തിരുവനന്തപുരം: ഗതാഗത തടസ്സം സൃഷ്ടിച്ച് പ്രകടനം നടത്തിയെന്ന കേസില്‍ ആലപ്പുഴ മുന്‍ എംഎല്‍എയുമായ സിപിഎം നേതാവുമായ പിപി ചിത്തരഞ്ജന് കോടതി പിരിയും വരെ നില്‍പ്പ് ശിക്ഷയും 1600 രൂപ പിഴയും. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് റ്റാനിയ മറിയം ജോസ് ആണ് ചിത്തരഞ്ജന്‍ അടക്കം മൂന്ന് നേതാക്കളെ ശിക്ഷിച്ചത്.
ചിത്തരജ്ഞനെ കൂടാതെ കേസിലെ മറ്റ് പ്രതികളായ സിഐടിയു നേതാക്കളായ പിഎം വാഹിദ, എന്‍കെ രാമചന്ദ്രന്‍ എന്നിവരെയും സമാനമായ രീതിയില്‍ ശിക്ഷിച്ചു. മൂവരും കോടതി മുറിയില്‍ രാവിലെ മുതല്‍ വൈകിട്ട് വരെ നില്‍ക്കുകയും പിഴ ഒടുക്കുകയും ചെയ്ത ശേഷമാണ് മോചിപ്പിച്ചത്. 2025 ജനുവരി 17ന് കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപം മുതല്‍ സെക്രട്ടേറിയറ്റ് വരെയുള്ള റോഡില്‍ ഗതാഗത തടസ്സം ഉണ്ടാക്കി പ്രകടനം നടത്തിയെന്ന കേസിലാണ് കോടതി നടപടി.
Post Views: 4



