയെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാണിച്ചാണ് നിയമനടപടി […]
Read more

ഗതാഗത മന്ത്രി സഞ്ചരിച്ച വാഹനത്തിന് ഇൻഷുറൻസ് പോലുമില്ലെന്ന് സോഷ്യൽ മീഡിയ പ്രചരണം തള്ളി എംവിഡി

തിരുവനന്തപുരം: ഗതാഗത മന്ത്രിയുടെ കാസർഗോഡ് യാത്രയ്ക്കായി ഉപയോഗിച്ച വാഹനത്തിന് രേഖകളില്ലെന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർതത്തകൾ തള്ളി മോട്ടോർ വാഹന വകുപ്പ്. മന്ത്രിയുടെ യാത്രയ്ക്കായി ടൂറിസം വകുപ്പ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചതായിരുന്നു ആ വാഹനമെന്നും വാഹനത്തിന് കൃത്യമായ രേഖകൾ നിലവിലുണ്ടെന്നും അധികൃതർ അറിയിച്ചു. കേരള സ്റ്റേറ്റ് ഇൻഷുറൻസ് ഡിപ്പാർട്ട്മെന്‍റ് നൽകിയിട്ടുള്ള ഇൻഷുറൻസ് ഈ വാഹനത്തിനുണ്ട്. 2025 മെയ് 18 മുതൽ 2027 മെയ് 17 വരെ ഈ ഇൻഷുറൻസിന് സാധുതയുണ്ട്. വാഹനത്തിന്‍റെ മലിനീകരണ സർട്ടിഫിക്കറ്റ് കാലാവധി 2026 […]
Read more

Recent News