Category: politics

‘സിപിഎം പ്രവർത്തകർ പ്രിയദർശിനി ബസിൽ കയറേണ്ടെന്ന് ഗോവിന്ദൻ മാസ്റ്റർ പറയുന്നില്ലല്ലോ?’; മന്ത്രി സി.പി ജോൺ

കാസർകോട്: കെഎസ്ആർടിസിയിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്ര പ്രിയദർശിനി പദ്ധതി ബഹിഷ്കരിക്കണം എന്ന് പറഞ്ഞവരെ ഇപ്പോൾ കാണാനില്ലെന്ന് ഗതാഗത മന്ത്രി സി പി ​ജോൺ. സിപിഎമ്മിന്‍റെ പ്രവർത്തകരോടെല്ലാം പ്രിയദർശിനിയിൽ കയറരുതെന്ന് പറഞ്ഞാൽ 35 ശതമാനം പേർ കയറില്ലല്ലോ. സ്വകാര്യ ബസ് ഉടമകൾക്ക് അതിന്റെ പ്രയോജനം കിട്ടുമല്ലോയെന്നും മന്ത്രി സി പി ജോണ്‍ പരിഹസിച്ചു. സ്വകാര്യ ബസ് മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ മുഖ്യമന്ത്രിയുമായി ആലോചിച്ച് കമ്മിറ്റി രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. മുപ്പതിനായിരത്തിലധികം ബസ്സുകൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ എണ്ണായിരം ബസ്സുകൾ മാത്രമേയുള്ളൂ. അതിന്‍റെ […]
Read more

സുധാകരന്റെത് സംസ്‌കാര ശൂന്യമായ പ്രതികരണം; പ്രതിഷേധിക്കാന്‍ ആഹ്വാനവുമായി സിപിഎം

ആലപ്പുഴ: ജി സുധാകരന്‍ എംഎല്‍എയുടെ സംസ്‌കാര ശൂന്യമായ വര്‍ത്തമാനം സകല സീമകളും ലംഘിക്കുന്നതാണെന്നും ഇതിനെതിരെ പ്രതിഷേധം ഉയരണമെന്നും സിപിഎം. സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റിയില്‍ ദീര്‍ഘകാലം ഇരിക്കുകയും വിവിധ സ്ഥാനമാനങ്ങള്‍ നേടിയെടുത്ത ശേഷം, യുഡിഎഫ് പിന്തുണയോടെ എം.എല്‍.എ യായ സുധാകരന് ആരേയും എന്തും പറയാനുള്ള ലൈസന്‍സാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത് എന്ന് കരുതി പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയെ അങ്ങേയറ്റം സംസ്‌കാര ശൂന്യമായ നിലയില്‍ അഭിസബോധന ചെയ്ത് വായില്‍ തോന്നുന്നതെല്ലാം വിളിച്ച് പറഞ്ഞതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് സിപിഎം ആലപ്പുഴ ജില്ലാ […]
Read more

സിപിഎം നേതാക്കൾക്കെതിരെ ഒളിയമ്പുമായി മുൻ എംഎൽഎ സുജിത്ത് വിജയൻപിള്ള

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ ചവറയിൽ താൻ നേരിട്ട പരാജയത്തിൽ സിപിഎം നേതാക്കളെ വിമർശിച്ച് മുൻ എംഎൽഎ ഡോ. സുജിത് വിജയൻ പിള്ള. സി.പി.എം. നേതാക്കളെ സംശയമുനയിൽ നിർത്തുന്ന വിമർശനവുമായി പാർട്ടി സ്വതന്ത്ര എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റിൽ വിമ‍ർശനം. താൻ പരാജയപ്പെട്ട കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചില മുൻനിര നേതാക്കൾ ഉദാസീനരായിരുന്നെന്ന് സുജിത്ത് സാമൂഹികമാധ്യമത്തിൽ കുറിച്ചു. സ്ഥാനമൊഴിഞ്ഞ ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി ശ്യാം മോഹന് അഭിവാദ്യമർപ്പിച്ചു തയ്യാറാക്കിയ കുറിപ്പിലാണ് ചില നേതാക്കളെ സംശയമുനയിൽ നിർത്തുന്നത്. ‘മറ്റുള്ളവർക്കുകൂടി അവസരം നൽകുകയെന്ന ശ്യാം […]
Read more

വഴി തടഞ്ഞ് പ്രകടനം; മുന്‍ എംഎല്‍എയ്ക്ക് കോടതി പിരിയും വരെ നില്‍പ്പും 1600 രൂപ പിഴയും ശിക്ഷ

തിരുവനന്തപുരം: ഗതാഗത തടസ്സം സൃഷ്ടിച്ച് പ്രകടനം നടത്തിയെന്ന കേസില്‍ ആലപ്പുഴ മുന്‍ എംഎല്‍എയുമായ സിപിഎം നേതാവുമായ പിപി ചിത്തരഞ്ജന് കോടതി പിരിയും വരെ നില്‍പ്പ് ശിക്ഷയും 1600 രൂപ പിഴയും. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് റ്റാനിയ മറിയം ജോസ് ആണ് ചിത്തരഞ്ജന്‍ അടക്കം മൂന്ന് നേതാക്കളെ ശിക്ഷിച്ചത്. ചിത്തരജ്ഞനെ കൂടാതെ കേസിലെ മറ്റ് പ്രതികളായ സിഐടിയു നേതാക്കളായ പിഎം വാഹിദ, എന്‍കെ രാമചന്ദ്രന്‍ എന്നിവരെയും സമാനമായ രീതിയില്‍ ശിക്ഷിച്ചു. മൂവരും കോടതി മുറിയില്‍ രാവിലെ മുതല്‍ […]
Read more

മണ്ണിടിച്ചിലിൻ്റെ ഉത്തരവാദിത്തം കൊങ്കൺ റെയിൽവേക്കെന്ന് മന്ത്രി പി കെ ബഷീർ

തിരുവനന്തപുരം: വയനാട് മേപ്പാടിയിലുണ്ടായ മണ്ണിടിച്ചിലിൻ്റെ ഉത്തരവാദിത്തം തുരങ്ക നിർമാണ കമ്പനിയായ കൊങ്കൺ റെയിൽവേക്കെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ പറഞ്ഞു. നിർമാണം നടക്കുന്നയിടത്ത് മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടത് നീക്കം ചെയ്യണമെന്ന് കർശന നിർദേശം നൽകിയിരുന്നതായും മന്ത്രി പറഞ്ഞു. വകുപ്പ് സെക്രട്ടറി അടക്കം സ്ഥലം സന്ദർശിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.പിഡബ്ല്യുഡിയെ നോക്കുകുത്തിയാക്കിയാണ് കരാറെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെ ജോലി നിർത്തി ആളുകളെ മാറ്റിയത് കൊണ്ട് എഞ്ചിനീയർമാരും സെക്യൂരിറ്റി ഉദ്യോഗസ്ഥരും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഇതിൽ പിഡബ്ല്യുഡിയെ കൂടുതൽ കുറ്റം […]
Read more

പി കെ ശശി സിഎംപിയിലേക്ക്; ശശി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെന്ന് സിപി ജോണ്‍

തിരുവനന്തപുരം: സിപിഎം മുന്‍ എംഎല്‍എ പി കെ ശശി സിഎംപിയിലേക്ക്. പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ഡെമക്രാറ്റിക് മാര്‍ക്‌സിസ്റ്റ് ഫ്രണ്ട് (ഡിഎംഎഫ്) സിഎംപിയില്‍ ലയിക്കും. ഡിഎംഎഫിന് പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവുമായി യോജിച്ചുപോകാവുന്ന പാര്‍ട്ടി സിഎംപിയാണ്. സിഎംപിയില്‍ ലയിക്കാനുള്ള തീരുമാനം പാര്‍ട്ടി ഏകകണ്ഠമായി അംഗീകരിച്ചുവെന്നും പി കെ ശശി പറഞ്ഞു. സിഎംപി ജനറല്‍ സെക്രട്ടറിയും മന്ത്രിയുമായ സി പി ജോണിന്റെ സാന്നിധ്യത്തിലാണ് പി കെ ശശിയുടെ പ്രഖ്യാപനം. ശശിയുടെ പ്രഖ്യാപനത്തെ സി പി ജോണ്‍ സ്വാഗതം ചെയ്തു. പി […]
Read more

പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും നൽകുന്ന ശമ്പളം വെട്ടിക്കുറയ്ക്കാൽ സർക്കാർ തയാറാവണം; ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും നൽകി വരുന്ന ഭീമമായ ശമ്പളം വെട്ടിക്കുറയ്ക്കാൽ സർക്കാർ തയാറാവണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഇന്ത്യയുടെ പ്രധാനമന്ത്രി, കേരളത്തിന്റെ മുഖ്യമന്ത്രി എന്നിവരേക്കാൾ ഉയർന്ന ശമ്പളമാണ് പിഎസ്‌സി അംഗങ്ങൾക്ക് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. 2025ലെ ശമ്പള പരിഷ്ക്കരണം പ്രകാരം പിഎസ്‌സി ചെയർമാനു 4.10 ലക്ഷം രൂപയും അംഗങ്ങൾക്ക് 4 ലക്ഷം രൂപയുമാണ് ശമ്പളം. പ്രധാനമന്ത്രിയ്ക്ക് 2.80 ലക്ഷം രൂപയും മുഖ്യമന്ത്രിക്ക് 1.85 ലക്ഷം രൂപയും മാത്രമാണ് ശമ്പളമെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു. […]
Read more

‘പഠന കാലത്ത് ക്ലാസ് ലീഡർ പോലും ആയിട്ടില്ല’:ആരോപണങ്ങൾ തള്ളി എൻ ശേഷാദ്രിനാഥൻ

തിരുവനന്തപുരം: ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ഒരു കാലത്തും ബന്ധപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ ശേഷാദ്രിനാഥന്‍ പറഞ്ഞു. കോളേജ് പഠനകാലത്ത് ക്ലാസ് റെപ്രസന്റേറ്റീവ് പോലും ആയിട്ടില്ല. സ്വതന്ത്രവും നീതിപൂര്‍വ്വവുമായ പ്രവര്‍ത്തനം ഉറപ്പാക്കുമെന്നും ശേഷാദ്രിനാഥന്‍ പറഞ്ഞു. കോൺഗ്രസ് നേതാവ് പിഎം നിയാസുമായി ദീര്‍ഘകാലത്തെ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ഒരു കാലത്തും ഒരാളുമായും ബന്ധമില്ല. യുയുസി ആയെന്നൊക്കെയാണ് പറയുന്നത്. പഠിക്കുന്ന കാലത്ത് ഒരു ക്ലാസ് റെപ്രസന്റേറ്റീവ് പോലും ആയിട്ടില്ല. കോളേജില്‍ പഠിക്കുമ്പോള്‍ മത്സരിച്ചിട്ടുപോലമില്ല. പ്രൊഫഷനില്‍ മാത്രം ഫോക്കസ് ചെയ്ത് സിവില്‍ […]
Read more

അഭിഭാഷക നിയമനം: അനർഹരെ പുറത്താക്കണമെന്ന് ലോയേഴ്സ് കോൺഗ്രസ്

കൊച്ചി: ഹൈക്കോടതി അഭിഭാഷ നിയമനത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ലോയേഴ്സ് കോൺഗ്രസ്. ഹൈക്കോടതി അഭിഭാഷകരുടെ പട്ടികയിൽ ഇനിയും അനർഹരുണ്ടെന്നും അവരെ പുറത്താക്കിയില്ലെങ്കിൽ പട്ടിക പുറത്തുവിടുമെന്നും അംഗങ്ങൾ പറഞ്ഞു. മുഖ്യമന്ത്രിക്ക് നിഷേധാത്മക നിലപാടാണെന്നും സംഘടന ആരോപിച്ചു. ജൂൺ 4നും ജൂൺ 11നും ആയിരുന്നു അഭിഭാഷക നിയമനത്തിൽ പട്ടിക പുറപ്പെടുവിച്ചത്. ഈ രണ്ട് പട്ടികയിലും ലോയേഴ്സ് സംഘടന എതിർപ്പ് പ്രകടിപ്പിച്ച് രം​ഗത്തെത്തിയിരുന്നു. അനർഹരെ ഉൾപ്പെടുത്തിയെന്നും ലോയേഴ്സ് കോൺ​ഗ്രസിനെ തഴഞ്ഞുവെന്നുമായിരുന്നു സംഘടനയുടെ ആരോപണം. മുഖ്യമന്ത്രി വി ഡി സതീശനെ നേരിട്ട് കണ്ട് […]
Read more

DYFI പ്രവർത്തകന് പാർട്ടി അംഗത്വം നൽകി; RSP യോട് ഇടഞ്ഞ് കോൺഗ്രസ്

കൊല്ലം: യൂത്ത്കോൺഗ്രസ് നേതാക്കളെ മർദിച്ചതടക്കമുള്ള കേസുകളിലുൾപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകന് പാർട്ടി അംഗത്വം നൽകിയ വിഷയത്തിൽ ആർഎസ്പിയോട് ഇടഞ്ഞ് കോൺഗ്രസ്. മുന്നണി ബന്ധം സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ ആത്മാഭിമാനം പണയപ്പെടുത്താൻ തയ്യാറല്ലെന്നാണ് ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞത്. വിഷയത്തിൽ കോൺഗ്രസുമായി പ്രശ്നങ്ങളുണ്ടാകില്ലെന്നായിരുന്നു കഴിഞ്ഞദിവസം ആർ.എസ്.പി ജില്ലാനേതൃത്വത്തിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് ഡിസിസി പ്രസിഡന്റിന്റെ പരസ്യവിമർശനം വന്നത്. മുന്നണിബന്ധം സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ എല്ലാ ഘടകകക്ഷികൾക്കും ബാധ്യതയുണ്ട്. ഒരു രാഷ്ട്രീയ പാർട്ടിയിൽ ആരെ അംഗമാക്കണമെന്നത് തീരുമാനിക്കുള്ള അവകാശം അതത് പാർട്ടികൾക്കുണ്ട്. […]
Read more

Recent News